൭൪
രമായജോലികൾ മാത്രമെ പ്രതിഫലം കൂടാതെ ചെയ്‌വാൻ സൎക്കാർ ആവിശ്യപ്പെടാറുള്ളൂ. ഇതു ബ്രിട്ടീഷിലും പതിവായിരുന്നു. അതത്രകഷ്ടവുമല്ല. സ്വന്തംവില്ലേജുകാക്കുന്നതിന്ന് സൎക്കാരിൽനിന്നു അവൎക്ക് എന്താണുമോഹിക്കാവുന്നത്? ഇതു എല്ലാവരും ചെയ്യുന്നതും ചെയ്യേണ്ടതും ആകകൊണ്ട് ആൎക്കും വിശേഷിച്ച് ഒരു ബുദ്ധിമുട്ടു ഉണ്ടാകയില്ല.
"സാമാനങ്ങൾ കൊടുക്കുന്നതിനു നിൎബന്ധിച്ചിരുന്നതു കഷ്ടംതന്നെയായിരുന്നു. വേണ്ടതിലധികം സാമാനങ്ങൾ ജനങ്ങളുടെ അടുക്കൽനിന്നും വാങ്ങിക്കുക, ശരിയായി അവരവൎക്കുചെല്ലേണ്ടപണം കൊടുക്കാതിരിക്കുക, എന്നിങ്ങനെ പല ദോഷങ്ങളും സാമാനങ്ങൾ ഈ വിധം വാങ്ങുന്നതുകൊണ്ട് ഉണ്ടായിക്കൊണ്ടിരുന്നു.
"ഇതു ഒരു വിധത്തിൽ പ്രജാപീഡനം തന്നെ ആയിരുന്നതുകൊണ്ട്, ക്ഷേത്രങ്ങളിലേക്കും ഊട്ടുപുരകളിലേക്കും വേണ്ട സാമാനങ്ങൾ അങ്ങാടികളിൽനിന്നു വാങ്ങേണ്ടതാണെന്നു ഞാൻ നിഷ്കൎഷയായി കല്പന അയച്ചിട്ടുണ്ട്. ഇപ്പോൾ, തിരുവന്തളി, തൃത്താലിചാൎത്ത് എന്നിങ്ങനെ ചില അസാധാരണങ്ങളായ അടിയന്തരങ്ങൾക്കുമാത്രമെ പാൎവ്വത്യക്കാരന്മാരും മറ്റും വഴി സാമാനങ്ങൾ ശേഖരിക്ക പതിവുള്ളൂ. ഈ നടപടിയിലും കഴിയുന്നത്രഭേദഗതി വരുത്തുവാൻ ഞാൻ ശ്രമിക്കുന്നതാണ്.
"ഊഴിയം നിൎത്തൽ ചെയ്യുന്നതിനുള്ള ഉത്സാഹം ആദ്യമായി എന്നിൽനിന്നാണ് ഉത്ഭവിച്ചതെന്നു ജനങ്ങൾ അറിയുന്നില്ല. അതു അവരുടെ ഹൎജികളുടെ ഫലമെന്നുകരുതി, ചിലസമയം, പരമാൎത്ഥത്തിനു വിരുദ്ധമായ സംഗതികൾ ചേൎത്തും അവർ ഹൎജികൾ അയച്ചുവരുന്നു. ഞാൻ ചെയ്‌വാൻ വിചാരിക്കുന്നതിലധികം ഇപ്പോൾ ഒന്നും ചെയ്യേണ്ട ആവശ്യമില്ലെന്നാണ് എനിക്കുതോന്നുന്നത്."
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |