പ്പീസിൽ നല്ലൊരു ജോലിയും വാങ്ങിക്കൊടുത്തു. എന്നാൽ മകൻ ബുദ്ധിമാനും സൂക്ഷ്മജ്ഞനും ആയിരുന്നു എങ്കിലും, അല്പം അലസനും ഉച്ചപദവാഞ്ഛ തീരെ ഇല്ലാത്താളും ആയിരുന്നു. അദ്ദേഹം ഒരു സബ് മജിസ്ത്രേട്ടായി ജോലിയിൽ നിന്നു പിരിയുകയും കുറേക്കാലം ഇരുന്നു മരിക്കുകയും ചെയ്തു. രണ്ടാമത്തെ മകൻ കൃഷ്ണമേനോൻ, ബി എൽ കൂടി ജയിച്ചു മദിരാശി ഹൈക്കോടതിക്കു സന്നതു വാങ്ങി. ശങ്കുണ്ണിമേന്നിൽ വളരെ പ്രീതി ഉണ്ടായിരുന്ന ആയില്യം മഹാരാജാവു തിരുമനസ്സുകൊണ്ട് .......ൽ കൃഷ്ണമേന്നു തിരുവിതാംകൂറിൽ ഒരു ഡിസ്ട്രിക്റ്റ് ജഡ്ജിയുടെ ഉദ്യോഗം കൊടുത്തു. .....ൽ ആദ്യം അദ്ദേഹത്തെ കൊച്ചി ചീഫ് കോടതിയിൽ ഒരു ജഡ്ജിയായി നിയമിച്ചു. ....ൽ ഉദ്യോഗത്തിൽ നിന്നു പിരിയുകയും ചെയ്തു. കൃഷ്ണമേന്നും, സഹോദരി കുഞ്ഞി അമ്മയും ഇപ്പോഴും ഉണ്ട്.
ശങ്കുണ്ണിമേനോൻ അധികകാലം കോഴിക്കോട്ട് ഇരുന്നില്ല. സിവിൽ കോടതിയിലെ ദ്വിഭാഷിയായി ഒന്നിൽ ചില്വാനം സംവൽസരം ഇരുന്ന ശേഷം, അദ്ദേഹം ബ്രിട്ടീഷ് കൊച്ചിയിലെ പ്രധാനപ്പെട്ട സദർ അമീൻ കോടതിയിലേക്കു ശിരസ്തദാറായി മാറ്റപ്പെട്ടു. ഈ രണ്ടു കോടതികളിലേയും അദ്ദേഹത്തിന്റെ ജോലിയെപ്പറ്റിയോ, ജീവിതത്തെപ്പറ്റിയോ ഇപ്പോൾ ഒന്നും അറിയുന്നില്ല. എന്നാൽ അദ്ദേഹത്തിന് ഉടനെ സിദ്ധിച്ച സ്ഥാനക്കയറ്റം അന്നത്തെ ജോലി തൃപ്തികരമായിരുന്നു എന്നു തെളിയിക്കുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |