താൾ:Diwan Sangunni menon 1922.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അധികാരത്യാഗവും പിൻകാലവും ൧൦൧

പ്രാപ്തിയും ഉത്സാഹവുമുള്ള ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു. അവരിൽ പലരും ഇന്ന് എന്നെ ബഹുമാനിക്കാൻ കൂടിയവരുടെ കൂട്ടത്തിൽ ഉണ്ടെന്ന് ഞാൻ അറിയുന്നു. എന്റെ ഭരണം നിങ്ങൾക്കു പൊതുവിൽ സന്തോഷത്തിന്നിടയാക്കീട്ടുണ്ടെങ്കിൽ , ഈ രാജ്യത്തെയും അതിലെ സ്ഥാപനങ്ങളെയും മുമ്പിലത്തെതിലും ഒരു നല്ല സ്ഥിതിയിൽ വരുത്തിയാണ് ഞാൻ പിരിയുന്നത് എന്ന സംഗതി എനിക്ക് നിരന്തരമായ സന്തോഷത്തിനു കാരണമാകുന്നുണ്ട്.

" എന്റെ ഭരണകാലത്ത് ഓരോ വകുപ്പുകളിലുണ്ടായിട്ടുള്ള പ്രവൃത്തിഫലങ്ങളെയോ നിങ്ങളുടെ മംഗളപത്രത്തിൽ പറയുന്ന മറ്റു സംഗതികളെയൊ ഞാൻ ഇവിടെ വിവരിച്ചിട്ടാവശ്യമില്ല. ഇത്ര മഹത്തായ സമ്മാനം കൊണ്ട് ബഹുമാനിക്കപ്പെട്ട എന്റെ മനസ്സ് നിങ്ങളുടെ അപാരമായ ദയാശീലത്തിനു ശരിയായ നന്ദിപറയുവാൻ സാധിക്കാതെ കുഴങ്ങുന്നു എന്നുപറഞ്ഞാൽ മതിയാകുന്നതാണ്. ഈ സമ്മാനത്തെ ഇത്ര ഭാസുരമാക്കിത്തീൎത്ത കാൎ‌യ്യത്തിൽ വളരെ സുമനസ്സുകൾ താല്പൎ‌യ്യപ്പെടുകയും പ്രവൃത്തിക്കയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. എന്റെ ശക്തിക്കൊത്തവണ്ണം ഞാൻ രാജ്യത്തെ ഭരിച്ചിട്ടുണ്ടെന്നുള്ള എന്റെ സവിനയമായ അനുഭവത്തിനു പുറമെ, എന്റെ പ്രവൃത്തികളെ വിവേചിക്കുവാൻ സൗകൎ‌യ്യമുള്ള എന്റെ സമീപവാസികളായ നിങ്ങളുടെ അനുമോദനത്തിനുമേലെയായി മറ്റൊരു പ്രതിഫലവുമില്ല.

"ഒരു വാക്കുകൂടി പറഞ്ഞുകൊള്ളട്ടെ. എന്റെ ഈ പിരിവ് കേവലം ഇഛാപൂൎവമായിട്ടുള്ള ഒരു ക്രിയയല്ല. എന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാൎക്ക് എന്റെ നെരെയുള്ള ആദരവും സ്ഥൈൎ‌യ്യവും വരുന്ന ബ്രിട്ടീഷുറസിഡന്റന്മാരുടെ ഹാൎദ്ദമായ സഹായവും എന്റെ സ്വാമി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/108&oldid=158609" എന്ന താളിൽനിന്ന് ശേഖരിച്ചത്