൨൬
ലാഭത്തിനുവേണ്ടി, വെങ്കട്ടറാവു റസിഡന്റിന്റെ അടുക്കലും പരമേശ്വരയ്യർ മഹാരാജാവിന്റെ അടുക്കലും പെരുമാറാമെന്നായിരുന്നു നിശ്ചയം. എങ്കിലും വെങ്കട്ടറാവു ദിവാനുദ്യോഗത്തിൽ പ്രവേശിച്ച് അധികകാലം കഴിയുന്നതിനു മുമ്പുതന്നെ, അവർ തമ്മിൽ ചില തെറ്റിദ്ധാരണകൾക്കിടയാവുകയും, അതു ക്രമേണ മുഴുത്തു ബദ്ധവൈരമായി പരിണമിക്കയും ചെയ്തു. അവരിരുവരും ഒന്നുപോലെ അധികാരപ്രമത്തന്മാരും എന്തുംചെയ്‌വാൻ മടിയില്ലാത്തവരും അധികാരത്തിനും സമ്പത്തിനും അത്യാഗ്രഹമുള്ളവരും ആയിരുന്നു. ദിവാൻ അദ്ദേഹത്തിന്റെ പഴയ സ്നേഹിതന്റെ പേരിൽ ഒരു കൊലക്കുറ്റം ആരോപിച്ചു; അതിനു പ്രതികാരമായിട്ടെന്നപോലെ, മറ്റെ ആൾ അതുമാതിരി കളവായി കൊലയ്ക്കുത്സാഹിപ്പിച്ച കുറ്റത്തെ ദിവാന്റെ പേരിലും ചുമത്തി. ഈ സംഗതികൊണ്ടുതന്നെ അവരുടെ പ്രകൃതിയുടെ നീചത്വത്തെ നമുക്കൂഹിക്കാവുന്നതാണ്. പരമേശ്വരയ്യരുടെ ആജ്ഞാശക്തി കോവിലകത്തു പരമപദത്തെ പ്രാപിച്ചിരുന്നതുകൊണ്ടു, മഹാരാജാവു കലഹം തന്റേതായി പിടിച്ചു ദിവാനെ ഉദ്യോഗത്തിൽനിന്നു പിരിക്കേണമെന്നാവശ്യപ്പെട്ടു. ഇതിലും ഇവിടെ പറഞ്ഞിട്ടാവശ്യമില്ലാത്ത പല കലഹങ്ങളിലും, ജനറൽ കള്ളൻ ശങ്കരവാരിയരെ സഹായിച്ചിരുന്നതുപോലെതന്നെ അദ്ദേഹത്തിന്റെ ഈ ആശ്രിതനെ ബലമായും നിരന്തരമായും സഹായിച്ചുകൊണ്ടിരുന്നു. പക്ഷെ ഈ കാൎയ്യത്തിൽ മുഖ്യമായ ഒരു സംഗതി നിമിത്തം അദ്ദേഹത്തിന്റെ രക്ഷയ്ക്കു ബലമില്ലാതായി. കൊച്ചിക്കാരുടെ ഹൃദയംഗമമായുള്ള അനുകമ്പയ്ക്കും ആസക്തിയോടുകൂടിയ സ്നേഹത്തിനും ശങ്കരവാരിയർ പാത്രമായിരുന്നു. വെങ്കട്ടരായരാകട്ടെ, പ്രത്യേകിച്ചു കോവിലകത്തുനിന്നു തെറ്റിയശേഷം, സാഹസമായ ഔദ്ധത്യംകൊണ്ടും അപഹാരം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |