ആകൃതിയും പ്രകൃതിയും
ന്തോഷിച്ചുവന്നു. എന്നാൽ മൂളിക്കേട്ട് തുടൎന്നുകൊണ്ടിരിക്കേണ്ടതിനു തൊട്ടുവിടുക മാത്രമേ അദ്ദേഹം സംഭാഷണങ്ങളിൽ ചെയ്യാറുള്ളു.
ഈ സംഗതിയിൽ സുബ്രഹ്മണ്യൻപിള്ള ഏകദേശം അദ്ദേഹത്തിനോടു യോജിച്ചിരുന്നു. മൂന്നാമതൊരാൾ കൂടാതെ ഈ ഇരുകൂട്ടരും തമ്മിൽ കൂടിയാൽ സംസാരിച്ച് ഒച്ചയെടുക്കുന്നതിലധികം നിശ്ശബ്ദതയാണുണ്ടാകാറ്. ശങ്കുണ്ണിമേനോൻറെ ഘനവും അടക്കവും അദ്ദേഹത്തിൻറെ ഉറ്റ സ്നേഹിതന്മാരുടെ ഇടയിൽ പെടുന്പോൾ ഇല്ലാതായിരുന്നു. എന്നാൽ അവരുടെ എണ്ണം ഏറ്റവും പരിമിതമായിരുന്നു. അദ്ദേഹം അവരുമായി വെടിപറയുകയും സല്ലപിക്കുകയും ചെയ്തിരുന്നു. അവരുടെ നേരെ നേരന്പോക്കുപ്രവൃത്തികകൂടി ചെയ്തിരുന്നു. അദ്ദേഹത്തിന്നു കുട്ടികളെ എന്തെന്നില്ലാത്ത സ്നേഹമുണ്ടായിരുന്നു. അവരുമായി നിരവധിസമയം കളയും. പ്രായംചെന്നവരുടെ സംഭാഷണത്തേക്കാൾ കുട്ടികളുടെ കൊഞ്ചലിലാണ് അദ്ദേഹം അധികം സന്തോഷിച്ചിരുന്നത്. അവരും സ്വാഭാവികമായി അദ്ദേഹത്തെ കളിക്കുട്ടിയായിത്തന്നേ കരുതിയിരുന്നു. കുട്ടികളുമായി കളിക്കുന്നതിനെപ്പറ്റി അദ്ദേഹത്തിൻറെ ഡയറികളിൽ നിറച്ച് എഴുതിയിരിക്കുന്നതു കാണാം. "രാവിലെ കുട്ടികളുമായി കളിച്ചു." "ഒരു മണിക്കൂർ കുട്ടികളുടെ അടുത്തു കഴിച്ചു." "പെൺകുട്ടികളുമായി കളിവാക്കുകൾ പറഞ്ഞ് ഒരു മണിക്കൂറോളം കഴിച്ചു. കുട്ടികൾ വിനോദഹേതുക്കളാണ്. സമയംകളയുവാനും ദുഃഖം തീൎക്കുവാനും അവർ നന്നു". "ജോലികുറഞ്ഞും, കുട്ടികളെ ലാളിച്ചും, പെൺകുട്ടികളുമായി ശണ്"കൂടിയും തൃശ്ശിവപേരൂർ താമസിച്ചിരുന്നകാലം സുഖമായി കഴിച്ചിരുന്നു."
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |