Jump to content

താൾ:Diwan Sangunni menon 1922.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അസാമാന്യ ബുദ്ധിയും ഉണ്ടായിരുന്നു. തൻറെ സഹോദരൻ നിശ്ചയിച്ചിരുന്ന രീതികളിൽ തന്നെ അദ്ദേഹം പത്തു കൊല്ലത്തോളം സഫലമായി രാജ്യഭാരം നടത്തി. എന്നാൽ പ്രത്യേകിച്ചും അദ്ദേഹത്തിൻറെ ഉദ്യോഗകാലാവസാനം ആയപ്പോഴേക്കും, അനുസരണക്കുറവും ബലഹീനതയും രാജ്യഭരണത്തിൽ കടന്നുകൂടുവാൻ തുടങ്ങിയെന്നു സമ്മതിക്കാതെ നിവൃത്തിയില്ല. പൂൎവ്വികന്മാരെയും പൂൎവകാലകാൎ‌യ്യങ്ങളെയും പറ്റി പറയുമ്പോൾ നമ്മുടെ കാലത്തെ സ്ഥിതിഗതികളനുസരിച്ചു പറയുന്നത് ഭോഷത്വമായിരിക്കാം. പക്ഷെ, അത് വാസ്തവമായിട്ടുള്ളതാണ്. അവരുടെ സമകാലീനന്മാരിൽ നിന്നും മുൻഗാമികളിൽ നിന്നും ഏതു നിലയിലും ഉയൎന്നവരെ അവർ അൎഹിക്കും പോലെ നാം സ്തുതിക്കേണ്ടതും, അവർ എത്താത്തത്തിനു അവരെ നാം കുറ്റം പറഞ്ഞു കൂടാത്തതും ആകുന്നു. നമ്മുടെ നില ഉപരിയായിട്ടുള്ളതാണെങ്കിൽ, അത് നമ്മുടേതിനേക്കാൾ അധികം അവരുടെ ശ്രമം കൊണ്ടുണ്ടായിട്ടുള്ളതാണ്. ഉച്ചസ്ഥിതിയിലെത്തുവാൻ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതിനു വേണ്ട മാൎഗം നിൎമ്മിച്ചിട്ടുള്ളത് അവരാണ്. ആകയാൽ നമ്മുടെ, പൂൎവ്വികന്മാരെ പറ്റി പറയുമ്പോൾ അവരെക്കാൾ ശ്രേഷ്ഠരാണ് നാം എന്ന് നടിക്കുന്നതായാൽ അത് സ്വപിതാവിൻറെ ചുമലിൽ ഇരിക്കുന്ന ശിശു "അച്ഛനെക്കാൾ പൊക്കമുണ്ട് എനിക്ക്" എന്ന് പറയുന്നതുപോലെ ആയിരിക്കും.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rahulantony എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/14&oldid=158644" എന്ന താളിൽനിന്ന് ശേഖരിച്ചത്