ശങ്കരവാരിയരുടെ രണ്ടുമക്കളിൽ മൂത്താൾ ആയിരുന്ന തോട്ടയ്ക്കാട്ടുശങ്കുണ്ണിമേനോൻ ൯൯൮ മേടം ൮ നു ശനിയാഴ്ച ജനിച്ചു. അദ്ദേഹത്തിൻറെ ചെറുപ്പകാലത്തെക്കുറിച്ചൊന്നും അറിഞ്ഞുകൂട. പതിവനുസരിച്ച്, അഞ്ചാമത്തെ വയസ്സിൽ അദ്ദേഹത്തെ എഴുത്തിനിരുത്തുകയും, എഴുത്തുപള്ളിയിലെ പാഠക്രമങ്ങളെ അനുസരിച്ച് അദ്ദേഹം പഠിക്കുകയും ചെയ്തു. സംസ്കൃതം ഇംഗ്ലീഷ് എന്നിവയുടെ ആദിപാഠങ്ങളെയും അദ്ദേഹം അഭ്യസിച്ചു. അദ്ദേഹത്തിനു പതിനൊന്നുവയസ്സായപ്പോൾ അദ്ദേഹത്തിന്റെ അച്ഛന് റസിഡണ്ടാപ്പീസിൽ ജോലിയായി; അതുകാരണം, പിന്നത്തെ ആറുവൎഷത്തിൽ മിക്കതും ശങ്കരവാരിയർ തിരുവനന്തപുരത്തു കഴിച്ചുകൂട്ടി.൧൮൩൬-ൽ അവിടെ ഒരു സൎക്കാർ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു. അപ്പോൾ ശങ്കരവാരിയർ തൻറെ രണ്ടു മക്കളേയും തിരുവനന്തപുരത്തുകൊണ്ടുപോയി, ആ സ്കൂളിൽ ചേൎത്തു. മിസ്റ്റർ ജെ. റോബൎട്ട്സ് എന്നൊരാളായിരുന്നു അതിലെ ഹേഡ് മാസ്റ്റർ. അദ്ദേഹം ഒരു നല്ല പണ്ഡിതനും, സമൎത്ഥനായ ഉപദേഷ്ടാവും, ശിക്ഷാരക്ഷണങ്ങളിൽ കണിശക്കാരനും ആയിരുന്നു. അദ്ദേഹത്തിൻറെ അടുക്കൽ പഠിക്കുവാൻ സാധിച്ചിട്ടുള്ള പല കുട്ടികളും പിന്നീട് വലിയ സ്ഥിതിയിൽ വന്നിട്ടുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന നാണുപിള്ള, ദിവാൻ പേഷ്കാരായിവന്ന ശങ്കുണ്ണിമേനോൻ, ഹൈക്കോടതി ജഡ്ജിയും മാധവരായരു ദിവാൻ ജിക്ക് ഒരു ശല്യവുമായിവന്ന വേദാദ്രീശമുതലിയാർ, എന്നിവർ ശങ്കുന്നിമേനവൻറെ അക്കാലത്തെ സ്നേഹിതന്മാരായിരുന്നു.
ശങ്കുണ്ണിമേനോൻ മിസ്റ്റർ റോബേൎട്സിൻറെ കുട്ടി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |