൭൦
ങ്ങൾക്കെങ്കിലും സമൎത്ഥന്മാരായ ആളുകളെ കിട്ടുവാൻ അദ്ദേഹം ശ്രമിക്കാതിരുന്നില്ല. എല്ലാപേരുടെയും ശമ്പളം കൂട്ടി. ഇതിന്നു പുറമെ പെൻഷ്യൻ കൊടുക്കൽ ഏൎപ്പെടുത്തി. ഇതുകളെക്കൊണ്ടും സ്വന്തനടപടികളെക്കൊണ്ടും അദ്ദേഹം ഉദ്യോഗസ്ഥന്മാരുടെ ഇടയിൽ ഒരു ഉണൎച്ച വരുത്തി. എല്ലാപേരുടെയും ബഹുമാനത്തിന്നും വിശ്വാസത്തിന്നും അദ്ദേഹം പാത്രമായിത്തീരുകയും ചെയ്തു.
ശങ്കുണ്ണിമേനോൻ ഒരു കണ്ടെഴുത്തുകഴിച്ച് നികുതി വേണ്ടപോലെ വ്യവസ്ഥപ്പെടുത്തുന്ന കാൎയ്യത്തിൽ പരിശ്രമിച്ചുതുടങ്ങിയ സമയം അദ്ദേഹത്തിന്റെ ശരീരത്തിനുണ്ടായിരുന്ന അസ്വാസ്ഥ്യം അധികമാകയാൽ അദ്ദേഹത്തിന്റെ ഉത്സാഹം വ്യസനത്തോടുകൂടി നിൎത്തിവെക്കേണ്ടതായി വന്നിരിക്കുന്നു എന്ന് അദ്ദേഹം റിക്കാൎട്ടാക്കീട്ടുള്ളതായി കാണുന്നു. അദ്ദേഹം രാജിവെച്ചൊഴിഞ്ഞ് ഇരുപതുകൊല്ലം കഴിഞ്ഞശേഷമേ അതു പിന്നീടു നടത്തുവാൻ സാധിച്ചിട്ടുള്ളൂ.
എല്ലാരാജ്യങ്ങളിലെ ആളുകളും ചില അസൌകൎയ്യങ്ങൾ കാരണം ബുദ്ധിമുട്ടാറുണ്ട്. കേരളത്തിൽ പ്രത്യേകിച്ചുള്ള ചില ആചാരങ്ങളും നടപടികളും കാരണം അവിടെ പഴയകാലം മുതൽക്കുതന്നെ ഈ വക ബുദ്ധിമുട്ടുകൾ വളരെ അധികമായിരുന്നു. ഈ ബുദ്ധിമുട്ടുകളിൽ അടിമവൃത്തി, ഊഴിയം, ജാതിവ്യത്യാസം കൊണ്ടുള്ള കുഴപ്പങ്ങൾ എന്നിവയെ പ്രത്യേകിച്ചും കഴിയുന്നതും ഇല്ലായ്മചെയ്‌വാൻ ശങ്കുണ്ണിമേനോൻ ശ്രമിച്ചു. പിന്നീടുണ്ടായ സാമുദായികപരിഷ്കാരികൾക്ക് അദ്ദേഹം ചെയ്തതു മതിയായില്ല എന്നു തോന്നുമാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |