ദിവാൻ ഗോവിന്ദമേനോൻ
നുകൂലമായിട്ടാണ് മദ്ധ്യസ്ഥൻ തീരുമാനിച്ചത്. എന്നാൽ, മടിരാശിഗവൎണ്ണമെൻറു അദ്ദേഹത്തിൻറെ വിധിമാറ്റഇ തൊട്ടുകിടക്കുന്ന പ്രദേശംകൂടാതെ ഇടിയറമാട് മാത്രം തിരുവിതാംകൂൎവകയാണെന്നു തീൎപ്പുകല്പിച്ചു. തച്ചുടയകയ്മളെ അവരോധിക്കുവാൻ തിരുവിതാംകൂറിലേക്കുള്ള അധികാരം ആദ്യത്തേതിലും അപ്പീലിലും സ്ഥിരപ്പെടുത്തി. മറ്റുമൂന്നു ക്ഷേത്രങ്ങളുടെയും സംഗതിയിൽ മേൽക്കോയ്മസ്ഥാനം കൊച്ചി രാജ്യത്തേക്കാണെന്നും ആണ് വിധികല്പിച്ചത്. തീരുമാനം അകപ്പാടെ കൊച്ചിരാജ്യത്തേക്കു സന്തോഷവഹമായിരുന്നു. എളങ്കുന്നപ്പുഴ, അന്നമനട എന്നീ ക്ഷേത്രങ്ങളിലെ കൈകാൎയ്യകൎത്തൃത്വവകാശം അസൗകൎയ്യമായിട്ടുള്ള താണെന്നു തിരുവിതാംകൂറിലേക്കുവേഗത്തിൽ ബോദ്ധ്യംവരികയും കുറച്ചുകൊല്ലം കഴിഞ്ഞശേഷം അവ വിട്ടുകൊടുക്കുകയും ചെയ്തു.
ഗോവിന്ദമേനവൻറെ മുൻഗാമിയെ കാലത്തു ആലോചനയിൽ ഇരുന്നിരുന്ന കോടതി സംബന്ധമായ നവീകരണം അദ്ദേഹം നിവൎത്തിച്ചു. ..... ലെ .....റെഗുലേഷനാൽ ..... ൽ തിരുമുന്പാകെയുള്ള അപ്പീൽകോടതി ഏൎപ്പെടുത്തി. അതനുസരിച്ച്, ചിലതരം കേസ്സുകളിലുള്ള അപ്പീൽ അപ്പീൽ കോടതിയിലെ ഒരു ജഡ്ജി തനിച്ചുകേട്ടു തീൎച്ചവരുത്തേണ്ടതാക്കിയിരുന്നു. ആ തീൎപ്പിൽനിന്നും ഒരു അപ്പീൽ തിരുമുന്പാകെയുള്ള കോടതിയിൽ ബോധിപ്പിക്കാം. ആയത് സാധാരണമായി അപ്പീൽ കോടിതിയിലെ മറ്റു രണ്ടു ജഡ്ജിമാരും, കേട്ടു തീൎച്ച വരുത്തേണ്ടതും, സൎക്കാർ കക്ഷിചേരാത്ത കേസ്സുകളിൽ ആ രണ്ടു ജഡ്ജിമാരും ദിവാനൊന്നിച്ച് അപ്പീൽകേട്ടു തീരുമാനിക്കേണമെന്നു കല്പിക്കുവാൻ ദിവാൻജിക്കു അധികാരമുണ്ടായിരിക്കുന്നതും ആണ്. അവരുടെ തീരുമാനാസ്ഥിരപ്പെടുത്തുവാൻ ദിവാൻജിമുഖാന്തരം തിരുമനസ്സുനു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |