താൾ:Diwan Sangunni menon 1922.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പല സംഗതികളിലുമുണ്ടായിട്ടുള്ള പരിഷ്കാരങ്ങൾ ‌‌\3 ല്ലാതെ അതുവേണ്ട എന്നു വെക്കേണ്ടിവന്നു. ആദ്യമെല്ലാം സൎക്കാരിൽനിന്നും സ്ഥലം കൊടുക്കുന്നതിനു പുറമെ ഏകദേശം ഏഴുലക്ഷം ഉറുപ്പികയോളം ചിലവാക്കാമെന്നു സമ്മതിച്ചു. അതിൽപിന്നെ കൊച്ചി തിരുവിതാംകൂർ സംസ്ഥാനങ്ങളിൽകൂടി തീവണ്ടിനടപ്പാക്കുന്ന കാൎ‌യ്യത്തിൽ ആസ്പിൻവാൾ കന്പനിക്കാരായി ഒരു കരാർ ചെയ്തു. ഇതുണ്ടായത് ആയില്യതിരുനാൾ മഹാരാജാവു തിരുമനസ്സിലെ കാലത്തായിരുന്നു. ഈ വിഷയത്തിൽ മാധവരായരും ശങ്കുണ്ണിമേനോനും വളരെ ഉത്സാഹിക്കുകയുണ്ടായിട്ടുണ്ട്. എന്നാൽ വിശാഖംതിരുനാൾ മഹാരാജാവു തിരുമനസ്സിലേക്ക് ആ കരാറനുസരിച്ചു നടത്തുന്നതിൽ വൈമനസ്യം ഉണ്ടാകയാൽ അതുപ്രകാരം ഒന്നു നടത്തുക ഉണ്ടായില്ല. ഇതു ശങ്കുണ്ണിമേനോന് ഒരു വലിയ ആശാഭംഗത്തിന് കാരണമായി തീൎന്നു. തീവണ്ടി കൊച്ചിയിൽ അടുത്തകാലത്തു നടപ്പാക്കുവാൻ സാധിക്കുമെന്നു ബലമായ ആശ അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് അദ്ദേഹത്തിൻറെ ഡയറിയിൽ ഒന്നുരണ്ടു സ്ഥലത്തുനിന്നു നമുക്കു മനസ്സിലാക്കാം. ശങ്കുണ്ണിമേനോൻ ദിവാനാകുന്നതിനുമുന്പും അതിന്നു ശേഷം കുറച്ചുകാലത്തെക്കാ സൎക്കാൎവക എല്ലാപണികളും റവന്യുഉദ്യോഗസ്ഥന്മാരാണ് നടത്തിവന്നിരുന്നത്. എന്നാൽ ഈവക ജോലികൾ അധികമായി വന്നതോടുകൂടി അതിന്നായി ഒരു പ്രത്യേകവകുപ്പ് ആവശ്യമായി വന്നതിനാൽ ‌........ൽ ഇഞ്ചിനീർ ഡിപ്പാൎട്ട്മെൻറ് ആരംഭിച്ചു. മോറിസിനെ അതിൽ ഇഞ്ചിനീർ ആയിവെക്കുകയും ചെയ്തു. സായ്പിന്നു ജോലിയെപ്പറ്റി നല്ല അറിവുണ്ടായിരുന്നു എങ്കിലും, അദ്ദേഹം ഒരു അലസനായിരുന്നതുകൊണ്ട് പണികൾ തൃപ്തികരമായി നടന്നില്ല. കണക്കുകളിലും പലതെറ്റഉകൾ നേരിട്ടുകൊണ്ടിരുന്നു. ശങ്കു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/72&oldid=158715" എന്ന താളിൽനിന്ന് ശേഖരിച്ചത്