Jump to content

താൾ:Diwan Sangunni menon 1922.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദിവാൻ ശങ്കുണ്ണിമേനോൻ


ദ്ധിമുട്ടു അദ്ദേഹത്തിനു നേരിട്ട ഏകാവസരം കുഴൂൎകാൎ‌യ്യം സംബന്ധിച്ചായിരുന്നു. എന്നാൽ ദൈവഗത്യാ മഹാരാജാവുതിരുമനസ്സുകൊണ്ടുതന്നെ തദവസരത്തിൽ കാൎ‌യ്യത്തിന്റെ യദാൎത്ഥാവസ്ഥ ഗ്രഹിച്ചു. ......നവമ്പർ...നു കുഴൂർ ലഹളയുണ്ടാക്കിയവരെ അച്ചൻ ശിക്ഷിക്കാത്തതുകൊണ്ടുമാത്രം തിരുവുള്ളക്കേടുണ്ടെന്നും മറ്റു സംഗതികളിൽ അച്ചന്റെ പ്രവൃത്തി തിരുമനസ്സിൽ ബോദ്ധ്യമായിരിക്കുന്നുവെന്നും മഹരജവുതിരുമനസ്സുകൊണ്ട് അരുളിച്ചെയ്തു.“ ശങ്കുണ്ണിമേനവൻ ചെയ് വാൻ മടിക്കുന്ന നിന്ദാവഹമായ പ്രവൃത്തികളാൽ അച്ചനെ അടിപെടുത്തുവാൻ രാജകുടുംബത്തിലെ മറ്റുചിലൎക്കു ആഗ്രഹം മുതിൎന്നപ്പോൾ മേല്പ്പറഞ്ഞ സംഗതി ശങ്കുണ്ണിമേനവന്‌ വിവേകതയോടെ മൌനമായിരിപ്പാൻ ശക്യമാക്കിത്തീൎത്തു- ”....മാൎച്ച് ...നു ഇന്നലെ വൈകുന്നേരം പേഷ്കാർ അമ്മരാജാവിനെ ചെന്നു മുഖം കാണിച്ചു. ഈ തൎക്കം നിമിത്തം അവിടെ വലിയ തിരുവുള്ളക്കേടായിരിക്കുന്നു. ഞാൻ വേണമെന്നുവച്ചാൽ കാൎ‌യ്യം എളുപ്പത്തിൽ തീൎക്കാൻ കഴിയുമെന്ന് ഇനിയും അവർ അഭിപ്രായപ്പെടുന്നുമുണ്ട്. അച്ചന്റെ കരൊഴിവുഭൂമികൾക്കു കരം ചുമത്തുമെന്നും മറ്റുപ്രകാരങ്ങളിൽ നട്ടം തിരിക്കുമെന്നും മറ്റും ഭീഷണി പറഞ്ഞ് അച്ചനെ ഭയപ്പെടുത്തിയാൽ, അയാൾ ക്ഷേത്രം എളയരാജാവിനു വിട്ടുകൊടുക്കുമെന്നാണ്‌ അവിടന്നു കല്പ്പിച്ചരുളിച്ചെയ്തതിന്റെ സാരം, അച്ചന്റെ കരൊഴിവുവസ്തുക്കളെപ്പറ്റിയുള്ള വാദം ഞാൻ വീണ്ടും തുടരേണമെങ്കിൽ ആയതു സംസ്ഥാനത്തിന്റെ നന്മൎക്കായിരിക്കും; അല്ലാതെ ഈവക സംഗതികൾക്കായിരിക്കില്ല.“





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/119&oldid=158621" എന്ന താളിൽനിന്ന് ശേഖരിച്ചത്