ങ്ങളിൽ അദ്ദേഹം ഉണ്ടായിരിക്കുന്നതുതന്നെ അവർ ബഹുമാനമായി കരുതുകയും അവരുടെ ക്ലബ്ബിൽ മെമ്പറാകുവാൻ അവർ അദ്ദേഹത്തെ നിൎബന്ധിക്കുകയും ചെയ്തു. അവരുടെയിടയിൽ ഒരു കല്ല്യാണത്തിനെങ്കിലും ശങ്കുണ്ണിമേനോനെക്കൊണ്ടു സാക്ഷിയായി റജിസ്റ്ററിൽ ഒപ്പിടിയിപ്പാനും വധുവരന്മാൎക്കു ആശിസ്സുപറയിപ്പാനും അവരെകൊണ്ടും സാധിച്ചു. ആയതു മിസ്റ്റർ ക്ലൎക്കും മിസ്സ് അസ്പിൻവാളും തമ്മിൽ ഉണ്ടായ വിവാഹത്തിനായിരുന്നു. ഇവ നിസ്സാരസംഗതികളാണെങ്കിലും അസാധാരണവും ഗണ്യവും ആണ്" ശങ്കുണ്ണിമേനോൻ ഉദ്യോഗം ഒഴിയുന്ന അവസരത്തിൽ പരിച്ച വരിപ്പന്നത്തിൽ അദ്ദേഹം അഞ്ചിലൊരുഭാഗം അവരുടെ പക്കൽനിന്നും കിട്ടിയതായിരുന്നു
സങ്കുണ്ണിമേനോൻ ഒരു വലിയ പുസ്തകപാരായണക്കാരനായിരുന്നു. അദ്ദേഹത്തിന്റെ അവസാനകാലത്തു നോവലുകളും മാസികകളുംതന്നെയായിരുന്നു വായന. നല്ല കാലത്തു അദ്ദേഹത്തിന്റെ വായനകുറേക്കൂടി വിസ്താരപ്പെട്ടതായിരുന്നു. ലോകചരിത്രവും ജീവചരിത്രവും ആണ് അദ്ദേഹത്തിനു ഏറ്റവും ഇഷ്ടമായിരുന്നത്. ശങ്കുണ്ണിമോനവന്റെ കാലത്തു, എറണാകുളത്തുള്ള പബ്ലിക് ലൈബ്രറി മറ്റെല്ലാവരെക്കാൾ അധികം അദ്ദേഹമാണ് ഉപയോഗപ്പെടുത്തിയിരുന്നതെന്നു അതിലെ സൂക്ഷിപ്പൂകാരൻ പറയുകയുണ്ടായി. അബിപ്രായങ്ങൾ എഴുതിയിരിക്കുന്നതു വായിച്ചും സ്നേഹിതന്മാരിൽനിന്നു ധരിച്ചും തനിക്കുനന്നെന്നു തോന്നിയ പുസ്തകങ്ങൾ അതാതുസമയം എഴതി അയച്ചുവരുത്തി സ്വന്തമായ ഒരു നല്ല ലൈബ്രററിയും അദ്ദേഹം കരുതിയിരുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Syamlalvskrishnakrupa എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |