താൾ:Diwan Sangunni menon 1922.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ദിവാൻ ശങ്കുണ്ണിമേനോൻ രു ജഡ്ജിയെ ആ ജോലിയിൽ വെച്ചു കൊണ്ടിരിക്കുന്നത് വിഹിതമൊ എന്നു കൂടി മഹാരാജാവു പ്രത്യേകമായി ആലോചിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു." അദ്ദേഹത്തിനെ ഉടനെ സ്ഥലം മാറ്റുകയെങ്കിലും ചെയ്യേണമെന്ന് മിസ്റ്റർ ബല്ലാൎഡ്ദിവാന് സ്വകാൎ‌യ്യമായി എഴുതി അയച്ചു. പ്രതികളെമാപ്പുചെയ്തു വിട്ടയച്ചു. തിരുവെങ്കിടാചാൎ‌യ്യരെ തൃശ്ശിവപേരൂൎക്ക് സ്ഥലംമാറ്റുകയും ചെയ്തു. ശങ്കുണ്ണിമേന്നെ ഈ സന്ദൎഭത്തിൽ റസിഡൻറ് സ്തുതിച്ച് എഴുതിഅയച്ചിരുന്നു. ആ ദുൎഘടസംഗതിയിൽ ആദ്യവസാനം ദിവാൻ കാണിച്ചിട്ടുള്ള ബുദ്ധിശക്തിയേയും നിൎവ്യാജമായ സുസ്ഥിരതയെയും പറ്റി പ്രത്യേകം അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഈ തൎക്കം തുടങ്ങിയതിൽപിന്നെ എളയതന്പുരാൻ ദിവാനെ കാണുകയൊ അദ്ദേഹത്തിനു നേരിട്ടു വല്ല രേഖകളും അയയ്ക്കുകയൊ ഉണ്ടായിട്ടില്ല. "തൃപ്പുണിത്തറയ്ക്കു പോകുന്നവഴിക്കു ഞാൻ എളയതന്പുരാൻ കുതിരസ്സവാരി ചെയ്യുന്നതുകണ്ടു. അദ്ദേഹം എൻറഎ മുഖം കാണരുതെന്നു വിചാരിച്ച് തിരിഞ്ഞുനോക്കാതെ കടന്നുപോയി." എന്നുമറ്റും ശങ്കുണ്ണിമേനോൻ പലതും എഴുതിവെച്ചിട്ടുള്ള കൂട്ടത്തിൽ കാണുന്നു. തന്പുരാനെയും ദിവാനെയും തമ്മിൽ യോജിപ്പിക്കുവാൻ സ്നേഹിതന്മാരിൽ പലരും ശ്രമിച്ചുനോക്കി എളയതന്പുരാനെ കണ്ടു തമ്മിൽ സമാധാനമായാൽ കൊള്ളാമെന്ന് ദിവാനു മോഹമുണ്ടായിരുന്നു. എങ്കിലും അദ്ദേഹം. ഒരു തെറ്റും ചെയ്തിട്ടില്ലാത്തതുകൊണ്ട് മാപ്പുചോദിക്കുവാൻ തെക്കുമുണ്ടായിരുന്നില്ല. എളയതന്പുരാന് പ്രായമായതോടുകൂടി, ശങ്കുണ്ണിമേൻറെ പ്രവൃത്തികളെപ്പറ്റി അദ്ദേഹം അഭിനന്ദിക്കാൻ തുടങ്ങി. ശങ്കുണ്ണിമേനോൻ അടുത്തുൺവാങ്ങി ഉദ്യോഗത്തിൽനിന്നും പി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/65&oldid=158707" എന്ന താളിൽനിന്ന് ശേഖരിച്ചത്