Jump to content

താൾ:Diwan Sangunni menon 1922.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിവാൻ ശങ്കുണ്ണിമേനോൻ രെ തൃശ്ശിവപേരൂര് വെച്ച്, ശങ്കരയ്യനെ എൻറെ നിത്യനിദാനത്തെ പണികൾ നോക്കുവാൻ ഒതുക്കി. ഞാൻ പ്രധാനകാൎ‌യ്യങ്ങളിൽമാത്രം മനസ്സുവെയ്ക്കുകയും തിരുമനസ്സിലേക്കുവേണ്ട ഉപദേശങ്ങൾ കൊടുക്കുകയും ചെയ്താൽ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു." ശങ്കുണ്ണിമേനോൻ ഒരു സംവത്സരവുംകൂടി ബുദ്ധിമുട്ടി കഴിച്ചുകൂട്ടി. അദ്ദേഹത്തിൻറെ വേദനകൂടിയും ശരീരസുഖം കുറഞ്ഞും വന്നിരുന്നു. പതിവായുള്ള പണികൾക്കുപുറമെ, തിരുവിതാംകൂറും കൊച്ചിയുമായുള്ള അതിൎത്തിത്തൎക്കവിഷയങ്ങൾക്കുകൂടി മനസ്സിരുത്തേണ്ടതായിവന്നു. ആ വക കാൎ‌യ്യങ്ങളെ കേട്ടു തീൎച്ചുപ്പെടുത്തുവാൻ മദിരാശിഗവൎണ്മെൻറ് ഒരു മദ്ധ്യസ്ഥനെ നിയമിക്കുന്നതിനുനിശ്ചയിച്ചു അതുകാരണം, ഓരോന്നിലും കൊച്ചിസൎക്കാരിൻറെ വാദങ്ങളെക്കാണിച്ച് പത്രികകൾ തയ്യാറാക്കിക്കൊടുക്കേണ്ടതുണ്ടായിരുന്നു. അതിനായി ഏകദേശം ഒരുനൂറ്റാണ്ടുകാലത്തെ റിക്കാൎട്ടുകൾ നോക്കുവാനും അനവധി ലക്ഷ്യങ്ങളുടെയും ആധാരങ്ങളുടെയും പരിഭാഷകൾ പരിശോധിച്ചു ശരിപ്പെടുത്തുവാനും ഉണ്ടായിരുന്നു. ആ രണ്ടു ജോലികളും കടി നോക്കുവാൻ അദ്ദേഹത്തിന് സാധിക്കാതെയായി. അതിനാൽ ണം, .... ൽ ശങ്കരയ്യനെ സാധാരണ ജോലികൾ നോക്കുവാനും, ശങ്കുണ്ണിമേനോനെ അതിൎത്തിത്തൎക്കകാൎ‌യ്യങ്ങളിൽ പരിശ്രമിക്കുവാനും ആയി മഹാരാജാവു കല്പിച്ചു. ആ ഏൎപ്പാടു വേഗത്തിൽ തിരുമാനസ്സിലേക്കു അപ്രീതികരമായിത്തീൎന്നു. " ൻറെ ജനുവിര നു ഞാന്‌ അതിൎത്തിത്തൎകാൎ‌യ്യങ്ങൾ മാത്രം നോക്കിക്കൊണ്ടിരിക്കുന്ന കാലത്ത് പേഷ്ക്കാര് എന്തെല്ലാം ദുൎഘടങ്ങളാണ് വരുത്തിക്കൂട്ടുന്നത് എന്നു നിശ്ചയമില്ലായ്കയാൽ ഞാൻ വീണ്ടും പണിയിൽ പ്രവേ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/99&oldid=158744" എന്ന താളിൽനിന്ന് ശേഖരിച്ചത്