താൾ:Diwan Sangunni menon 1922.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

ദിവാൻ ശങ്കുണ്ണിമേനോൻ

ബ്രിട്ടീഷ് ഇൻഡ്യയിൽ ഇല്ലെന്നും തിരുവിതാങ്കൂറിൽ ഇതു മറ്റൊരു കരവും കൊടുക്കേണ്ടാത്ത മലയാളികൾക്കു മാത്രമെ ബാധിക്കൂ എന്നും ഉള്ള കാരണത്താൽ അയൽ നാട്ടുരാജ്യത്തുള്ള പ്രകാരമെങ്കിലും ഇവരെ അതിൽ നിന്നു ഒഴിവാക്കേണ്ട ഔചിത്യത്തെ ഞാൻ രാജാവിന്റെ ആലോചനയിൽ കൊണ്ടുവരുന്നു." അതിനു ദിവാൻ ഇപ്രകാരം മറുപടി അയച്ചു: "കരം ചുമത്തുന്നരീതി ഓരോ രാജ്യത്ത് ഓരോ വിധമായിരിക്കും. ഒരു രാജ്യത്ത് ഒരുതരം കരമില്ലെന്നുള്ള സംഗതി മറ്റൊരു രാജ്യത്ത് ആയതു പിരിക്കുന്നതിനു ഒരു ന്യായമായ തടസ്സമെന്നു വിചാരിപ്പാൻ പാടില്ല. കൊച്ചിതിരുവിതാങ്കൂർ രാജ്യങ്ങളിൽ നടപ്പില്ലാത്ത പലകരങ്ങളും ബ്രിട്ടീഷ് ഇൻഡ്യയിൽ പിരിച്ചുവരുന്നുണ്ടെന്നു നിങ്ങൾക്കറിയാമല്ലൊ. രാജാവിന്റെ സമ്മതത്തോടു കൂടി മാത്രം നടത്താവുന്ന ദത്തിനാൽ അവകാശം കിട്ടുന്ന സ്വത്തിന്മേൽ ഒരു കരം ചുമത്തുന്നതിൽ വലിയ വിരോധമുള്ളതായി തിരുമനസ്സിലേക്കു തോന്നുന്നില്ല. കരം കൊടുക്കുന്ന ബാദ്ധ്യതയിൽനിന്നു ചിലവൎഗ്ഗക്കാരെ മാറ്റിനിൎത്തുന്നത് ഒരിക്കലും ഭംഗിയായിരിക്കയില്ല; നിങ്ങൾ അഭിപ്രായപ്പെടുംപ്രകാരം, മലയാളികളെ ഒഴിച്ചെല്ലാവരെയും ഇതിൽനിന്നു ഒഴിവാക്കുന്നതിനു തിരുമനസ്സുകൊണ്ടു തക്കതായ കാരണവും കാണുന്നില്ല. ശേഷംപേരെപ്പോലെ മലയാളികളും മറ്റു കരങ്ങൾ കൊടുക്കുന്നവരാകുന്നു".

നമ്മുടെ റസിഡണ്ടന്മാരിലൊരാൾ, അദ്ദേഹം പണിയെടുത്തിട്ടുള്ള ഏതോ ഒരു ഡിസ്ത്രിക്ടിൽ, കെട്ടിടങ്ങൾക്കു സിംഗപ്പൂരിലെ തേക്കാണ് ഉപയോഗിച്ചുകണ്ടതത്രെ. അദ്ദേഹം കൊച്ചിയിൽ വന്ന മാത്രയിൽ, അപ്പോൾ പണിതുവന്നിരുന്ന ചെറുതുരുത്തിപ്പാലത്തിനു തേക്ക് ആ ദിക്കിൽ നിന്നു വരുത്തേണമെന്നു സൎക്കാരിനെ നിൎബ്ബന്ധിച്ചു. മറ്റു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/39&oldid=158678" എന്ന താളിൽനിന്ന് ശേഖരിച്ചത്