ആകൃതിയും പ്രകൃതിയും
രുടെ ധൎമ്മച്ചിലവിന്മേൽ അനവധി വിദ്യാൎത്ഥികൾ വിദ്യാഭ്യാസം ചെയ്തിട്ടുണ്ട്. ഏതൊരു ബന്ധുവിൻറെയോ, സ്നേഹിതൻറെയോ കീഴുദ്യോഗസ്ഥൻറെയൊ, ആശ്രിതൻറയൊ കുടുംബത്തിൽ വല്ല കല്യാണമോ അടിയന്തിരമോ ഉണ്ടെങ്കിൽ അതിനുഅവരിൽനിന്നു വലിയേറിയ സംഭആവനകിട്ടാതിരുന്നിട്ടില്ല. അഗതികളായ പലൎക്കും തങ്ങൾ ആവശ്യപ്പെടാതെയും നിരൂപിക്കാതെയും ഉള്ള സഹായംലഭിച്ചുകൊണ്ടിരുന്നു. ".... ൻറെ ജനുവരി .... നു ആർ.ജി. യുടെ വിവാഹം സഹോദരനും മക്കളും പോയിരുന്നു. അയാൾക്കു ....ക. സമ്മാനം കൊടുത്തു." "..... മേയ് നു എച്ച്. ഐ. യുടെ കുടുംബത്തിൽ കല്യാണം ....ക. കൊടുത്തു. ഈ സമ്മാനങ്ങൾക്കു എനിക്കു നല്ല ചിലവുവരുന്നുണ്ട്." ... മെയ് ....നു മുത്തതിൻറെ അവിടുത്തെ ഒരു അകത്തുള്ളവർ ഭൎത്താവിൻറെകൂടെ നാളെ പുതിയ ഇല്ലത്തെക്കു പോകുകയാണ്. ഭൎത്താവിനു സ്ത്രീധനമായി കൊടുക്കേണ്ട .... ക. നേടുവാൻ വയസ്സൻ മൂത്തതിനെക്കൊണ്ട് സാധിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തിനു ....ക. കൊടുത്തു."
..... ഒക്ടോബർ .... നു സാധഉ റൈസിൻറെ മൂന്നാമത്തെ മകൻ മരിച്ചു. ആ തന്ത ഒരു സൂക്ഷ്മവും ഇല്ലാത്തവനാണ്. അയാൾക്കു കയ്യിൽ ഒരു കാശുപോലുമില്ല. അയാൾക്കും കുട്ടികൾക്കും ശേഷക്രിയാദി ചിലവിലേക്കു ഞാൻ ....ക. അയച്ചുകൊടുത്തു."
സകല കൊച്ചി ദിവാൻജിമാരേക്കാൾ മേലെയായി ശങ്കുണ്ണിമേനവനെയാണ് യൂറോപ്യന്മാർ ബഹുമാനിച്ചിരുന്നത്. അവരുടെയിടയിൽ ഏറ്റവും ജനസ്വാധീനവും അദ്ദേഹത്തിന്നുതന്നെയായിരുന്നു. അവരുടെ വിശേഷാവസര
ദിവാൻജി അവൎകളുടെ ഉദ്യോഗവാസുസ്ഥലത്തിന്നെതിരായുള്ള ഇല്ലത്തു പാൎത്തിരുന്ന ഒരു അകായിലുള്ളവാരാണ്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |