൨൮
കടത്തിൽനിന്നൊഴിഞ്ഞു. ൧൮൬൦ ജനവരിമാസത്തിൽ മിസ്റ്റർ മാൾട്ട്ബി ആ സ്ഥാനത്തെ കയ്യേറ്റു. മിസ്റ്റർ മാൾട്ട്ബിയെപ്പറ്റി തിരുവിതാംകൂറിലെ അന്നത്തെ മഹാരാജാവ് ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുണ്ട്. "നാട്ടുരാജ്യത്തിൽ ബ്രിട്ടീഷ് ഗവൎമ്മേണ്ടിന്റെ പ്രതിനിധിസ്ഥാനത്തെ വഹിക്കുവാൻ അദ്ദേഹം സൎവ്വവിധത്തിലും അൎഹിക്കുന്നുണ്ട്. സാധാരണ കാണപ്പെടാത്തതായ അദ്ദേഹത്തിന്റെ അപാരമായ ഉദ്യോഗപരിജ്ഞാനം, മഹത്തായ ബുദ്ധിഗുണം, പ്രശംസനീയമായ സാഹിത്യപരിജ്ഞാനം, ധൎമ്മവത്തായ ഉദാരശീലം, സമസൃഷ്ടിസ്നേഹം, വാൿസാമൎത്ഥ്യം, സത്യധൎമ്മപരായണത്വം, നീചമായ വക്രഗതിയിലുള്ള വെറുപ്പു, നിൎമ്മലവും ഹൃദയംഗമവുമായ സ്വഭാവഗുണം ഈ വക ഗുണങ്ങൾ യോജിച്ച് ഇപ്രകാരം മറ്റൊരാളിൽ കാണുന്നതു വളരെ അപൂൎവമാകുന്നു." മിസ്റ്റർ മാൾട്ട്ബി വന്ന് അധികം ആഴ്ചകൾ കഴിയുന്നതിനുമുമ്പു, വെങ്കട്ടറാവു പെൻഷ്യൻവാങ്ങി പിരിഞ്ഞു. യാതൊരു ബഹുമാനമൊ സന്തോഷസൂചനയോകൂടാതെ നാടുവിട്ടുപോയി.
വെങ്കട്ടറാവുവിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുവാൻ ആയാസം വേണ്ടിവന്നില്ല. ആ സ്ഥാനത്തേക്കു തക്കതായ ആൾ ശങ്കുണ്ണിമേന്നായിരുന്നു എന്നുള്ളത് ലോകസമ്മതമായിരുന്നു. മഹാരാജാവുതിരുമനസ്സിലേക്കും റസിഡണ്ടവൎകൾക്കും ആ കാൎയ്യത്തിൽ സംശയമുണ്ടായിരുന്നില്ല; എങ്കിലും അതിൽ സന്തോഷമില്ലാത്ത ഒരാളുണ്ടായിരുന്നില്ലെന്നല്ല. ശങ്കുണ്ണിമേന്നെപ്പോലെ കാൎയ്യപ്രാപ്തിയും, സ്വഭാവഗുണവും ധീരതയും ഉള്ള ഒരാൾ രാജ്യഭരണത്തിലേൎപ്പെട്ടാൽ തന്റെ സ്ഥിതിക്ക് അപാരമായ ഇടിച്ചിൽ തട്ടി ശങ്കരവാരിയരുടെ കാലത്തെന്നവണ്ണം നിസ്സാരമായ നിലയിൽ ജീവിതം കഴിപ്പാൻ ഇടയാകുമെന്ന് പരമേശ്വരയ്യർ വളരെ ഭയപ്പെട്ടിരുന്നു. അദ്ദേഹം അതുകൊണ്ട്,
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |