- ൮ . പല സംഗതികളിലുമുണ്ടായിട്ടുള്ള
- പരിഷ്കാരങ്ങൾ
ശങ്കുണ്ണിമേന്റെ ഭരണകാലങ്ങളിലെല്ലാം മരാമത്തുവിഷയത്തിൽ അദ്ദേഹം പ്രത്യേകം മനസ്സിരുത്തിയിരുന്നു. ആ വകുപ്പിൽ അദ്ദേഹത്തിനൊന്നാമതുണ്ടായ ശ്രമം , ചെറുതുരുത്തി ഇന്നുകാണുന്ന പാലം പണിയുന്നതിലായിരുന്നു. അടുത്തകാലത്തുതന്നെ ഈ രാജ്യത്തു തീവണ്ടി നടപ്പാകുനെന്നുദ്ദേശിച്ച് അതിന്നുകൂടി ഉപയോഗമാകത്തക്കവിധത്തിലായിരുന്നു അന്നു ശങ്കുണ്ണിമേനോൻ ആ പാലം പണിയിപ്പിച്ചിട്ടുള്ളത്. അന്നത്തെ പണിക്കാർ അത്ര മിടുക്കന്മാരല്ലായിരുന്നെങ്കിലും , മുപ്പത്തഞ്ചു കൊല്ലത്തിനുശേഷം തീവണ്ടി നടപ്പാക്കിയ കാലത്ത് , വിദഗ്ദ്ധരായ ഇഞ്ചിനീരന്മാർ ആ പാലത്തിനു യാതൊരുകുറവുമില്ലെന്നു കാണുകയുണ്ടായി.
ശങ്കരവാരിയരുടെ കാലത്തു വെട്ടീട്ടുള്ള വഴികളെല്ലാം കല്ലിട്ടിടിച്ച് ഉറപ്പുവരുത്തുകയും ഇരുവശവും കാനകെട്ടിക്കുകയും ചെയ്യാത്തവയായിരുന്നു. വാഹനങ്ങളുടെ ഗതാഗതം നിമിത്തം ഇതുകൊണ്ട് നേരിട്ട കുറവു വല്ലാതെ കണ്ടുതുടങ്ങി. ആ വഴികളിൽ മിക്കവയും കല്ലിട്ടിടിച്ച് ഇരുഭാഗവും കാനകെട്ടി നിരപ്പൊപ്പിക്കുവാൻ ശങ്കുണ്ണിമേനോൻ വളരെ ബുദ്ധിമുട്ടീട്ടുണ്ട്. അദ്ദേഹം തന്നെ അറ്റകുറ്റം കൂടാതെ അനവധി പുതിയ വഴികൾ വെട്ടിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്റെ കാലത്തു പണിയിച്ചിട്ടുള്ള മരപ്പാലങ്ങളിൽ മികവയും ശങ്കുണ്ണിമേനോൻ ഇരിമ്പുപാലങ്ങളാക്കി. ജനങ്ങൾക്കു ജലക്ഷാമമുണ്ടാകാതിരിക്കുവാനുള്ളവഴിയും അദ്ദേഹംതന്നെയാണ് പലസ്ഥലങ്ങലിലുമുണ്ടാക്കിയത് .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |