Jump to content

താൾ:Diwan Sangunni menon 1922.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൭൩


ചില ബുദ്ധിമുട്ടുകൾ

“ഊഴിയവും വളരെക്കാലം മുമ്പുമുതൽക്കുള്ള ഒരു നടപ്പായിരുന്നു. ജനങ്ങളുടെ അടുക്കൽനിന്നു സാമാനങ്ങൾ വാങ്ങിക്കുകയും അവരെക്കൊണ്ട് കൂലികൂടാതെ വേലയെടുപ്പിക്കുകയും ചെയ്യുന്നത് ഊഴിയത്തിൽ പെട്ട പ്രവൃത്തികളായിരുന്നു. നഞ്ചപ്പയ്യരുടെയും ശങ്കരവാരിയരുടെയും ക്കലത്ത് ഈ ചട്ടം കുറച്ചൊന്നു ഭേദപ്പെടുത്തി, ൧൮൬൬ മേയിൽ അയച്ച ഒരു എഴുത്തിൽ ശങ്കുണ്ണിമേനോൻ ഇതിനെപ്പറ്റി വിസ്തരിച്ച് എഴുതീട്ടുണ്ട്; ഓരൊജാതിക്കാർ ചെയ്യേണ്ട ജോലികൾ ഇന്നിന്നവയാണെന്നു വിവരിച്ചശേഷം, അദ്ദേഹം ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു:-

“ദേഹാദ്ധ്വാനം, സാമാനങ്ങൾ കൊടുക്കൽ – ഇങ്ങിനെ രണ്ടുപ്രകാരം സൎക്കാരിന്നുവേണ്ടി ജനങ്ങൾ ബുദ്ധിമുട്ടാറുണ്ട്. മൂന്നുവിധത്തിൽ പ്രവൃത്തി എടുക്കേണ്ടതുണ്ടായിരുന്നു. (൧) കോവിലകത്തെയും മറ്റു സൎക്കാർ സ്ഥലങ്ങളിലെയും ആവിശ്യത്തിലേക്ക്; (൨) വഴിനന്നാക്കുന്നതിലും പോലീസിനെ സഹായിക്കുന്നതിലും; (൩) സ്വന്തം വില്ലേജുകൾ കാക്കുന്നതിൽ.

“കോവിലകത്തും മറ്റും ചെയ്യുന്ന ജോലിക്ക് വളരെ ലഘുവായ ഒരു വേതനം കൊടുക്കാറുണ്ട്. ചിലപ്പോൾ അതു ചോറായിരിക്കും, അല്ലെങ്കിൽ ഒരു ചെറിയ സംഖ്യയാവാനും മതി. എന്നാൽ ഊഴിയം വേണ്ടെന്നുവച്ചതിൽ പിന്നെ സാധാരണ ആളുകൾ കൊടുക്കുന്ന കൂലി കോവിലകത്തു ജോലി എടുത്താലും കൊടുക്കാറുണ്ട്. പോലീസിനെ സഹായിക്കേണ്ടത് എല്ലാവരുടെയും മുറയാണല്ലോ. പബ്‌ളിക്ക് റോഡുകൾ എല്ലാവരുടെയും പണം കൊണ്ടാണല്ലോ ഉണ്ടാക്കാറുള്ളതും നന്നാക്കാറുള്ളതും. വൎഷകാലത്ത് ആ വഴിയുടെ ഒരു ഭാഗം എങ്ങാനും കുറച്ചു ചീത്തയായാൽ, അതിന്റെ രണ്ടുഭാഗവും താമസിക്കുന്നവൎക്ക് അതു നന്നാക്കുന്നത് അത്ര ശ്രമകരമാകയില്ല. ഈവക നിസ്സാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/80&oldid=158724" എന്ന താളിൽനിന്ന് ശേഖരിച്ചത്