അധികാരത്യാഗവും പിൻകാലവും ൯൫
മഹാരാജാവു സമ്മതിച്ചില്ല.അതുകാരണം,ഗോവിന്ദമേന്നെ ദിവാനായി വെക്കുവാൻ നിശ്ചയിച്ചു തിരുമനസ്സുകൊണ്ടു ജൂൺ മദ്ധ്യത്തിലായി റസിഡേണ്ടിന് എഴുതിഅയച്ചു.റസിഡേണ്ട് മിസ്റ്റർ മാക്ഗ്രിഗർ കൊച്ചിയുടെ നേരെ അപ്രിയമായി പ്രവൎത്തിച്ചുവന്നിരുന്നതിനാൽ ഈ കാൎയ്യത്തിൽ ഏതുപ്രകാരം ചെയ്യുമെന്നു തിരുമനസ്സിലേക്കു ശങ്കയുണ്ടായി."റസിഡേണ്ട് തടസ്സങ്ങൾ ഉണ്ടാക്കുമോ എന്നു കൽപ്പിച്ചു ചോദിച്ചു.ഉണ്ടാക്കുമെന്ന് എനിക്കു തോന്നിയില്ല.തനിക്കു ഹിതമുള്ളാളെ ദിവാനായി കിട്ടാത്തപക്ഷം,യാതൊരു ബാദ്ധ്യതയുമെടുക്കുവാൻ ഭാവമില്ലെന്നും സ്ഥാനത്തുനിന്നു ഒഴിവാനാണ് വിചാരിക്കുന്നതെന്നും അരുളിച്ചെയ്തു."മദിരാശിഗവൎമ്മേണ്ട് മഹാരാജാവിന്റെ അഭിപ്രായത്തെ അംഗീകരിച്ചു;ആ അനുവാദത്തെ അറിയിക്കുന്നതോടുകൂടി റസിഡേണ്ട് ഒഴിയുന്ന ദിവാനേക്കുറിച്ചു സ്തുതിച്ചെഴുതുകയും അത്ര വിശ്വസ്തനായ ഒരു മന്ത്രിയുടെ വേൎപാടിനേപ്പറ്റി മഹാരാജാവിനോട് അനുതപിക്കയും ചെയ്തു.തിരുമനസ്സിലേക്കു വിശ്വാസവും ഒഴിയുന്നാളുടെ ഉപദേശങ്ങൾ കിട്ടുവാൻ വഴിയുള്ള അദ്ദേഹത്തിന്റെ ഒരു ബന്ധുത്വവുമുള്ള ഒരാൾ പിന്തുടരുന്നതിൽ സന്തോഷിക്കുന്നതായും, സൽഭരണകാംക്ഷയുടെ ഫലം തൃപ്തികരമാകുമെന്നു വിശ്വസിക്കുന്നതായും അദ്ദേഹം എഴുതിയിരുന്നു.ശങ്കുണ്ണിമേനോൻ ഒന്നു ദീൎഘമായി നിശ്വസിച്ചു ആശ്വസിച്ചു.പിറ്റെദിവസം രാജി കൊടുത്തു.ആഗസ്റ്റ്൨൦-ാ൦൯ പണിയിൽനിന്നു പിരിയുകയും ചെയ്തു.അദ്ദേഹത്തിനു അറുനൂറു രൂപ അടുത്തൂൺ കൊടുത്തു.
" ൧൮൭൯ ആഗസ്റ്റ് ൨൧-ാ0ൻ അനുജനോടുകൂടി ഇന്നുകാലത്തു ഏഴരമണിക്കു തിരുമുമ്പാകെ ചെന്നു.ഉള്ളിൽതട്ടി കണ്ണീരോടുകൂടിഞാൻ പിരിയുന്നതിനെക്കുറിച്ചു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |