ടതിയിലെ ട്രാൻസ്ലേറ്ററുടെ പണിക്ക് ഒഴിവുവന്നു. അതിനുള്ള അപേക്ഷകന്മാരിൽ നിന്ന് അതിലേക്ക് ഒരാളേ തിരനെടുക്കുന്നതിന്നു ഒരു പരീക്ഷ നടത്തണമെന്നു നിശ്ചയിച്ചു. ശങ്കുണ്ണിമേനോൻ ആ പരീക്ഷയ്ക്കു ചേൎന്നു; അദ്ദേഹം ജയിച്ചവരിൽ ഒന്നാമനായിരുന്നു; അതുകൊണ്ട്, ആ വൎഷാവസാനത്തോടുകോടി അദ്ദേഹത്തിനെ ആ പണിക്കായി നിയമിക്കുകയും ചെയ്തു. കല്ലൻ സായ്പ്പിനു ശങ്കുണ്ണിമേനോനെ സാമാന്യത്തിലധികം ഇഷ്ടമായിരുന്നു; തന്റെ ചെറിയ സ്നേഹിതന്റെ ജയത്തിൽ അദ്ദേഹം വളരെ സന്തോഷിച്ച്, കൊച്ചിയിലെ .....എന്നീ കാലത്തെ ആയവ്യയക്കണക്ക് മദിരാശി ഗവൎമ്മെണ്ടിലേക്ക് അയയ്ക്കുന്നതോടുകൂടി എഴുതിയ എഴുത്തിൽ ഇപ്രകാരം പ്രസ്താവിച്ചു:-“ശങ്കരവാരിയർ തന്റെ രണ്ടു പുത്രന്മാരെയും സുനിയമനിഷ്ഠയോടെ വളൎത്തിക്കൊണ്ടുവരികയും, രണ്ടുപേരും വിശിഷ്ടന്മാരായ ചെറുപ്പക്കാരായിത്തീരുകയും ചെയ്തിട്ടുണ്ട്. അവരെ രണ്ടാളെയും തിരുവനന്തപുരത്ത് ഇംഗ്ലീഷ് സ്കൂളിലാണ് പഠിപ്പിച്ചത്. മൂത്തമകൻ കുറച്ചുകാലം അച്ഛനൊരുമിച്ചു കച്ചേരിയിലായിരുന്നു. പിന്നീട് തന്റെ ഭാവിയിലെ അഭ്യുദയത്തിനുവേണ്ടി കോഴിക്കോട്ടു ജില്ലാക്കോടതിയിലെ പരിഭാഷകന്റെ പണിക്ക് ഒരു അഭ്യൎത്ഥിയായിത്തീരുകയും, ഇതരന്മാരിൽനിന്നുള്ള പ്രാപ്തിവിശേഷത്താൽ അതിലേക്കു തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.” ശങ്കുണ്ണിമേനോൻ ...... ഒടുവോടുകൂടി കോഴിക്കോട്ടു ജോലിയിൽ പ്രവേശിച്ചു.
എറണാകുളത്തു താമസിച്ച് ഈ അഞ്ചു സംവൽസരകാലത്ത്, എടയുള്ള അവസരങ്ങളിലെല്ലാം ശങ്കുണ്ണിമേനോൻ സംസ്കൃതം പഠിക്കയും ഇംഗ്ലീഷ് സാഹിത്യത്തിൽ ഉള്ള പല വിശിഷ്ട കൃതികളെ വായിക്കുകയും ചെയ്തു. സം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |