Jump to content

താൾ:Diwan Sangunni menon 1922.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൦൨ ദിവാൻ ശങ്കുണ്ണിമേനോൻ

ക്ക് എന്നിൽ പ്രത്യേകമായുള്ള വിശ്വാസവും എന്റെ സ്ഥിതിയെ എനിക്കു ഏറ്റവും സുഖാവഹമാക്കിത്തീൎത്തിട്ടുണ്ട്. ദേഹാസ്വാസ്ഥ്യം ഒന്നുമാത്രമാണ് ജോലിയിൽ നിന്ന് എന്നെ പിന്നാക്കം വലിപ്പിക്കുന്നത്. ഉദ്യോഗരംഗത്തിൽ നിന്ന് നിഷ്ക്രമിക്കുവാൻ ഞാൻ നിൎബദ്ധനെങ്കിലും , ഇപ്പോഴുള്ള എല്ലാ ഏൎപ്പാടുകളിലും എന്റെ ഗാഢസ്നേഹമുണ്ടായിരിക്കുകയും അവയുടെ ഭാവിവിജയങ്ങളെയും അഭിവൃദ്ധിയേയും സന്തോഷത്തോടുകൂടി നോക്കിവരികയും ചെയ്യുന്നതാണ്".

അന്നു പിരിച്ച ഒരു വലിയ തുകയുടെ പലിശകൊണ്ട് അദ്ദേഹത്തിന്റെ ശ്രാദ്ധദിവസം സാധുക്കൾക്ക് യഥേഷ്ടം ഭക്ഷണം കൊടുത്തുവരുന്നു.

ശങ്കുണ്ണിമേനോൻ അടുത്തൂൺ വാങ്ങി നാലുകൊല്ലം ഇരുന്നു. വെദനയും ക്ഷീണവും കൂടിവന്നു. എങ്കിലും പതിവായി ദിവസേന ഏതാനും സമയം അതിൎത്തിത്തൎക്കകാൎ‌യ്യങ്ങളെ നോക്കുന്നതിലും മുഖ്യസംഗതികളിൽ വേണ്ട ഉപദേശം കൊറ്റുക്കുന്നതിലും എഴുത്തുകൾ തയ്യാറാക്കുന്നതിലും വിനിയോഗിച്ചു. ഉദ്ദേശം ഒരു വൎഷം കഴിഞ്ഞശേഷം ഉപദേശം കൊടുപ്പാനും തയ്യാറാക്കിയ എഴുത്തുകളെ പരിശോധിച്ച് ഭേദപ്പെടുത്താനും മാത്രമേ സാധിച്ചുള്ളൂ. മരിക്കുന്നതിനുമുമ്പ് ഇരുസംസ്ഥാനങ്ങളായ വാദങ്ങൾ മിക്കവയും കൊച്ചിക്കനുകൂലമായി തീൎച്ചയാക്കിക്കാണ്മാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി.

൧൮൮൧- മുതൽ ശങ്കുണ്ണിമേന്ന് മഹാരാജാവിനെ കാണ്മാൻ തൃപ്പൂണിത്തുറക്കു പോകുന്നതിനു സാധിക്കാതെയായി. ഇതു അദ്ദേഹത്തിനു വലിയ ദു:ഖത്തിനു ഹേതുവായിത്തീൎന്നു. തിരുമനസ്സിലേക്കും ശങ്കുണ്ണിമേന്നെ കാണുന്നതിനു വലിയ താല്പൎ‌യ്യമായിരുന്നു. അതിനായി അവിടുന്ന് എറ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/109&oldid=158610" എന്ന താളിൽനിന്ന് ശേഖരിച്ചത്