Jump to content

താൾ:Diwan Sangunni menon 1922.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആകൃതിയും പ്രകൃതിയും ൧൧൫

          -----------------------------------------------------------------------

രെ ട്രസ്റ്റികളൊ തമ്മിൽ തൎക്കമുണ്ടാകുന്ന സംഗതിയിലും അദ്ദേഹം അതേപ്രകാരം പ്രവൎത്തിച്ചു. ക്രിസ്തീയപള്ളികളെ സംബന്ധിച്ചിടത്തോളം, ശങ്കുണ്ണിമേനവൻ കൂടി തീൎക്കുവാൻ സാധിക്കാതിരിക്കത്തക്കവണ്ണം മതസ്പൎദ്ധയോ കക്ഷിവാദമൊ മുഴുത്തിയിരിക്കുന്ന തൎക്കങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ കാലത്തു കോടതിക്കുപോയിട്ടുള്ളു. ഈ വിഷയത്തിൽ അദ്ദേഹം എത്രത്തോളം താൽപൎ‌യ്യപ്പെട്ടിരുന്നു എന്നു കാണിക്കുവാൻ, അദ്ദേഹത്തിന്റെ ഡയറിക്കുളിൽ പലേടത്തും എഴുതിയിരിക്കുന്നതിൽ രണ്ടെണ്ണം താഴെ എടുത്തു ചേൎക്കുന്നു.

"൧൮൭൬ മേയ് ൧൧-നു ബിഷപ്പ് മ്യൂറിൻ ഉച്ചയ്ക്കു രണ്ടുമണിക്കു എന്നെ കാണുവാൻ വന്നു. ഈ രാജ്യത്തുള്ള റോമ സിറിയൻപള്ളികളിലെ വാദപ്രതിവാദങ്ങളെപ്പറ്റി ഞങ്ങൾ ഏറേനേരം സംഭാഷണം ചെയ്തുകൊണ്ടിരുന്നു ബിഷപ്പു മുന്നാലോചനകൾ കൊണ്ടുവന്നു............ അതിനെപ്പറ്റി എനിക്കെവുതിഅയപ്പാനും ആ സംഗതി ഞാൻ നല്ലവണം മനസ്സുവെക്കുന്നതാണെന്നും അദ്ദേഹത്തിനോടു പറഞ്ഞു. അദ്ദേഹത്തിനെ എങ്ങനെ തൃപ്തിപ്പെടുത്തേണ്ടുവെന്നു എനിക്കറിഞ്ഞുകൂട. മതം പ്രസംഗിക്കുന്നതിനൊ മാൎപാപ്പയുടെ കല്പനകളെ കളവായി നിൎമ്മിച്ചചിനൊ ബിഷപ്പ് മെല്ല്യുസിന്റെ മേൽ ക്രിമിനൽ നടപടി നടത്തുന്നടായിരിക്കും അദ്ദേഹത്തിന്ന് ഉത്തമമായിട്ടുള്ള മാൎഗ്ഗം.........ബിഷപ്പ് ആൾ ഒരു സൌമൃനാണ്. എന്റെ ഗുമസ്തന്മാരുൾപേടെയുള്ള സകല കത്തോലിക്കക്കാരും അദ്ദേഹത്തെ എതിരേൽക്കുവാൻ കടവിൽ എത്തിയിരുന്നു."

റസിഡണ്ടിനായി അയച്ച അൎദ്ധ ഉദ്യോഗനിലയിലുള്ള ഒരു എഴുത്തിൽ തൎക്കസംഗതി മുഴുവനും ബിഷപ്പ് മ്യു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/122&oldid=158625" എന്ന താളിൽനിന്ന് ശേഖരിച്ചത്