താൾ:Diwan Sangunni menon 1922.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു   ൧൧൪        ദിവാൻ ശങ്കുണ്ണിമേനോൻ
  ------------------------------------------------------------

റെ ദേവസ്വത്തിലേക്കു ധനസംഭാവനയായി ൫,000 ക പിഴയൊടുക്കുകയും ചെയ്താൽ അയാളുമായി സമാധാനമാകുവാൻ എല്ലാരാജ്യവും തയ്യാറായിരുന്നു.

കൊച്ചി രാജ്യചരിത്രത്തെപ്പറ്റി പല വിവരങ്ങളും ശങ്കുണ്ണിമേനോൻ ശേഖരിച്ചിരുന്നു. എന്നാൽ ഭാഗ്യദോഷത്താൽ അദ്ദേഹം അതൊന്നും ഉപയോഗപ്പെടുത്തിയില്ല. വാൎദ്ധക്യം ബാധിച്ചുതുടങ്ങിയിരുന്നില്ലെങ്കിൽ, അദ്ദേഹത്തിന്റെ നാമധേയം തന്നെയുള്ളു അദ്ദേഹത്തിന്റെ മിത്രമായിരുന്ന ആൾ തിരുവിതാംകൂർ ചരിത്രം എഴുതി പുറപ്പെടുവിച്ചപ്പോൾ അദ്ദേഹവും ആ വിഷയത്തെപ്പറ്റി വല്ലതും എഴുതുമായിരുന്നേനെ. അദ്ദേഹത്തിന്നു അയച്ചു കൊടുത്തിരുന്ന തിരുവതാംകൂർ ചരിത്രപുസ്തകത്തിൽ അരുവിലെല്ലാം സ്വന്തം അഭിപ്രായം ധാരാളം കുരിച്ചിരിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്.

സ്നേഹവഴിക്കുപദേശിച്ചും ഗുണദോഷം പറഞ്ഞും കുടുംബങ്ങളിലെയും ദേവസ്വങ്ങളിലേയും പള്ളികളിലേയും വഴക്കുകൾ തീൎക്കുന്നതിലേക്കു ശങ്കുണ്ണിമേനോൻ അദ്ദേഹത്തിന്റെ അധികസമയം ചിലവഴിച്ചിരുന്നു. അദ്ദേഹം സ്വയം മാദ്ധ്യസമൃത്തിന്നു ചെല്ലുകനിമിത്തം നിരവധി പ്രഭു കുടുംബങ്ങളിലും മറ്റു കുടുംബങ്ങലിലും കലഹം ഒതുങ്ങിപ്പോകകയും അതിനാൽ അവർ നശിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. മിക്ക സംഗതികളിലും മേലാൽ കുടും ഭരിക്കേണ്ട നടപടിക്ക് അംഗങ്ങളെക്കൊണ്ട് അദ്ദേഹം കരാർ എഴുതിച്ചിട്ടുമുണ്ട്. ഈവക കരാറുകൾ സാധാരണയായി അദ്ദേഹത്തിന്റെ സഹായിയായ അപ്പാത്തുരയ്യൻ അദ്ദേഹത്തിന്റെ നിൎദേശമനുസരിച്ച് തയ്യാറാക്കാറാണ് പതിവ്.എന്നാൽ ചിലതു ശങ്കുണ്ണിമേനോൻ തനിച്ചും എഴുതിയുണ്ടാക്കിയിട്ടുണ്ട്. ദേവസ്വങ്ങളിലെ ഊരാളന്മാ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/121&oldid=158624" എന്ന താളിൽനിന്ന് ശേഖരിച്ചത്