കൊണ്ടും ജനതതിയുടെ നീരസത്തെ സമ്പാദിച്ചു. അദ്ദേഹം കോവിലകത്തെ സഹായികളെന്നു ശങ്കിച്ചിരുന്ന മാന്യന്മാരായ പല ഉദ്യോഗസ്ഥന്മാരെയും നിസ്സാരകാരണത്തിന്മേൽ ഉദ്യോഗത്തിൽനിന്നു പിരിക്കുകയും, ആ സ്ഥാനങ്ങളിൽ അന്യായമായി തങ്ങളുടെ സ്വാമിയേയും തങ്ങളെയും സമ്പന്നന്മാരാക്കിവന്ന സ്വന്തം ആളുകളെ നിയമിക്കുകയും ചെയ്തു. അതിനും പുറമെ, അദ്ദേഹം, അന്നു പ്രധാന രാജ്യകാൎയ്യമായി വിചാരിച്ചുവന്നിരുന്ന മതസംബന്ധമായും ധൎമ്മവിഷയമായുമുള്ള സ്ഥാപനങ്ങളിലും ഉപേക്ഷകാണിച്ചു. ഈ വിധമായ അനീതിനിമിത്തം സങ്കടനിവൃത്തിക്കായി ജനങ്ങൾ ഹൎജ്ജികളുംകൊണ്ടു ഗവൎണൎസായ്പിന്റെ അടുക്കൽ തുടരെത്തുടരെ ചെന്നുതുടങ്ങി. ൧൮൫൯ -ൽ ഗവൎണൎസായ്പവൎകൾ കൊച്ചിയിൽ വന്നസമയം, ആ പ്രജാപീഡകനെ പിരിച്ചയയ്ക്കുവാൻ നിലവിളിച്ചപേക്ഷിച്ചുകൊണ്ടു പതിനായിരത്തിൽപരം ജനങ്ങൾ പോഞ്ഞിക്കര ബങ്കളാവിനെ വളഞ്ഞുകൂടി.
നീതിക്കും മൎയ്യാദയ്ക്കും രാജാവിനെയും പ്രജകളേയും വിട്ടു റസിഡണ്ടിനേയും ദിവാനേയും പിന്നെയും സഹായിച്ചുകൂടെന്നു മദിരാശിഗവൎമ്മെണ്ടു കണ്ടു. കൊച്ചിഗവൎമ്മേണ്ടു തന്റെ അഭിപ്രായത്തോടു യോജിക്കാതായ സമയം, ജനറൽ കള്ളൻ കാൎയ്യങ്ങളിലെല്ലാം അനാസ്ഥ കാണിച്ചുതുടങ്ങി. ഇതുഹേതുവാലും കൊച്ചി തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ തുടരെത്തുടരെ ഉണ്ടായിരുന്ന ആക്ഷേപങ്ങൾകൊണ്ടും റസിഡണ്ടിനെ സസ്പെണ്ടുചെയ്‌വാനും ആയാളുടെ ആക്ഷേപപ്രവൃത്തികളെക്കുറിച്ച് അന്വേഷണം നടത്തുവാനും ഇൻഡ്യാഗവൎമ്മേണ്ടു മദിരാശി ഗവൎമ്മേണ്ടിനു കല്പനകൊടുത്തു. കാൎയ്യങ്ങൾ ഈ സ്ഥിതിയിൽ എത്തിയസമയം, ഉദ്യോഗം രാജികൊടുത്തു കള്ളൻസായ്പ് അപ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |