താൾ:Diwan Sangunni menon 1922.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അധികാരത്യാഗവും പിൻകാലവും
൯൭
_______________________________________________________


കാൎ‌യ്യനടപടികൾക്കു മാൎഗ്ഗദൎശനമായി ഉണ്ടാകയില്ലെന്നുള്ളത് എപ്പോഴും ഒരു വ്യസനഹേതുവായിരിക്കും." "നിങ്ങളുടെ ഉദ്യോഗകാലത്ത് ഭൌതികമായ ഭാഗ്യത്തിൽ രാജ്യത്തിനു വളരെ അഭിവൃദ്ധി ഉണ്ടായിട്ടുണ്ടെന്നു നാം നല്ലപോലെ അറിയുന്നു; ധനാഗമമാൎഗ്ഗങ്ങൾ പ്രശസ്തമാകുംവണ്ണം കൂടീട്ടുണ്ട്; കൃഷിയുടേയും കച്ചോടത്തിന്റെയും വ്യാപ്തിയും അധികമായിട്ടുണ്ട്; നികുതി മുതലായ ആദായങ്ങളുടെ ആകെത്തുക ഇതിനുമുമ്പു കിട്ടാത്ത ഒരുസംഖ്യയിൽ എതീട്ടുമുണ്ട്. നമ്മുടെ രാജ്യത്തിനും പ്രജകൾക്കും സംതൃപ്തിയും സന്തോഷവും ഭരണത്തിനു മാനവും ജനിപ്പിച്ചിട്ടുള്ള പല ഉപകാരപ്രദങ്ങളും ആലോചനാസന്താനങ്ങളുമായ പരിഷ്കാരങ്ങളും യുക്തിയുക്തങ്ങളായ നിയമങ്ങളും കോടതി കച്ചേരികൾ മുതലായ വകുപ്പകുളുടെ അഭിവൃദ്ധിക്കായിട്ടുള്ള പല സാധുമാൎഗ്ഗങ്ങളും നിങ്ങളുടെ പാവനദൃഷ്ടിയിൽ തുടങ്ങീട്ടുണ്ടെന്ന് ഇവിടെ പ്രസ്താവിക്കുന്നത് ഉചിതമായിരിക്കും. നിങ്ങളുടെ ഈ പ്രവൃത്തികളെ ബ്രിട്ടിഷുകോയ്മ അറിഞ്ഞഭിനന്ദിക്കയും അവരുടെ പ്രസാദത്തെയും ഗുണഗ്രാഹിതയെയും വെളിപ്പെടുത്തുവാൻ സാരവത്തായ ഒരു മുദ്ര നിങ്ങൾക്കായി തരികയും ചെയ്തിട്ടുണ്ടല്ലൊ." "നമ്മുടെ രാജകുടുംബവും ബ്രിട്ടിഷുകോയ്മയുമായി ഭാഗ്യത്താൽ നിലനിന്നുവന്ന സൌഹാൎദ്ദത്തെ നിങ്ങളുടെ ഭരണകാലത്ത് ഇളകാതെ പാലിച്ചു പോഷിപ്പിച്ചുവന്നു. രാജഭകതിക്കനുരൂപമയ യാതൊരു കൃത്യവും രാഷ്ട്രീയമായ ഭാരവും ഒന്നും വിട്ടിട്ടില്ല. ഉദ്യോഗകാലം മുഴുവനും പൂൎണ്ണവും അനിരുദ്ധവും ആയ നമ്മുടെ വിശ്വാസത്തിനു നിങ്ങൾ പാത്രമായിരുന്നു. എത്രയും അൎഹിക്കുന്നതും മാനകരവുമായ നിങ്ങളുടെ വിശ്രമാകാലത്തു നിങ്ങൾക്കു സകല





























Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Swaroopvp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/104&oldid=158605" എന്ന താളിൽനിന്ന് ശേഖരിച്ചത്