താൾ:Diwan Sangunni menon 1922.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൬൨ ദിവാൻ ശങ്കുണ്ണിമേനോൻ

മുതലെടുപ്പു കൂട്ടുന്നതിനുള്ള വഴികളെ നോക്കിയതിന്നു പുറമെ, ചിലവും കഴിയുന്നത്ര ചുരുക്കിവന്നു. അതു ഹേതുവായിട്ട് ശങ്കുണ്ണിമേന്റെ കാലത്ത് ഉപകാരപ്രദങ്ങളായ പല കാൎ‌യ്യങ്ങൾക്കുമായി അനവ്ധി ധനം വ്യയം ചെയ്തുവെന്നുവരികിലും ഇരുപതുലക്ഷത്തിൽ അധികം സംഖ്യ സമ്പാദിച്ചുവെക്കുന്നതിനും കൊല്ലത്താലുള്ള മുതലെടുപ്പ് എട്ടിൽചില്വാനം ലക്ഷത്തിൽനിന്ന് പതിനാലുലക്ഷത്തിനടുത്തുകൊണ്ടുവരുവാനും അദ്ദേഹത്തിനു സാധിച്ചു.

ആദ്യകാലത്ത് ഖജനാവിന്റെ ഭരണത്തിൽ ശങ്കുണ്ണിമേനോൻ , തന്റെ അച്ഛൻ ചെയ്തിരുന്നവണ്ണം നേരിട്ട് ഒന്നും അന്വേഷിച്ചിരുന്നില്ല. ആ വക കണക്കുകളെ കുറിച്ച് അദ്ദേഹത്തിന്നു വലിയ പരിചയമുണ്ടായിരുന്നില്ല. സത്യവാനും പ്രാപ്തനും ആയിരുന്ന ഹജൂർ ശിരസ്തദാർ എടക്കുന്നി ഇട്ടുത്രവാരിയർ ആ വകുപ്പിന്റെ മേലന്വേഷണം ചെയ്തകാലത്ത് അതു കരാറൊന്നും കൂടാതെ ശരിയായി നടക്കുകയും ചെയ്തു. അതിനുശേഷം, ൧൮൭൨ ആദ്യത്തിൽ , ഖജനാവ് ഉടനെ മുദ്രവെച്ച് പരിശോധിച്ചാൽ ഒരു ലക്ഷംരൂപയോളം കുറവുകാണുന്നതാണെന്ന് ഒരു കള്ളഹൎജി കിട്ടിയ സമയം ശങ്കുണ്ണിമേനോൻ ഒന്നു ഞെട്ടി. ഉടനെ വേണ്ട നടപടികൾ നടത്തി കുറ്റക്കാരെ ശിക്ഷിക്കുകയും , പോയപണം മുക്കാലും ജാമ്യമായി കാണിച്ചിരുന്ന വകകൾ വിറ്റു വസൂലാക്കുകയും ഖജനാവിന്റെ ഭരണത്തെ ശരിയായും കൃത്യമായും നടത്തുന്നതിന്നു ശട്ടം കെട്ടുകയും ചെയ്തു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujanika എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/69&oldid=158711" എന്ന താളിൽനിന്ന് ശേഖരിച്ചത്