ഭാഗ്യവും അനുഗ്രഹവും ഉണ്ടായിക്കൊണ്ടിരിക്കേണമേ എന്നുള്ള നമ്മുടെ ആഗ്രഹത്തെ ഇവിടെ പ്രകാശിപ്പിച്ചുകൊള്ളട്ടെ.“
അദ്ദേഹത്തിനു സ്വസ്തിപത്രം സമൎപ്പിക്കേണ്ടതിനേയും അദ്ദേഹത്തെക്കുറിച്ചു ജനങ്ങൾക്കുള്ള സ്മരണയെ നിലനിൎത്താൻ ഒരു ഏൎപ്പാടുചെയ്യേണ്ടതിനെയും സംബന്ധിച്ച് ആലോചിപ്പാൻ അദ്ദേഹം പണിയിൽ നിന്നു പിരിഞ്ഞ ദിവസം നാട്ടുകാരുടെ ഒരു മഹായോഗം എറണാകുളത്തുവച്ചു കൂട്ടുകയുണ്ടായി. അന്നുകൂടിയപോലെ ആളുകൾ ചേൎന്നൊരു സഭ കൊച്ചിയിൽ അഭൂതപൂൎവ്വമായിരുന്നു. അന്നു തീൎച്ചയാക്കിയതനുസരിച്ച് കൊടുത്ത സ്വസ്തിപത്രത്തിലെ ചിലഭാഗങ്ങളെ ഇവിടെ ചേൎക്കുന്നു:-
“ നിങ്ങൾ, കൊച്ചിമഹാരാജാവിന്റെ നിലയിലിരുന്ന ദീൎഘമായ പത്തൊമ്പതു സംവൽസരം കൊണ്ടു കൊച്ചിരാജ്യനിവാസികൾക്കുമാത്രമല്ല, നിങ്ങളായി എടപെടുവാൻ സംഗതി ഉണ്ടായിട്ടുള്ള എല്ലാപേൎക്കും നിങ്ങളെ സ്നേഹിപ്പാനും വളരെ ബഹുമാനിപ്പാനും സംഗതിവരുത്തീട്ടുണ്ട്. അതുകാരണം നിങ്ങൾ ഉദ്യോഗത്തിൽ നിന്നു പിരിയുന്നതിനുമുമ്പ് നിങ്ങളുടെ യദാൎത്ഥസ്നേഹിതന്മാരും ഗുണകാംക്ഷികളുമായ ഞങ്ങൾക്കു നിങ്ങളോടുള്ള ഹൃദയംഗമമായ സ്നേഹത്തെ വെളിപ്പെടുത്താതെ കഴിയില്ല. കൊച്ചി രാജ്യത്തെ മന്ത്രിപദത്തെ പ്രാപിച്ചിട്ടുള്ള എല്ലാവരിലും അധികകാലം നിങ്ങൾ ആ സ്ഥാനത്തെ അലങ്കരിച്ചിട്ടുണ്ട്. നിങ്ങളുടെ ബഹുമാനപ്പെട്ട അച്ഛന്റെ ആ ഉദ്യോഗകാലത്തിലും മൂന്നുസംവൽസരം അധികമായി നിങ്ങൾ ദിവാൻ പട്ടത്തിൽ ഇരുന്നിട്ടുണ്ട്. നിങ്ങളുടെ ദീൎഘമായ രാജ്യഭരണം കൊണ്ടു നാട്ടിലേക്കു അനവധി ഗുണങ്ങളുണ്ടായിട്ടുണ്ടെന്നു സമ്മതിക്കുന്നതോടുകൂടി, ആ ദീൎഘകാലം നി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |