Jump to content

താൾ:Diwan Sangunni menon 1922.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവാൻ ഗോവിന്ദമേനോൻ ൧൨൭

     ------------------------------------------------------------------------------

ക്കും പോകുകയായിരിക്കും ഏറ്റവും നല്ലതെന്നു നിങ്ങളുടെ ഗുണത്തിനായിത്തന്നെ ഞാൻ പറയുന്നു. നിങ്ങളുടെ സുയശസ്സു കുരുതിമാത്രമാണ് ഞാനിത്രത്തോളം എഴുതിയത്." ശങ്കുണ്ണിമേനവന്റെ മറുപടി അതിവിശേഷമായിരുന്നു. "എന്റെ സഹോദരന്റെ പേർ മലിനപ്പെടുത്തുക സംഗതികൾ താങ്കളെ ധരിപ്പിച്ചിരിക്കുന്നുവെന്നു അറിയുന്നതിൽ ഞാൻ വളരെ വ്യസനിക്കുന്നു. എന്റെ പേരിൽ കാണിച്ചിരിക്കുന്ന താൽപൎ‌യ്യത്തിന്നു താങ്കളോടു നന്ദിപറഞ്ഞുകൊള്ളുന്നു. ഈ വക വാൎത്തകൾ തീരെ അവാസ്തവങ്ങളാണെന്നും എന്റെ സഹോദരനെക്കാൾ അധികം സത്യവും ധൎമ്മനീതികളും ഉള്ള ഒരാളെ ഇവിടങ്ങളിൽ കാണുന്നതല്ലെന്നും ഞാൻ തീൎച്ചപറയാം. താങ്കൾ അയാളുമായി അധികപരിചയമാകുമ്പോൾ ഞാനിപ്പോൾ പറയുന്നതിന്റെ വാസ്തവം താങ്കൾക്കുതന്നെ ബോദ്ധ്യമായിവരും."

ഇക്കാലത്തു ഗോവിന്ദമേനവന്റെ പ്രധാന തൊഴിൽ കാപ്പിച്ചെടി വളൎത്തൽ ആയിരുന്നു. നെല്ലിയമ്പയിൽ ഒന്നാമത്തെ തോട്ടങ്ങളിൽ ഒന്നു അദ്ദേഹത്തിന്റെതായിരുന്നു. അത് യൂറോപ്യൻ കമ്പനിക്കാരുടേതുപോലെ ഒരു വിസ്താരമേറിയ തോട്ടമല്ലായിരുന്നു. എന്നാൽ, ഒതുങ്ങിയ ചിലവുകൊണ്ടും ഭരണസാമൎത്ഥ്യംകൊണ്ടും അതു സമൃദ്ധമായി നിന്ന ഇരുപത്തഞ്ചുകൊല്ലത്തിന്നിടയിൽ അസ്സലാദായമായി കുരെ ലക്ഷം ഉരുപ്പിക സമ്പാദിപ്പാൻ അദ്ദേഹത്തിന്നു സാധിച്ചു. ഭൂമിയിലെ ഏറെക്കുറെ നിസ്സാരമായിരുന്ന കാലത്തു അദ്ദേഹം ഭൂമിയിൽ ഉറപ്പിച്ച ധനം ഒടുവിൽ സാധാരണയിലധികം ഫലപ്രദമായിപ്പരിണമിച്ചു. ഈവകയെല്ലാംകൊണ്ട് ഈ സഹോദരന്മാൎക്കു അവസ്ഥയിൽ കഴിയുന്നതിന്നും അതെ സമയം തന്നെ തങ്ങളുടെ കുടുംബത്തിേലേക്കു കാൎ‌യ്യമായ സ്വത്തു സമ്പാദിക്കുന്നതിന്നും സാധിച്ചു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/134&oldid=158638" എന്ന താളിൽനിന്ന് ശേഖരിച്ചത്