താൾ:Diwan Sangunni menon 1922.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിവാൻ ഗോവിന്ദമേനോൻ ലവുകഴിച്ചു ബാക്കിയുള്ള ആദായം ഇരുപത്തെട്ടുലക്ഷത്തിൽനിന്നും മുപ്പത്തെട്ടുലക്ഷത്തോളമായി. ......ൽ തൻറെ സഹോദരൻ മരിച്ചതിനുശേഷം ഗോവിന്ദമേനവനു തൻറെ ചുമതല ഏറിയ ഉദ്യോഗത്തിൽനിന്നു ഒഴിഞ്ഞാൽ കൊള്ളാമെന്നുണ്ടായിരുന്നു. എന്നാൽ മഹാരാജാവു അതിനനുവദിച്ചില്ല. അദ്ദേഹത്തിൻറെ സഹോദരനിൽ ഉണ്ടായിരുന്നിടത്തോളം വിശ്വാസവും പ്രീതിയും തിരുമനസ്സിലേക്കു അദ്ദേഹത്തിൻറെ പേരിലും ഉണ്ടായിരുന്നു. എന്നാൽ അവിടന്നു അദ്ദേഹത്തിനു അത്രത്തോളം യോഗ്യതയുള്ള ആയി കരുതിയിരുന്നില്ല. പ്രസിഡൻറ് മിസ്റ്റർ മാക്ക്ഗ്രഗർ അദ്ദേഹത്തിനു ശല്യമുണ്ടാക്കിയേനെ. എന്നാൽ അയാൾ..... ൽ കാലെതന്നെ സംസ്ഥാനത്തുനിന്നുപോയി. ശങ്കുണ്ണിമേനവൻറെ കയ്പടപുസ്തകങ്ങളിൽനിന്നും താഴെ എടുത്തെഴുതുന്ന സംക്ഷേപം മാക്ക് ഗ്രഗറിൻറെ പ്രകൃതിയും ഭാവവും വെളിവാക്കുന്നതാണ്. " ൻറെ ജൂൺ ...............നു. ഈ റസിഡണ്ട് മഹാമൎ‌യ്യാദകെട്ടവനായിത്തീരുന്നുണ്ട്. അമീനാദാരെ ദ്രോഹിച്ചിട്ടുണ്ടൊ എന്നറിയുവാൻ അയാളെ വൈദ്യനെക്കൊണ്ടു പരിശോധിപ്പിക്കേണമെന്നു മാത്രമല്ല ഭാഷയറിയാവുന്നവല്ല യൂറോപ്യൻ ഉദ്യോഗസ്ഥൻറെ മുന്പാകെവെച്ച് ആയാളുടെ വായ്മൊഴി എടുക്കേണമെന്നുകൂടി അയാൾ വിചാരിക്കുന്നതിൻറെ ഭോഷത്വം നോക്കൂ" ..... മെയ് ..... നു പ്രത്യേക അപ്പീലുകളെപ്പറ്റിയുള്ള കാൎ‌യ്യം ഇത്ര വളരെക്കാലമായിട്ടും തീരുമാനിക്കാതെ കിടക്കുന്നതിനു തിരുമനസ്സിലെ ഗവൺമെൻറിൻറെ പേരിൽ കുറ്റം കണ്ടു കൊണ്ടു അതിനെപ്പറ്റി മിസ്റ്റർ. മാക്ക്ഗ്രിഗർ ദിവാൻജിക്കുഒരെഴുത്തയച്ചിരിക്കുന്നു. വാസ്തവത്തിൽ ആ കാൎ‌യ്യത്തിൽ കാലതാമസത്തിനു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/142&oldid=158647" എന്ന താളിൽനിന്ന് ശേഖരിച്ചത്