താൾ:Diwan Sangunni menon 1922.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൪൧


മന്ത്രിപദം

അയയ്ക്കും. അദ്ദേഹത്തിന്റെ അനുമതിയുള്ള പക്ഷം, തിരുമനസ്സിലെ അനുവാദത്തിനായി നടപ്പനുസരിച്ച് സൎവ്വാധികാൎ‌യ്യക്കാൎക്ക് എഴുതിഅയയ്ക്കും. ഈ നടപടികൊണ്ട് കാൎ‌യ്യങ്ങളെ നിൎവിഘ്നമായും ഭംഗിയായും നിൎവ്വഹിക്കുവാൻ സാധിക്കുന്നുണ്ടെന്നും ഞാൻ അദ്ദേഹത്തെ ധരിപ്പിച്ചു. മിസ്റ്റർ അൎബത്ത്നട്ട് ഇതൊരു നല്ല വഴിയാണെന്നു സമ്മതിച്ചു."

ഈ രാജാവിന്റെ പ്രീതിപാത്രമായിട്ട് ചെറുവത്തൂരു നമ്പൂരി എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം പരമേശ്വരപട്ടരെപ്പോലെ ഒരു ദുരാചാരനായിരുന്നില്ല. പരമേശ്വരപട്ടൎക്ക് എന്നപോലെ അദ്ദേഹത്തിനു രാജാവുസ്വാധീനവുമായിരുന്നില്ല. അദ്ദേഹത്തിനു ശങ്കുണ്ണിമേന്നിൽ ഭയമുണ്ടായിരുന്നതു കാരണം, രാജ്യകാൎ‌യ്യങ്ങളിലൊന്നും അദ്ദേഹം പ്രവേശിച്ചിരുന്നില്ല. എന്നാൽ പരിചയവും ആത്മവിശ്വാസവും കൂടിവന്ന സമയം, അവയിൽ കയറി ചിലതെല്ലാം പ്രയോഗിക്കുവാൻ തുടങ്ങി. അദ്ദേഹത്തെക്കുറിച്ച് ശങ്കുണ്ണിമേനോൻ തന്റെ ഡയറിയിൽ (ദൈനികവൃത്തപുസ്തകത്തിൽ) ഇപ്രകാരം പ്രസ്താവിച്ചുകാണുന്നു: "ചെറുവത്തൂരു നമ്പൂരി ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരിക്കുന്നു. സൎക്കാരുദ്യോഗങ്ങൾക്കുള്ള നിയമങ്ങളെയും നിലവിലുള്ള വ്യവഹാരങ്ങളെയും കുറിച്ച് ചിലൎക്കു ചില ഉപദേശങ്ങൾ അയയ്ക്കുന്നതായി അറിയുന്നു. അദ്ദേഹം തിരുമനസ്സിലെ ഒരു വലിയ സേവനാണ്; അതിനു സംശയമില്ല എങ്കിലും തിരുമനസ്സുകൊണ്ട് ഈ വിവരം അറിഞ്ഞാൽ, നമ്പൂരിയുടെ ഈ വക ചാപല്യങ്ങളെ ഒരിക്കലും അവിടുന്നു സഹിക്കയില്ല. ഈ സംഗതികൾ തിരുമനസ്സറിയിക്കേണ്ടിവരുമെന്നു തോന്നുന്നു." അപ്രകാരം തിരുമനസ്സറിവിക്കയും നമ്പൂരി പിന്നീടു ശരിയായ മാൎഗ്ഗത്തിൽകൂടിമാത്രം ചരിക്കയും ചെയ്തു. വെള്ളപ്പറ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/48&oldid=158688" എന്ന താളിൽനിന്ന് ശേഖരിച്ചത്