Jump to content

താൾ:Diwan Sangunni menon 1922.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪

ദിവാൻ ശങ്കുണ്ണിമേനോൻ

മെയ് ൨൬ -൹ ‌‌‌‌‌‌__ തൃപ്പൂണിത്തുറയ്ക്കു പോയി, ഉദ്യോഗത്തിൽനിന്നു പിരിയുവാൻ ആഗ്രഹിക്കുന്നതായി ഞാൻ എഴുതിക്കണ്ടതിൽ വളരെ വ്യസനിക്കുന്നു എന്നും മൂന്നുകൊല്ലവും കൂടി ഞാൻപണിയിൽ ഇരിക്കേണമെന്നാണ് അവിടുത്തെ ബലമായ മോഹമെന്നും തിരുമനസ്സുകൊണ്ട് അരുളിച്ചെയ്തു. താനൊരു രാജ്യതന്ത്രജ്ഞനല്ലെന്നും തനിക്കു പൂൎണ്ണമായി വിശസിക്കാവുന്നതായി ഒരാളില്ലാതെ തന്നാൽ സാധിക്കുന്നതല്ലെന്നും തിരുമനസ്സുകൊണ്ട് അരുളിച്ചെയ്തു. ശങ്കരയ്യരെക്കൊണ്ടാവില്ലെന്നു തിരുമനസ്സിലേക്കു ബോദ്ധ്യമായി. കഴിഞ്ഞുവന്നപോലെ എല്ലാം മേലിലും കഴിയേണമെന്നാണ് തിരുമനസ്സിലെ മോഹം; എല്ലാം മാറ്റേണമെന്നാണ് ശങ്കരയ്യൻ വിചാരിക്കുന്നത്. തിരുമനസ്സിലേക്കു ശങ്കാരയ്യരുടെ ഭാഷയും മനസ്സിലാകുന്നില്ല. പരദേശിയൊ മറുനാട്ടുകാരനായ മലയാളിയൊ തിരുമനസ്സിലേക്കാവശ്യമില്ല. പ്രധാനവിഷയങ്ങളിൽ മാത്രം മനസ്സുവെച്ച് അതിൎത്തിത്തൎക്കകാൎ‌യ്യത്തിൽ ഞാനെത്രനാളെങ്കിലും പരിശ്രമിക്കുന്നതിനു അവിടയ്ക്കു വിരോധമില്ല......എന്റെ അനുജനെ ദിവാനാക്കുവാൻ വിരോധമില്ലെങ്കിൽ, ഞാൻ ഇപ്പോൾതന്നെ പിരിയുവാൻ വിരോധമില്ല; എന്നാൽ എല്ലാം ശരിയായി നടക്കുമെന്നാണ് അവിടുന്നു വിചാരിക്കുന്നത്. അതിൎത്തിത്തൎക്കത്തിന്റെ റിപ്പോൎട്ടു തയ്യാറാവുന്നതുവരെ ഞാൻ പണിയിൽ ഇരിക്കാമെന്നും ശേഷം കാൎ‌യ്യം പിന്നീടു തീൎച്ചയാക്കാമെന്നും തിരുമനസ്സറിവിച്ചു.”

ശങ്കുണ്ണിമേന്റെ അനുജനെ ദിവാനായി വെക്കുക എന്നുള്ള തിരുമനസ്സിലെ അഭിപ്രായം ശങ്കുണ്ണിമേന്ന് ആശ്ചൎ‌യ്യത്തെ ജനിപ്പിച്ചു. ശങ്കരയ്യനെ ദിവാനാക്കി തന്റെ അനുജനെ ദിവാൻപേഷ്കാരാക്കിയാൽ നന്നെന്നായിരുന്നു ശങ്കുണ്ണിമേന്റെ പക്ഷം. പക്ഷെ അതുപ്രകാരം ചെയ്‌വാൻ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/101&oldid=158602" എന്ന താളിൽനിന്ന് ശേഖരിച്ചത്