പ്രബന്ധമഞ്ജരി/രണ്ടാം ഭാഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പ്രബന്ധമഞ്ജരി, രണ്ടാം ഭാഗം (ലേഖനങ്ങൾ) (1911)

[ 1 ]

PRABANDHAMANJARI
PART II.
-----------


EDITED BY
C. D. David
----------------


പ്രബന്ധമഞ്ജരി


രണ്ടാം ഭാഗം
----------------


സി.ഡി. ഡേവിഡ്
പ്രസിദ്ധപ്പെടുത്തിയത്.
-----------------------------THRICHUR


BHARATHA VILASAM PRESS


1086


ALL RIGHTS RESERVEDPRICE 12AS] [വില 12ണ.

[ 2 ]

PRABANDHAMANJARI
PART II.


--------------


EDITED BY
C. D. David


പ്രബന്ധമഞ്ജരി


രണ്ടാം ഭാഗം
-------------


സി. ഡി. ഡേവിഡ്
പ്രസിദ്ധപ്പെടുത്തിയത്.


----------------


THRICHUR


BHARATHA VILASAM PRESS


1086
ALL RIGHTS RESERVED


PRICE 12AS] [വില 12ണ.

[ 3 ]

വിഷയാനുക്രമണിക

ഭാഗം.
 
1.
സ്വഭാഷയും അന്യഭാഷയും സി.ഡി.ഡി.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
1
2.
ഭാഷയുടെ ശുഭാശുഭനിരൂപണം പി.കെ.നാരായണപിള്ള.ബി.എ.,ബി.എൽ.,
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
6
3.
ഭാഷാപരിഷ്കാരം സി.അച്യുതമേനോൻ ബി.എ.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
11
4.
സാഹിത്യവിവേചനം എ.കൃഷ്ണപ്പുതുവാൾ ബി,എ.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
23
5.
ഭാഷാവിഷയവാദം (സംസ്കൃതസ്ത്രീലിംഗസംബന്ധം)സി.എൻ.എ. രാമയ്യശാസ്ത്രി.എം.എ.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
28
6.
ഗുണദോഷനിരൂപണം (ഭാഷാസാഹിത്യ വിഷയങ്ങളെസംബന്ധിച്ചുള്ളത്) ടി.കെ.കൃഷ്ണമേനോൻ.ബി.എ.,എം ആർ.എ.എസ്.,എഫ്.ആർ.എച്ച്.എസ്., എം.ആർ.എസ്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
35
7.
ഹിന്തുക്കളുടെ പ്രമാണഗ്രന്ഥങ്ങൾ (മതം)എം.ശേഷഗിരിപ്രഭു.എം.എ
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
40
8.
ചീനരാജ്യവും അവിടുത്തെ ജനങ്ങളും സി. അന്തപ്പായി.ബി.എ.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
49
9.
ജപ്പാൻ എ.ശങ്കരപ്പുതുവാൾ ബി.എ.,ബി. എൽ.മൂളിയിൽ.ബി.എ.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
76
10.
ഹെർമ്മൻ ഗുണ്ടർത്ത് പണ്ഡിതർ ജോസെഫ്
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
11.
നിത്യശക്തികൾഎം.രാജരാജാവർമ്മ എം.എ.,ബി.എൽ
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
84
[ 4 ]
12.
ജീവശാസ്ത്രം(Biology)ജോർജ്ജ് മത്തായി എം. എ
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
102
13.
നമ്മുടെ കൃഷിപരിഷ്കരണംഎൻ.കുഞ്ഞൻപിള്ള എം.എ.,ബി.എസ്.സി.,പി.എച്ച്.ഡി.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
111
14.
വ്യവസായവിദ്യാഭ്യാസം.പുത്തേഴത്ത് ഗോവിന്ദമേനോൻ ബി.ഏ.,
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
137
15.
വാണിജ്യവിദ്യാഭ്യാസം കെ.സുബ്രഹ്മണ്യയ്യർ ബി.എ.,എൽ.ടി.,എഫ്.എസ്.,എ.എ.., ജെ.പി.,എഫ്.ബി.യു.,എഫ്.എം.യു.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .
143


----oooOOOooo----. [ 5 ]
മുഖവുര.


 പ്രബന്ധമഞ്ജരി ഒന്നംഭാഗം വിദ്യാർത്ഥികൾക്കു ഗുണം ചെയ്യുന്നുണ്ടെന്നു വിശ്വസിപ്പാൻ കാരണം കാണുകയാൽ, ഇപ്പോൾ ഇതാ അതിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നു.

 നല്ല ഗദ്യമെഴുത്തുകാരുടെ പ്രബന്ധങ്ങൾ നാം വിചാരിക്കുന്നിടത്തോളം എളുപ്പത്തിൽ കിട്ടുന്നതല്ലെന്നുള്ള വാസ്തവാവസ്ഥ അനുഭവരൂപേണ നല്ലവണ്ണം അറിവാനിടയായിട്ടും, പ്രസിദ്ധഗദ്യമെഴുത്തുകാരുടെ പ്രബന്ധങ്ങളോടു കൂടി മാത്രമേ പുസ്തകം പുറത്തിറക്കുകയുള്ളു എന്നുള്ള എന്റെ നിശ്ചയത്തിൽനിന്നു ഞാൻ വ്യതിയാനം ചെയ്തിട്ടില്ലെന്നുള്ളതിന്ന് ഇപ്പുസ്തകംതന്നെ ഉത്തമസാക്ഷ്യമാകുന്നു. ഇതിന്റെ ഉദ്ദേശ്യമെന്തെന്നുള്ളതിനെപ്പറ്റി ഇവിടെ ഒന്നും പറയേണ്ടതില്ല.

 ഇതിൽ ചേർത്തിട്ടുള്ള പതിനഞ്ചു പ്രബന്ധങ്ങളിൽ, 'ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങൾ', 'നിത്യശക്തികൾ', 'ജീവശാസ്ത്രം', 'ഗുണ്ടർത്ത് പണ്ഡിതർ' എന്നിവ എന്റെ അപേക്ഷാനുസരണം എഴുതപ്പെട്ടിട്ടുള്ളതും, 'കൃഷി പരിഷ്കരണം', ഗുണാഗുണ നിരൂപണം', വാണിജ്യ വിദ്യാഭ്യാസം', എന്നിവ, ഓരോസഭയിൽ വായിച്ചതായി, അയച്ചുതരപ്പെട്ടിട്ടുള്ളതും, മറ്റുപ്രബന്ധങ്ങൾ (1082-ന്നുമുമ്പു മാസികകളിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ളത്). തത്തൽ പ്രബന്ധ കർത്താക്കന്മാരുടെ സമ്മതത്തോടുകൂടി എടുത്തു ചേർക്കപ്പെട്ടിട്ടുള്ളതുമാകുന്നു.

 ഇങ്ങിനെ, എന്റെ അപേക്ഷാനുസരണം, ഓരോവിധത്തിൽ പ്രബന്ധംതന്നു എന്നെ സഹായിച്ച ഭാഷാഭിമാനികളായ മഹാമനസ്കന്മാർക്കെല്ലാവർക്കും ഞാൻ സർവ്വാത്മനാ വന്ദനം പറഞ്ഞു കൊള്ളുന്നു. എന്നു--


സി.ഡി. ഡേവിഡ്.


-----------------------


. [ 6 ]

പ്ര ബ ന്ധ മ ഞ്ജ രി


രണ്ടാം ഭാഗം
----------------------------


സ്വഭാഷയും അന്യഭാഷയും.
--------------


നുഷ്യർക്കു, മനോവിചാരത്തെ പരസ്പരം അറിയിക്കേണ്ടതിന്നു, ഭാഷ ആവശ്യമായിരിക്കുന്നു. എങ്കിലും എല്ലാവരും ഒരേ ഭാഷതന്നെ സംസാരിച്ചുവരുന്നതായി കാണപ്പെടുന്നില്ല. ഓരോ രാജ്യത്തുള്ളവർ ഓരോ ഭാഷയാകുന്നു സംസാരിച്ചുവരുന്നത്. അതിനാൽ ചിലരുടെ "സ്വഭാഷ" മറ്റു ചിലരുടെ "അന്യഭാഷ"യായിരിക്കുമെന്നു തെളിയുന്നു. ഒരു രാജ്യത്തുള്ള ജനങ്ങളിൽ അധികഭാഗം, പ്രത്യേകമായി സ്വഭവനങ്ങളിൽ, സംസാരിക്കുന്ന ഭാഷ ഏതോ അത് ആ രാജ്യത്തുള്ളവരുടെ സ്വഭാഷയായിരിക്കുമെന്നാണു തോന്നുന്നത്. ഒരു കുട്ടി ആദ്യം കേൾക്കുന്നതും സംസാരിക്കുന്നതും സ്വഭാഷയിലുള്ള പദങ്ങളെയാണു. മാതാപിതാക്കന്മാരുടെ മനോവിചാരങ്ങളെ കുട്ടികളും,കുട്ടികളുടേതിനെ മാതാപിതാക്കന്മാരും അറിയേണ്ടതിന്നു സ്വഭാഷയാണു ആദ്യമേതന്നെ ആവശ്യമായിരിക്കുന്നത്. അന്യഭാഷ അഭ്യസിച്ചു നൈപുണ്യം പ്രാപിക്കുന്നതുവരെ സ്വഭാഷ സംസാരിക്കാതിരിക്കയോ, സ്വഭാഷയിലെ വാക്കുകളേയോ വാചകങ്ങളേയോ കേൾക്കാതിരിക്കയോ ചെയ് വാൻ ആർക്കും കഴിയുന്നതല്ല. കോടതിസംബന്ധമായ കാര്യങ്ങൾ നടത്തുന്നതിന്നും, ആധാരം മുതലായത് എഴുതുകയോ എഴുതിക്കയോ ചെയ്യുന്നതിനും, അങ്ങാടിയിൽചെന്നു സാമാനം വാങ്ങുന്ന സമയം കണക്കുനോക്കി കാര്യം തീർക്കുന്നതിന്നും, സ്നേഹിതന്മാരുമായി സംസാരിക്കുന്നതിന്നും മറ്റും ഒന്നാമതായും മുഖ്യമായും സ്വഭാഷയുടെ സഹായമാണു ആവശ്യമാ [ 7 ] യിരിക്കുന്നത്. ഇങ്ങിനെയിരിക്കെ, സ്വഭാഷ നിശ്ചയമില്ലാത്ത ഒരുവൻ മേല്പറഞ്ഞ കാര്യങ്ങൾ നേരിട്ടു നടത്തുവാൻ അപ്രാപ്തനായിരിക്കുമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ. സ്വഭാഷ നിശ്ചയമില്ലാത്ത ഒരുവൻ, തന്റെ നാട്ടുകാരെ സംബന്ധിച്ചേടത്തോളം, ഒരു മൂകന്റേയോ "പരദേശിയു"ടേയോ സ്ഥിതിയിൽ ഇരിക്കേണ്ടിവരുമെന്നുള്ളതിന്നു സംശയമില്ല. ഈ സ്ഥിതിയിൽ ഇരിക്കരുതാത്തതും ഇരിപ്പാൻ നിവൃത്തിയില്ലാത്തതുമാകുന്നു.

മേല്പറഞ്ഞ കാര്യങ്ങൾ നടത്തേണ്ടതിലേക്കു, സ്വഭാഷ സംസാരിപ്പാൻ മാത്രം വശമാക്കിയാൽ മതിയെന്നു ചിലർ പറയുമായിരിക്കാം.ക്രമപ്രകാരം അഭ്യസിക്കാതെ സ്വഭാ സംസാരിച്ചുവരുന്ന ആളുകൾ വളരെയുണ്ട്. എങ്കിലും അവരുടെ സംസാരം, ക്രമപ്രകാരം അഭ്യസിച്ചിട്ടുള്ളവരുടേ തിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുമെന്നുള്ള സത്യത്തെ നിഷേധിപ്പാൻ ആർക്കും ധൈര്യമുണ്ടാകുന്നതല്ല. സ്വഭാഷ, എഴുതുകയും വായിക്കയും ചെയ് വാനുള്ള അറിവു സമ്പാദിച്ചിട്ടില്ലാത്ത ആളുകൾ പ്രായേണ വഞ്ചിതരായി ഭവിക്കുന്നുണ്ട്. ഒരുവൻ ഏതെല്ലാം ഭാഷകൾ, എത്രത്തോളം അഭ്യസിക്കുമെന്നു മുമ്പുകൂട്ടി തീർച്ചപ്പെടുത്തുവാൻ പ്രയാസം. തീർച്ചപ്പെടുത്തിയാൽതന്നെയും, ആ നിലയിലേക്ക് എത്തുമോ ഇല്ലയോ എന്നുള്ള വിവരം ദൈവത്തിനുമാത്രമേ അറിഞ്ഞുകൂടൂ. അങ്ങിനെയിരിക്കെ, "പിടിച്ചതിനെ വിട്ടു പറക്കുന്നതിനെ പിടിപ്പാൻ നോക്കുക" എന്നുള്ളതിൻപ്രകാരം പ്രവർത്തിപ്പാൻ ഒരുമ്പെടുന്നതു ഒരു പ്രകാരത്തിലും നന്നായിരിക്കയില്ലെന്നു പ്രത്യേകിച്ചു പറയേണമോ? സ്വഭാഷ സംസാരിക്കാതെ ജീവിപ്പാൻ പ്രയാസമാകകൊണ്ടും, അന്യഭാഷ അഭ്യസിപ്പാൻ സംഗതി വരുമോ എന്നും. സംഗതിവരുമെങ്കിൽ എത്രത്തോളം പഠിക്കുമെന്നും മുമ്പുകൂട്ടി തീർച്ചപ്പെടുത്തുവാൻ നിവൃത്തിയില്ലാതിരി [ 8 ] ക്കുന്നതുകൊണ്ടും, ചെറുപ്പം മുതൽക്കുതന്നെ സംസാരിച്ചുവരുന്നതും അന്യഭാഷ അഭ്യസിക്കുന്നതിലേക്കു പ്രയോജനകരമായിരിക്കുന്നതുമായ സ്വഭാഷ ആദ്യമേതന്നെ അഭ്യസിക്കേണ്ടതാണു. സ്വഭാഷാജ്ഞാനം അന്യഭാഷാഭ്യാസത്തിലേക്ക് ഒരു മാർഗ്ഗദർശിയെന്നപോലെ പ്രവർത്തിക്കാതിരിക്കയില്ല. അടിസ്ഥാനം വേണ്ടുംവണ്ണം ഉറപ്പിക്കാതെ കെട്ടിടം പണിയുന്നതും, സ്വഭാഷ നല്ലപോലെ അഭ്യസിക്കാതെ അന്യഭാഷ അഭ്യസിക്കുന്നതും ഏകദേശം ഒരു പോലെയാകുന്നു. സ്വഭാഷ വേണ്ടുംവണ്ണം അഭ്യസിക്കാതെ അന്യഭാഷ അഭ്യസിപ്പാനായി പുറപ്പെട്ടിട്ടുള്ള വരിൽ ചിലർക്കു സ്വഭാഷയും അന്യഭാഷയും ഇല്ലെന്നായിരിക്കുന്നു. "ഇരുന്നതിന്റെ ശേഷമേ കാൽ നീട്ടാവൂ." എന്നുള്ളതിനെപ്പറ്റി ചിന്തിക്കായ്കയാലല്ലയോ ഇപ്രകാരമെല്ലാം സംഭവിക്കുന്നത്? സ്വഭാഷയെക്കൊണ്ടുള്ള ആവശ്യം ഇവിടെ പ്രായേണ സ്പഷ്ടമായിരിക്കുന്നു.

പ്രയോജനകരങ്ങളായ പുസ്തകങ്ങൾ സ്വഭാഷയിൽ ഇല്ലെന്നുള്ള ഒരു ന്യായത്തെ അടിസ്ഥാനമാക്കിക്കൊണ്ടു സ്വഭാഷയെ വെറുക്കുന്നത് അത്ര ഭംഗിയാണെന്നു തോന്നുന്നില്ല. തന്റെ പിതാവു സുന്ദരനല്ലെന്നു നിശ്ചയിച്ച് "താഴകനെ അച്ഛനെന്നു വിളിക്ക" യോഗ്യമോ? ഒരുഭാഷയുടെ അപരിഷ്കൃതാവസ്ഥ, ആ ഭാഷ സംസാരിക്കുന്ന ആളുകളെയാകുന്നു കുറ്റപ്പെടുത്തേണ്ടത്. ഭാഷയോടു കലഹിപ്പാൻ യാതൊരു ന്യായവും ഇല്ല. ഇപ്പോൾ ഉള്ള പരിഷ്കൃതഭാഷകളുടെ ആദ്യാവസ്ഥ അറിവാൻ ശ്രമിക്കുന്ന പക്ഷം.അവയെല്ലാം ഒരു കാലത്ത് അപരിഷ്കൃതസ്ഥിതിയിൽ കിടന്നിരുന്നു എന്നു പ്രത്യക്ഷപ്പെടുന്നതാണു. ഗ്രസുകാരെക്കുറിച്ച് ഒരു ചരിത്രകർത്താവ് എഴുതീട്ടുള്ളതിന്റെ തർജ്ജമ കുറഞ്ഞോന്നു താഴെ ചേർക്കുന്നു:-[ 9 ] "അവർ ഒരേ അവസ്ഥയിൽതന്നെ വച്ചുകൊണ്ടിരുന്നതായി യതൊന്നും അവർക്കുണ്ടായിരുന്നില്ല. അവർ തങ്ങൾക്കുള്ളതല്ലാത്ത സകലത്തേയും അപരിഷ്കൃതങ്ങളെന്നെണ്ണിക്കൊണ്ടു ധിക്കരിച്ചുവന്നു. എങ്കിലും തങ്ങൾക്ക് ഉപകാരമോ ആവശ്യമോ ഉള്ളതായി എന്തിനെയെങ്കിലും അപരിഷ്കൃതന്മാരുടെ ഇടയിൽ കണ്ടാൽ, അവയെ തിരഞ്ഞെടുക്കയും തങ്ങളുടെ സ്വന്തം സ്വഭാവത്തിന്റെയും ഉലകൃഷ്ട മനോധർമ്മശക്തിയുടേയും ആകൃതി അവയ്ക്കുണ്ടാകത്തക്കവണ്ണം അവയെ തങ്ങളുടേതിനോട് അനുരൂപമാക്കുകയും ചെയ്യുന്നതിൽ അവർ സംശയിക്കുമാറുണ്ടായിരുന്നില്ല. ഇതു കൂടാതെ അവർ ഒരു ഭാഷയെ ക്രമേണ വികസിപ്പിച്ചു. ആ ഭാഷ ഭംഗികൊണ്ടും രസികത്വംകൊണ്ടും മൃദുത്വം കൊണ്ടും ഏറ്റവും യോഗ്യവും പരിഷ്കൃതവുമായ മനുഷ്യവിചാരഛായയെ വാങ്മൂലമായി അറിയിക്കത്തക്ക അവസ്ഥയേയും ഭൂമിയിലുള്ള സകലരും വിസ്മയിക്കത്തക്കനിലയേയും പ്രാപിച്ചിരിക്കുന്നു".

ഗ്രീസുകാർ പ്രവർത്തിച്ചിട്ടുള്ളതുപോലെ പ്രവർത്തിക്കുന്ന ആളുകളുടെ ഭാഷ നന്നാകാതെയിരിപ്പാൻ വഴിയില്ലെന്ന് അവരുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

അന്യഭാഷ അഭ്യസിക്കരുതെന്നല്ല ഞാൻ പറയുന്നത്. സ്വഭാഷ നല്ലപോലെ അഭ്യസിക്കുന്നതിന്നു മുമ്പായി അന്യഭാഷ അഭ്യസിപ്പാൻ ചാടിപ്പുറപ്പെടരുതെന്നു മാത്രമേ പറയുന്നുള്ളൂ. സ്വഭാഷയിൽ ഇല്ലാത്തതായി അന്യഭാഷയിലുള്ള നൂതനഗ്രന്ഥങ്ങളെ തർജ്ജമചെയ്തു സ്വഭാഷയിലെക്കു കൊണ്ടുവരേണ്ടതിനുള്ള ഭാരം അന്യഭാഷ അഭ്യസിച്ചിട്ടുള്ളവർക്കാകകൊണ്ടും സ്വഭാഷ അഭ്യസിക്കാത്തപക്ഷം ഈ ചുമതലയെ നിർവ്വഹിപ്പാൻ നിവൃത്തിയില്ലാതെ വരുന്നതാക കൊണ്ടുമാണു അന്യഭാഷ അഭ്യസിക്കുന്നതിനു മു [ 10 ] മ്പായി സ്വഭാഷ നല്ലവണ്ണം അഭ്യസിക്കണമെന്നു പറയുന്നത്. സ്വഭാഷ നല്ലപോലെ അഭ്യസിച്ചശേഷം അന്യഭാഷ അഭ്യസിച്ചിട്ടുള്ള ഇംഗ്ലണ്ടുകാൎ, തങ്ങളുടെ ഭാഷയിൽ ഇല്ലാത്തതും ഉണ്ടാകേണ്ടതുമായി അന്യഭാഷകളിൽ കാണുന്ന വിശേഷഗ്രന്ഥങ്ങളെ തൎജ്ജിമചെയ്ത് "അറിവിന്റെ താക്കോൽ" എന്നു ഏവരും സംശയം കൂടാതെ പറയത്തക്കവണ്ണം, സ്വഭാഷയെ ഉന്നതിപ്രാപിപ്പിച്ചിരിക്കുന്നു. സ്വഭാഷയെ നന്നാക്കണമെന്നാഗ്രഹിക്കുന്ന സകലരും അവരുടെ ഈ പ്രവൃത്തിയെ ശ്ലാഘിച്ചു അതുപോലെ പ്രവൎത്തിക്കേണ്ടതാകുന്നു. ഒരു ഭാഷ, ആ ഭാഷസംസാരിക്കുന്ന സകലൎക്കും സമാവകാശമുള്ള സ്വത്തെന്നപോലെയാകുന്നു ഇരിക്കുന്നത്. അതുകൊണ്ടു തങ്ങളുടെ ഭാഷയെ നന്നാക്കേണ്ടത്, അന്യരാജ്യക്കാരല്ല തങ്ങൾതന്നെയാണെന്നുള്ള വിചാരം ആ ഭാഷ സംസാരിക്കുന്നവൎക്കെല്ലാവൎക്കും ഉണ്ടായിരിക്കേണ്ടതും ശക്തിക്കുതക്കവണ്ണം പ്രവൎത്തിക്കേണ്ടതും ആകുന്നു. ഭാഷക്കു ജനങ്ങളെന്നല്ല, ജനങ്ങൾക്കു ഭാഷയെന്നത്രെ വിചാരിക്കേണ്ടത്.

മേൽ പ്രസ്താവിച്ച സംഗതികളെക്കുറിച്ചു വേണ്ടുംവണ്ണം ചിന്തിക്കുന്നതായാൽ, ആദ്യമേതന്നെ നല്ലപോലെ അഭ്യസിക്കേണ്ടതു സ്വഭാഷയാണെന്നും ഇതരഭാഷയിലുള്ള പ്രയോജനകരങ്ങളായ ഗ്രന്ഥങ്ങളെ തൎജ്ജമചെയ്തു സ്വഭാഷയെ പോഷിപ്പിക്കേണ്ടതിനുള്ള ഭാരം അന്യഭാഷ അഭ്യസിക്കുന്ന ആളുകളെ സംബന്ധിച്ചിരിക്കയാൽ അവൎക്കു സ്വഭാഷാജ്ഞാനം അത്യധികം അത്യാവശ്യമെന്നും തെളിയുന്നതാകുന്നു.

സി. ഡി. ഡി.


[ 11 ]
ഭാഷയുടെ ശുഭാശുഭനിരൂപണം

കേരളഭാഷയ്ക്ക് ആദ്യമായി ഒരു ഗണ്യമായ അഭിവൃദ്ധി സിദ്ധിച്ചു എന്നു പറയേണ്ടത്, പ്രസിദ്ധനായ എഴുത്തച്ഛന്റെ കാലത്തിലാണെന്നുള്ളതിനേക്കുറിച്ചു തൎക്കത്തിന്നാവകാശമില്ല. എഴുത്തച്ഛനും, അദ്ദേഹത്തിന്റെ കാലത്തോടു സമീപിച്ചുള്ളവരും കേരളഭാഷയ്ക്ക് അഭിവൃദ്ധിയുണ്ടാക്കിയതിന്റെ മുഖ്യഹേതു, ആയിടയ്ക്ക് കേരളീയരുടെ ഇടയിൽ സംസ്കൃതഭാഷാഭ്യസനത്തിനും, പരിചയത്തിനും ഉണ്ടായ വ്യാപ്തിയാണെന്നു വിശ്വസിക്കണം. സാധാരണമായി ഒരു ഭാഷ സംസാരിക്കുന്നവൎക്ക് വേറെ ഒരു ഭാഷയുമായിട്ടുള്ള പരിചയം, മാതൃഭാഷയ്ക്ക് അഭിവൃദ്ധിപ്രദമാണെന്നുള്ളതിനു ലോകചരിത്രത്തിൽ വേറേയും ഉദാഹരണങ്ങൾ ഉണ്ട്. ഇങ്ങിനെ സംസ്കൃതസമ്പൎക്കം കൊണ്ടു ഭാഷയ്ക്കുണ്ടായ അഭിവൃദ്ധി ഇടയ്ക്കു മങ്ങിയും, ആഗന്തുകങ്ങളായ കാരണങ്ങളാൽ ഉദ്ദീപിച്ചും, പ്രായേണ അന്ത്യഭാഗത്തിൽ പ്രക്ഷീണിച്ചും ഇരുന്നതായി കാണാവുന്നതാണ്. ഭാഷയുടെ അഭിവൃദ്ധി, ഇപ്രകാരം, ഏതു സ്ഥിതിയിലിരിക്കുന്നു എന്നു നിൎണ്ണയിക്കാൻ വഹ്യാത്ത ഒരു കാലത്തിലാണ്, കേരളീയരുടെ ഇടയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് സാമാന്യം പ്രചാരമുണ്ടായത്. ഇക്കാലത്തും ഭാഷയ്ക്ക് അന്യഭാഷയായ ഇംഗ്ലീഷിന്റെ അഭിനവപരിചയത്തിൽ ഗണ്യമായ പരിഷ്കാരം ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലങ്ങളാണ് ടെൿസ്റ്റ്ബുക്കു കമ്മിററി പുസ്തകങ്ങളും, മലയാളമനോരമയും, ഭാഷാപോഷിണിസഭയും മററും എന്നു തോന്നുന്നു. ഇംഗ്ലീഷിനാൽ ഭാഷയ്ക്കുണ്ടായിട്ടുള്ള ഒരു വികാസം ഏകദേശം ഇപ്പോൾ നിലെച്ചതുപോലെയോ, നിലയ്ക്കാൻ ഭാവിയ്ക്കുന്നതു പോലേയൊ തോന്നുന്നു. ഭാഷയെ പോഷിപ്പിക്കുന്നതിനു വേണ്ട ശാസ്ത്രങ്ങളോ, സാഹിത്യരത്നങ്ങളോ ഇംഗ്ലീഷ് ഭാഷയിൽ ഇനിയും ഇല്ലെന്നല്ല ഞാൻ പറയുന്നതിന്റെ സാ [ 12 ] രം. അന്തരിക്ഷവായുവിന് നീരാവിയെ ഗ്രഹിക്കുന്നതിനുള്ള ശക്തി ഒരുവിധത്തിൽ ക്ഌപ്തമായിരിക്കുന്നതുപോലെ, നമ്മുടെ ഭാഷെക്കും അന്യഭാഷാസഹായത്തെ അവലംബിക്കുന്നതിനുള്ള ശക്തി ഒരുവിധത്തിൽ പരിമിതമാണെന്നു പറയേണ്ടിയിരിക്കുന്നു. അന്യഭാഷാസഹായത്തെ ഗ്രഹിക്കുന്നതിനുള്ള ശക്തിയെ കുറയ്ക്കുന്നതിനുള്ള കാരണങ്ങളൂം ദുൎന്നിവാരമായി പ്രവൎത്തിയ്ക്കുന്നുണ്ട്. ഇപ്പറഞ്ഞതിനെ ഒന്നുകൂടി വിശദമാക്കിക്കൊള്ളുന്നു. ഇംഗ്ലീഷിലുള്ള രസതന്ത്രത്തിന്റെ ഉൽകൃഷ്ടഭാഗങ്ങൾ, ഭൂഗൎഭശാസ്ത്രത്തിന്റെ അത്യുച്ചഭാഗങ്ങൾ, ഹെൎബൎട്ട് സ്പെൻസരുടെ സിന്തററിക് ഫിലാസഫി ഇവയൊക്കെയും വളരെ സ്പൃഹണീയങ്ങളാണെങ്കിലും, തൎജ്ജമചെയ്യപ്പെട്ടാൽ കേരളീയരുടെ ഇടയിൽ അവയ്ക്ക് എത്രമാത്രം ആദരവുണ്ടാകുമെന്ന് എനിക്കു നിശ്ചയമില്ല. എന്നുവേണ്ട, ഡിക്കൻസിന്റേയോ, താക്കറയുടേയോ ഒരു നോവലിനെ പരിഭാഷപ്പെടുത്തി, ഗവൎമ്മേണ്ടു സഹായങ്ങളെ ആവശ്യപ്പെടാതെ, കേവലം ജനങ്ങളിൽനിന്നു തന്റെ പരിശ്രമത്തിനു പ്രതിഫലത്തെ നേടിക്കൊള്ളാമെന്നു ധൈൎയ്യമുള്ള വിദ്വജ്ജനങ്ങൾ നമ്മുടെ എടയിൽ എത്രയുണ്ടെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. ഇപ്പോഴും ഭാഷാവിഷയമായി ബുദ്ധിപൂൎവ്വകമായ അനേകം കാൎയ്യങ്ങളെ പ്രവൎത്തിക്കുന്നവരേക്കാൾ, കേവലം സ്കൂളുകൾക്കു മാത്രം ഉപയുക്തങ്ങളായ ചരിത്രമോ, ഭൂമിശാസ്ത്രമോ, കഥയോ, നോട്ടൊ എഴുതുന്നവർ ആദായവിഷയത്തിൽ ധന്യന്മാരാണെന്നുള്ളത്, അനേകം‌പേരുടെ കൂട്ടത്തിൽ എനിക്കും അനുഭവപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ പൊതുജനങ്ങൾക്ക്, സാഹിത്യവിഷയമായൊ ശാസ്ത്രവിഷയമായൊ ഉള്ള ഗ്രന്ഥങ്ങളിൽ പരക്കെ ഒരഭിരുചി ജനിച്ചിട്ടുണ്ടെന്നു പറയുന്നതിന് ഒരു മാൎഗ്ഗവും കാണുന്നില്ല. ഗ്ലാഡ്സ്റ്റന്റെ ജീവചരിത്രമെഴുതിയ വകയ്ക്ക്, മിസ്റ്റർ ജാൺ മാൎളിക്ക്, ‘മാക്ക്മില്ലനും കമ്പനിയും’ സംഭാവനയായി കൊടുത്ത തുക 29000 പവൻ എ [ 13 ] ന്നോ മറേറാ ന്യൂസ്പേപ്പറിൽ വായിച്ചതായി ഞാൻ ഓൎക്കുന്നു. മിസ്റ്റർ സുബ്ബയ്യതെന്നാടുറെട്ടിക്ക്, പ്രശസ്തനായ ഒരു പണ്ഡിതൻ എഴുതിയ ഒരു ഗ്രന്ഥം അച്ചടിക്കാൻ കൊടുക്കാം എന്നു പറഞ്ഞതിൽ, പ്രതിഫലം കൊടുക്കാം എന്നു പറഞ്ഞത് ആ പുസ്തകത്തിന്റെതന്നെ കുറെ കോപ്പികൾ മാത്രം എന്നാകുന്നു. ഈ വിഷയത്തിൽ ഞാൻ മിസ്റ്റർ റെഡ്യാരെക്കുറിച്ച് അഗണ്യമായി വിചാരിക്കുന്നു എന്ന് ആരും തെററിദ്ധരിക്കരുത്. അദ്ദേഹം പറഞ്ഞതിന്റെ അൎത്ഥം, ആ പുസ്തകം അത്രമാത്രമേ ചിലവാകയുള്ളു എന്നാണ്. ഇതു മിസ്റ്റർ റെഡ്യാരുടെ കുററമാണെന്നു വരാൻ ഇടയില്ലല്ലൊ. ഇതിനുള്ള ഹേതു എന്താണെന്നു നോക്കുന്നതായാൽ, അതും അധികം ശ്രമം കൂടാതെ വ്യക്തമാക്കാമെന്നു ഞാൻ വിചാരിക്കുന്നു. ഇംഗ്ലീഷ് ഭാഷ രാജഭാഷയാണ്, അതിനോടു കിടനില്ക്കുന്നതിന് ഏതദ്ദേശിയ ഭാഷകൾക്ക് ഒരിക്കലും ശക്തിയാകുന്നതല്ല. മിസ്റ്റർ ബ്രൈസ് "Studio in History and Jurisprudence" എന്ന കൃതിയിൽ പറയുംപ്രകാരം, ഇംഗ്ലീഷ്‌കാരുടെ ആധിപത്യം ഇൻഡ്യന്മാരുടെ സമുദായാചാരങ്ങൾ, സന്മാൎഗ്ഗബോധങ്ങൾ ഇത്യാദിയുടെ കൂട്ടത്തിൽ ഭാഷകളേയും സ്പൎശിക്കുന്നുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ഇംഗ്ലീഷ് പഠിക്കാൻ നിൎവ്വാഹമില്ലാത്ത കുട്ടികളല്ലാതെ ഇപ്പോൾ അധികം മലയാളം പഠിക്കാൻ തുടങ്ങുന്നുണ്ടോ എന്ന് എനിക്കു സംശയമുണ്ട്. ഈ സ്ഥിതിക്കനുരൂപമായിത്തന്നെയിരിക്കുന്നു ഭാഷയുടെ അനുഭവവും. രാജ്യകാൎയ്യങ്ങളിൽ ഭാഷക്കു മുമ്പുണ്ടായിരുന്ന പൂജ്യസ്ഥാനങ്ങൾ ഓരോന്നും ഇപ്പോൾ ക്രമേണ പൂജ്യസ്ഥാനത്തിലായിത്തന്നെ വരുന്നു. നാട്ടിൽ മേധാശക്തി ധാരാളമുള്ളവൎക്ക് ഭാഷാവിഷയമായി പ്രവൎത്തിക്കുന്നതിന് ഒരു നിവൃത്തിയുമില്ല. ഇംഗ്ലീഷിൽ ഉൽകൃഷ്ടപരീക്ഷകൾ ജയിച്ചിട്ടുള്ളവരിൽ നൂററിന് എത്രവീതം ഭാഷയെ പോഷിപ്പിക്കുന്നുണ്ട്? ആരെങ്കിലും അങ്ങിനെ ചെയ്യുന്നുണ്ടെങ്കിൽ അവൎ, ഭൂരി [ 14 ] പക്ഷവും, ഉപാദ്ധ്യായവൃത്തിയെ ആശ്രയിച്ചിരിപ്പാൻ പ്രേരിതന്മാരായിരിക്കുമെന്നും കാണാമായിരിക്കും. ഇംഗ്ലീഷ് ഭാഷയുടെ അഭിവൃദ്ധി അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കെ, ഭാഷക്ക് ഇപ്പോൾ ഉള്ള അവസ്ഥയെത്തന്നെ പരിപാലിക്കാൻ മേലിലെങ്ങനെ സാധിക്കുമെന്നുള്ളത് സ്പഷ്ടമാകുന്നില്ല.

യാദൃഛികങ്ങളായ കാരണങ്ങളാൽ ഭാഷക്ക് അഭിവൃദ്ധിയുണ്ടാവാൻ പാടില്ലാത്തവിധത്തിൽ യാതൊന്നുമില്ല. അസാമാന്യമേധാവിയായ ഒരുവൻ കേരളീയരിൽ ഉത്ഭവിച്ച് ഗദ്യമായൊ പദ്യമായൊ ഉള്ള തന്റെ കൃതികളാൽ ഭാഷയെ പോഷിപ്പിക്കാനിടയായാൽ, അത് ഭാഷയുടെ എത്ര ക്ഷീണമായ സ്ഥിതിയിലും ശാശ്വതമായ സമ്പത്തായിത്തന്നെ നിലനില്ക്കുന്നതാണ്. അങ്ങിനെയുള്ളവരുടെ ദൌൎല്ലഭ്യമോ പരതന്ത്രമോ ആണ് ഭാഷാഭിവൃദ്ധിക്ക് ഇപ്പോൾ മുഖ്യതടസ്സമായിത്തീൎന്നിരിക്കുന്നത്. ഇപ്പോൾ മാന്യന്മാൎക്ക് ഭാഷാവിഷയമായിട്ടുള്ള അശ്രദ്ധയുടെ തോതായി ഒരു സംഗതിയെക്കൂടി ചൂണ്ടിക്കാണിച്ചുകൊള്ളുന്നു. ഭാഷക്ക് ഈയിടെ ഉണ്ടായിട്ടുള്ള അഭിവൃദ്ധിയുടെ ഒരു ലക്ഷ്യമായിട്ടാകുന്നു, ചിലർ വൎത്തമാനക്കടലാസുകളുടെയും മാസികകളുടെയും പെരുക്കത്തെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കേവലം എണ്ണം കൊണ്ടു കാൎയ്യങ്ങൾ നിൎണ്ണയിക്കാമെന്നുണ്ടായിരുന്നെങ്കിൽ കേരളഭാഷക്ക്, ഇതില്പരം സൌഭാഗ്യം വരേണ്ടതില്ല. എന്നാൽ യഥാൎത്ഥമായി ഏതെങ്കിലും വിഷയത്തിൽ ഭാഷക്കുപകരിക്കുന്നവ, ഇവയിൽ എത്ര ചുരുക്കം എന്നു നോക്കുക. എന്നുമാത്രവുമല്ല, ഇവയിൽ ചിലതിനെക്കൊണ്ടു ഭാഷക്കു നേരിടുന്ന വൈകല്യങ്ങളും ആലോചിച്ചുനോക്കുക. ഒന്നാമതായി ഭാഷയുടെ അഭിവൃദ്ധിക്കുവേണ്ടി, അതിന്നാധാരമായി, ജനങ്ങളിൽ ഒരഭിരുചി ജനിപ്പിക്കാൻ വൎത്തമാനപത്രങ്ങൾക്ക് കഴിഞ്ഞിരുന്നു എങ്കിൽ, അവയുടെ സ്ഥിതി അനുഗൃഹീതമായിരുന്നേനെ. എന്നാൽ ഇക്കാൎയ്യം ഇപ്പോൾ അസാദ്ധ്യപ്രായമായി തോന്നുന്നു. വേണ്ടതായ പാണ്ഡിത്യവും, സം [ 15 ] സ്കരിച്ച രുചിയും, സൎവ്വോപരി സൽസ്വഭാവവും ഉള്ള പത്രാധിപന്മാർ നമ്മുടെ ഇടയിൽ വൎദ്ധിച്ചിരുന്നു എങ്കിൽ, അതെത്ര നന്നായിരുന്നേനെ. ഇപ്പോളാവട്ടെ, സത്തായിട്ടുള്ളതിനെ അസത്തായിട്ടു കാണിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി അസൂയാമലീമസചേതസ്സുകളായും വിവരമില്ലായ്കയാൽ അനക്ഷരകുക്ഷികളായും നടക്കുന്ന പത്രാധിപരാക്ഷസന്മാരിൽനിന്ന്, ഇപ്പോൾ കേരളഭാഷാസാഹിത്യവിഷയത്തിൽ അത്യന്താദരണീയനായ വലിയകോയിത്തമ്പുരാൻ തിരുമനസ്സുമുതൽപേൎക്കുംകൂടി അസ്വാസ്ഥ്യം ജനിച്ചിട്ടുണ്ടെന്നുള്ളതുതന്നെ, ഇവരുടെ പ്രവൃത്തിവൈലക്ഷണ്യത്തിന് നല്ല ലക്ഷ്യമാകുന്നു. നമ്മുടെ ഇടയിൽ പത്രങ്ങൾ വൎദ്ധിച്ച് വൎദ്ധിച്ച്, ഇനിയുണ്ടാകാൻ പോകുന്ന പത്രങ്ങൾക്ക്, ഒരു സരസൻ പറഞ്ഞതുപോലെ, "രാമൻപിള്ള" (ഇതിൽ ഭൂമിയിലുള്ള രാമൻപിള്ളമാരുടെ കഥ മാത്രം പ്രസ്താവിക്കപ്പെടും) "ത്രികോല്പക്കൊന്ന" (ത്രികോല്പക്കൊന്ന ആവശ്യമുള്ള കഷായങ്ങളെക്കുറിച്ചുമാത്രം പറയും) എന്നിങ്ങിനെ കൂടി പേരുകൾ ഇടാൻ ഇടയാകുമെന്നു തോന്നുന്നു. സുശിക്ഷിതമായ അഭിപ്രായങ്ങൾ ഉള്ളവർ പത്രാധിപവൃത്തിയെ സ്വീകരിക്കുന്നത്, പക്ഷേ, ഇപ്പോഴത്തേക്കാൾ ഭാഷാഭിവൃദ്ധിക്ക് ഹേതുവായി തീരാമെന്നുതോന്നുന്നു.

ഭാഷയുടെ ദാരിദ്ര്യം തൎജ്ജമചെയ്തു നിവൎത്തിക്കാം എന്നു വിചാരിക്കുന്നവർ വളരെ ഉണ്ടായിരിക്കുമെന്നു തോന്നുന്നു. എന്നാൽ മുമ്പൊരിക്കൽ കണ്ട ഒരു തൎജ്ജമക്കമ്പനിയുടെ മുന്നറിയിപ്പു കണ്ടതുപ്രകാരമാണ് ഈ വിഷയത്തിൽ ചെയ്യാൻപോകുന്ന ശ്രമത്തിന്റെ രീതി എങ്കിൽ, അതിനെപ്പററി വൈരസ്യമായി ഒന്നും സംസാരിപ്പാൻ വിചാരിക്കുന്നില്ലാത്തതുകൊണ്ടു, യാതൊന്നുംതന്നെ ആ വിഷയത്തിൽ പ്രസ്താവിക്കാൻ ഇച്ഛിക്കുന്നില്ല.

പി.കെ.നാരായണപിള്ള ബി.എ., ബി.എൽ. [ 16 ]
ഭാഷാപരിഷ്കാരം.*
_______

'ഭാഷാപോഷിണി'സഭയുടെ ഉദ്ദേശ്യങ്ങൾ എന്തെല്ലാമാണെന്നു സഭാനിയമങ്ങളിൽ സാമാന്യമായി പറഞ്ഞിട്ടുണ്ടെങ്കിലും, ഉദ്ദേശ്യസിദ്ധിക്കുവേണ്ട പ്രവൃത്തികൾ ആരംഭിക്കത്തക്കവിധത്തിൽ അവയെ ഇതുവരെ ആരും വിശദീകരിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. സഭയുടെ പ്രധാനോദ്ദേശ്യങ്ങൾ, 'ഗദ്യപദ്യങ്ങൾക്കു സാൎവ്വത്രികമായ ഐകരൂപ്യം വരുത്തുകയും ഉത്തമരീതിയിലും ഉപയോഗമുള്ളവയായിട്ടും കഴിയുന്നതും ഗദ്യാകൃതിയായിട്ടുള്ള പുസ്തകങ്ങൾ നടപ്പാക്കുകയും' ആകുന്നു എന്നു നിയമങ്ങൾകൊണ്ടു കാണുന്നു. എന്നാൽ, ഐകരൂപ്യം വരുത്തുക എന്നു വെച്ചാലെന്താണെന്നും, അത് എത്രത്തോളം വരുത്തുവാൻ സഭ വിചാരിക്കുന്നുണ്ടെന്നും, ഏതുമാതിരി ഗദ്യപുസ്തകങ്ങളെയാണ് സഭ തൽക്കാലം ഉപയോഗമുള്ളവയെന്നു വിചാരിക്കുന്നതെന്നും, ഏതു ഭാഷയ്ക്കാണ് സഭ ഉത്തമരീതിത്വം കല്പിച്ചിരിക്കുന്നതെന്നും മററുമുള്ള സംഗതികളെപ്പററി സഭ തീരുമാനപ്പെടുത്തീട്ടില്ലെന്നുതന്നെയല്ല, ഒരുയോഗത്തിൽ വെച്ചെങ്കിലും അതിനുവേണ്ട ആലോചനകൾ നടത്തുകകൂടി ചെയ്തിട്ടില്ല. ഈ സംഗതികളേപ്പററി പല അഭിപ്രായഭേദങ്ങൾ ഉണ്ടാവാൻ ധാരാളം അവകാശം ഉണ്ട്. എന്നാൽ പല അഭിപ്രായങ്ങളുടെ സമ്മേളനത്തിൽനിന്നല്ലാതെ സൎവ്വസമ്മതമായ ഒരു തീരുമാനം ഉണ്ടാകുവാൻ മാൎഗ്ഗവുമില്ല. അങ്ങിനെ ഒരു തീരുമാനം ഉണ്ടാകുന്നതിന്നു, മാന്യന്മാരായ മററു സാമാജികന്മാരുടെ അഭിപ്രായങ്ങൾ പുറത്തുവരുവാൻവേണ്ടി മാത്രം, ഞാൻ എന്റെ അഭിപ്രായം വളരെ താഴ്മയോടുകൂടി ഇവിടെ പറഞ്ഞുകൊള്ളുന്നതാകുന്നു. അതല്ലാതെ, എന്റെ അഭിപ്രായം എല്ലാവരും സ്വീകരിക്കുമെന്നോ, സ്വീകരിക്കണ


* തിരുവനന്തപുരത്തുകൂടിയ 'ഭാഷാപോഷിണിസഭ'യിൽ വായിച്ചത്. [ 17 ]
മെന്നോ എനിക്കു ലേശംപോലും അഭിമാനമില്ലെന്നു പ്രത്യേകം സദസ്യന്മാരെ അറിയിച്ചു കൊള്ളുന്നു.

ദേശഭാഷകളെ ഉന്മൂലനംചെയ്ത് കണ്ണൂർ മുതൽ കന്യാകുമാരിവരേയുള്ള ജനങ്ങൾ സംസാരിച്ചുവരുന്ന ഭാഷെക്ക് ഐകരൂപ്യം വരുത്തുന്നത് അസാദ്ധ്യമാണെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. അതുകൊണ്ടു ഗ്രന്ഥങ്ങളിൽ ഉപയോഗിക്കുന്ന ഭാഷെക്കുമാത്രം ഐകരൂപ്യം വരുത്തുന്നതിനേ നാം ശ്രമിച്ചിട്ടു ആവശ്യമുള്ളു. എന്നാൽ, ഭാഷയുടെ ഐകരൂപ്യമെന്നുവെച്ചാലെന്താണ്? കേരളത്തിൽ ചില ഭാഗങ്ങളിൽ ഉപയോഗിച്ചുവരുന്ന ചില പദങ്ങൾ മററുചിലേടങ്ങളിൽ ഉപയോഗിക്കുന്നില്ലെന്ന് എല്ലാവൎക്കും അറിയാമല്ലൊ. ഇതു ഭാഷയുടെ ഐകരൂപ്യത്തിനു ബാധകമാണൊ? ഇങ്ങിനെയുള്ള പദങ്ങളെ ഭാഷയിൽനിന്നു തീരെ നിരാകരിക്കുന്നതിനോ അല്ലെങ്കിൽ അവയെ എല്ലായിടത്തും ഒരുപോലെ നടപ്പാക്കുന്നതിനോ നാം ശ്രമിക്കേണമെന്നുണ്ടോ? ഉണ്ടെങ്കിൽ നാം ഏതു ദിക്കിലെ പദങ്ങളെയാണ് നിരാകരിക്കേണ്ടത്? ഏതു പദങ്ങളെയാണ് സ്വീകരിക്കേണ്ടത്? ഇങ്ങിനെ ഓരോന്നായി, പദങ്ങളുടെ ഗ്രാഹ്യതയേയോ ത്യാജ്യതയേയോപററി സഭയിൽവെച്ചു വാദിച്ചു തീൎച്ചയാക്കാൻ വിചാരിക്കുന്നപക്ഷം, ഈവാദം എല്ലാവരും സമ്മതിക്കത്തക്കവിധത്തിൽ 'കൽക്യവതാര'ത്തിന് ഏറെ മുമ്പായി കലാശിക്കുമെന്നു തോന്നുന്നില്ല. എന്നുതന്നെയുമല്ല, ശബ്ദങ്ങൾക്കു സൌലഭ്യമില്ലാത്ത നമ്മുടെ ഭാഷയിൽനിന്നു യാതൊരു പദത്തേയും ഉപേക്ഷിക്കുന്നതു ശരിയല്ലെന്നാകുന്നു എന്റെ അഭിപ്രായം. മറെറല്ലാസംഗതികൾകൊണ്ടും ശ്ലാഘ്യമായ ഒരു പുസ്തകത്തിൽ, വടക്കോ തെക്കോ മാത്രം നടപ്പുള്ള ചില വാക്കുകൾ ഉപയോഗിച്ചതുകൊണ്ട് അതിന് ഒരു ന്യൂനത കല്പിക്കുന്നതു വിദ്വത്സമ്മതമാകുമെന്നു തോന്നുന്നില്ല. അങ്ങിനെ ഉപയോഗിക്കുന്നതുകൊണ്ട് ആ പദങ്ങൾക്കു കാലക്രമത്താൽ എല്ലായിടത്തും പ്രചാരമുണ്ടാകുവാ [ 18 ] നാണ് വഴിയുള്ളത്. അതുകൊണ്ടു ക്ഷുദ്രങ്ങളായ ശാഠ്യങ്ങളെ ആദരിക്കാതെ, അശ്ലീലങ്ങളല്ലാത്ത ഏതു പദങ്ങളേയും ഉപയോഗിക്കുന്നതിൽ യാതൊരു ഹാനിയും ഇല്ലെന്നാണ് എനിക്കു തോന്നുന്നത്. മലയാളികളുടെ ഇടയിൽ ഗ്രന്ഥപാരായണാഭിരുചിയും സ്വഭാഷാപാണ്ഡിത്യവും അന്യോന്യസമാഗമവും വൎദ്ധിച്ചുവരുംതോറും ദേശഭാഷയിലുള്ള അസഹിഷ്ണുത കുറഞ്ഞുവരികയും ചെയ്യുന്നതാണ്. ഇപ്പോൾ വടക്കർ മാത്രം ഉപയോഗിക്കുന്നതായ പദങ്ങളും, ആ അൎത്ഥത്തേത്തന്നെ കുറിക്കുന്നതിനു തെക്കൎമാത്രം ഉപയോഗിക്കുന്ന പദങ്ങളും കാലക്രമംകൊണ്ട് എല്ലാവരും സ്വീകരിക്കുന്നവയായ പദങ്ങളായിത്തീരുമെന്നാണ് എനിക്കു തോന്നുന്നത്.

അത്രതന്നെയുമല്ല - തുച്ഛങ്ങളായ ചില ശബ്ദഭേദങ്ങൾകൊണ്ടു ഭാഷയുടെ ഐകരൂപ്യത്തിനു ഹാനിവരുന്നതല്ല. പ്രത്യയഭേദങ്ങൾകൊണ്ടു മാത്രമേ ഭാഷെക്കു രൂപഭേദമുണ്ടാവാൻ വഴിയുള്ളു. തമിഴു, തെലുങ്കു, കൎണ്ണാടകം, മലയാളം എന്നീ നാലുഭാഷകളിലുമുള്ള മിക്ക ദ്രാവിഡശബ്ദങ്ങളും സംസ്കൃതശബ്ദങ്ങളും അന്യോന്യസാധാരണങ്ങളായിരുന്നിട്ടും, അതുകൾക്ക് ഐകരൂപത്വം ലേശംപോലും ഇല്ലാത്തതു പ്രത്യങ്ങളുടെ നാനാത്വം കൊണ്ടാണെന്ന് അല്പം ആലോചിച്ചാൽ ആൎക്കും സ്പഷ്ടമാകുന്നതാണ്. മിക്ക പ്രകൃതികളും ഈ നാലുഭാഷക്കാൎക്കും ഒരുപോലെ പലിചയമുള്ളവയാകുന്നു. എന്നാൽ പ്രത്യയങ്ങൾ ചേരുമ്പോൾ, അവൎക്ക് അന്യോന്യം മനസ്സിലാകാത്തവിധത്തിൽ, പദങ്ങൾക്കു നാനാത്വം വന്നുപോകുന്നു. അതുകൊണ്ട് ഭാഷെക്ക് ഐകരൂപ്യം വരുത്തണമെന്നു വിചാരിക്കുന്നവർ മുഖ്യമായി ചെയ്യേണ്ടതു, പ്രത്യയങ്ങൾക്ക് അഭേദം വരുത്തുവാൻ ശ്രമിക്കുകയാകുന്നു. മലയാളപ്രത്യയങ്ങളെ സംബന്ധിച്ചിടത്തോളം ഈ ശ്രമം എളുപ്പത്തിൽ സാധിക്കത്തക്കതാണെന്നു തോന്നുന്നു. ദേശഭേദംകൊണ്ടു ഭിന്നത വന്നിട്ടുള്ള മലയാളപ്രത്യയങ്ങൾ [ 19 ] വളരെയില്ല. 'ആളുടെ, ആളിന്റെ, ആളിടെ,' 'അന്യായക്കാൎ, അന്യായക്കാരൎ,' 'കുട്ടിയെ, കുട്ടിയുടെ, കുട്ടിയിനെ, കുട്ടിയിന്റെ,' ഇത്യാദികളായ ചുരുക്കംചില വ്യത്യാസങ്ങൾ ഉള്ളവയിൽ സ്വീകാരയോഗ്യമായിട്ടുള്ളത് ഏതേതെന്ന് ഈ സഭക്കാർ സാവധാനമായി തീൎച്ചയാക്കിയാൽ അതു പ്രബലമായിവരാതെ ഇരിക്കയില്ല. എന്തുകൊണ്ടെന്നാൽ, മലയാണ്മയിൽ പാണ്ഡിത്യംകൊണ്ടോ ഗ്രന്ഥനിൎമ്മാണം കൊണ്ടോ പ്രസിദ്ധിസമ്പാദിച്ചിട്ടുള്ളവരിൽ അധികംപേരും ഈ സഭയുടെ അംഗങ്ങളാകകൊണ്ടു, നമ്മുടെ നിശ്ചയം സാധാരണജനങ്ങൾ തല്ക്കാലം അംഗീകരിച്ചില്ലെങ്കിലും, മേലാലുണ്ടാകുന്ന ഗ്രന്ഥങ്ങളിൽ പ്രതിഫലിച്ചുകാണാതിരിക്കയില്ല.

ഭാഷയുടെ ഐകരൂപ്യത്തിനു വാസ്തവത്തിൽ ഇതിലും എത്രയോ അധികം ബാധകമായ ഒരു സംഗതിയുള്ളതിനേപ്പററി ഇതുവരെ സഭയിൽ ആരും പ്രസ്താവിക്കകൂടി ഉണ്ടായിട്ടില്ല. പ്രത്യയഭേദംകൊണ്ടാണ് ഭാഷയുടെ ഐകരൂപ്യത്തിനു ഹാനിവരുന്നത് എങ്കിൽ, ഭാഷാകവിതയിൽ സംസ്കൃതപ്രത്യയങ്ങൾ ധാരാളമായി ഉപയോഗിക്കുന്നതിനാൽ ഉണ്ടാകുന്നതുപോലെ മറെറന്തുകൊണ്ടെങ്കിലും അതിനു ഹാനിവരുവാൻ മാൎഗ്ഗമുണ്ടൊ? നാലഞ്ചു ഭാഷാപ്രത്യയങ്ങളെ മാററി ഭാഷെക്ക് ഐകരൂപ്യം വരുത്തണമെന്നു വിചാരിക്കുന്നവൎ, യഥേച്ഛമായി എത്രയെങ്കിലും സംസ്കൃതപ്രത്യയങ്ങൾ ഭാഷയിൽ ഉപയോഗിക്കുന്നതിനെ വിരോധിക്കയല്ലേ മുമ്പിൽ ചെയ്യേണ്ടത്? മലയാളികൾക്ക് അന്യോന്യം മനസ്സിലാകുന്നതിനു ബാധകമല്ലാത്ത അല്പങ്ങളായ ദേശഭാഷാഭേദങ്ങളെക്കുറിച്ച് അസഹിഷ്ണുത കാണിക്കുന്നവൎ, നൂറിൽ തൊണ്ണൂറെറാമ്പതുപേൎക്കും മനസ്സിലാകാത്ത സംസ്കൃതപ്രത്യയങ്ങളെക്കുറിച്ച് എത്രതന്നെ അസഹിഷ്ണുക്കളായിരിക്കേണ്ടതാണ്? സ്വതേ സംബന്ധമില്ലാത്ത സംസ്കൃതത്തിൽ നിന്നെടുത്ത 'വക്ഷ്യാമി' എന്ന പദം ഭാഷയിൽ ഉപയോഗിക്കുന്നതു വിഹിതമാണെങ്കിൽ, സ്വസൃഭാഷയായ തെലുങ്കിൽനിന്നു [ 20 ] 'വചിസ്താനു' എന്നപദം സ്വീകരിക്കുന്നതിന്ന് എന്താണ് ദോഷം? സംസ്കൃതപ്രത്യയമാകുന്ന മഹാഗജത്തെ നിഷ്പ്രയാസമായി ഗ്രസിച്ചിട്ടു, നാമിപ്പോൾ, ദേശഭാഷാഭേദമാകുന്ന മശകത്തെ വിഴുങ്ങുന്നതിൽ ആയാസപ്പെടുകയല്ലേ ചെയ്യുന്നത്?

ഈ സംഗതിയേപ്പററി സഭയുടെ അഭിപ്രായം അറിവാൻ എനിക്കുവളരെ ആഗ്രഹമുണ്ട്. ഇതിൽ വളരെ അഭിപ്രായഭേദം ഉണ്ടായിരിക്കുമെന്നു നിസ്സംശയമാണ്. കേരളത്തിനും, പ്രത്യേകിച്ച് ഈ സഭെക്കും അലങ്കാരഭൂതനായ അദ്ധ്യക്ഷൻ അവൎകൾതന്നേയും ഈ അഭിപ്രായത്തോടു യോജിക്കുമോ എന്നു സംശയിക്കുന്നു. എന്റെ മുഖ്യമായ അഭിമാനം, സാഹിത്യസംബന്ധമായ മറെറല്ലാസംഗതികളിലും അവിടത്തെ വിനീതശിഷ്യനും അനുയായിയുമാണെന്നായിരിക്കെ, ഈ ഒരു സംഗതിയിൽ മാത്രം എന്റെ ദുൎഭാഗ്യവശാൽ ഗുരുദ്രോഹം ചെയ്യേണ്ടിവന്നേക്കുമോ എന്ന വിചാരം എനിക്ക് അനിൎവ്വചനീയമായ വ്യസനത്തിനു കാരണമായിരിക്കുന്നു എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലൊ. എങ്കിലും ഭാഷയിൽ സംസ്കൃതപ്രയോഗവും നമ്മുടെ ഐകരൂപ്യവാദവും തമ്മിൽ യോജിപ്പിക്കുന്നതിന്നു യാതൊരുമാൎഗ്ഗവും കാണാത്തതുകൊണ്ടും മററു ചില കാരണങ്ങൾകൊണ്ടും ഇങ്ങിനെ മൎക്കടമുഷ്ടി പിടിക്കേണ്ടിവരികയും ചെയ്തിരിക്കുന്നു.

ഭാഷാകവിതയിൽ സംസ്കൃതപ്രയോഗം ഉപയോഗിക്കാമെന്ന വാദത്തെ പൂൎവ്വകവിപ്രയോഗം പ്രബലമായി സമൎത്ഥിക്കുന്നുണ്ടെന്നു ഞാൻ നല്ലവണ്ണം അറിയുന്നുണ്ട്. എന്നാൽ, ഭാഷാകവികളിൽ പ്രാമാണികത്വംകൊണ്ടും മററും നിസ്സംശയമായി ഒന്നാമനായ തുഞ്ചത്തെഴുത്തച്ഛന്റേയും രണ്ടാമനായ കുഞ്ചൻനമ്പ്യാരുടേയും കൃതികളിൽനിന്നുള്ള അനുമാനം ഈ വാദത്തിനു വിരുദ്ധമാണെന്നു തോന്നുന്നു. എഴുത്തച്ഛന്റെ ആദ്യകൃതിയും അനുപദതൎജ്ജമയുമായ രാമായണത്തിൽ ചിലേടത്തെല്ലാം സംസ്കൃതപ്രത്യയങ്ങൾ പ്രയോ [ 21 ] ഗിച്ചു കാണുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പ്രജ്ഞക്കും വാസനക്കും പക്വത വന്നതിന്റെശേഷം ഉണ്ടാക്കപ്പെട്ടതെന്നു വിചാരിപ്പാൻ ന്യായമുള്ളതായ ഭാഗവതത്തിലും ഭാരതത്തിലും അതുകൾ എത്രയോ ചുരുക്കമായിട്ടേ കാണുന്നുള്ളു. അതുപോലെതന്നെ, നമ്പ്യാരുടെ ആദ്യകൃതിയായ കൃഷ്ണചരിതമണിപ്രവാളത്തിലൊഴിച്ചു മററുള്ള കൃതികളിൽ ഈ മാലിന്യം തീരെ ഇല്ലെന്നുതന്നെ പറയാം. ഈ മഹാകവികളുടെ വിവേകത്തിനു മൂപ്പുവന്നതോടുകൂടി, അവൎക്കു ഭാഷാകവിതയിൽ സംസ്കൃതപ്രത്യയങ്ങൾ ഉപയോഗിക്കുന്നതു ശരിയല്ലെന്നുള്ള ബോധം വന്നുതുടങ്ങി എന്നാണല്ലൊ നാം ഇതിൽനിന്ന് ഊഹിക്കേണ്ടത്. അതുകൊണ്ടു പൂൎവ്വകവിപ്രയോഗം എന്റെ വാദത്തെയും ഒട്ടും സഹായിക്കുന്നില്ലെന്നു പറവാൻ പാടില്ല. എന്നുതന്നെയല്ല, എഴുത്തച്ഛന്റെ ഭാരതം, ഭാഗവതം, നമ്പ്യാരുടെ തുള്ളപ്പാട്ടുകൾ, പഞ്ചതന്ത്രം മുതലായ കൃതികളിലെ മനോഹരവും ശുദ്ധവുമായ മണിപ്രവാളരീതിയെ അനുസരിച്ചു മററുകവികളെല്ലാം കവനം ചെയ്തിരുന്നു എങ്കിൽ, എന്റെ ഈ പ്രസംഗത്തിനുതന്നെ അവകാശം ഉണ്ടാവില്ലായിരുന്നു. അങ്ങിനെ ചെയ്യാതെ, ഇടക്കാലങ്ങളിലെ ഭാഷാകവികൾ, സംസ്കൃതവും മലയാളവുമല്ലാത്ത ഒരു കൃത്രിമഭാഷയിലാണ് കവിതയുണ്ടാക്കുവാൻ തുടങ്ങിയത്. അവരുടെ പ്രധാന കൃതികളായ ആട്ടക്കഥകളേയും ചംബുക്കളേയും മററും മണിപ്രവാളകൃതികളെന്നു പറയുന്നുണ്ടെങ്കിലും, മണികളുടെ ഇടയിൽ നന്നെ സൂക്ഷിച്ചുനോക്കിയാൽ മാത്രമേ ഇടെക്ക് ഓരോ പ്രവാളം കണ്ടെത്തുവാൻ സാധിക്കു. എന്നാൽ അവരിൽ പലരും നല്ല വിദ്വാന്മാരും വാസനക്കാരുമായിരുന്നതിനാൽ അവരുടെ കൃതികൾ പല പ്രകാരത്തിലും ശ്ലാഘ്യങ്ങളാണെന്നു ഞാൻ ഹൃദയപൂൎവ്വമായി സമ്മതിക്കുന്നു. പക്ഷെ സ്വഭാഷാഭിമാനം കുറഞ്ഞവരും ഭാഷാകവിതയെ ഒരു വെറുംനേരംപോക്കായി വിചാരിച്ചിരുന്നവരുമായ ആ കവികളുടെ ഭാഷാ [ 22 ] രീതി സ്വഭാഷാപരിഷ്കാരതല്പരന്മാരായ നമുക്ക് അനുകാരയോഗ്യമല്ലെന്നു മാത്രമേ ഞാൻ വ്യവഹരിക്കുന്നുള്ളു.

മേല്പറഞ്ഞ സംഗതികളിൽനിന്നു പൂൎവ്വകവിപ്രയോഗം ഇരുകക്ഷിക്കാരുടേയും വാദത്തെ പിൻ‌താങ്ങുന്നുണ്ടെന്നു കാണുന്നു. എന്നാൽ കീഴുനടപ്പുമാത്രം നോക്കുന്നവരുടെ ഇടയിൽ പരിഷ്കാരവൃദ്ധി അസാദ്ധ്യമാകകൊണ്ടു കാൎയ്യത്തിന്റെ ഗുണാഗുണംപോലെ നാം ഈ സംഗതി തീൎച്ചയാക്കേണ്ടതാകുന്നു. സംസ്കൃതപ്രത്യയങ്ങളെ ഉപയോഗിക്കുന്നതു ഭാഷയുടെ ഐകരൂപ്യത്തിനു ബാധകവും പ്രഥമഗണനീയന്മാരായ പൂൎവ്വകവികളുടെ രീതിക്കു വിരുദ്ധവുമാണെന്നു നാം കണ്ടുവല്ലൊ. ഇതുകൂടാതെ, ഈ സമ്പ്രദായം ഇതരഭാഷാവിലക്ഷണമാണെന്നുകൂടി പറയേണ്ടിയിരിക്കുന്നു. അന്യഭാഷകളിൽ നിന്നു പദങ്ങളെ സ്വീകരിക്കാത്തതായ വല്ല ഭാഷയും ഉണ്ടോ എന്നു സംശയമാണ്. സംസ്കൃതം, ഗ്രീക്കു മുതലായ മൂലഭാഷകളിൽ ഈ സമ്പ്രദായം വളരെ കുറവും മലയാളം, ഇംഗ്ലീഷ് മുതലായ മിശ്രഭാഷകളിൽ അതു ധാരാളവുമാണെന്ന ഭേദം മാത്രമേയുള്ളു. എന്നാൽ അങ്ങിനെ പദസ്വീകാരം ചെയ്യുന്നതോടുകൂടി ആ ഭാഷയിലെ പ്രത്യയങ്ങളെയും കൈക്കൊള്ളുന്ന സമ്പ്രദായം, എന്റെ അറിവിൽ പെട്ടേടത്തോളം, മലയാളത്തിലൊഴികെ മറെറാരുഭാഷയിലും ഇല്ല. സംസ്കൃതശബ്ദങ്ങളുടെ സഹായം കൂടാതെ ഭാഷാകവിതയുണ്ടാക്കുവാനും ഭാഷയ്ക്ക് അഭിവൃദ്ധിയുണ്ടാകുവാനും മിക്കവാറും അസാദ്ധ്യമാണെന്ന് എനിക്കും പൂൎണ്ണസമ്മതമാകുന്നു. ഇംഗ്ലീഷിനു ലാററീൻഭാഷയുടെ സഹായവും ഇതുപോലെതന്നെയാണ്. എന്നാൽ നാം സംസ്കൃതപ്രത്യയങ്ങളെ സ്വീകരിക്കുന്നതുപോലെ ഇംഗ്ലീഷുകാർ ലാററിൻ പ്രത്യയങ്ങളെ ഒരിക്കലും കൈക്കൊള്ളുന്നില്ല. നമ്മുടെ സമ്പ്രദായത്തിന്റെ ഫലം, സംസ്കൃതജ്ഞാനമില്ലാത്ത മലയാളികൾക്കും, മലയാളം അറിഞ്ഞുകൂടാത്ത സംസ്കൃതജ്ഞന്മാൎക്കും മനസ്സിലാകാത്ത ഒരുതരം കവിതയാണെന്നു നമുക്കു നിത്യാനുഭവമാണല്ലൊ. ഇതു നിലനിൎത്തുവാൻ യോഗ്യമാണോ എന്നു മാ [ 23 ] ന്യന്മാരായ നിങ്ങൾ സശ്രദ്ധമായി ആലോചിപ്പാൻ ഞാൻ വിനയപൂൎവ്വം അപേക്ഷിച്ചുകൊള്ളുന്നു.

ഈ പ്രകൃതത്തിൽ ഒരു സംഗതിയെക്കുറിച്ച് അല്പം പ്രസ്താവിപ്പാനുണ്ട്. അതിനെപ്പററി, 'വൎണ്ണവിന്യാസക്രമം' എന്ന തലവാചകത്തോടുകൂടി, 'ഭാഷാപോഷിണി' പത്രികയിൽ ഞാനൊരിക്കൽ സവിസ്തരമായി പ്രതിപാദിച്ചിട്ടുള്ളതിനാൽ ഇവിടെ അതിനെ നിൎദ്ദേശിക്കമാത്രമേ ചെയ്യുന്നുള്ളു. നാം എഴുതുമ്പോൾ അക്ഷരവിന്യാസം ചെയ്യുന്നതിൽ ഒരു വ്യവസ്ഥയില്ലാത്തതു മലയാളപണ്ഡിതന്മാൎക്കു വളരെ അയശസ്കരമാണെന്നു ഞാൻ പറയേണമെന്നില്ലല്ലൊ. ഇന്ന അക്ഷരത്തിന്ന് ഇന്ന ഉച്ചാരണമെന്നു വ്യവസ്ഥയില്ലാത്ത ഇംഗ്ലീഷ്ഭാഷയിൽപോലും, വൎണ്ണവിന്യാസക്രമം വളരെ വ്യവസ്ഥിതമാക്കപ്പെട്ടിട്ടുണ്ട്. അതിൽ അല്പമായ തെററുകൂടി വരുത്തുന്നത് അവർ ഒരു വലിയ അപണ്ഡിതലക്ഷണമായി വിചാരിച്ചുവരുന്നു. എന്നിരിക്കെ, എല്ലാശബ്ദങ്ങളേയും കുറിക്കുന്നതിന്നു വെവ്വേറെ അക്ഷരങ്ങളുള്ള നമ്മുടെ ഭാഷയിൽ ഈ ന്യൂനത ഇത്രകാലം നിലനിന്നതും, ഇപ്പോഴും അതിനെ പരിഹരിപ്പാൻ ആരും ശ്രമിക്കാത്തതും വളരെ ആശ്ചൎയ്യകരമായിരിക്കുന്നു. ഭാഷയ്ക്കുള്ളതുപോലെ, വൎണ്ണവിന്യാസക്രമത്തിനും ദേശ്യഭേദമുള്ളതിനു പുറമെ, അതിനു ഭാഷയ്ക്കില്ലാത്തതായ ആൾഭേദവും കാലഭേദവും കൂടിയുണ്ട്. എന്തുകൊണ്ടെന്നാൽ ഒരുവൻ എഴുതുന്നതുപോലെതന്നെ മറെറാരുവൻ എഴുതുകയോ, ഒരുവൻതന്നെ എല്ലായ്പോഴും ഒരുപോലെ എഴുതുകയോ ചെയ്തുകാണുന്നില്ല. ഈ ന്യൂനത വേഗത്തിൽ പരിഹരിക്കേണ്ടതും എളുപ്പത്തിൽ പരിഹരിക്കാവുന്നതുമാണെന്നു പറയുന്നതിൽ ഞാൻ ഒട്ടും തന്നെ സംശയിക്കുന്നില്ല. വൎണ്ണവിന്യാസക്രമത്തിനു മഹാന്മാരായ നമ്മുടെ പണ്ഡിതന്മാർ ഒരു വ്യവസ്ഥ വരുത്തേണമെന്ന ഉദ്ദേശ്യത്തിന്മേലാണ് ഞാൻ ഈ വിഷയത്തെപ്പററി 'ഭാഷാപോഷിണി'യിൽ പ്രസ്താവിച്ചത്. എന്നാൽ അതിനെപ്പററി സാമാജികന്മാരോ, മററുവല്ലവരുമോ ഇതുവരെ [ 24 ] യാതൊരഭിപ്രായവും പറഞ്ഞുകാണാത്തതിനാൽ, ഞാൻ വളരെ അത്ഭുതപ്പെടുകയും വ്യസനിക്കയും ചെയ്യുന്നു. സാമാജികന്മാരെല്ലാം ഇങ്ങിനെ മൌനം ദീക്ഷിക്കുന്നതായാൽ, കാൎയ്യങ്ങൾക്കു തീരുമാനമുണ്ടാകുന്നത് എങ്ങിനെയെന്നു ഞാൻ അറിയുന്നില്ല.

ഈ വക കാൎയ്യങ്ങളെ തീരുമാനപ്പെടുത്തുന്നതിന്ന് ഉത്തമമായ മാൎഗ്ഗത്തെ അദ്ധ്യക്ഷൻ അവൎകൾതന്നെ അവിടത്തെ പ്രശസ്തരീതിയിൽ നിൎദ്ദേശിച്ചിട്ടുണ്ട്. "ഭാഷാഭേദങ്ങളിൽ ത്യാജ്യം ഇന്നതെന്നും ഗ്രാഹ്യം ഇന്നതെന്നും എല്ലാദിക്കിലുമുള്ള പണ്ഡിതന്മാർ യോജിച്ച് ആലോചിച്ചു തീൎച്ചപ്പെടുത്തേണ്ടതാണ്. വടക്കുദിക്കിൽ ഉണ്ടാക്കപ്പെടുന്ന പുസ്തകങ്ങളെ തെക്കുള്ള വിദ്വാന്മാരും ഈ ദിക്കിൽ നിൎമ്മിക്കപ്പെടുന്നവയെ വടക്കുള്ളവരും പരിശോധിച്ച് അഭിപ്രായങ്ങളെ അന്യോന്യം ഗ്രഹിപ്പിച്ച് ഉഭയസമ്മതപ്രകാരം ഒരു വ്യവസ്ഥ ഏൎപ്പെടുത്തണം". ഈ അഭിപ്രായത്തെപ്പററി ആൎക്കും ആക്ഷേപമുണ്ടാകുമെന്നു തോന്നുന്നില്ല. എല്ലാദിക്കിലുമുള്ള പണ്ഡിതന്മാർ യോജിച്ച് ആലോചിക്കുന്നതും അവർ അഭിപ്രായങ്ങളെ അന്യോന്യം ഗ്രഹിപ്പിക്കുന്നതും എങ്ങിനെയെന്ന് ആലോചിപ്പാനുള്ളതാണ്. കൊല്ലത്തിൽ ഒരിക്കൽമാത്രം കൂടുന്നതും, എല്ലാദിക്കുകളിൽനിന്നും പ്രതിനിധികൾ വന്നെത്താത്തതുമായ സഭായോഗത്തിൽവെച്ചു, സഭ്യാചാരവിധികളും കവിതാപരീക്ഷകളും മററും കഴിഞ്ഞതിന്റെ ശേഷം, ഈവക സംഗതികളെ എല്ലാം പൂൎണ്ണമായി വാദിച്ചു തീൎച്ചയാക്കുന്നത് അസാദ്ധ്യമാണെന്നു നമുക്ക് അനുഭവമാണല്ലൊ. സഭയിൽവെച്ച് അവസാനത്തെ തീൎച്ച ചെയ്യുന്നതിനു മാത്രമേ സാധിക്കയുള്ളു. അതുവരെ വേണ്ട ആലോചനകളും വാദങ്ങളും മററും പത്രികമാൎഗ്ഗേണ നടത്തേണ്ടതാണെന്നാകുന്നു എന്റെ അഭിപ്രായം. 'ഭാഷാപോഷിണി'പത്രിക ഇപ്പോൾ നടത്തിവരുന്നവിധത്തിൽ, സഭയുടെ ഉദ്ദേശ്യസിദ്ധിക്കു വളരെ ഉപയുക്തമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിൽ ചിലപ്പോൾ കാണുന്ന [ 25 ] സഭാസംബന്ധമായ പ്രസ്താവങ്ങൾ കഴിച്ചാൽ, അതും 'വിദ്യാവിനോദിനി'യും തമ്മിൽ യാതൊരു വ്യത്യാസവും ഞാൻ കാണുന്നില്ല. പത്രിക ഇങ്ങിനെതന്നെ നടത്തിയാൽ മതി എന്നാണ് സഭയുടെ അഭിപ്രായമെങ്കിൽ, സഭാകാൎയ്യങ്ങൾ 'വിദ്യാവിനോദിനിയിൽ പ്രസിദ്ധപ്പെടുത്തുന്നതിനോ 'വിദ്യാവിനോദിനി' സഭയിലേക്ക് ഒഴിഞ്ഞുകൊടുക്കുന്നതിനോ ഞാൻ സന്നദ്ധനായിരിക്കുന്നുണ്ട്. അങ്ങിനെ ചെയ്യുന്നതായാൽ, അനാവശ്യമായ ശ്രമവും ധനവ്യയവും വളരെ കുറെക്കാമായിരുന്നു. എന്നാൽ ഉത്തമപക്ഷം, ഇതുരണ്ടും ചെയ്യാതെ, സഭയുടെ വകയായി ഒരു പ്രത്യേകപത്രം നടത്തുന്നതുതന്നെയാണെന്നാകുന്നു ഞാൻ വിചാരിക്കുന്നത്. എന്നാൽ അതു സഭാകാൎയ്യങ്ങളേയും സഭോദ്ദേശ്യസിദ്ധിക്കുവേണ്ട മാൎഗ്ഗങ്ങളേയും പ്രതിപാദിക്കുന്നതിനും പുതിയ പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുന്നതിനും മാത്രമായി, മാസംതോറും പ്രസിദ്ധപ്പെടുത്തുന്ന ഒരു പത്രികയായിരിക്കണം. ഈ വിഷയങ്ങൾ മിക്കവാറും അനന്തങ്ങളാകകൊണ്ട് ഒരു പത്രികയ്ക്കു വേണ്ടവക ധാരാളം ഉണ്ടായിരിക്കും. സാമാജികന്മാരും, മററു മഹാന്മാരും ആവശ്യപ്പെടാതെ അവരുടെ അഭിപ്രായം എഴുതി അയപ്പാൻ മടിക്കുന്നപക്ഷം, പത്രാധിപർ അവൎക്കു പ്രത്യേകമായി അപേക്ഷാപത്രം അയച്ച് ഓരോവിഷയത്തെപ്പററി അവരുടെ അഭിപ്രായം സമ്പാദിപ്പാൻ ശ്രമിക്കേണ്ടതാകുന്നു. ഇങ്ങിനെ ഒരു പുസ്തകം മാസംതോറും പുറത്തുവരുന്നതായാൽ സഭാവിഷയങ്ങളായ പ്രസ്താവങ്ങൾ എല്ലായ്പോഴും ജനങ്ങളുടെ ദൃഷ്ടിയിൽ പെട്ടുകൊണ്ടിരിക്കുന്നതാണല്ലൊ.

ഉത്തമരീതിയിൽ അധികം ഉപയുക്തങ്ങളായ പുസ്തകങ്ങളെക്കുറിച്ച് ഇതിനുമുമ്പിൽ വളരെ ഭംഗിയായും സയുക്തികമായും ചിലർ പ്രസ്താവിച്ചിട്ടുള്ളതിനാൽ ഞാൻ ഇവിടെ ഒരു വാക്കുമാത്രമേ പറയുന്നുള്ളു. നല്ല പുസ്തകങ്ങളെല്ലാം ഉപയോഗമുള്ളവയെങ്കിലും, വായനക്കാരെ സംബന്ധിച്ചേടത്തോളം അവയെ രണ്ടുവകയായി തരംതിരിക്കാം - ജന [ 26 ] ങ്ങൾ വായിക്കേണ്ട പുസ്തകങ്ങളും അവർ വായിക്കുന്ന പുസ്തകങ്ങളും. ഉൽകൃഷ്ടവിഷയങ്ങൾ അടങ്ങിയിരിക്കുന്ന ചില പുസ്തകങ്ങൾ, കഴിയുന്നവരെല്ലാം വായിക്കേണ്ടതാണ്. വിനോദകരങ്ങളായ മററുചില പുസ്തകങ്ങൾ കഴിയുന്നവരെല്ലാം വായിക്കുന്നതുമാണ്. ഇംഗ്ലീഷ്സയൻസുപുസ്തകങ്ങളിൽ ചിലതിനെ, ഇയ്യിടെ ചിലർ മലയാളത്തിൽ പരിഭാഷപ്പെടുത്തീട്ടുണ്ടല്ലൊ. അവയിൽ ഒന്ന് ഒരാൾ വായിച്ചിട്ടുണ്ടെങ്കിൽ "ഇന്ദുലേഖയും" 'മാൎത്താണ്ഡവൎമ്മാവും' നൂറാളുകൾ വായിച്ചിട്ടുണ്ടായിരിക്കും. അതിനാൽ, വായിക്കേണ്ടതാണെന്നുള്ള ഗുണംമാത്രമുള്ള പുസ്തകങ്ങളെക്കൊണ്ടു നമുക്കു തൃപ്തിപ്പെടുവാൻ പാടില്ല. ഒരു ഭക്ഷണം തയ്യാറാക്കിക്കൊടുത്താൽമാത്രം പോര. അവൻ ഭക്ഷിക്കുകയും കൂടിചെയ്യണമല്ലൊ. മലയാളത്തിൽ പുസ്തകങ്ങൾ വായിച്ചു രസിക്കുന്നവർ ചുരുക്കമാണ്. ബഹുജനങ്ങൾക്കു പുസ്തകം വായിക്കുന്നതിൽ അഭിരുചി ജനിപ്പിക്കുന്നതുകൊണ്ടല്ലാതെ പരിഷ്കാരവൎദ്ധനത്തിനു മാൎഗ്ഗമില്ലാത്തതിനാൽ, അതിന്നുപകരിക്കുന്ന പുസ്തകങ്ങളേക്കാൾ ഉപയുക്തമായി തൽക്കാലം മറെറാന്നുമില്ല. 'നാടകവും നോവലുമല്ല, സയൻസാണ് നമുക്കു വേണ്ടത്' എന്നു കാലത്തിലും അകാലത്തിലും പ്രലപിക്കുന്നവർ ഈ സംഗതി എല്ലായ്പോഴും ഓൎമ്മവെച്ചാൽ നന്നായിരുന്നു. വാസ്തവം ഇങ്ങിനെയാണെങ്കിലും, ശാസ്ത്രഗ്രന്ഥങ്ങളുടെ ഉല്പാദനത്തിലും പ്രചാരത്തിലും തന്നെയാണ് നമ്മുടെ സഭ ദൃഷ്ടിവെക്കേണ്ടത്. വിനോദകരങ്ങളായ പുസ്തകങ്ങൾ വാങ്ങുന്നതിന്ന് ഇയ്യിടെ ആളുകൾ ധാരാളം ഉണ്ടായിത്തുടങ്ങീട്ടുള്ളതിനാൽ, അതുകൾക്കു നമ്മുടെ സഹായം അത്ര ആവശ്യമില്ല. നാം അവയുടെ ഗുണദോഷപ്രഖ്യാപനം ചെയ്കയും ശ്ലാഘ്യങ്ങളായുള്ളവെക്കു പ്രശംസാപത്രങ്ങൾ കൊടുക്കുകയും ചെയ്താൽ മതിയാകുന്നതാണ്. കൃഷ്ണൻപണ്ടാലയുടെ 'രസതന്ത്രം' പോലെ വളരെ ഉപയുക്തങ്ങളും ജനസാമാന്യത്തിന്റെ സംഭാവെനക്കു തൽക്കാലം പാത്രമല്ലാത്തതുമായ പുസ്തകങ്ങളുടെ പ്രകാശന [ 27 ] ത്തിനു മാത്രമേ, ഈ സഭ ഇനി മേലിൽ ധനസഹായം ചെയ്യേണ്ട ആവശ്യമുള്ളു.

മലയാളപദ്യപുസ്തകങ്ങൾക്കു സൎവ്വസാധാരണമായി ഒരു ദോഷമുള്ളതിന്റെ നിവാരണത്തിന് ഈ സഭ കുറെ ദൃഷ്ടിവെച്ചാൽ നന്നയിരിക്കുമെന്നു തോന്നുന്നു. പ്രാസത്തിനും പാദപൂരണത്തിനും വേണ്ടി യഥേച്ഛം നിരൎത്ഥപദപ്രയോഗം ചെയ്യുന്ന സമ്പ്രദായം മലയാളത്തിലുള്ളതുപോലെ മറേറതു ഭാഷയിലെങ്കിലും ഉണ്ടോ എന്നു സംശയമാണ്. ഈ ദോഷം ഭാഷാകവിതയുടെ ആദിമകാലംമുതൽക്കേ തുടങ്ങിയതാണെങ്കിലും, ഇയ്യിടെ അത് ദുസ്സഹമായ വിധത്തിൽ വൎദ്ധിച്ചുവന്നിരിക്കുന്നു. വായനക്കാരുടേയും സാഹിത്യത്തിന്റേയും പേരിൽ അശേഷം ആൎദ്രത കൂടാതെ, 'പെട്ടെന്നു, ചട്ടററ, ചൊല്ലാൎന്ന, കെല്പാൎന്ന, വിരവോടെ, പരിചോട്' ഇത്യാദി പദങ്ങളെ ഏതു സന്ദൎഭത്തിലും പ്രയോഗിക്കുന്നതിനു നമ്മുടെ ഭാഷാകവികൾ ലേശംപോലും ശങ്കിക്കുന്നില്ല. പാദപൂരണത്തിനുമാത്രമായി ഉപയോഗിക്കുന്ന പദങ്ങളിൽ ഓരോന്നിന് ഓരോ പൈവീതം ആരെങ്കിലും കൊടുക്കുന്നതായാൽ ആധുനികഭാഷാകവികളിൽ ചിലർ അല്പകാലംകൊണ്ടു ലക്ഷപ്രഭുക്കളാകുമായിരുന്നു. ഭാഷാകവികളിൽ ചിലർ സംസ്കൃതകവികളുമാണ്. എന്നാൽ അവർ ഉണ്ടാക്കുന്ന സംസ്കൃതശ്ലോകങ്ങളിൽ സപ്രയോജനമല്ലാത്ത ഒരു പദമെങ്കിലും ഉപയോഗിക്കുന്നില്ല. ഭാഷാശ്ലോകം ഉണ്ടാക്കുമ്പോൾ അവരുടെ ഈ ദാക്ഷിണ്യം എവിടെപ്പോയി മറയുന്നു എന്നറിയുന്നില്ല. സംസ്കൃതകവിതയെ കുലീനയായ സഹധൎമ്മചാരിണിയെപ്പോലെ ആദരിക്കുന്നവൎ, ഭാഷയെ കുത്സിതയായ വേശ്യയെപ്പോലെ നിൎദ്ദക്ഷിണ്യമായി വിചാരിക്കുന്നത് മഹാ സങ്കടംതന്നെ. ഈ ന്യൂനതയില്ലാതെ എന്റെ കാലത്തിൽ 'മയൂരസന്ദേശം' ഒഴിച്ച് മറെറാരുകൃതിയും ഉണ്ടായിട്ടില്ലെന്നു തീൎച്ചയായി പറയാം.

'അപ്പോളുല്പന്നമോദംപരിചൊടുതരസാ
കണ്ടുകെല്പോടുകൂടീ-

[ 28 ]

ട്ടപ്പൊയ്കായാംകളിച്ചങ്ങഴകൊടുമരുവും
രാജഹംസാവലിംസഃ'

ഇത്യാദി ശ്ലോകം മട്രിക്യുലേഷ്യൻ പരീക്ഷെക്ക് ഒരിക്കൽ നിയമിക്കപ്പെട്ട പുസ്തകത്തിലുള്ളതാണ്. ഈ കവിയെപ്പോലെതന്നെ അപരാധികളായിട്ടുള്ളവർ വളരെ ചുരുക്കമാണെങ്കിലും, തീരെ നിരപരാധികളായിട്ടുള്ളവർ അതിലും ചുരുക്കമാണ്. 'ഭാഷാപോഷിണി'യിൽ പുതിയ പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ ഈ ദോഷത്തെ നിൎദ്ദയമായി ചൂണ്ടിക്കാണിക്കുകയും ഈ ന്യൂനത അധികമായിട്ടുള്ള പുസ്തകങ്ങൾ, മറെറന്തു ഗുണങ്ങളുണ്ടെങ്കിലും, പ്രശംസാപത്രത്തിന് അൎഹങ്ങളല്ലെന്നു വിധിക്കുകയും ചെയ്യുന്നതുകൊണ്ടല്ലാതെ അതിന് ഉപശമം വരുത്തുവാൻ മാൎഗ്ഗമില്ല. അതുകൊണ്ടു ഭാഷാസാഹിത്യബന്ധുക്കളായ സാമാജികന്മാർ അങ്ങിനെ ചെയ്യുന്നതിനു മടിക്കയില്ലെന്നു ഞാൻ പൂൎണ്ണമായി വിശ്വസിക്കുന്നു.

ഇങ്ങിനെ ഓരോ വിഷയത്തെപ്പററി പറഞ്ഞുകൊണ്ടിരുന്നാൽ അവസാനിക്കയില്ല. ഇപ്പോൾതന്നെ ഈ പ്രസംഗം ഞാൻ വിചാരിച്ചതിലധികം ദീൎഗ്ഘിച്ചുപോയിരിക്കുന്നു. അതുകൊണ്ട് ഇത്രനേരം സംസാരിക്കുന്നതിന് എന്നെ സദയമായി അനുവദിച്ചതിനും, എന്റെ നിസ്സാരമായ പ്രലപനത്തെ നിങ്ങളുടെ വിലയേറിയ ശ്രദ്ധകൊണ്ട് ഇത്രയും ആദരിച്ചതിനും ഹൃദയപൂൎവ്വമായി നന്ദിപറഞ്ഞുകൊണ്ട് ഞാൻ ഈ പ്രസംഗത്തെ ഉപസംഹരിച്ചുകൊള്ളുന്നു.

സി. അച്യുതമേനോൻ ബി.എ.


സാഹിത്യവിവേചനം
_______

ഏതുഭാഷയുടേയും അഭിവൃദ്ധിക്കും ശുദ്ധിക്കും മുഖ്യമായി ആവശ്യമായിട്ടുള്ളത് ആ ഭാഷയിലെ സാഹിത്യഗ്രന്ഥ [ 29 ] ങ്ങളുടെ ഗുണാഗുണങ്ങളെ ചിന്തിക്കുന്നതിനു സഹായിക്കുന്നതായ സൂത്രങ്ങൾ അടങ്ങിയ ഗ്രന്ഥങ്ങളാകുന്നു. ഈ വക ഗ്രന്ഥങ്ങൾ ഇല്ലാഞ്ഞാൽ പുതുതായുണ്ടായ്‌വരുന്ന ഗ്രന്ഥങ്ങളെപ്പററി ഗുണമാകട്ടെ ദോഷമാകട്ടെ ഒരഭിപ്രായം ഖണ്ഡിച്ചുപറയാൻ സാധാരണ ജനങ്ങൾക്ക് സാധിക്കുന്നതല്ല. ഒരു സമയം സഹൃദയന്മാരായ വിദ്വാന്മാൎക്ക് അതു സാധിക്കുന്നതാണെങ്കിൽതന്നെ, പ്രമാണപുരസ്സരം പറഞ്ഞുബോദ്ധ്യപ്പെടുത്താൻ കഴിയുന്നതല്ലല്ലൊ. സഹൃദയഹൃദയാഹ്ലാദകരമായിരിക്കുന്ന ചമല്ക്കാരങ്ങളെക്കൊണ്ടു ശോഭിക്കുന്ന ഉത്തമകാവ്യങ്ങൾക്കും, 'ചവൈതുഹിചവൈതുഹി' എന്നും മററും കുറെ വലിച്ചെഴുതിക്കൂട്ടിയ പൊട്ടക്കാവ്യങ്ങൾക്കും ഒരുപോലെ പ്രചാരം വന്നേക്കാമെന്നുമാത്രമല്ല, ചിലപ്പോൾ കള്ളപ്പണം വെള്ളിപ്പണത്തേക്കാൾ വിലപോയി എന്നും വന്നേക്കാം. ഈ വിധം ഉത്തമകവനകൎത്താക്കന്മാരെ പ്രോത്സാഹിപ്പിക്കുന്നതായ സഹൃദയവിവേചനം ശൂന്യമായി വരുമ്പോൾ സൽക്കവനം ക്ഷയിക്കയും ദുഷ്കവനം വൎദ്ധിക്കയും, എന്നുവേണ്ട, ഭാഷാഭിവൃദ്ധിയും ശുദ്ധിയും നശിച്ചുപോകയും ചെയ്യുന്നതാകുന്നു. അതുകൊണ്ട് മലയാളഭാഷാപോഷണതല്പരന്മാരായവർ ഒന്നാമതു ദൃഷ്ടിവെക്കേണ്ടതു സാഹിത്യവിവേചനവിഷയത്തിലാകുന്നു.

നമ്മുടെ മലയാളഭാഷയിലാകട്ടെ ഈ വിഷയത്തിൽ ഒരു ഒററഗ്രന്ഥംപോലും ഇപ്പോൾ ഇല്ലെന്നു വളരെ വ്യസനത്തോടെ പറയേണ്ടിയിരിക്കുന്നു. കാവ്യലക്ഷണങ്ങളും ദോഷങ്ങളും സവിസ്തരം വൎണ്ണിക്കുന്ന 'സാഹിത്യദൎപ്പണം' മുതലായ അനവധി ഗ്രന്ഥങ്ങൾ സംസ്കൃതത്തിലും, മാത്യു ആൎനൾഡ് മുതലായ പണ്ഡിതശ്രേഷ്ഠന്മാർ ഉണ്ടാക്കീട്ടുള്ളതായ വളരെ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും ഉണ്ടാകകൊണ്ട്, ആ ഭാഷകളിൽ സാമാന്യം അറിവുള്ള ഒരുത്തന് അവയിലുള്ള ഗ്രന്ഥങ്ങളെ വായിച്ചുരസിക്കുന്നതിന്നുള്ള ശക്തി ഉണ്ട്. മലയാളഭാഷയിൽ ഈ വക യാതൊരുഗ്രന്ഥവും ഇ [ 30 ] ല്ലായ്കയാൽ ഇന്ന ഗ്രന്ഥത്തിന്ന് ഇന്ന ഗുണങ്ങളോ ദോഷങ്ങളോ ഉണ്ടെന്നോ, ഉത്തമകാവ്യങ്ങൾക്കുവേണ്ട ലക്ഷണങ്ങൾ ഇന്നിന്നവയാണെന്നോ, കാവ്യദോഷങ്ങൾ ഇന്നിന്നവ എന്നോ ക്ലിപതമായി അറിഞ്ഞിട്ടുള്ളവർ ചുരുക്കം. ‘കാവ്യം’ എന്ന വാക്കിന്റെ അൎത്ഥം‌പോലും ശരിയായി മനസ്സിലാക്കീട്ടുള്ളവർ നമ്മുടെ നാട്ടിൽ അധികമുണ്ടെന്നു തോന്നുന്നില്ല.

‘കാവ്യം’ എന്നുവെച്ചാൽ എന്താണ് എന്ന് ആരോടെങ്കിലും ചോദിച്ചുനോക്കിയാൽ മിക്ക ആളുകളും ‘ശ്രീരാമോദന്തം’ ‘കൃഷ്ണവിലാസം' ഇതൊക്കെയാണ് എന്നാണ് പറയുക. മററുചിലൎ, 'കാവ്യം എന്നുവെച്ചാൽ ഗീൎവ്വാണഭാഷയിൽ പുരാണകഥകളെ ശ്ലോകരൂപേണ വൎണ്ണിക്കുന്ന ഗ്രന്ഥങ്ങളാകുന്നു' എന്നു പറഞ്ഞേക്കാം. എന്നാൽ ശരിയായ അഭിപ്രായക്കാർ പത്തിലൊന്നുപോലും ഇല്ലെന്നു നിശ്ചയംതന്നെ. നമ്മുടെ കൂട്ടരിൽ മിക്കവരും 'അദ്ധ്യാത്മരാമായണം' കിളിപ്പാട്ട് ഒരു കാവ്യമാണെന്നു പറയുമോ? ഇല്ല. 'ഇന്ദുലേഖ' ഒരു കാവ്യമാണെന്നു പറയുമോ? നിശ്ചയമായും ഇല്ല. 'വാക്യം രസാത്മകം കാവ്യം' എന്നു ധരിച്ചിട്ടുള്ളവർ വളരെ വളരെ ചുരുക്കം. പദ്യമാകട്ടെ, ഗദ്യമാകട്ടെ, സംസ്കൃതഭാഷയിലാകട്ടെ, വേറെയൊന്നിലാകട്ടെ, കഥാ പ്രാചീനമാകട്ടെ, നവീനമാകട്ടെ, എഴുതിയത് കടലാസ്സിലാകട്ടെ, ഓലയിലാകട്ടെ, ശൃംഗാരാദിരസങ്ങൾ അടങ്ങിയ ഏതു സാഹിത്യപ്രബന്ധവും 'കാവ്യ'മാകുന്നു. നാടകമാകട്ടെ, ആഖ്യായികയാകട്ടെ, കിളിപ്പാട്ടാകട്ടെ, മണിപ്രവാളമാകട്ടെ, പാനയാകട്ടെ, തുള്ളലാകട്ടെ, എന്നുവേണ്ട, എല്ലാവക പ്രബന്ധങ്ങളും (ശൃംഗാരം മുതലായ രസങ്ങൾ അടങ്ങിയവയായിരുന്നാൽ) കാവ്യങ്ങളാകുന്നു. കേവലം രസശൂന്യങ്ങളായ കൊഴുവിറക്കംപണയാധാരം, ഹൈക്കോടതിവിധി, 'എഴുത്തുകിട്ടിവസ്തുത വായിച്ചുമനസ്സിലാക്കി' എന്നു തുടങ്ങിയ സന്ദേശപത്രങ്ങൾ, ഇവയെല്ലാം പ്രബന്ധ [ 31 ] ങ്ങളാണെങ്കിലും കാവ്യങ്ങളാകുന്നതല്ല എന്നു പറയേണ്ടതല്ലല്ലൊ. എന്നാൽ ഉത്തമാനുരാഗപാത്രങ്ങളായിരിക്കുന്ന പ്രണയിനിമാൎക്കു ചിലപ്പോൾ അയക്കുന്ന ശൃംഗാരപരിപൂൎണ്ണലേഖനങ്ങളെ മേല്പറഞ്ഞതിൽനിന്ന് ഒഴിവാക്കാതെ കഴികയില്ല.

മേൽ കാണിച്ചപ്രകാരം നമ്മുടെ ഇടയിൽ സാഹിത്യവിവേചനവിഷയമായ അറിവും, ആ അറിവു സമ്പാദിക്കുന്നതിനുള്ള മാൎഗ്ഗങ്ങളും ഇല്ലായ്കകൊണ്ടു, മലയാളഭാഷ വലിയ കഷ്ടദശയിലായിരിക്കുന്നു. ഉത്തമകാവ്യങ്ങളെ വായിച്ചുരസിപ്പാനുള്ള ശക്തി മുഴുവനും മനുഷ്യനു പ്രകൃതിസിദ്ധമായിട്ടുള്ളതല്ല. പഞ്ചസാരയുടെ മാധുൎയ്യവും പനിനീൎപുഷ്പത്തിന്റെ സൌരഭ്യവും അനുഭവിച്ചു രസിപ്പാൻ അക്ഷരജ്ഞാനം പോലും ഇല്ലാത്തവനും കഴിയുന്നതാണെങ്കിലും, 'ഇന്ദുലേഖ' വായിച്ച് അതിലുള്ള രസങ്ങളെ പൂൎണ്ണമായി അനുഭവിക്കേണ്ടതിന്ന് ചുരുങ്ങിയ പഠിപ്പുകാരെക്കൊണ്ടു മതിയാകുന്നതല്ലെന്നു വിദ്വാന്മാൎക്കറിയാം. അതുകൊണ്ടു, സാഹിത്യവിവേചനഗ്രന്ഥങ്ങൾ മലയാളത്തിൽ ഇല്ലാതിരിക്കെ, വിവേചനശക്തി മലയാളികൾക്ക് കുറെ കുറവായി കാണുന്നതിൽ ആശ്ചൎയ്യപ്പെടുവാനില്ല. അച്ചടിച്ചുവരുന്ന പുസ്തകങ്ങൾക്കെല്ലാം (നല്ലതാകട്ടെ ചീത്തയാകട്ടെ) ഒരുപോലെ പ്രചാരം ഉണ്ടായിക്കാണുന്നു. എന്നുതന്നെയല്ല, കഷ്ടിച്ചു പുസ്തകത്തിന്റെ പേർ വായിപ്പാൻ കഴിയുന്ന കൎപ്പൂരയ്യന്മാരെല്ലാവരും ചാടിപ്പുറപ്പെട്ടു, 'പുസ്തകം വളരെ സരളവും ലരളവും മദ്ദളവും ചെണ്ടയും ആകുന്നു' എന്നും മററും പറവാൻ മടിക്കുന്നതും ഇല്ല. 'ഇന്ദുലേഖ'യും സ്ത്രീയാണ്, 'മീനാക്ഷി'യും സ്ത്രീയാണ്, പിന്നെ എന്താണ് തമ്മിൽ വ്യത്യാസം എന്നാണ് ആളുകൾ പറയുക. മലയാളികളായ വായനക്കാൎക്കു ഗ്രന്ഥങ്ങളുടെ ഗുണദോഷം ചിന്തിപ്പാനുള്ള ശക്തി 'ജലദോഷം പിടിച്ച മൂക്കുപോലെ' ആയിട്ടാണ് കാണുന്നത്. ഇതുകൊണ്ടാണ് മലയാളഭാഷയുടെ അഭിവൃദ്ധി [ 32 ] യ്ക്കും ശുദ്ധിയ്ക്കും കഠിനമായ തരക്കേടുവന്നിരിക്കുന്നതെന്നോ, വരുവാൻ പോകുന്നത് എന്നോ ഞാൻ ഭയപ്പെടുന്നു. വല്ല മുക്കിലോ മൂലയിലോ സഹൃദയന്മാരായവരാരെങ്കിലും ഉണ്ടെങ്കിൽ, അവർ വല്ലപുസ്തകത്തെപ്പററിയും അഭിപ്രായപ്പെടുന്നതിൽ, കൎപ്പൂരയ്യനോട് യോജിച്ചില്ലെന്നുവരികിൽ അതും അപകടമായി. സാഹിത്യവിവേചന ഗ്രന്ഥങ്ങൾ ഇല്ലാത്തതുകൊണ്ടുള്ള ഈ വക ദോഷങ്ങളെ ഒഴിക്കുന്നതു മലയാളഭാഷാപരിഷ്കാരതല്പരന്മാരുടെ ഒന്നാമത്തെ ചുമതലയാണെന്നു ഞാൻ ഇവിടെ പറഞ്ഞുകൊള്ളുന്നു.

ദുഷ്കവിതയുടെ പ്രചാരം കൊണ്ടുള്ള ദോഷങ്ങൾ എത്രത്തോളം ഘനപ്പെട്ടവയാണെന്നും, അവയെ ഒഴിക്കേണ്ടുന്നതിന്നു വേണ്ടുന്ന ഏൎപ്പാടു ചെയ്യേണ്ടത് എത്ര ആവശ്യമാണെന്നും പ്രാചീനന്മാരറിഞ്ഞിരിക്കുന്നു എന്നു പലേ സംഗതികളാലും ദൃഷ്ടാന്തപ്പെടുന്നു. മുന്നൂററിൽചില്വാനം കൊല്ലംമുമ്പേ, ഇംഗ്ലണ്ടിൽ ആൎക്കെങ്കിലും വല്ല പുസ്തകവും എഴുതി പ്രസിദ്ധപ്പെടുത്തുവാൻ സാധിക്കുന്നതല്ലായിരുന്നു. ഗവൎമ്മെണ്ടു നിശ്ചയിച്ചിരുന്ന ഒരു പണ്ഡിതസംഘം പരിശോധിച്ച് അനുമതി കൊടുത്തല്ലാതെ യാതൊരു പുസ്തകവും പ്രസിദ്ധപ്പെടുത്തിക്കൂടായിരുന്നു. ഗ്രീക്കു രാജ്യത്തിൽ പണ്ട് ആരെങ്കിലും വല്ല പുസ്തകവും ഉണ്ടാക്കിയാൽ, നാട്ടുകാരെല്ലാവരും ഒത്തുകൂടുന്ന മഹോത്സവസ്ഥലങ്ങളിൽ കൊണ്ടുപോയി, യോഗ്യന്മാരായ വിദ്വാന്മാരുടെ സദസ്സിൽവെച്ചു വായിച്ചു കേൾപ്പിക്ക പതിവായിരുന്നു. ആ വിദ്വാന്മാരുടെ അഭിപ്രായപ്രകാരമായിരുന്നു പുസ്തകത്തിന്റെ പ്രചാരവും. നമ്മുടെ ഇന്ത്യാരാജ്യത്തുതന്നെ പണ്ടത്തെ കാലത്തു, ഭോജപ്രഭൃതികളുടെ സദസ്സിലുണ്ടായ അഭിപ്രായത്തിന്നനുസരിച്ചേ ഏതു പുസ്തകത്തിനും പ്രചാരമുണ്ടായിരുന്നുള്ളു എന്നു പലേ ലക്ഷ്യങ്ങളിൽനിന്നും തെളിവാകുന്നുണ്ട്. ഇക്കാലത്തു നമ്മുടെ ഇടയിലുള്ളതുപോലെ നല്ല ഗ്രന്ഥങ്ങൾക്കും [ 33 ] ചീത്തഗ്രന്ഥങ്ങൾക്കും ഒരുപോലെ പ്രചാരമുണ്ടാകയും സാഹിത്യവിവേചനം കേവലം ശൂന്യമാകയും ചെയ്യുന്ന ഒരവസ്ഥ, ലോകത്തിൽ യാതൊരുദിക്കിലും യാതൊരു കാലത്തും ഉണ്ടായിട്ടുള്ളതായി ചരിത്രത്തിൽ കാണ്മാൻ പ്രയാസം. സാഹിത്യരാജ്യത്തിലുള്ള ഈ വിധം അരാജകത്വത്തെ കഴിയുന്ന വേഗത്തിൽ ദൂരീകരിച്ച്, ഈ വിധം ബാധകളും അഴിമതികളും മേലാൽ ഉണ്ടാകാതിരിപ്പാൻ വേണ്ടുന്ന നിയമങ്ങളെ നിൎമ്മിക്കുന്നത് അത്യാവശ്യമാകുന്നു. വിഷമുള്ള ഭക്ഷണപദാൎത്ഥങ്ങളുടെ പ്രചാരത്താൽ പ്രജകൾക്ക് ഏതുപ്രകാരം പ്രാണനാശം വരുന്നുവോ, അതുപോലെതന്നെ ദുഷ്കവിതയുടെ പ്രചാരം സാഹിത്യചമൽക്കാരങ്ങളെ ആസ്വദിക്കുന്നതിന്ന് അവൎക്കുള്ള ശക്തിയെ കെടുക്കുന്നു.

എ. കൃഷ്ണപ്പൊതുവാൾ ബി.എ


___________


ഭാ ഷാ വി ഷ യ വാ ദം.
(സംസ്കൃതസ്ത്രീലിംഗസംബന്ധം)

സംസ്കൃതത്തിൽ ലിംഗവ്യവസ്ഥ കൃത്രിമമാണെന്നു പറയാമെന്നുവരികിലും, പുരുഷന്മാരേയും സ്ത്രീകളേയും കുറിക്കുന്ന പദത്തെ പ്രായേണ യഥാക്രമം പുല്ലിംഗത്തിലും സ്ത്രീലിംഗത്തിലുമായേ കാണുകയുള്ളു. പ്രായേണ എന്നു പറഞ്ഞത് ചില വ്യത്യാസങ്ങൾ ഉള്ളതുകൊണ്ടാകുന്നു. ഭാൎയ്യ എന്നതിനു സ്ത്രീലിംഗത്തിൽതന്നെ പത്നി, കുഡുംബിനി മുതലായ അനേകം പൎയ്യായപദങ്ങൾ ഉള്ളതുകൂടാതെ, നപുംസകലിംഗത്തിൽ കളത്രം എന്നും പുല്ലിംഗത്തിൽ (ബഹുവചനം മാത്രമായിട്ടും കൂടിയാണ്; എന്നാൽ മുദ്രാരാക്ഷസനാടകത്തിൽ 'സമൃതംസ്യാൽ പുത്രദാരസ്യ' എന്ന് ഒരു വാദം [ 34 ] ഉണ്ട്) 'ദാരാഃ' എന്നും പദങ്ങൾ ഉണ്ട്. എന്നാൽ ഇങ്ങനെയുള്ള പദങ്ങൾ അപൂൎവ്വംതന്നെ എന്നുള്ള സമാധാനമുണ്ട്. തിൎയ്യക്കുകൾക്കു ലിംഗം ആരോപിക്കുന്നതിലും അധികംകുഴപ്പമുണ്ടെന്നു പറയാനാവില്ല. നിൎജ്ജീവപദാൎത്ഥങ്ങളുടെ കാൎയ്യത്തിലാണ് ലിംഗവ്യവസ്ഥ പ്രത്യക്ഷീഭവിക്കുന്നത്. ഇവയുടെ പേൎ, പദത്തിന്റെ രൂപമനുസരിച്ചു പുല്ലിംഗമോ, സ്ത്രീലിംഗമോ, നപുംസകലിംഗമോ എന്നു നിശ്ചയിക്കേണ്ടിയിരിക്കുന്നു. നപുംസകലിംഗമെന്നു വിഭാഗമുള്ള സ്ഥിതിക്കു, മറേറ രണ്ടു ലിംഗങ്ങളായി ചേൎക്കുന്നതിന്റെ യുക്തി എന്താണെന്ന് ആലോചിച്ചാൽ അത്ഭുതം തോന്നാതിരിക്കയില്ല. മലയാളത്തിൽ നപുംസകലിംഗമായി ഗണിക്കാറുള്ള തിൎയ്യക്കുകളേയും നിൎജ്ജീവവസ്തുകളേയുമാണ് വാദവിഷയമായ സംസ്കൃത സ്ത്രീലിംഗബന്ധം ആക്ഷേപയോഗ്യമായി കണ്ടുവരുന്നത്. സംസ്കൃതസ്ത്രീലിംഗശബ്ദങ്ങളിൽവെച്ച് 'ആ'കാരാന്തങ്ങളിൽ മാത്രമാണ് വിശേഷണങ്ങൾക്ക് ഈ സംഗതി അധികമായി സംബന്ധിക്കുന്നത്. ഇവതന്നേയും മലയാളത്തിൽ 'അ'കാരാന്തമായി തീരാവുന്നതാകുന്നു. സംസ്കൃതത്തിൽ 'ആ'കാരാന്തമായും 'ഈ'കാരാന്തമായും മാത്രം പ്രയോഗിക്കുന്നതാണ് ഭംഗി എന്നാകുന്നു എന്റെ അഭിപ്രായം. ആവിധത്തിലുള്ള അനേകം വാക്കുകൾ എഴുതിനോക്കിയാൽ ഭൂരിപക്ഷാഭിപ്രായം ഈ വിധത്തിലായിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. 'പരീക്ഷാ' ൧൨ -ാം തീയതി തുടങ്ങുന്നതാണ്, സഭാ കൂടുന്നതിനു മുമ്പു നമുക്കു പോകണം, എന്റെ സഹോദരീ വരുന്നു, എന്നിത്യാദി വാക്കുകളെ നോക്കുക. ഒരക്ഷരം മാത്രമുള്ള 'മ'(ലക്ഷ്മി) സ്ത്രീ, ശ്രീ ഇത്യാദിപദങ്ങൾ മാത്രമേ ആകാരാന്തമാകാതേയുള്ളുവെ [ 35 ] ന്നും പ്രസ്താവിച്ചുകൊള്ളുന്നു. ഇങ്ങിനെയുള്ള സംഗതികൾ സൂക്ഷ്മമായി ആലോചിച്ചാൽ മാത്രം കണ്ടുപിടിക്കാവുന്നതാണെന്നു പറയേണ്ടതില്ലല്ലൊ. 'സഭായോഗം' എന്നു പറയുമ്പോൾ 'ഭാ' എന്നു കാണുന്നതു സംസ്കൃതസമാസങ്ങളിൽ സമാസപദമദ്ധ്യേയുള്ള ദീൎഗ്ഘസ്വരത്തെ ഹ്രസ്വമാക്കുന്നതു മലയാളത്തിൽ വിഹിതമല്ലാത്തതുകൊണ്ടാകുന്നു. 'മനോരമപ്പത്രം', 'മുദ്രപ്പത്രം' എന്നിങ്ങിനെ എഴുതുന്നതു വാസ്തവത്തിൽ അബദ്ധമാണെന്നും, അങ്ങിനെയുള്ള ഏതെങ്കിലും പ്രയോഗം സാധുവായിത്തീൎന്നിട്ടുള്ളതുകൊണ്ട് അതിനെ അനുകരിച്ച് എഴുതുന്നതു ശരിയല്ലെന്നും പറയേണ്ടതായിരിക്കുന്നു.

പ്രകൃതത്തിൽ ശ്ലാഖ്യയായ സഭ എന്നു പറയുമ്പോൾ, വിശേഷണപദത്തിലും വിശേഷ്യപദത്തിലും 'ആ'കാരാന്തം അകാരാന്തമായിത്തീരുന്നുവല്ലൊ. 'സഭാ' എന്നതിനെ സ്ത്രീലിംഗമെന്നു വ്യാകരിക്കുന്നതു മലയാളത്തിൽ സാദ്ധ്യമല്ലാതിരിക്കെ, 'മൂക്കുമുറിഞ്ഞും ശകുനം പിഴപ്പിക്കണ'മെന്നുള്ളതുപോലെ 'ശ്ലാഘ്യ' എന്ന് അകാരാന്തമായി തീൎത്തിട്ടുള്ള പദത്തെ വ്യാകരിക്കുമ്പോൾ സ്ത്രീലിംഗമായി ഗണിക്കുന്നതെങ്ങിനെ? 'ശ്ലാഘ്യ' എന്നതു നപുംസകലിംഗമെന്നു പറയുന്നതു, 'സഭ' നപുംസകലിംഗമായ സ്ഥിതിക്കു തെററല്ലെന്നിരിക്കാമെങ്കിലും, ശ്ലാഘ്യയായ സഭ എന്നെഴുതണമെന്നു സിദ്ധാന്തിക്കുന്നവർ അതിനെ അങ്ങിനെ വ്യാകരിക്കാൻ സമ്മതിക്കുമോ? മലയാളത്തിൽ നപുംസകലിംഗമായ പദത്തെ വിശേഷിക്കുമ്പോൾ 'ശ്ലാഘ്യം' എന്ന രൂപമേ സാധുവായിരിക്കയുള്ളു എന്നുണ്ടായിരുന്നാൽ, 'ശ്ലാഘ്യ' എന്നു കാണുമ്പോഴെക്ക്, അതു സ്ത്രീലിംഗമാണെന്നു നിശ്ചയിക്കാമായിരുന്നു. വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടും, കേരളപാണിനീയകൎത്താവും ഗദ്യമെഴുതുന്നതിൽ 'ശ്ലാഘ്യയായ സഭ' എന്നതുപോലുള്ള പ്രയോഗങ്ങളെ അധികമായി സ്വീകരിച്ചിട്ടുണ്ടെന്നുള്ള വാസ്തവത്തെ മറക്കാവുന്നതല്ല. കേരളപാണി [ 36 ] നീയത്തിൽ, സ്ത്രീലിംഗത്തിൽ മാത്രം സംസ്കൃതലിംഗവ്യവസ്ഥയെ ചിലരാദരിക്കുന്നു എന്നു പ്രസ്താവിക്കയും, അങ്ങിനെ ചെയ്യുന്നതിലേക്കു പദകാൎയ്യരൂപത്തിൽ കുറേ സൌകൎയ്യമുള്ളതാണ് കാരണമെന്നു യുക്തിയുക്തമായി ഊഹിക്കയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാണിച്ചിട്ടുള്ളതുപോലെ വ്യാകരിക്കുന്നതിലുള്ള കുഴപ്പത്തെ അതിൽനിന്നു പരിഹരിക്കാവുന്നതല്ല. ആ പണ്ഡിതശിരോമണികൾ കൂടാതെ, പ്രാചീനകാലത്തിലെ കവികളും ഏതാദൃശപ്രയോഗങ്ങളെ ആദരിച്ചിട്ടുണ്ട്. ചില പണ്ഡിതന്മാർ ഇങ്ങിനെ നിയമേന പ്രയോഗിക്കാറുണ്ടെങ്കിലും, ശ്ലാഘ്യമായ സഭ എന്നിങ്ങനെ എഴുതുന്നതും ശരിതന്നെ എന്നു സമ്മതിക്കും. വേറെ ചിലർ ശ്ലാഘ്യമായ സഭ എന്നെഴുതുന്നതു വ്യുൽപത്തിപോരാത്തതുകൊണ്ടാണെന്നു പറകയും ചെയ്യും. ഇവർ തന്നെയാണ് 'സഭാ' എന്നെഴുതുന്നതിൽ ഇത്ര സന്തോഷമുള്ളവരും. 'ശ്ലാഘ്യാ ആയ സഭാ' എന്നും 'സഭായാകുന്നു' എന്നും എഴുതാത്തതു സന്ധികൊണ്ടോ മറേറാ ആണെന്ന് അവർ പറയുമോ? എന്നാൽ സന്ധിയില്ലാത്ത യാതൊരുദിക്കിലും 'സഭ' എന്നു എഴുതരുതെന്ന് അഭിപ്രായപ്പെടാൻ അവർ തയാറുണ്ടോ? ഇല്ലെങ്കിൽ ഈ സംഗതിക്കു വല്ല വ്യവസ്ഥയും ചെയ്യാവുന്നതാണോ? 'ഈ സഭാ വളരെ ശ്ലാഘ്യം തന്നെ' 'സഭാ' കൂടി നിശ്ചയിച്ചു എന്ന് ആരും സൎവ്വദാ എഴുതുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ആ വിധത്തിൽ അഭിപ്രായപ്പെടുന്നവരും ചില സന്ദൎഭങ്ങളിൽ എഴുതുന്നവരും കാൎയ്യത്തെപ്പററി വേണ്ടുംവണ്ണം ആലോചിക്കാത്തതുകൊണ്ടാകുന്നു അങ്ങനെ ചെയ്യുന്നത്.

ആകപ്പാടെ, മലയാളത്തിൽ നപുംസകലിംഗത്തിലുള്ള ഒരു പദത്തിന്റെ വിശേഷണം, ആ പദം സംസ്കൃതത്തിൽ സ്ത്രീലിംഗശബ്ദമായിരുന്നാലും മലയാളത്തിൽ നപുംസകമായിരുന്നാൽ മതിയെന്നും, അതിലേക്കു 'ശ്ലാഘ്യം' എ [ 37 ] ന്നു തുടങ്ങിയ രൂപങ്ങൾ മതിയായിട്ടുള്ളവയും ഉത്തമങ്ങളും ആണെന്നും, സംസ്കൃതത്തിൽ 'ആ'കാരാന്തമായിരുന്നും മലയാളത്തിൽ 'അ'കാരാന്തമായി കാണുന്ന പദങ്ങളെ വീണ്ടും 'ആ'കാരാന്തമാക്കാൻ ശ്രമിക്കുന്നത് ആവശ്യകമല്ലെന്നും നിശ്ചയിക്കാവുന്നതാണ്.

ഇനി ഈ സംഗതികളിൽ പദ്യത്തെ സംബന്ധിച്ചേടത്തോളം ഒരു വിശേഷം പറയാനുണ്ട്. 'എൻകാന്താ പോയതെങ്ങെന്നയിഗിരിവരനീ ചൊൽക വേഗം' എന്നും മററും ആരും വിരോധം പറയാത്തവിധത്തിൽ ചില പ്രയോഗങ്ങൾ ഭാഷാസാഹിത്യത്തിലുണ്ടെന്ന് ആർ തന്നെ സമ്മതിക്കയില്ല? പദ്യത്തിൽ ഇങ്ങിനെ ഇനിയുള്ള കവികളും ചിലപ്പോൾ പ്രയോഗിക്കതന്നെ ചെയ്യുമെന്നും, അത് അനുവദിക്കപ്പെടുകതന്നെവേണമെന്നും തന്നെയാണ് തോന്നുന്നത്. പദ്യക്കാൎക്കുള്ള സ്വാതന്ത്ര്യങ്ങളിൽ ഒന്നായി ഇതിനെ ഗണിക്കുന്നതിനും വിരോധമില്ല. എന്നാൽ ഈ സ്വാതന്ത്ര്യത്തെ അധികമായി സ്വീകരിച്ചാൽ, 'കാന്താ തന്നിൽ' എന്നും മററും പ്രയോഗിക്കപ്പെടുമല്ലൊ. പദ്യത്തിലും, നിവൃത്തിയുള്ളേടത്തോളം, ഏതാദൃശസ്വരത്തെ ഹൃസ്വമാക്കുന്നതാണ് ഭംഗി എന്നു, വേറെ വിധമായി നാലു പാദത്തിലും പ്രയോഗിച്ചു ശ്ലോകം ഉണ്ടാക്കിനോക്കിയാൽ, സഹൃദയന്മാരായ കവികൾ സമ്മതിക്കുന്നതാണ്.

'ആ'കാരാന്തം 'അ'കാരാന്തമാകുമ്പോൾതന്നെ, ഈ പദങ്ങൾക്കു സ്ത്രീലിംഗഛായ ഒരിക്കലും വിട്ടുപോകയില്ലെന്നു വിചാരിക്കാൻ തരമില്ല. ഭാൎയ്യ, പ്രധാന, ഉത്തമ, ഗുണവതി മുതലായവ സ്ത്രീലിംഗപദങ്ങളാണെങ്കിലും, ശാഖ, സുധ, ശയ്യ മുതലായ പദങ്ങൾ മലയാളത്തിൽ നപുംസകലിംഗം തന്നെ. ദ്രാവിഡപദങ്ങളായ മാളിക, പട്ടിക, മുതലായ നാമപദങ്ങൾ 'അ'കാരാന്തമായിരിക്കയും നപുംസകലിംഗമായിരിക്കയും ചെയ്യുന്നതുപോലെ, ശാഖ, സുധ, ശയ്യ മു [ 38 ] തലായ സംസ്കൃതജപദങ്ങൾ മലയാളത്തിൽ, നപുംസകമായിരിക്കുന്നു എന്നുള്ളതിന്നു സംശയമില്ല. ഭാൎയ്യ, ഗുണവതി മുതലായവ സ്ത്രീലിംഗമായിരിക്കുന്നത് അവയുടെ അൎത്ഥംകൊണ്ടുതന്നെ. 'കളത്രം' എന്ന പദവും മലയാളത്തിൽ സ്ത്രീലിംഗമായെടുക്കാമെന്നു തോന്നുന്നു. സംസ്കൃതത്തിലാകട്ടെ, അൎത്ഥം അനുസരിച്ചു ലിംഗവ്യവസ്ഥ ധാരാളം ഉണ്ടെങ്കിലും, ജീവനില്ലാത്ത വസ്തുക്കളുടെ കാൎയ്യത്തിൽ പദസ്വരൂപം നോക്കി ലിംഗം നിശ്ചയിക്കേണ്ടിയിരിക്കുന്നു.

നളചരിതം കഥകളിയിൽ, ബുദ്ധി അധൎമ്മവിമുഖിയാകും എന്നും, അനൎത്ഥമെല്ലാവൎക്കുമുണ്ടാമേകദാ എന്നതു കഴിഞ്ഞു "ബുദ്ധിയുമപ്പോൾ മോഹിതാ" എന്നും കാണുന്നുണ്ട്. അന്ത്യപ്രാസത്തിന്നു മോഹമുള്ള ഒരു കവി, 'ബുദ്ധിഃ' സംസ്കൃതത്തിൽ സ്ത്രീലിംഗശബ്ദമാകയാൽ, കവിതയിലെ പ്രയോഗം 'ബുദ്ധിയുമപ്പോൾ' എന്നാണെങ്കിലും ബുദ്ധിക്കു വിശേഷണമായി 'മോഹിതം' എന്നുതന്നെ പ്രയോഗിക്കണമെന്നു വൈയാകരണന്നു നിൎബ്ബന്ധിക്കാവുന്നതല്ലെന്നു ഞാൻ വിചാരിക്കുന്നു. കവികൾക്ക് ഇതും ഒരു സ്വാതന്ത്ര്യമായി ഗണിക്കുന്നതിനു വിരോധമില്ല 'ബുദ്ധി' എന്നതിനെ വ്യാകരിക്കുന്നതിൽ നപുംസകലിംഗമെന്നു പറയുന്നതോടുകൂടി, സംസ്കൃതത്തിൽ സ്ത്രീലിംഗമെന്നുകൂടി ഇവിടെ പറയണം. അപ്പോൾ 'മോഹിതാ' മുതലായതിനെ സ്ത്രീലിംഗം(സംസ്കൃതത്തിൽ) എന്നും വ്യാകരിക്കാമല്ലൊ. ഇത് ഈ വക പ്രസിദ്ധപ്രയോഗങ്ങൾക്ക് ഒരു ഗതി കല്പിക്കയാണെന്നേയുള്ളു. 'പോകസാകഥാ' എന്നു വാരിയരുടെ പ്രയോഗം തന്നെയുള്ളതിൽ 'സാ' എന്നും കൂടി ഉള്ളതുകൊണ്ട്, 'കഥാ' എന്നതിനെ സംസ്കൃതസ്ത്രീലിംഗമെന്നു പറയാതെ നിവൃത്തിയുമില്ലല്ലൊ.

അദ്ധ്യാത്മരാമായണം അയോദ്ധ്യാകാണ്ഡത്തിൽ 'ജ്ഞാനദൃഷ്ട്യാ തവദ്ധ്യാനൈകജാതയാ' എന്നുള്ളതിലും രണ്ടു സ്ത്രീലിംഗശബ്ദങ്ങൾ ഉണ്ടെന്നു വ്യാകരിക്കുമ്പോൾ പറ [ 39 ] യാതെ നിവൃത്തിയല്ല. മണിപ്രവാളകവിതയിൽ സംസ്കൃതപ്രത്യയങ്ങളോടുകൂടിയ വാക്കുകളെ വ്യാകരിക്കുമ്പോൾ അവയ്ക്കു സംസ്കൃതത്തിലുള്ള ഗതിതന്നെ കല്പിക്കേണമെന്നേ വരികയുള്ളു. 'ഉത്തമമായ കാളിന്ദീനദിയേയും' എന്നും, 'മമപൎണ്ണാശാലാമിവാം' എന്നും അതിൽതന്നെ ഉള്ളതിൽനിന്നു, മലയാളപ്രത്യയങ്ങൾ ഉള്ള വാക്കുകൾ വരുമ്പോൾ, അവ സംസ്കൃതത്തിൽ സ്ത്രീലിംഗശബ്ദങ്ങളായിരുന്നാലും, അവയ്ക്കും അവയുടെ വിശേഷണങ്ങൾക്കും നപുംസകലിംഗമായിട്ടു ഗതി കല്പിച്ചാൽ മതിയെന്നും, അല്ലാത്ത ദിക്കിൽ നിവൃത്തിയില്ലെന്നും വ്യക്തമാണല്ലൊ. 'ഉത്തമയായ' എന്നേ എഴുത്തച്ഛൻ എഴുതിയിരിക്കയുള്ളു എന്നും, ഗ്രന്ഥങ്ങൾ പകൎത്തുന്നതിൽ 'ഉത്തമമായ' എന്നു വന്നിരിക്കാവുന്നതാണെന്നും പറയുന്നവരോടു സമാധാനം പറയാൻ പ്രയാസമാണ്. 'യായ' എന്നോ 'മായ' എന്നോ ആയിരുന്നാലും 'കളായ' എന്നോ 'ങ്ങളായ' എന്നോ ആയിരുന്നാലും കിളിപ്പാട്ടിൽ വൃത്തം യോജിക്കുന്നതാണല്ലൊ. 'ഉത്തമയായ നദി' എന്നുള്ള രീതിയിലും ചില പദ്യകൃതികളിൽ കണ്ടിട്ടുള്ളതായി ഓൎക്കുന്നുണ്ട്. എന്നാൽ ഏതിലാണെന്ന് ഓൎമ്മയില്ല. ഇതിലേക്കു ലക്ഷ്യങ്ങൾ നോക്കാമെന്നു വെച്ചു, ,ഭാഷാനൈഷധചംബുവിൽ നോക്കീട്ടു, 'ശൃണ്വന്തുവാണീമിമാംചേൎത്തീടുമാലാമിമാം' എന്നുള്ള രീതിയിൽ നിസ്തൎക്കമായ രീതിയിലല്ലാതെ, സ്ത്രീലിംഗരൂപത്തിൽ വേണമോ എന്നുള്ള കാൎയ്യത്തിൽ ഗ്രന്ഥകൎത്താവിന്റെ അഭിപ്രായം ഊഹിക്കാവുന്ന വിധത്തിൽ ഒരു പ്രയോഗവും കാണുന്നില്ല. ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലും അങ്ങിനെതന്നെയായിരിക്കുന്നു. 'പരവശതരയാംധരിത്രി', 'ധരണിഭഗവതിയാണല്ലൊ'. 'പ്ര', 'വ്യ' മുതലായ യുക്താക്ഷരാദ്യവാക്കുകൾക്കു മുമ്പെ, ഹൃസ്വസ്വരാന്തമായ ദ്രാവിഡപദത്തെ പ്രയോഗിക്കുന്നതിൽ കവികൾ വിമുഖന്മാരായിരിക്കുന്നതുപോലെ, ഈ നീരസത്തിൽനിന്നും ഒഴിഞ്ഞിരിക്കാൻ കരുതീട്ടുള്ള [ 40 ]


             ഗുണാദോഷനിരൂപണം           ൩൫
 ---------------------------------------------------------------------------------------

തായി കൂടി തോന്നിപ്പോകുന്നു. എന്നാൽ 'വേള' എന്നതി നു മുമ്പ്, 'ഉത്തമയായ എന്നും, അതുപോലെതന്നെ അടു ത്തും ഉത്തമരാമായണം കിളിപ്പാട്ടിൽ രണ്ടാം വിഭാഗത്തിൽ കാണുന്നു. അതു രണ്ടുവിധത്തിൽ എഴുതുന്നതും തെറ്റല്ലെ ന്നു മൊത്തത്തിൽ സമ്മതിക്കേണ്ടിവരുമെന്നു തോന്നുന്നു.

           സി. എൻ. എ. രാമയ്യശാസ്ത്രി എം. എ.
                 ----ഃഃ----
            ഗുണദോഷനിരൂപണം
    (ഭാഷാസാഹിത്യവിഷയങ്ങളെ സംബന്ധിച്ചുള്ളത്)
                 -----ഃഃഃ-----

ഗുണദോഷനിരൂപണം എന്ന സംസ്കൃതസമാസപദ ത്തിന് ഏകദേശം തുല്യമായ ഇംഗ്ലീഷുവാക്കു ' ക്രിട്ടിസിസം' എന്നാണല്ലൊ. എന്നാൽ ഈ വാക്കിനു ദോഷപ്രഖ്യാപ നം എന്ന് അർത്ഥമില്ല; സംഗീതം, സാഹിത്യം, ചിത്രമെവു ത്ത് എന്നീ വിദ്യകളുടെ ഗുണങ്ങൾ ഇന്നിന്നവയെന്നു വി വരിക്കുകയും, അവ പ്രത്യേകം ഓരോ കൃതികളിൽ എത്ര ത്തോളമുണ്ടെന്നു കണ്ടുപിടിച്ചു പരോപകാരത്തിനും അതാ തു സൽകൃതിയുടേയും അതു സംബന്ധിച്ച ശാസ്ത്രത്തിന്റെ യും അഭിവൃദ്ധിക്കും അവയെക്കുറിച്ചു പ്രതിപാദിക്കുകയും ആകുന്നു, "ക്രിട്ടിസിസം" എന്ന ശാസ്ത്രത്തിന്റെ പ്രവൃത്തി. മുമ്പത്തെ രണ്ടു പദങ്ങൾക്കും ശരിയായ മലയാളപദം ഉ ണ്ടെന്നു തോന്നുന്നില്ല; പക്ഷെ, ആ പദാർത്ഥങ്ങൾക്ക് അനു സരിച്ചു നമ്മുടെ എടയിൽ സാധാരണയായി നടത്തിവരു ന്ന ക്രിയ, ഛിദ്രപ്രെഷണമായുള്ള ദോഷാരോപണമാണെ ന്നു നമുക്കു സമ്മിക്കാതെ തരമില്ല.

ഗുണങ്ങളെമാത്രം കുറിച്ചു സ്ത്രോത്രം ചെയ്യുന്നതുകൊ ണ്ടോ, ദോഷങ്ങളെ തന്നെ ലക്ഷ്യങ്ങളാക്കി വിലപിക്കുന്നതു കൊണ്ടോ ഒരു ഫലവുമില്ല, എന്നുതന്നെയല്ല, ദോഷങ്ങൾ നേരിടുകയും ചെയ്യും. ഗുണദോഷങ്ങളെ വേർതിരിച്ച് അനു [ 41 ]


൩൬         പ്രബന്ധമഞ്ജരി രണ്ടാംഭാഗം   -----------------------------------------------------------------------------------

ഗ്രഹബുദ്ധിയോടുകൂടി കാണിച്ച ഗുണഭാഗത്തെ അധികമാ ക്കുന്നതിനും ദോഷങ്ങളെ കുറയ്ക്കുന്നതിനും മാർഗ്ഗങ്ങളെ നിർദ്ദേശിച്ചാലേ ഭാഷാസാഹിത്യത്തിന് ഉൽക്കർഷം ഉണ്ടാവു കയുള്ളു.

അതിനാൽ ഗുണദോഷങ്ങളെ വിവേചനം ചെയ്യേണ്ടത് ഏതു മാതിരിയിലാണ് എന്നു നമുക്ക് ഇനി ആലോചിക്കുക. ഗുണ ദോഷനിരൂപണം ചെയ്യുന്നതു യാതൊരു ദൃഷ്ടി വിചാരത്തോടും കൂടിയരുതെന്നു തന്നെയല്ല, സാഹിത്യവും, കൃതിയും, നിരൂപണം ചെയ്യുന്നാലും നന്നാകേണമെന്നുള്ള ഏക മനസ്സോടുകൂടി വേണമെന്നും ഇവിടെ സമർത്ഥിച്ചു പ്രസ്താവിച്ചു കൊള്ളുന്നു. ഗുണദോഷനിരുപണത്തിന് ഈ ഗുണദോഷനിരുപണത്തിന് ഈ ഗുണങ്ങൾ പൂർത്തിയായി ഉണ്ടായിരിക്കേണമെങ്കിൽ, അതു പക്ഷപാതരഹിതമായിരി ക്കേണം. ഏതു കൃതിയെ നാം പരീക്ഷിക്കുന്നുവോ, അതിന്റെ കൎത്താവാര് എന്നുള്ള സംഗതി ആലോചിച്ചിട്ട് ആവശ്യമില്ല. അതിന്റെ വിഷയം, ആകൃതി, ഉദ്ദേശം, പ്രയോജനഭാഗം ഇതുകളെക്കുറിച്ച് ആലോജിക്കുന്നതോടുകൂടി, സ്വഭാഷയിലും അന്യഭാഷകളിലും അതുപോലെയുള്ള കൃതികളായി അതിനെ താരതമ്യപ്പെടുത്തി നോക്കുകയും ചെയ്യേണ്ടതാകുന്നു. ഇങ്ങനെ പ്രവർത്തിക്കുന്നത് സത്യത്തോടും സാമർത്ഥ്യത്തോടും നിഷ്പക്ഷ മായിട്ടും വേണ്ടതാകുന്നു.

ഇതു ചെയ്യുന്ന ആൾ ഏതു തരക്കാരനായിരിക്കേണം എന്ന് ഈ സന്ദർഭത്തിൽ ചിന്തിക്കേണ്ടതായി വന്നിരിക്കുന്നു. ഈ സംഗതിയെ തീരേ വിസ്മരിക്കകാരണം, ഭാഷാസാഹിത്യം കാടായ മാർഗ്ഗങ്ങളിൽ കയറി, അതിന് അനശ്വരമായ യശസ്സിനെ സമ്പാദിക്കാൻ കഴിയുന്നില്ല എന്നുതന്നെയല്ല. പരിഷ്കൃതദശയിലേക്കു പ്രവേശിക്കുന്നതിനു കൂടി അനേകം പ്രതിബന്ധങ്ങൾ നേരിട്ടുകൊണ്ടും ഇരിക്കുന്നു.

       ' മാടോടുപോലുമിവിടെ കടികൂടിടാതെ
       കൂടം വിഴുങ്ങി ഞെളിയുന്നവരുണ്ടു കേചിൽ'.

. [ 42 ]


              ഗുണദോഷനിരൂപണം         ൩൭
 -------------------------------------------------------------------------------------

ഗുണദോഷനിരൂപണശാസ്ത്രത്തിൽ ' ചെപ്പടി വിദ്യ' കൊണ്ടൊരു പ്രയോജനവുമില്ല. മയിൽപ്പീലിക്കെട്ടു വീശി ആളുകളെ ഭൂമിപ്പിക്കുന്നതുകൊണ്ട് സ്ഥിരമായ ഒരു ഗുണവും നമുക്ക് ഉണ്ടാകുന്നതുമല്ല.

ഗുണദോഷനിരൂപണം ചെയ്യുന്ന ആൾ, ബുദ്ധിയും അഭ്യാസ വിശേഷവുംകൊണ്ട് ഒരു വിദ്വാനായിരിക്കേണം; ഏതു ഗ്രന്ഥത്തെ നിരൂപണംചെയ്യുന്നുവോ അതു സംബന്ധ മായ ശാസ്ത്രത്തിൽ ഒരു പണ്ഡിതനും വാസനയുള്ളാളുമായിരി ക്കേണം. സത്യൈകനിരതനും അപക്ഷപാതിയും ആയിരിക്കേ ണമെന്നു പ്രസ്താവിച്ചു കഴിഞ്ഞിരിക്കുന്നു. നിഷ്കളങ്കമായ നീതിജ്ഞാനത്താലും തന്റെ പരമശത്രുവിന്റെ ദോഷങ്ങളെ അയാളുടെ മറ്റു ഗുണങ്ങളാൽ ലോപിപ്പിക്കുവാൻ തക്ക പ്രസന്ന കരമായ ചിത്തൌദാര്യത്താലും അദ്ദേഹം അലങ്കരിക്ക പ്പെട്ടിരിക്കേണം.

ഈവക ഗുണങ്ങളേക്കൊണ്ടു ശോഭിക്കുന്ന ആളെയാകുന്നു നാം ഉത്തമനായി 'ഗുണദോഷനിരൂപകൻ' എന്നു വിവക്ഷി ക്കുന്നത്. ഇങ്ങനെയുള്ള ഓരാൾക്കേ ശരിയായവിധം ഗ്രന്ഥപരിശോധന ചെയുവാനും ഗുണദോഷങ്ങളെ വെളിപ്പെടു ത്തുവാനും പരമാർത്ഥങ്ങളായും നവനവങ്ങളായുമുള്ള അഭിപ്രായങ്ങളെ പ്രതിപാദിച്ച് അവയ്ക്കു പ്രചാരം വരുത്തു വാനും ഭാഷയ്ക്കും സാഹിത്യത്തിനും സംവർദ്ധനയുണ്ടാക്കുവാ നും സാധിക്കയുള്ളു.

ഇത്രയും പറഞ്ഞതു കാരണം, 'എന്തിനാണു ഗുണദോഷ നിരൂപണം ചെയ്യുന്നത്? ഈ പണിക്ക് ഉപയോഗിക്കുന്ന ബുദ്ധിയും സമയവും വല്ല സൽക്കാവ്യങ്ങളേയും നിർമ്മിക്കുന്നതിന് ഉപയോഗിക്കരുതേ? എന്നൊരു പൂർവ്വ പക്ഷത്തിനു വഴിയുണ്ടെന്നു തോന്നുന്നില്ല. എങ്കിലും അതിനും സമാധാനം പറഞ്ഞേക്കാം.

കാവ്യങ്ങൾ അന്യൂനങ്ങളായിരിക്കുന്നതാണല്ലൊ ഭാഷയ്ക്ക് അഭിമാനഹേതു. യാതൊരു തെറ്റുകളുമില്ലാതെ എ

. [ 43 ]


   ൩൮         പ്രബന്ധമഞ്ജരി രണ്ടാംഭാഗം
 ---------------------------------------------------------------------------------------

ല്ലാം തികഞ്ഞിട്ടൊരു കൃതി അമാനുഷരാൽ തന്നെ ഉണ്ടാക്കു വാൻ കഴിയുമൊ എന്നു സംശയമാണു. പിന്നെ മനുഷ്യരാൽ സാദ്ധ്യമോ എന്ന കാര്യം പറയേണമൊ? എന്നാൽ ഗുണ ദോഷ വിചാരംകൊണ്ട് ഗുണങ്ങൾക്കു പൂർത്തിവരുത്തുവാനും ദോഷങ്ങളെ ഏറെക്കുറെ ഇല്ലായ്മ ചെയ് വാനും സാധിക്കുന്ന താണല്ലൊ. അതിലും വിശേഷിച്ച്, എല്ലാകാലങ്ങളിലും, എല്ലാ സന്ദർഭങ്ങളിലും സൽക്കാവ്യങ്ങളെ സൃഷ്ടിക്കുവാൻ ശക്യമായി എന്നു വരികയില്ല. കാലശക്തിയും മനുഷ്യശക്തിയും യോജിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഇതു സുഖകരമായി വരികയുള്ളു. ഗുണദേഷ നിരൂപണവിദ്യയുടെ മുഖ്യമായ ഒരു കൃത്യം, നിർമ്മാണ ശക്തിയെ പ്രയോഗസൌകര്യം ഉണ്ടാക്കി ക്കൊടുക്കുന്നതാകുന്നു. ഇന്നത് ഉൽകൃഷ്ടമായിട്ടുള്ളത്, ഇന്നത് അനുകരണീയമായിട്ടുള്ളത്, ഇന്നത് പൂജിക്കപ്പെടുവാൻ യോഗ്യമായിട്ടുള്ളത് എന്നു കാണിച്ച് മനോഹരങ്ങളും അത്ഭുതകരങ്ങളുമായുള്ള പ്രകൃതിവിശേഷങ്ങളേയും, ജീവജാല ങ്ങളേയും, സൌന്ദര്യ യൌദാര്യശൌര്യപ്രഭൃതി ഗുണഗണ ങ്ങളേയും, എന്നുവേണ്ട സകല ഉൽകൃഷ്ടസൃഷ്ടികളേയും മാനിക്കുന്നതിലും, അവയുടെ ഗുണങ്ങളെ ആസ്വദിക്കുന്നതിലും ജനങ്ങളിൽ അഭിരുചിയുണ്ടാക്കി ഉത്തമകാവ്യങ്ങളെ നിർമ്മിക്കുവാനുള്ള മാർഗ്ഗങ്ങളേയും സന്ദർഭങ്ങളേയുംഅവസ്ഥകളേയുംഗുണദോഷനിരൂപണവിദ്യഉണ്ടാക്കിക്കൊണ്ടിരിക്കുന്നതാകുന്നു. ഈ വിദ്യയെ, സാരമില്ലെന്നുള്ള നി ലയിൽ, തിരസ്കരിക്കുന്നതിനു നാം എപ്പോൾ വിചാരിക്കു ന്നുവോ അപ്പോൾ സാഹിത്യനാടകത്തിന്റെ ചരമാങ്ക ത്തിൽ നാം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നു നിശ്ചയിക്കാം. പിന്നെ ഭരവാക്യം ചൊല്ലി പിരിയാനോ തരമുള്ളു. അതിൻ മേൽ സാഹിത്യത്തിന് അധോഗതിയല്ലാതെ വർദ്ധനയുണ്ടാകു മെന്നു വിചാരിക്കയും വേണ്ട.

ഇതിന്നും പുറമെ, ഈ വിദ്യാപരിശീലനത്താൽ നമുക്കും മറ്റുപല ഉപകാരങ്ങളും ഉണ്ടായിവരാവുന്നതുകൊണ്ട് [ 44 ]


              ഗുണദോഷനിരൂപണം           ൩൯
---------------------------------------------------------------------------------------

ഇതിനെ ഒരിക്കലും തള്ളിക്കളഞ്ഞുകൂട. കലാവിദ്യകളേയും ഗുണദോഷനിരൂപണത്തേയും സംബന്ധിച്ചുള്ള പ്രമാണങ്ങളെ പ്പറ്റി പര്യാലോചിക്കുകയും, അവയെ അനുസരിച്ചു പ്രവൎത്തി ക്കുകയും ചെയ്യുന്ന ഒരാൾക്ക് ബുദ്ധിശക്തിയെ ആകർഷിച്ച് അതിന് അതിശയമായ ശക്തിയെ ഉണ്ടാക്കുന്ന തർക്ക ശാസ്ത്രത്തിന്റെ പല ഭാഗങ്ങൾ അഭ്യസിക്കുവാനും, കേവലങ്ങ ളായ വിഷയങ്ങളെ ഗ്രഹിക്കുവാനും നിഷ്പ്രപയാസം കഴിയുന്നതാകുന്നു. ഇതെത്രയോ വിശേഷമായ ഒരു വിദ്യാഭ്യാസമാണ് !

    ഓരോ കലാവിദ്യകളുടെ പ്രമാണങ്ങളായി നല്ല പോലെ പരിചയിക്കുന്ന ആൾക്ക്, അതാതിൽ നിന്നുണ്ടാകുന്ന സന്തോഷം എരട്ടിക്കുന്നതാകുന്നു. ആ പരിചയം ഇല്ലാത്തവർക്ക് അതാതിന്റെ പുതുമ പോകുന്നതോടുകൂടി, അവയിലുള്ള രുചി ക്രമേണ കുറഞ്ഞ് ഒടുവിൽ നിശ്ശേഷം ഇല്ലാതാകുന്നു. ഗ്രന്ഥപരിശോധന ചെയ്യുന്നവർക്ക് ഈ പ്രമാണങ്ങളായി നല്ല പരിചയം വേണമെന്നു കാണിച്ചുവല്ലൊ. അതു ഹേതുവായിട്ട്, അവനവന്റെ വിവേകത്തേയും, ഭാവനയേയും പ്രസരിപ്പിച്ച് ശരിയായവിധം പുസ്തകങ്ങളെ പരീക്ഷണം ചെയ്യുന്നവർക്ക്, സാഹിത്യത്തിലുള്ള രസം അവരുടെ ജീവാവസാനംവരെ നിലനിൽക്കുന്നതാകുന്നു.

മനുഷ്യക്കു സാഹിത്യത്തിലും മറ്റു കലാവിദ്യകളിലും സ്ഥിര മായും സത്യമായും അഭിരുചി ഉണ്ടായിരുന്നാല്, അവരെ ദുർമ്മാർഗ്ഗ ങ്ങളില് പ്രവേശിപ്പിക്കാതെ സന്മാർഗ്ഗങ്ങളിൽ കൂടിത്തന്നെ നയിപ്പിക്കുന്നതിന് അതു നല്ലൊരു മാർഗ്ഗദർശിയായിരിക്കുമല്ലൊ. അതിനാൽ നിരൂപണവിദ്യ,, മനുഷ്യരിൽ അസുയാമദമാത്സര്യങ്ങളെ അകറ്റി മനസ്സിനു സംസ്കാരവും പ്രകൃതിക്കു മാധുര്യവും ജനിപ്പിച്ച് അവരിൽ അന്യോന്യം സമഭാവനയും സ്നേഹവും രഞ്ജിപ്പും ഉണ്ടാകുമെന്നു പറയുന്നതിൽ ഒരു അതിശയോക്തിയുമില്ല. ഇതിലധികം ഉത്തമമാ [ 45 ]


 ൪൫          പ്രബന്ധമഞ്ജരി രണ്ടാംഭാഗം

യ ഏതൊരു ഉദ്ദേശത്തെയാണ് ഒരു വിദ്യ ഫലിപ്പിക്കുവാനുള്ളത്?

   അതിനാൽ‌ സാഹിത്യത്തിനു കീർത്തിയും, സ്ഥിരതയും, ലോകത്തിൽ ജനങ്ങൾക്ക് പരിഷ്കാരവും, പരസ്പരം സ്നേഹവും, ഹൃദയസമാധാനവും ഉത്തരോത്തരം ഉണ്ടാക്കിക്കൊണ്ട് ഗുണദോഷനിരൂപണവിദ്യ എന്നും പ്രചരിക്കുമാറാകണമെന്നു സകല ലോകനിയന്താവിനോട് സർവ്വാത്മനാ ഞാൻ പ്രാർത്ഥിച്ചുകൊണ്ട് വിരമിക്കുന്നു.
           ടി. കെ.കൃഷ്മമേനോൻ ബി. എ.,
      എം.ആർ. എ. എസ്സ് ., എഫ്. ആർ . എച്ച് എസ്സ് ;
                എം . ആർ. എസ്സ്. എ.
                 ------ഃഃഃ--------
           ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങൾ.
                    മതം
                    ----------
    ലോകത്തിലുള്ള അസംഖ്യം മതങ്ങളിൽ, ഒരു ഗ്രന്ഥം പ്രമാണമാക്കി ആ ഗ്രന്ഥത്തിൽ വിധിച്ചപ്രകാരം നടന്നാൽ ഇഹപര ലോകങ്ങളിൽ ശേയസ്സുണ്ടാകുമെന്നും അതിന്നു വിരോധമായി നടന്നാൽ പാപമാണെന്നും അതിനാൽ മരണശേഷം, കഷ്ടം അനുഭവിക്കേണ്ടിവരുമെന്നും വിശ്വസിക്കുന്ന മതങ്ങൾ മുഖ്യമായവ. വേദം പ്രമാണമെന്നു വിശ്വസിക്കുന്ന ഹിന്ദുക്കളുടെ മതം ഇന്ത്യയിലേ ഭൂരിജനങ്ങളുടെ മതമാണ്. വേദത്തിന്റെ പ്രാമാണ്യം അംഗീകരിക്കാത്തവർ ഇന്ത്യയിൽ ജനിച്ചിട്ടും ഹിന്ദുക്കളല്ല.
   വംശം, ഭാഷ, മതം, ആചാരം, വിചാരം ഈ സംഗതികൾ സാമാന്യമായുണ്ടായിരുന്നാൽ ജനങ്ങൾ ഐകമത്യത്തോടുകൂടി ഒരു സമുദായമായിത്തീരുമെന്നാണ് ചരിത്രക്കാരുടെ അഭിപ്രായം. പണ്ടു ഹിന്ദുക്കൾക്കു സംസ്കൃതഭാഷയും വൈദികമതവും ആചാര വിചാരസാമ്യവും ഉണ്ടായിരുന്നു [ 46 ] 


         ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങൾ       ൪൧
 ---------------------------------------------------------------------------------------

വെങ്കിലും അവർ പലേടങ്ങളിലും നിവസിച്ചു തത്തദ്ദേശീ യരായ അനാര്യന്മാരുമായി ചേർന്നു, ഭാഷയിലും ആചാര ത്തിലും വിചാരത്തിലും വ്യത്യാസപ്പെട്ടു. ഇന്ത്യയിൽ പ്രവേശിച്ച കാലത്തു ഹിന്ദുക്കൾ ആര്യരായിരുന്നു.

ഈ സംഗതികളാൽ ഹിന്ദുക്കൾ ഭേദിച്ചു പല ജാതികളായി വിചാരിച്ചുവരുന്നുവെങ്കിലും വേദപ്രാമാണ്യം എല്ലാവരും ഒരുപോലെ അംഗീകരിക്കുന്നു. ഈ വേദം ഈശ്വര വചനമെന്നു വിശ്വസിക്കയും ചെയ്യും. ഒരു നവീനമായ സമ്പ്രദായമോ അഭിപ്രായമോ ജനങ്ങൾ അംഗീകരിക്കേണ മെങ്കിൽ അതിന്ന് ആധാരമായി വേദപ്രമാണമുണ്ടെന്നു തെളിയിക്കേണം.

പൂർവ്വകാലത്ത് എഴുത്തില്ലായ്കയാൽ വേദം ചൊല്ലിക്കൂട്ടുക പതിവായിരുന്നു. അതുമുഴുവനും പഠിപ്പാൻ ഒരുവന്ന് അസാദ്ധ്യമെന്നു കണ്ടപ്പോൾ, അദ്ധ്യയനത്തിന്റേയും അനുഷ്ഠാന ത്തിന്റേയും സൌകര്യത്തിന്നുവേണ്ടി, വ്യാസർ വേദത്തെ നാലായി പകത്ത്, ഋഗ്വേദം, യജുൎവ്വേദം, സാമവേദം, അഥർവ്വണവേദം എന്ന പേർ വിളിച്ചു തന്റെ നാലുശിഷ്യന്മാരെ പഠിപ്പിച്ചു. ശിഷ്യർ വൈദികപാഠശാലകളെ സ്ഥാപിച്ച് അനവധി ശിഷ്യരെ പഠിപ്പിച്ചുതുടങ്ങി. ഈ ശിഷ്യന്മാർ പല ദിഗ്ദേശങ്ങളിൽചെന്നു പഠിപ്പിപ്പാൻ തുടങ്ങി. ഈ വേദങ്ങളുടെ അദ്ധ്യായങ്ങളുടേയോ സുക്തങ്ങളുടേയോ മന്ത്രങ്ങളുടേയോ പദങ്ങളുടേയോ ആനുപൂർവിയേ അനുസരിച്ച് ആചാര്യന്മാർ തമ്മിൽ വിവാദം ഉണ്ടായി പിരിഞ്ഞുപോയി. ഓരോ സമ്പ്രദായത്തിൽ ഉള്ള പാഠക്രമ ത്തിന്നു ശാഖയെന്നു പേരായി. ആയിരത്തിൽപരം ശാഖാ ഭേദങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞുപോയിരിക്കുന്നു.

    ഈ ശാഖാഭേദം നിമിത്തം കർമ്മങ്ങളും ആചാരങ്ങളും

ഭേദിച്ചിരിക്കുന്നു. എന്നാൽ ഈ ഭേദങ്ങൾ ഉള്ളതുകൊണ്ടു ഹിന്ദുക്കൾക്കു തമ്മിൽ വിദ്വേഷം ഒട്ടുമില്ല.

                             6 * [ 47 ] 


 ൪൨          പ്രബന്ധമഞ്ജ രിണ്ടാംഭാഗം
-----------------------------------------------------------------------------------

ഈ വേദങ്ങളിൽ ഈശ്വരന്റെ ഗുണങ്ങളെയും മഹിമയേയും വർണ്ണിക്കുന്ന സ്തോത്രങ്ങളേയും ഈശ്വരപ്രസാദം സിദ്ധിപ്പാനുള്ള കർമ്മങ്ങളായ യാഗങ്ങളേയും അവയെ കഴി ക്കേണ്ടുന്ന വിധികളേയും ക്രമങ്ങളേയും മറ്റുപയോഗമുള്ള അനേകം സംഗതികളേയും പറഞ്ഞിരിക്കുന്നു. ഈ വേദങ്ങൾക്ക് ആറ് അംഗങ്ങളും നാലുപാംഗങ്ങളും ഉണ്ട്.

ഉദാത്തം, അനുദാത്തം, സ്വരിതം എന്ന സ്വരങ്ങളുടെ ഉച്ചാരണം, വർണ്ണങ്ങളുടെ ഉച്ചാരണം, വർണ്ണവിഭാഗം, മുതലായ വിഷയങ്ങളെ വിവരിക്കുന്ന വേദാംഗമാകുന്നു ശിക്ഷ.

വേദമന്ത്രങ്ങളെ ഉപോഗിച്ചു കർമ്മങ്ങളെ യാജ്ഞികന്മാർ കഴിക്കേണ്ടുന്ന ക്രമം മുതലായ വിഷയങ്ങളെ വിവരിക്കുതു കല്പസൂത്രം.

വേദമന്ത്രങ്ങളുടെ അൎ‌ത്ഥം സ്പഷ്ടമായി വിവരിക്കുവാൻ പദങ്ങളുടെ ഉൽപത്തിയെ നിൎണ്ണയിച്ചു, പര്യായപദങ്ങളെ ഒന്നിച്ചുകൂട്ടി വ്യാഖ്യാനിക്കുന്നതാകുന്നു നിരുക്തം.

യാഗം കഴിപ്പാൻ തക്ക കാലത്തെ നിശ്ചയിപ്പാനുള്ള വഴി കാട്ടുന്ന ശാസ്ത്രം ജ്യോതിഷമാകുന്നു.

വേദമന്ത്രങ്ങളുടെ ഛന്ദസ്സിനെ വിവരിക്കുന്ന ശാസ്ത്രം ഛന്ദസ്സാകുന്നു.

വേദത്തിലെ പദങ്ങളെ പ്രകൃതിപ്രത്യയങ്ങളായി വിഭാഗിച്ച് അർത്ഥം നിർണ്ണയിക്കുന്നശാസ്ത്രം വ്യാകരണമാകുന്നു.

ശിക്ഷാ, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, കല്പം, ജ്യൌതിഷം ഇവ ആറാകുന്നു വേദാംഗങ്ങൾ ഓരോ വേദ ത്തോട് അനുക്രമമായി ആയുർവ്വേദം, ധനുർവ്വേദം, ഗാർദ്ധവ വേദം, അർത്ഥശാസ്ത്രം എന്ന് നാലുപാംഗങ്ങൾ ഉണ്ട്.ഇവ ഉപയോഗമുള്ള ശാസ്ത്രങ്ങൾ ആണെങ്കിലും പ്രമാണഗ്ര ന്ഥങ്ങളിൽ ചേർന്നവയല്ല.

പ്രമാണഗ്രന്ഥങ്ങളെ പതിനാലു വിദ്യങ്ങളെന്നു പറയും. നാലു വേദങ്ങളും, ആറു വേദാംഗങ്ങളും, മീമാംസാശാ

[ 48 ]


           ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങൾ      ൪൩

സ്ത്രവും, ധർമ്മശാസ്ത്രവും, ന്യായശാസ്ത്രവും, പുരാണവും കൂടി യാൽ പതിനാലു വിദ്യകങ്ങളായി. ഈ ഗ്രന്ഥങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതു ധർമ്മവും ബ്രഹ്മവും ആകുന്നു. ജഗന്നി യന്താവായ ഈശ്വരൻ ബ്രഹ്മവും ജഗത്തിനെ യഥാസ്ഥിതി നടത്തിക്കൊണ്ടുപോകുന്നതു ധർമ്മവും ആണ്.

   ഈശ്വരപ്രസാദം നമ്മിൽ ഉണ്ടാവാൻ ചെയ്യുന്ന കൎമ്മം ആകുന്നു യാഗം. ജപം, ഹോമം, തപസ്സു, ദാനം, സേവ, ഭജനം, കീർത്തനം, പരായണം മുതലായി ഈശ്വരപ്രീതിക്കു വേണ്ടി ചെയ്യുന്ന കർമ്മങ്ങളെല്ലാം യാഗമാണ്. യാഗത്തിങ്കൽ നമുക്കു ഏറ്റവും ഇഷ്ടമായ വസ്തുവിനെ ഈശ്വരപ്രീതിക്കു വേണ്ടി സമർപ്പിക്കുന്നതു യാഗം. യാഗത്തിൽ പ്രേഷ്ഠവസ്തു വിനെ ഈശ്വരന്നുവേണ്ടി ത്യാഗംചെയ്കയാൽ യാഗവും ത്യാഗവും ഒന്നുതന്നെ. ഒരിക്കൽ (ഏകഭുക്തം), ഉപവാസം, വ്രതം, മുതലായ കർമ്മങ്ങളിൽ ഇഷ്ടമായ ഭോജനം, സുഖാനുഭോഗം, വിനോദം മുതലായവയെ ഈശ്വര പ്രീത്യർത്ഥം ത്യജിക്കുന്നു. കഷ്ടത്തിൽ അകപ്പെട്ടുവലയുന്ന മനുഷ്യരേയോ ജീവികളേയോ മറ്റോ ഉദ്ധരിപ്പാൻ താന്താന്റെ സുഖത്തേയും, സൌഖ്യത്തേയും, സൌകര്യത്തേയും ത്യജിക്കുന്നതുതന്നെ യാഗം അതവാ ത്യാഗം. ഇതാകുന്നു വൈദികമതത്തിന്റെ മുഖ്യമായ തത്വം.
   ഈശ്വരന്നു സംഖ്യാതീതമായ ഗുണങ്ങളും അവർണ്ണനീയമായ മഹിമയും ഉണ്ടെന്നു വേദങ്ങളിൽ വർണ്ണിച്ചിരിക്കുന്നു. കരുണാ നിധിയായ ദേവൻ ലോകങ്ങളെ സൃഷ്ടിച്ചു നടത്തി അവന വന്റെ കർമ്മത്തിന്നു തക്കതായ ഫലം കൊടുത്തു രക്ഷിക്കുന്നു. നമ്മുടെ പ്രാർത്ഥനകൂടാതേതന്നെ നമുക്കു ഇഷ്ടമുള്ള സാധന ങ്ങളെ തരുന്നു. നാം ഇഷ്ടപ്പെടുന്ന വസ്തു നമ്മുടെ ക്ഷേമത്തി ന്നല്ലെങ്കിൽ, നാം എത്ര പ്രാർത്ഥിച്ചാലും തരികയില്ല.
   ഈശ്വരന്റെ ഗുണങ്ങളേയും മഹിമയേയും വർണ്ണിക്കുന്ന വേദഭാഗത്തിന്നു ജ്ഞാനകാണ്ഡമെന്നും, ഈശ്വരപ്രീതി [ 49 ] 


  ൪൪        പ്രബന്ധമജ്ഞരി രണ്ടാംഭാഗം
 ---------------------------------------------------------------------------------

ക്കായി കർമ്മംചെയാൻ വിധിക്കുന്ന വേദഭാഗത്തിന്നു കൎമ്മ കാണ്ഡമെന്നും പറയും.

  കർമ്മകാണ്ഡത്തിലെ വാക്യങ്ങൾ തമ്മിൽ വിരോധമുണ്ടെന്നു തോന്നുന്നദിക്കുകളിൽ, അൎത്ഥം നിർണ്ണയിച്ചു ശങ്കയെ നിരസിച്ചു നിസ്സംശയം കർമ്മം അനുഷ്ഠിപ്പാൻ ഉള്ള ന്യായങ്ങളെ പറയുന്ന ശാസ്ത്രം ആകുന്നു പൂർവ്വമീമാംസ. ഇതിന്നു കർമ്മ മീമാംസ എന്നും ധർമ്മമീമാംസയെന്നും പേരുണ്ട്.
  ജ്ഞാനകാണ്ഡത്തിലെ വാക്യങ്ങൾതമ്മിൽ വിരോധം ഉണ്ടെന്നു തോന്നാൻ ഇടയുള്ള ഘട്ടങ്ങളിലെ വാക്യങ്ങളെ എടുത്ത് അർത്ഥം വിശദമായിക്കാണിച്ചു വേദവാക്യങ്ങളിലെ വിരോധം പരിഹരിച്ചും ഈശ്വരനെ സംബന്ധിച്ച സംശയംകളഞ്ഞും, വാക്യങ്ങൾക്ക് ഏകാർത്ഥതാ നിർണ്ണയിക്കുന്നത് ആകുന്നു ഉത്തരമീമാംസ. വേദങ്ങളുടെ മുഖ്യമായ ഉദ്ദേശം ഈശ്വരനെ അറിയിക്കേണ്ടതാകയാൽ,ഈ ശാസ്ത്രത്തെ വേദാന്ത ശാസ്ത്രമെന്നും പറയും . ഇതിൽ മുഖ്യമായി ബ്രഹ്മത്തെസംബന്ധിച്ച ജ്ഞാനം ഉപദേശിക്കുന്നതുകൊണ്ട് ഇതിനെബ്രഹ്മമീമാംസയെന്നും ബ്രഹ്മസൂത്രമെന്നും പറയും.
  ധർമ്മമീമാംസയും ബ്രഹ്മമീമാംസയും വേദാർത്ഥം നിർണ്ണ

യിപ്പാൻ അത്യന്താപേക്ഷിതം ആകുന്നു എന്നു മാത്രമല്ല, ഈ ശ്വരപ്രീത്യർത്ഥം കർമ്മംചെയ്യുന്നതിനാൽ മോക്ഷംകിട്ടുമെന്നു ധർമ്മമീമാംസയും, ബ്രഹ്മജ്ഞാനത്താൽ മാത്രം മോക്ഷം സിദ്ധിക്കുമെന്നു ബ്രഹ്മമീമാംസയും ആഘോഷിക്കുന്നു. നാം ചെയ്യുന്ന സകലപ്രവൃത്തികളും ഈശ്വരാജ്ഞയായ പ്രേരണ യാൽ ചെയ്യുന്നതുകൊണ്ട് ആ പ്രവൃത്തികളുടെ ഫലം ഈ ശ്വരന്നു സമർപ്പിക്കേണം. അതുനിമിത്തം കർമ്മഫലം അനു ഭവിപ്പാൻ ഇല്ലാഞ്ഞു നമുക്കു മോക്ഷംകിട്ടും. ഇതു പൂർവ്വമീമാം സയുടെ സിദ്ധാന്തം.

  ഈശ്വരന്റെ ആജ്ഞകളെ അനുഷ്ടിക്കേണമെങ്കിൽ ഈശ്വ രൻ ആരെന്നും, അദ്ദേഹത്തിന്റെ ഗുണങ്ങളേവയെന്നും നാം അറിയേണ്ടതാണല്ലൊ. ഈ അറിവു വേദാന്ത ത്തിൽ ഉപദേശി ച്ചിരിക്കയാൽ വേദാന്തം പഠിക്കേണം. ഈ [ 50 ] 
         ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങൾ        ൪൫  --------------------------------------------------------------------------------------

ശ്വരഗുണങ്ങളെ അറിയുതോറും ഈശ്വരനിൽ പ്രീതിയുമുണ്ടാ കുന്നു. ഈശ്വരനെക്കാൾ പ്രേഷ്ഠതരമായ പ്രീതിസാധനം ഒന്നുമില്ലെന്നു ബോധംവന്നാൽ മനസ്സിൽ ഭക്തിയുണ്ടാകും.

  ലോകത്തിൽ നാം പ്രീതിയോടെ സ്നേഹിച്ചുവരുന്ന സൎവ്വ വസ്തുക്കളും ക്ഷണഭംഗുരങ്ങളും നശ്വരങ്ങളും ആകയാൽ,

ശാശ്വതമായ ഒരു പ്രീതിഭാജനം അത്യാവശ്യമാണല്ലൊ. ഈ പ്രീതിഭാജനം, മാതാപിതാക്കളെക്കാളും, പുത്രപൌത്രന്മാരെ ക്കാളും, മിത്രകളത്രങ്ങളെക്കാളും, ധനധാന്യങ്ങളെക്കാളും, ഗോഭൂക്കളെക്കാളും പ്രേഷ്ഠതരമായ ഈശ്വരൻതന്നെ എന്നു ദൃഢമായി വിശ്വസിച്ചു, ലൌകികവിഷയങ്ങളിലെ അനുരാഗം വിട്ട് അതിൽ വെറുപ്പുതോന്നുന്നതു വൈരാഗ്യമാകുന്നു.

  വൈരാഗ്യത്തേയും ഭക്തിയേയും വർദ്ധിപ്പിപ്പാൻ അനന്ത കല്യാണ ഗുണനിധിയായ പരമാത്മാവിന്റെ ജ്ഞാനം നിത്യം മനസ്സിൽ ഓർത്തുകൊണ്ടിരിക്കേണം.
  നാം പുറത്തുകാണുന്നു ജഗത്തു സൃഷ്ടിച്ചതു ബ്രഹ്മമാകയാൽ ജഗൽക്കാരണം ബ്രഹ്മംതന്നെ. ബ്രഹ്മസൃഷ്ടിയെക്കാളും വിചിത്രമായ സൃഷ്ടി മനസ്സൃഷ്ടിയാണല്ലൊ.
  ബ്രഹ്മസൃഷ്ടിയാൽ, ദിക്കാലകാരണങ്ങളാൽ പരിച്ഛിന്നമായി രിക്കുന്നു ജഗത്തിലേവസ്തുക്കൾ. ഒരു മനുഷ്യൻ ഒരു കാരണം നിമിത്തം ഒരുകാലത്ത് ഒരേടത്തു മാത്രമല്ലാതെ,ഏകകാലത്തു ബഹുദിക്കിലും, അനേകം കാരണങ്ങളാൽ, ഇരിപ്പാൻ കഴികയില്ല. മനസ്സൃഷ്ടിയായ സ്വപ്നത്തിൽ, കിടന്നുറങ്ങുന്ന തൃശ്ശിവപേരുരിൽനിന്ന് , ഒരു ക്ഷണത്തിൽ കാശിയിൽചെന്ന് അവിടത്തെ മഹാരാജാവായി, ഭാര്യമാരും മക്കളും ഉണ്ടായി സുഖിച്ചിരിക്കുമ്പോൾ മൃതിപ്പെട്ടു ഭാര്യാപുത്രന്മാരുടെ അസഹ്യമായ വിലാപംകേട്ട് ഉണരുന്നു. തന്റെ മരണത്തെ തന്നെത്താൽ അറിയുന്നു, ഇങ്ങിനെയുള്ള ഇന്ദ്രജാലവിദ്യയെ സൃഷ്ടിക്കുന്ന മനസ്സിന്റെ ശക്തിക്ക് അവിദ്യയെന്നു പേർ. ഈ അവിദ്യ നമ്മുടെ സ്വപ്നത്തിൽ മാത്രമല്ലേ, ജാഗ്രദവസ്ഥയിലും പ്രവർത്തിക്കുന്നു. ഇരുട്ടത്ത് ഒരു [ 51 ] 


  ൪൬       പ്രബന്ധമഞ്ജരി രണ്ടാംഭാഗം
------------------------------------------------------------------------------------

പൂമാലകണ്ടു സൎപ്പമെന്നുകരുതി ഞെട്ടിവിറച്ചു കാൽ മുമ്പോ ട്ടോ പിമ്പോട്ടോ എടുത്തുവെപ്പാൻ കഴിയാതെ വിയർത്തു സ്ത ബ്ധനായിരിക്കുമ്പോൾ, ഭാഗ്യവശാൽ ഒരു ചൂട്ടിൻവെളിച്ചം കണ്ടിട്ടു പൂമാലയെന്ന് അറിഞ്ഞു തന്റെ അകാരണമായ ഭയത്തെക്കുറിച്ചു ലജ്ജിക്കുന്നുവെങ്കിലും ശരീരത്തിലെ കമ്പ വും ത്രാസവും വിട്ടുപോകുന്നില്ല.

  ബ്രഹ്മം, ബാഹ്യത്തിലെ കാരണമാകുംപോലെ, ആന്ത

രത്തിലെ മാനസസൃഷ്ടിയുടെ കാരണം ആത്മാവാണ്. ആ ത്മാവ് ഒന്നല്ലാതെ രണ്ടായിരിപ്പാൻ പാടില്ല. രണ്ട് ഉണ്ടെങ്കിൽ, ഒന്നു മറ്റേതിന്റെ ആധീനത്തിൽ ആയിരുന്നാൽ, ഭയം, ദ്വേഷം, സുഖം, ദുഃഖം മുതലായ വികാരങ്ങളുണ്ടാകും. അത് ഒരു സംസാരവസ്ഥയാകും. അതുകൊണ്ടു ജീവാത്മാവും പരമാത്മാ വും ഒന്നായിരിക്കേണമെന്നു വേദാന്തം സിദ്ധാന്തിക്കുന്നു.

  ഇതു നമ്മുടെ നിത്യാനുഭവത്തിന്നും പരിചയത്തിന്നും കേവലം വിരുദ്ധമായിത്തോന്നുന്നതുകൊണ്ടും, ഈശ്വരന്നും മനുഷ്യ കീടത്തിന്നും തമ്മിലുള്ള ഭേദം എത്രയോ പ്രത്യക്ഷമാക കൊണ്ടും ഈ അദ്വൈതസിദ്ധാന്തം കേൾക്കുമ്പോൾ അത് ഈശ്വരദൂഷണമായി വിചാരിച്ചുപോകും. എങ്കിലും അതിനാൽ അനേകഗുണങ്ങൾ ഉണ്ട്. ലൌകികവിഷയങ്ങളെ മനുഷ്യന്നു തന്റെ ബുദ്ധിവൈഭവംകൊണ്ട് അറിയുവാൻ കഴിയുന്നതിനാൽ, ഈശ്വരന്റെ വചനം ആവശ്യമില്ല. ഇന്ദ്രിയാതീതങ്ങളായ വിശേഷങ്ങളുടെ ജ്ഞാനം മനുുഷ്യന്നു കിട്ടാൻ പാടില്ലാത്തതു കൊണ്ട്, അവയെ ഉപദേശിക്കുന്നത് ഈശ്വര വചനമായ വേദത്തിന്റെ കർത്തവ്യം.
  മനുഷ്യൻ,തന്നെ സ്നേഹിക്കുന്നതുപോലെ മറ്റാരേയും സ്നേഹിക്കുന്നില്ല. ഭാര്യാപുത്രമിത്രന്മാരെ സൎവ്വാത്മനാ സ്നേ

ഹിക്കേണമെങ്കിൽ ഭാര്യാദികളെ താൻ എന്നു ഭാവിച്ചു സ്നേ ഹിക്കേണം. തന്റെ സുഖദുഃഖങ്ങളെപ്പോലെ അവരുടെ സുഖ ദുഃഖങ്ങൾ, എന്നു ദൃഢമായി വിശ്വസിച്ചു സ്വപരഭേദം ഉപേക്ഷിച്ചു നടന്നാൽ ലോകത്തിൽ എത്ര ഗുണം ഉണ്ടാ [ 52 ]

കും! വ്യവഹാരങ്ങൾ തീർപ്പാനും, കുറ്റക്കാരെ ശിക്ഷിപ്പാനും കോടതികൾ വേണമൊ? തടവുകാരെ പാർപ്പിപ്പാൻ ജെയിൽ വേണമോ? നഗരരക്ഷക്കു പോലീസ്സുകൾ വേണമോ? ശത്രുക്കളുടെ ആക്രമണത്തെ അകറ്റിക്കളവാൻ വൻപട വേണമോ?

 ഈ കാണുന്ന ജഗത്തെല്ലാം ഒന്നാകുന്നുവെന്നും, അതിലെ വൈചിത്ര്യത്തിന്നു കാരണം അന്തരത്തിലെ അവിദ്യയെന്നും അറിഞ്ഞാൽ ഭേദജ്ഞാനം നശിച്ചുപോകും. ബാഹ്യവും അന്തരവും ഒന്നാണെന്ന് അറിയുന്നതുതന്നെ ഐക്യം.

 ഈ വേദാന്തത്താൽ പ്രമാണഗ്രന്ഥങ്ങളെയെല്ലാം ഈശ്വര പരമായി വ്യാഖ്യാനിച്ചു ഏകവാക്യാർത്ഥത നിർ‌ണ്ണയിക്കാം.

 പ്രകൃതം അനുസരിക്കട്ടെ. പതിനാലുവിദ്യകളിൽ പറഞ്ഞ മീമാംസ, ധർമ്മമീമാംസക്കും ബ്രാഹ്മമീമാംസക്കും ഉപലക്ഷണമായിരി ക്കുന്നു.

 ഒരുവൻപറയുന്ന അഭിപ്രായം അവന്റെ വാദമാണ്. ഈ വാദം ശരിയോ അല്ലയോ, ബലമുള്ളതോ അല്ലാത്തതോ എന്നു തീൎച്ച പ്പെടുത്തുന്നതു ന്യായശാസ്ത്രം. ഇതു മറ്റെല്ലാ ശാസ്ത്ര ങ്ങളുടേയും മുരടാകുന്നു.

 ലോകസൃഷ്ടി, രാജാക്കന്മാരുടെചരിത്രം, വർണ്ണാശ്രമങ്ങളുടെ ധർമ്മങ്ങൾ മുതലായ സംഗതികൾ പുരാണത്തിൽ പറഞ്ഞി രിക്കുന്നു. പതിനെട്ടു മഹാപുരാണങ്ങളും പതിനെട്ട് ഉപ പൂരാണങ്ങളും ഉണ്ട്. ഇവതമ്മിൽ വിരോധമുള്ളതായിരിക്കണം. എന്നാൽ ഈ വിരോധങ്ങൾ അധികാരിഭേദത്താൽ ഉണ്ടായവതന്നെ.

 ഈശ്വരൻ ധർമ്മസംരക്ഷണാർത്ഥം നാനാരൂപങ്ങൾ ധരിച്ചു അതാതുകാലങ്ങളിൽ മനുഷ്യർക്കു പ്രത്യക്ഷനായിവരും. ഇതാകുന്നു അവതാരം. അത്യുന്നതമായ ഈശ്വരപദവിയെ വിട്ടു നികൃഷ്ടമായ മൎത്ത്യരൂപത്തെ ധരിച്ചുകൊണ്ട് ഈശ്വരൻ കീഴിറങ്ങുന്നത് അവതാരം ആകുന്നു. അവതാരങ്ങൾ കാലദേശാനുരൂപമായി ഉണ്ടായതുകൊണ്ട്, ഓരോ അവതാരങ്ങളെ ഭജിക്കുന്നതിനാൽ ഉണ്ടാകുന്ന ഫലങ്ങളും ഭേദിച്ചി [ 53 ]


   ൪൮       പ്രബന്ധമഞ്ജരി രണ്ടാംഭാഗം

രിക്കും ഈ ഫലങ്ങളെ ഇച്ഛിച്ചു പൃഥഗ്രുപത്തെതന്നെ പരദേവതയെന്നു നിശ്ചയിച്ച് ഉപാസിക്കുന്നവൻ അധികാരി. ഈ വിധം അധികാരികളുടെ പ്രയോജനത്തിനായി അവതാരങ്ങളേയും മറ്റു ദേവന്മാരേയും പരമേശ്വരനായി വർണ്ണിച്ചിരിക്കുന്നു. വൈഷ്ണവപുരാണങ്ങളിൽ വിഷ്ണുവിനേയും, ശൈവപുരാണങ്ങളിൽ ശിവനേയും. ശാക്തപുരാണങ്ങളിൽ ഭഗവതിയേയും, ആദിത്യപുരാണത്തിൽ സൂര്യനേയും സർവ്വോത്തമനായ ഈശ്വരനായി വർണ്ണിച്ചിരിക്കുന്നു. അതുകൊണ്ടു ഭ്രമിപ്പാൻ കാരണമില്ല.

   ബ്രാഹ്മണാദി നാലു വർണ്ണങ്ങളും, ബ്രഹ്മചര്യാദി നാലു ആശ്രമങ്ങളും അനുഷ്ഠിക്കേണ്ടുന്ന ധർമ്മങ്ങളെ വിധിക്കുന്നതു ധർമ്മശാസ്ത്രം. ഇതിൽ രാജ്യഭരണക്രമം, വ്യവഹാരനടപടി, ദായവിഭാഗം മുതലായ കാര്യങ്ങളേയും വിവരിച്ചിട്ടുണ്ട്. ഇവയെ സ്തുതികളെന്നും പറയും സ്തുതികൾ മുപ്പത്താറുണ്ട്. മനുഷ്യരുടെ ധർമ്മാചരണം, രാമായണത്തിലും മഹാഭാരതത്തിലും വർണ്ണിച്ചിരിക്കയാൽ ഇവയും ധർമ്മശാസ്ത്രത്തിൽ ചേരും.

ഈ പതിനാലു വിദ്യാസ്ഥാനങ്ങളെ പ്രമാണമായി വിചാരിക്കുന്നവർ ഹിന്ദുക്കൾ; ഇവയെ പ്രമാണമായി വിചാരിക്കാത്തവർ ഹിന്ദുക്കൾ അല്ല.

  ഹിന്ദുക്കളുടെ ഇടയിൽ ജാതികളും അവാന്തരജാതികളും ഉണ്ടായിരുന്നാലും അവർക്ക് എല്ലാവർക്കും വേദം മുഖ്യമായും സവ്വോൽകൃഷ്ടമായും ഉള്ള പ്രമാണമാകുന്നു. സംസ്കൃത ഭാഷയിൽ എഴുതിക്കിടക്കുന്ന ആ ഗ്രന്ഥങ്ങൾ അനേകായിരം ഉണ്ടെങ്കിലും അവ പ്രമാണഗ്രന്ഥങ്ങളിൽ ചേരുകയില്ല. ധർമ്മശാസ്ത്രങ്ങളിലും പുരാണങ്ങളിലും വിധിച്ചിരിക്കുന്ന കാര്യങ്ങൾ കാലദേശാധികാരിഭേദങ്ങളോടു കൂടിയതാകയാൽ, അവ എല്ലാവർക്കും പ്രമാണമല്ല. വേദവിധിയോ എല്ലാർക്കും എല്ലാക്കാലത്തും എല്ലാടത്തും ഒന്നുപോലെ മാനനീയമായ പ്രമാണം.  
                 എം. ശേഷഗിരിപ്രഭ. എം. എ.
                ----------[ 54 ] 
        ചീനരാജ്യവും അവിടത്തെ ജനങ്ങളും    ൪൯ 

        ചീനരാജ്യവും അവിടത്തെ ജനങ്ങളും.
                 -----ഃഃഃ----

ഇക്കഴിഞ്ഞ ൧൮൯൪ -ൽ ചീനയും ജപ്പാനും തമ്മിൽ ഉണ്ടായ യുദ്ധത്തിൽ ചീനർ തോറ്റുപോയതിന്റെശേഷം, ജപ്പാൻകാരുടെ അത്ഭുതകരമായ സാമർത്ഥ്യത്തിന്റേയും ജയത്തിന്റേയും ശരിയായ കാരണങ്ങളെ ക്രമേണ ചീനർ അറിഞ്ഞു വരുന്നു ണ്ടെന്നു പല സംഗതികളാലും തെളിയുന്നു. ഈയിടെ പതി നായിരത്തോളം ചീനബാലകന്മാർപ്പാനിൽ പോയിനാനാവിദ്യകൾ പഠിച്ചുതുടങ്ങിയിരിക്കുന്നു. ചീനരും ജപ്പാൻകാരും തമ്മിലുള്ള സംബന്ധം, അവരിൽ ഓരോരുത്തരും മറ്റേതു ജാതിക്കാരും തമ്മിലുള്ളതിനേക്കാൾ അടുത്താകുന്നു. ചീന മഹാരാജ്യത്തിൽ നാലായിരം ലക്ഷം ജനങ്ങൾ ഉണ്ട്. ജനസംഖ്യ കൊണ്ട് അതു ലോകത്തിൽ പ്രഥമസ്ഥാനം വഹിക്കുന്നു. അതിനാൽ ചീനയും ജപ്പാനും യോജിച്ചുനിന്നു മറ്റേതെങ്കിലും ജാതിക്കാരോടു പോർചെയ്യുന്ന പക്ഷം, അവർ ജയശാലികളായിത്തീരുവാൻ വഴിയുണ്ടെന്നു യുറോപ്യരും മറ്റും ദീർഘദർശനം ചെയ്യുന്നതായി നാം അറിയുന്നു. ജപ്പാൻ ദേശീയരെ സകലപ്രകാരേണയും അനുകരിക്കുവാൻ ചീനർ ഒരുങ്ങി പുറപ്പെടുന്നതായാൽ, ഈ ഇരുജാതിക്കാരും ലോകത്തിലെ ജാതികളിൽവെച്ച് ഏറ്റവും ബലവാന്മാരായി തീരുമെന്നുള്ളതിന്നു സംശയമില്ല. ഈ സന്ദർഭത്തിൽ ചീനയേയും അതിലെ ജനങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ ഒരു താൽപാര്യം ലോകരിൽ ജനിക്കുന്നതു സ്വാഭാവികമാണല്ലൊ.

  റഷ്യയും ബ്രിട്ടീഷുരാജ്യവും കഴിഞ്ഞാൽ ഭൂവിസ്താരം കൊണ്ടു, രാജ്യങ്ങളിൽവെച്ചു ചീന മുമ്പിട്ടുനിൽക്കുന്നു. അതിന് ഏകദേശം നാല്പത്തയ്യായിരം ചതുരശ്രേനാഴിക വിസ്താരമുണ്ട്. ചീനർ തങ്ങളുടെ രാജ്യം ഭൂമിയുടെ നടുവിലാ
                             7 * [ 55 ] 


   റെ             പ്രബന്ധമഞ്ജരി രണ്ടാംഭാഗം
 -----------------------------------------------------------------------------------------
 ണെന്നു വിശ്വസിച്ച് അതിനെ മദ്ധ്യരാജ്യമെന്നു വിളിക്കുു
ന്നു. അതിന്, ഇന്ത്യാ ഏകദേശം മൂന്നു കൂടിയ വലിപ്പം ഉ
ണ്ട്. അവിടെ സാധാരണലോഹങ്ങളെല്ലാം ഉണ്ടെങ്കി
ലും ഒരു വെലുത്തതരം കളിമണ്ണുകൊണ്ടാണ് -ആ രാജ്യം
കേൾവിപ്പെട്ടിരിക്കുന്നത്. കല്കരി കഴിച്ചെടുത്തു തുടങ്ങീട്ട്
ആധിക കാലമായിട്ടില്ല. ഭൂമിയിൽ കഴികൾ, ഈ ആവശ്യ
ത്തിനു, താഴ്ത്തുകനിമിത്തം പണ്ടു മരിച്ചുപോയ ഒരു ചക്രവ
ർത്തിനിയെ അസഹ്യപ്പെടുത്തി എന്നുള്ള കാരണത്തിന്മേൽ
ഈ തുരകങ്ങളെ കുറെ കാലത്തേക്കു നിർത്താൻചെയ്തയുണ്ടാ
യിപോലും! മുഖ്യ ധാന്യം അരിയത്രെ. കോതമ്പും തെന
യും ഒതങ്ങും പലേടത്തും ഉണ്ട്. പട്ടു പുവുവിനെ തീറ്റുന്ന
മൾബറിവൃക്ഷം ധാരാലമായി വളൎത്തുന്നുണ്ട്. ജനബാഹു
ല്യംനിമിത്തം ദുഷ്ടമൃഗങ്ങൾ ഇല്ലെന്നുതന്നെ പറയാം.
    ചീനർ, കാസ്പ്യൻസമുദ്രത്തിന്റെ ഭക്ഷണപ്രദേശ
ങ്ങളിൽനിന്നും ഏകദേശം ൪൪00 സംവത്സരങ്ങൾക്കു മു
മ്പിൽ വന്നവരാണെന്നു പറയുന്നു. ആര്യന്മാർ ഇന്ത്യയിലെ 
പൂർവ്വനിവാസികളെ ചെയ്തപോലം, ഇവർ ചീനയിലെ പൂ
ർവ്വനിവാസികളെ ഓടിച്ചു കാട്ടിലേക്കയച്ചു.
   ചീനർ തവിട്ടുനിറവും ഉയർന്ന കലിളെല്ലുകളും ഉള്ലവ
രാകുന്നു. നിരയിൽ അല്പം ദിക്കിൽ ഒഴികെ, തലയുടെ ശേ
ഷമുള്ള ഭാഗം മുഴുവനും ക്ഷൌരംചെയ്യുന്നു. നിരയിലുള്ള
കടുമ വളരെ നീണ്ടിരിക്കും. അതിനെ സാധാരണയായി
' പന്നിവാൽ എന്ന് അവർ വിളിക്കുന്നു. വികൃതികളായ 
കുട്ടികൾ ചിലപ്പോൾ തങ്ങളുടെ ചങ്ങാതികളിൽ രണ്ടാളു
കളുടെ വാലുകൾ, അറിയാതെ ചെന്നുകൂട്ടിക്കെട്ടും. ഈ വാ
ലിന്റെ അറ്റം മുറിക്ക എന്നത്, അവർക്കു പരമ സങ്കടമായ
ഒരു കാര്യമാകുന്നു. പെൺകുട്ടികൾക്കു ഏകദേശം അഞ്ചു
വയസ്സായാൽ, അവരുടെ കാലുകൾ പിന്നെ വരാതിരിക്ക
ത്തക്കവണ്ണം കെട്ടിമുറുക്കുന്നു. ഇത് അവർക്കു വളരെ വേദ [ 56 ]
ചീനരാജ്യവും അവിടത്തെ ജനങ്ങളും
൫൧നക്കു കാരണമാകുന്നുണ്ടെങ്കിലും, ചെറിയ പാദങ്ങൾ സ്ത്രീകൾക്ക് ഏറ്റവും വലിയ ഭംഗിയാണെന്നു ചീനർ വിചാരിച്ചുവരുന്നതിനാൽ, ചിലപ്പോൾ ഒരു പെൺകുട്ടിയുടെ ഒന്നോ രണ്ടോ കാൽവിരലുകൾപോയാലും അതു സാരമില്ലെന്നാണ് അവരുടെ പക്ഷം. പതിവിൽ ചെറിയ പാദങ്ങളുള്ള ഒരു ബാലികയെ കണ്ടാൽ 'അവളുടെ അമ്മ എത്രയോ നല്ലവളായിരിക്കണം' എന്നു കാഴ്ചക്കാർ പറഞ്ഞു വിസ്മയിക്കുമത്രെ. ഭംഗിയായി മുടി കെട്ടിവെക്കുന്നതിൽ ചീനസ്ത്രീകൾക്കു വളരെ ഭ്രമമുണ്ട്. തലയും മുടിയും മറ്റൊന്നിന്മേലും തൊടാതിരിപ്പാൻ മുളകൊണ്ട് ഒരുമാതിരി തലയിണ ഉണ്ടാക്കി കഴുത്തിൽ വെച്ചുകെട്ടി നടക്കുമത്രെ. അവസ്ഥയുള്ള ചീനസ്ത്രീകൾ ഇതുകൂടാതെ തങ്ങളുടെ മുഖത്തു വെള്ളയോ ചുവപ്പോ ചായംതേക്കാറുണ്ട്. സ്വൎണ്ണനിറം വരുത്തേണമെന്നു കരുതി, ഇന്ത്യയിലെ ചില ജാതി സ്ത്രീകൾ ദേഹത്തിൽ മഞ്ഞൾ പൂശി മഞ്ഞപ്പിത്തം പിടിച്ചവരെപ്പോലെ കാണപ്പെടുന്നുണ്ടല്ലൊ. ചീനയിലെ ചായപ്രയോഗമാണ് അതിലും ഭേദം.
ചീനർ ഉണ്ണുന്നത് ഒരു അസാധാരണ സമ്പ്രദായത്തിലാണ്. ചോറ് ഒരു പാത്രത്തിലിട്ട് ഒരു കൈകൊണ്ട് അതിനെ താടിയുടെ കീഴെ പിടിക്കയും, മറ്റെ കയ്യിലുള്ള രണ്ടു കോലുകൾകൊണ്ടു ചോറു തട്ടി വായിലാക്കുകയും ചെയ്യുന്നു. തേയിലയോ തിളപ്പിച്ചാറിയ വെള്ളമോ അല്ലാതെ പച്ചവെള്ളം അവർ കുടിക്കയില്ല. അസാധാരണയായി കോഴി, താറാവു, പന്നി ഇവയുടേയും, ചിലപ്പോൾ പൂച്ച, പട്ടി, തവള ഇവയുടേയും മാംസം ഭക്ഷിക്കുന്നു. മത്സ്യം ധാരാളമായുപയോഗിക്കും. വെട്ടുക്കിളികളേയും, പുല്ലിച്ചാടികളേയും ചില പ്രദേശങ്ങളിൽ ചുട്ടുതിന്നാറുണ്ട്. പശുവിൻപാൽ കുടിക്കുന്നതു ദുൎല്ലഭം. എന്നാൽ ഏറ്റവും വിശേഷമായ ഭക്ഷണം എന്ന് അവർ വെച്ചിരിക്കുന്നത് ഒരു
[ 57 ]


    ൫൨          പ്രബദ്ധമഞ്ജരി രണ്ടാം ഭാഗം
 ---------------------------------------------------------------------------------
 മാതിരി മീവൽപക്ഷിയുടെ കൂടുകൾകൊണ്ട് ഉണ്ടാകുന്ന 'സു
പ്പാ' കുന്നു. ഓരോ കൂടിന് ഏകദേശം അതിന്റെ തൂക്കത്തോളം 
വിലകൊടുക്കണം. കറുപ്പുതീനും കറപ്പുപുകവലിയും വളരെ സാ
ധാരണമാകുന്നു.
    ലാന്തർ വിളക്കുകൾ ഉണ്ടാക്കുന്നതിൽ ചീനക്കു വള
രെ സാമർത്ഥ്യം ഉണ്ട്. അവ കടലാസ്, പട്ട്, ചില്ല്, കൊ
മ്പ് മുതലായവകൊണ്ട് അനേകവിധത്തിൽ ഉണ്ടാക്കപ്പെ
ടുന്നു. അവയ്ക്ക് ഒരണമുതൽ ൬00 ഉറുപ്പികവരെ വിലയുണ്ട്.
    ചീനയിലെ ദക്ഷിണനഗരങ്ങളിലെ തെരുവുകൾ 
സാധാരണയായി വീതി കുറഞ്ഞതും, ഇഷ്ടികയോ കല്ലോ പ
തിച്ചിട്ടുള്ളതും ആകുന്നു. ചില തെരുവുകളുടെ നടുവിൽ ഒ
രാൾ നിന്നു കൈരണ്ടും നിവർത്തിയാൽ ഇരുവശവും ഉള്ള
കെട്ടിടങ്ങളെ ഏകദേശം തൊടാം. വണ്ടികൾ ദുർച്ഛഭമാക
യാൽ വിസ്താരമുള്ള തെരുവുകൾക്ക് ആവസ്യമില്ല. വീഥി
കളുടെ ഇടുക്കം നിമിത്തം വെയിൽ അവയിൽ അധികമാ
യി കൊള്ളുകയില്ല. എങ്കിലും വടക്കൻ പ്രദേശങ്ങളിലു
ള്ള തെരുവുകൾ വിസ്താരമുള്ളതും, കൽത്തളമിടപ്പെടാത്തതും
ആകുന്നു.
    വിവാഹാചാരങ്ങൾ പലസംഗതികളിലും ഇന്ത്യയി
ലെപ്പോലെതന്നെ ആകുന്നു. ൨0 വയസ്സുകഴിയുന്നതിനുമു
മ്പിൽ വിവാഹംചെയ്യാത്ത പുരുഷന്മാർ ചുരുക്കം. സ്ത്രീയു
ടേയും പുരുഷന്റേയും ജാതകങ്ങൾ യോജിക്കുന്നുണ്ടോ എ
ന്നു നോക്കും. വിവാഹം നിശ്ചയിച്ചിട്ടു മൂന്നുദിവസത്തിന
കം, ഇരുഭാഗക്കാരുടേയും വീട്ടിൽ വിലപിടിച്ച എന്തെങ്കി
ലും സാമാനം ഉടയുകയോ, കളവുപോകുകയോ ചെയ്താൽ അ
തു ദുശ്ശകനമായി വിചാരിക്കപ്പെടുകയും ആ വിവാഹനി
ശ്ചയം ഉടനെ ദുർബ്ബലപ്പെടുത്തുകയും ചെയ്യും. വിവാഹക
ർമ്മത്തിനുള്ള ദിവസം നിർണ്ണയിക്കുന്നതു ജ്യോതിഷക്കാരനാ
ണ്. വിരുന്നുകാർ പുരുഷന്റെ ഭവനത്തിൽകൂടി, അവി [ 58 ]
ചീനരാജ്യവും അവിടുത്തെ ജനങ്ങളും
൫൩ടെനിന്നും സ്ത്രീയുടെ വീട്ടിലേക്കു യാത്ര പുറപ്പെടുന്നു. വഴിയിൽ ദുൎഭൂതങ്ങൾ ഒളിച്ചിരുന്നു വല്ല ദോഷവും വരുത്താതിരിപ്പാൻവേണ്ടി ഒരു വലിയകഷണം പന്നിമാംസം, മുമ്പു കൊണ്ടുപോകും. സ്ത്രീ അവളുടെ ഏറ്റവും നല്ല വസ്ത്രങ്ങളും ആഭരങ്ങളും ധരിച്ച് പൊൻ പൂശിയ ഒരു കസേരയിന്മേൽ കയറിയിരുന്നു തന്നത്താൻ സൎവ്വാംഗം മൂടുന്നു. അനന്തരം ആ കസേര നാലുപേർ എടുത്ത് എല്ലാവരും ഘോഷയാത്രയായി പുരുഷന്റെ ഭവനത്തിലേക്കു തിരികെ പുറപ്പെടുന്നു. അവിടെ എത്തിയാൽ, ജ്വലിക്കുന്ന തീക്കണൽ നിറച്ചിട്ടുള്ള ഒരു പാത്രത്തിന്റെ മീതെ കൂടി, സ്ത്രീയെ പൊക്കി എടുത്ത് വീണ്ടും നിലത്തുവെക്കുന്നു. ഇതിന്റെശേഷം അവൾ ഭൎത്തൃഗൃഹപ്രവേശം ചെയ്കയും അവന്റെ സന്നിധിയിൽ സാഷ്ടാംഗമായി വീഴുകയും ചെയ്യുന്നു. അനന്തരം വധൂവരന്മാർ ഭവനത്തിലുള്ള ബലിപീഠത്തിൽ മുമ്പാകെ ആകാശം, ഭൂമി, ഇവയേയും, മരിച്ചുപോയ പൂൎവ്വന്മാരേയും നമസ്കരിക്കുന്നു. മാതാപിതാക്കന്മാരെ അനുസരിക്കായ്ക, പ്രസവിക്കായ്ക, വ്യഭിചാരം, അസൂയ, കുഷ്ഠരോഗം, അതിയായി സംസാരിക്കുക, മോഷ്ടിക്കുക ഈ കാരണങ്ങളിൽ ഏതെങ്കിലും ഒന്നുണ്ടായാൽ, ഒരു ഭൎത്താവിനു തന്റെ ഭാൎയ്യയെ പരിത്യജിക്കാം. വിധവാവിവാഹം വിലക്കപ്പെട്ടിരിക്കുന്നു. ശിശുക്കൾക്കു ധരിക്കുവാൻ ആദ്യം കൊടുക്കുന്നവസ്ത്രങ്ങൾ എഴുപതോ എൺപതോ വയസ്സുള്ള വല്ല വൃദ്ധന്മാരുടേയും ഉടുപ്പുകൾകൊണ്ട് ഉണ്ടാക്കീട്ടുള്ളതായിരിക്കേണം. ഇങ്ങിനെ ചെയ്യുന്നത് ആ ശിശുക്കൾക്കു ദീൎഘായുസ്സുണ്ടാകുവാനത്രെ. കുട്ടികളെ വിൽക്കുന്നത് സാധാരണമാണ്. പെൺകുട്ടികളെ വളൎത്തിക്കൊണ്ടുവന്നു വിവാഹം ചെയ്തുകൊടുക്കുവാനുള്ള ബുദ്ധിമുട്ടും ചിലവും ഓൎത്തു, ചില മാതാപിതാക്കൾ അവരെ വെള്ളത്തിൽ മുക്കിക്കൊന്നുകളയുമത്രേ!
പട്ടം പറപ്പിക്കുന്നത് ചീനരിൽ ബാലന്മാൎക്കും വൃദ്ധ
[ 59 ]


    ൫൪         പ്രബന്ധമഞ്ജരി രണ്ടാംഭാഗം
  -----------------------------------------------------------------------------------------
  ന്മാർക്കും ഒരു ഇഷ്ടവിനോദമാകുന്നു. അവ പക്ഷികലുടേയും 
വണ്ടുകലുടേയും, പഴുതാരകളുടേയും, ചിലപ്പോൾ മനുഷ്യരു  
ടേയും, മൃഗങ്ങളുടേയു ആകൃതിയിലായിരിക്കും.
    ആറുവയസ്സായാൽ കുട്ടികളെ വിദ്യാഭ്യാസത്തിന്ന്
അയക്കും. ചീനഭാഷക്ക് ആ അക്ഷരമാല ഇല്ല. ഏകദേശം 
൨00  ദാതുക്കൾകൊണ്ട് ആ ഭാഷ ഉണ്ടായിരിക്കുന്ന
ത്. വാക്കുകൾ, ഏതുവസ്തുക്കളെ കുരിക്കുന്നുവോ ആ വസ്തു
ക്കലുടെ ഏകദേസമായ ആകൃതിയോടു കൂടിയവയാകുന്നു.
വാക്കുകലുടെ സാഹചര്യത്താൽ അവയുടെ അർത്ഥത്തെ നി
ർണ്ണയിക്കുന്നു. ഓരോ ശബ്ദത്തിനു ചിലപ്പോൾ അമ്പതുവരെ
അർത്ഥമുണ്ടാകും. ചീനയിൽ എല്ലായിടത്തും ഒരേതരം പുസ്ത
കങ്ങൾ തന്നെയാണ് പഠിപ്പിക്കുന്നത്. ചീനഭാഷയിൽ ഏ
കദേശം നാല്പതിനായിരം വാക്കുകൾ ഉണ്ടടെങ്കിലും സാധാര
ണയായി ആറായിരം മാത്രമേ ഉപയോഗിക്കാറുള്ളു. പരീ
ക്ഷകളിൽ ജയിച്ചിട്ടുള്ളവർക്കോ സർക്കാർ ഉദ്യോഗം ലഭിക്കയു
ള്ളു. പരീക്ഷ ഒമ്പതുദിവസംമുണ്ട്. നൂറ്റിനൊന്നുവീതം
പേർ മാത്രമേ ജയിക്കയുള്ളു. ഏറ്റവും ഉന്നതമായ പരീക്ഷ
യിൽ ജയിച്ച് പ്രാവീണ്യം സിദ്ധിച്ചാൽ, അധിരാജകലാസ
മാജത്തിന്റെ ഒരു അംഗമായിത്തീരാം. ഈ സമാജത്തിനു
'പെൻസിലുകളുടെ വനം' എന്നാണത്രെ പേർ.
   ചീനയിൽ കൃഷിപ്പണി വലരെ ബഹുമാനമുള്ള തൊ
ഴിലായി വിചാരിക്കപ്പെടുന്നു. പെക്കിങ്ങ് എന്ന രാജധാ
നിയിൽ ആണ്ടുതോറും ഒരു ഉത്സവം ഉണ്ട്. അന്നു ചക്ര
വർത്തിതന്നെ ഒരു അതിവിശേഷമായ കരിപിടിച്ച് ഒരു
വിശുദ്ധവയലിൽ മൂന്നു ചാൽ ഉഴുന്നു. രാജകമാരന്മാർ അ
ഞ്ചുചാലും പ്രധാനമന്ത്രികൾ ഒമ്പതുചാലും ഉഴുന്നു. പി
ന്നെ അവർ കലിമണ്ണുകൊണ്ടു പശുവിന്റെ ഒരു വലിയവി
ഗ്രഹം ഉണ്ടാക്കി അതിനെ തട്ടി ഉടയ്ക്കുന്നു. ജനങ്ങൾ അ
തിന്റെ കഷണങ്ങൾ പെറുകിക്കൊണ്ടുപോയി അവരുടെ
വയലുകളിൽ പൊടിച്ചിടുന്നു. ഇങ്ങിനെ ചെയ്താൽ നല്ല
     ചീനയിൽ കൃഷിപ്പണി വളരെ ബഹുമാനമുള്ള തൊ  
ഴിലായി വിചാരിക്കപ്പെടുന്നു. പെക്കിങ്ങ് എന്ന രാജധാ
നിയിൽ ആണ്ടുതോരും ഒരു ഉത്സവം ഉണ്ട്. അന്നു ചക്ര
വർത്തിതന്നെ ഒരു അതിവിശേഷമായ കരിപിടിച്ച് ഒരു
വിശുദ്ധവയലിൽ മൂന്നു ചാൽ ഉഴുന്നു. രാജകുമാരന്മാർ അ
ഞ്ചുചാലും പ്രധാനമന്ത്രികൾ ഒമ്പതുചാലും ഉഴുന്നു. പി
ന്നെ അവർ കളിമണ്ണുകൊണ്ടു പശുവിന്റെ ഒരു വലിയവി
ഗ്രഹം ഉണ്ടാക്കി അതിനെ തട്ടി ഉടയ്ക്കുന്നു. ജനങ്ങൾ അ
തിന്റെ കഷണങ്ങൾ പെറുക്കിക്കൊണ്ടുപോയി അവരുടെ 
വയലുകളിൽ പൊടിച്ചിടുന്നു. ഇങ്ങിനെ ചെയ്താൽ നല്ല [ 60 ] 


  ചീനരാജ്യവും അവിടത്തെ ജനങ്ങളും   ൫൫ 
------------------------------------------------------------------
 വിളിവുണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. കൃഷിപ്പ
ണിക്കുള്ള ആയുധങ്ങൾ മിക്കവാറും ഇന്ത്യയിലെ ആയുധ
ങ്ങളെപ്പോലെതന്നെയാകുന്നു. വളം ശേഖരിക്കുന്നതിൽ
ചീനർ ഉത്സാഹികളും സൂക്ഷ്മമുള്ളവരും ആകുന്നു. പക്ഷിക
ളുടെ തൂവൽ, ക്ഷുരകന്മാരുടെ പണിസ്ഥലത്തവീഴുന്ന രോ
മങ്ങൾ, പൊട്ടിച്ച പടക്കങ്ങളുടെ ശിഷ്ടങ്ങൾ മുതലായവ
പോലും അവർ ശേകരിച്ച് വളമായി ഉപയോഗിക്കുന്നു.
       ചീനയിൽ തേയിലകൃഷി വളരെ പ്രധാനമാകുന്നു.
അവർ അതിനെ 'ഛ' എന്നു വിളിക്കുന്നു. ഈ വാക്കു
തന്നെ അല്പം ഭേദപ്പെടുത്തി മറ്റനേക ഭാഷകളിൽ സ്വീ
കരിച്ചിട്ടുണ്ട്. തേയില ആദ്യം ഇംഗ്ലണ്ടിൽ കൊണ്ടുവന്ന
ത് ൧൬൧൫-ാമാണ്ടിലാകുന്നു. കുരെ കാലത്തേക്ക് അ
തിന് റാത്തലിന് അഞ്ചുപവൻ വരെ വിലയായിരുന്നു.
     പട്ടുനൂൽക്കുന്നതു, ചീനയിൽ തേയിലകൃഷിപോലെത
ന്നെ, ഒരു മുഖ്യതൊഴിലാകുന്നു. ആദ്യം പട്ടുനൂൽ ഉണ്ടാക്കി
തുണിനെയ്ത് ഒരു ചക്രവർത്തിയുടെ പത്നിയാണ് പോലു.
അതിന് അവളെ, ആണ്ടുതോറും ഒമ്പതാംമാസത്തിന്റെ ഒ
രു ദിവസത്തിൽ, എല്ലാവരും ആരാധിക്കും.
    മത്സ്യം പിടിക്കുന്ന തൊഴിലും, മേൽപ്രകാരംതന്നെ, മു
ഖ്യമാകുന്നു. ചീനരുടെ ഭക്ഷണസാധത്തിന്റെ പത്തി
ലൊരംശം വെള്ളത്തിൽ നിന്നെടുക്കുന്നു എന്നു കണക്കെടു
ത്തിരിക്കുന്നു.
   കരവാഹനങ്ങൾ, കസേര, പല്ലക്ക്, ഒരാൾ വലിക്കു
ന്ന വണ്ടി എന്നിവകളാകുന്നു. ഈ ഒടുവിൽ പറഞ്ഞതി
നു 'ജിൻറിക്ഷ' എന്നാണ് പേര്. ജിൻ എന്നതിനു മനു
ഷ്യനെന്നും, റിക്ക് എന്നു വെച്ചാൽബലമെന്നും, 'ഷാ' ശ
ബ്ദത്തിന്നു വണ്ടി എന്നും അൎത്ഥമാകുന്നു. ചീനക്ക് ആദ്യം
തീവണ്ടിയോടു വിരോധമായിരുന്നു. പരദേശികൾ കണ്ടു
പിടിച്ചതാണത്ര ഈ വിരോധത്തിന്റെ കാരണം. എങ്കി
ലും ക്രേമേണ ഈ വൈമുഖ്യം നീങ്ങി. ഇപ്പോൾ തീവണ്ടി [ 61 ] പല സ്ഥലങ്ങളിലും നടപ്പായിട്ടുണ്ട്. വഞ്ചിമാൎഗ്ഗമാണ് അധികം ജനങ്ങൾ ഇപ്പോഴും ചീനയിൽ യാത്രചെയ്യുന്നത്. അനേകലക്ഷം ജനങ്ങൾ ആണ്ടോടാണ്ട് വഞ്ചികളിൽ താമസിക്കുന്നു.

ചീനൎക്ക്, അച്ചടിച്ചതോ,എഴുതിയതോ ആയ എന്തിനേയും കുറിച്ചു വളരെ ഭക്തിയുണ്ട്. അച്ചടിച്ച കടലാസുകളെ ബഹുമാനിക്കണം എന്നുള്ള കല്പന ചുമരുകളിന്മേൽ ചിലപ്പോൾ പതിക്കാറുണ്ട്. അവയിൽ താഴേകാണിക്കുന്ന സമ്മാനങ്ങളും ശിക്ഷകളും വിവരിക്കാറുണ്ട്:- ആരെങ്കിലും അച്ചടിച്ച കടലാസ്സ് ശേഖരിച്ച് അവയെ കഴുകി കത്തിക്കുന്നു എങ്കിൽ അവനു പന്ത്രണ്ടുസംവത്സരത്തെ ആയുസ്സുകൂടി കിട്ടും. അവനു ബഹുമാനവും ധനവും ഉണ്ടാകുന്നതിനു പുറമെ, അവന്റെ പുത്രപൌത്രന്മാർ സുകൃതികളും പിതൃഭക്തിയുള്ളവരും ആയിത്തീരും. അവനു ൫,൦൦൦ പുണ്യങ്ങൾ ലഭിക്കും. അക്ഷരങ്ങൾ ഉള്ള കടലാസ്സ് അഴുക്കുവെള്ളത്തിൽ ഇടുകയോ, വെടിപ്പില്ലാത്ത സ്ഥലത്തു ദഹിപ്പിക്കുകയോ ചെയ്താൽ, അവന് ൨൦ പാപങ്ങൾ ഉണ്ടാകും. എന്നുതന്നെയല്ല നേത്രരോഗവും അന്ധതയും ബാധിക്കും.

ചീനച്ചക്രവൎത്തിയെ പ്രജകൾ, 'ആകാശത്തിന്റെ മകൻ' എന്നു വിളിക്കുന്നു. അദ്ദേഹത്തിന്റെ പിതാവ് ആകാശവും, മാതാവ് അമ്മയും ആണുപോലും! ചിലപ്പോൾ 'പതിനായിരം സംവത്സരങ്ങളുടെ പിതാവ്' എന്നും വിളിക്കും. രാജധാനി, മുൻപറഞ്ഞപ്രകാരം, പെക്കിങ്ങ് പട്ടണമാകുന്നു. അതിന്റെ തെരുവുകൾ ഉഷ്ണകാലത്ത് വളരെ പൊടിയും, മഴക്കാലത്തു ചെളിയും ദുൎഗ്ഗന്ധവും ഉള്ളവയാകുന്നു. ചില തെരുവുകളുടെ പേരുകൾ മനോഹരമെന്നു പറഞ്ഞുകൂട. നാറുന്ന കാൽതെരുവ്, നായുടെ പല്ലുതെരുവ്, നായുടെ വാൽതെരുവ്, മുഠാളന്മാരുടെ തെരുവ്, ഇങ്ങിനെയാണ് ചില പേരുകൾ.

ചക്രവൎത്തിക്ക് അഞ്ചു സാമാജികന്മാരുള്ള ഒരു ആ [ 62 ] ലോചനസഭ ഉണ്ട്. സൎക്കാൎഉദ്യോഗങ്ങളിൽ മൂന്നാണ്ടുകളിലധികം ആൎക്കും ഇരുന്നുകൂട. ശമ്പളം വളരെ സ്വല്പമാകുന്നു.

ശിക്ഷകൾ അത്യന്തം കഠിനം. കുററം സമ്മതിക്കാതെ ആരേയും ശിക്ഷിക്കുവാൻ പാടില്ലാത്തതിനാൽ ഞെരുക്കി കുററം സമ്മതിപ്പിക്കുന്നതു സാധാരണമാകുന്നു. ചിലപ്പോൾ സാക്ഷികളേയും ഞെരുക്കും. താടിയെല്ലിന്മേൽ, കട്ടിയുള്ള തുകൽവാറുകൊണ്ടും കാലിന്റെ കണ്ണിയിന്മേൽ മുളവടികൊണ്ടും തല്ലുന്നതു മേല്പറഞ്ഞ ഞെരുക്കങ്ങളുടെ ആരംഭകാൎയ്യങ്ങളാന്. വലിയ പാതകന്മാരുടെ നേരെ കാണിക്കുന്ന ക്രൂരതയുടെ കടുപ്പംകാരണം, മരണം സംഭവിക്കുന്നതും അസാധാരണമല്ല. ചെയ്തകുററം എഴുതിയ ഒരു വലിയ മരപ്പലക കഴുത്തിൽ ഇറക്കി പൂട്ടിയിടുകയും ഒരു മരക്കൂട്ടിൽ കുററക്കാരനെ ഇട്ടടയ്ക്കുകയും ചെയ്യുന്നതു മററുതരം ശിക്ഷകളാണ്. ശിരച്ഛേദം ഏററവും വലിയ ശിക്ഷയാകുന്നു. എന്നാൽ കുററക്കാരൻ കുറെ പ്രാബല്യമുള്ളവനായാൽ ആ ശിക്ഷ തൂക്കിക്കൊല്ലുക എന്നായി ഭേദപ്പെടുത്തുന്നു. മാതാപിതാക്കന്മാരേയോ, മററനേകംപേരേയോ, വധിച്ചിട്ടുള്ള കുററക്കാരനെ കൊല്ലുന്നതു മഹാഘോരമായ വിധത്തിലാകുന്നു. അവനെ ഒരു കുരിശിന്മേൽ വെച്ചുകെട്ടി മുഖത്തും ശരീരത്തിന്റെ മാംസമുള്ള ഭാഗങ്ങളിലും ൨ മുതൽ ൧൨൦ വരെ മുറികൾ ഏല്പിച്ചതിന്റെ ശേഷം അവന്റെ ഹൃദയം കുത്തിത്തുളെക്കുന്നു. മരിച്ച ഉടനെ അവന്റെ അംഗങ്ങൾ വെട്ടി ശരീരത്തിൽ നിന്നും വേൎപെടുത്തുന്നു.

ചീനയിൽ കൊൺഫ്യൂസിയസ്, താവു, ബുദ്ധൻ എന്നിവരുടെ മതങ്ങൾക്കാണ് പ്രാധാന്യം. ഇവരിൽ ആദ്യൻ ക്രൈസ്തവകാലത്തിനു ൫൫൦ വൎഷങ്ങൾക്കുമുമ്പെ ജനിച്ചു. പത്തൊമ്പതുവയസ്സിൽ വിവാഹം ചെയ്തു. എങ്കിലും പഠിപ്പിനും പൊതുജനങ്ങളെ സംബന്ധിക്കുന്ന കൃത്യങ്ങൾ ചെയ്യുന്നതിനും വേണ്ടി അധിക സമയം കിട്ടുവാൻ അദ്ദേഹം നിജപത്നിയെ നാലുതവണ പരിത്യജിച്ചു. അദ്ദേഹത്തിന്റെ [ 63 ] മതത്തിൽ സാരമായ അംശം, മരിച്ച പൂൎവ്വന്മാരെ ശ്മശാനത്തിലോ, ഭവനത്തിൽ അതിനായി നിശ്ചയിച്ചിട്ടുള്ള ഒരു ഭാഗത്തിലോ വെച്ചു നമിക്കുക എന്നതാകുന്നു. പരമേശ്വരനെ നിഷേധിച്ചില്ലെങ്കിലും കൊൺഫ്യൂസിയസ് ആ സംഗതി തീരെ വിസ്മരിക്കയും, മനുഷ്യൻ സമുദായത്തിന്റെ ഒരു അംഗമാകയാൽ തനിക്കും അന്യൎക്കും ഏററവും ക്ഷേമദങ്ങളായ കാൎയ്യങ്ങൾ ചെയ്യുന്നതാണ് ഓരോരുത്തന്റെ മുഖ്യധൎമ്മമെന്ന് ഉപദേശിക്കുകയും ചെയ്തു.

താവുമതത്തിന്റെ കൎത്താവായ ലൌട്സി, ക്രൈസ്തവകാലത്തിന്നു ൬൦൦ സംവത്സരങ്ങൾക്കുമുമ്പിൽ ഒരു വൃദ്ധനായി ജനിച്ചു എന്നാണ് ചീനരുടെ ഇടയിലുള്ള ഐതിഹ്യം. ഈ മതത്തിനു ഹിന്ദുമതത്തോടു പല കാൎയ്യങ്ങളിലും യോജിപ്പുണ്ട്. മനുഷ്യർ ആത്മദമനത്തിനാൽ സായൂജ്യം പ്രാപിക്കേണമെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. ഇതിനുള്ള മാൎഗ്ഗമാണ് താവുമതം. ആ ശബ്ദത്തിന്റെ അൎത്ഥവും, വഴി എന്നുതന്നെ. അമരത്വത്തിന്റെ രസായനം പാനം ചെയ്തിട്ടുണ്ടായിരുന്നതിനാൽ, ലൌട്സി മരണത്തിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചവനായിരുന്നു എന്നു ചീനർ വിചാരിച്ച് ഈ രസായനം കണ്ടുപിടിപ്പാൻ, അനേകതരം സസ്യങ്ങളേയും മററും പരീക്ഷണം ചെയ്‌വാൻ ലൌട്സിയുടെ അനുഗാമികളെ ഉത്സാഹിപ്പിക്കയും, ഒടുക്കം താവുമതം ഇന്ദ്രജാലത്തിന്റെ ഒരു പദ്ധതിയായി തീരുകയും ചെയ്തു.

ബുദ്ധൻ ഇന്ത്യയിൽ കാശീനഗരത്തിന് ഏകദേശം നൂറുമയിൽസ് വടക്കുള്ള ഒരു പട്ടണത്തിൽ ജനിച്ചു. ക്രൈസ്തവകാലത്തിനു ൪൮൦ വൎഷങ്ങൾക്കുമുമ്പിൽ മരിക്കയും ചെയ്തു. ബുദ്ധമതത്തിന്റെ സന്ദേശം താഴെപ്പറയുംപ്രകാരമാകുന്നു:- ജീവിച്ചിരിക്കുന്നതു ദുഃഖമാകുന്നു. ജീവിച്ചിരിപ്പാനുള്ള ഇച്ഛ ദുഃഖത്തിന്റെ ഉത്ഭവമാണ്. ഈ ഇച്ഛയെ നശിപ്പിച്ചാൽ ദുഃഖവും നശിക്കുന്നു. ഇതു സാധിക്കുവാൻ എട്ടു മാൎഗ്ഗങ്ങൾ ഉണ്ട്. ദുഃഖത്തിൽനിന്നും മോചനം ലഭിച്ച അവസ്ഥക്കു നിൎവ്വാണമെന്നു പേൎ. [ 64 ] ചീനർ തങ്ങളുടെ മരിച്ചുപോയ പൂൎവ്വന്മാൎക്കു, പാകം ചെയ്ത പന്നിമാംസം, കോഴി, താറാവു, തെയില എന്നിവ കാഴ്ചവെച്ച ഉടനെ ഈ സാധനങ്ങൾ തങ്ങൾതന്നെ ഭുജിക്കയോ ദരിദ്രന്മാൎക്കു കൊടുക്കയോ ചെയ്യുന്നു. വസ്ത്രങ്ങൾ, കസേരകൾ, മേശകൾ, നാണ്യങ്ങൾ ഇത്യാദി സാമാനങ്ങളെ കടലാസുകൊണ്ടു വെട്ടിയുണ്ടാക്കി ചീനർ കത്തിക്കുന്നു. ചിലപ്പോൾ ദാസന്മാരുടേയും ദാസികളുടേയും കടലാസുപ്രതിമകൾ ഉണ്ടാക്കി ദഹിപ്പിക്കുന്നു. ഇങ്ങിനെ ഒക്കെ ചെയ്താൽ, അവ തങ്ങളുടെ പൂൎവ്വന്മാൎക്കു കിട്ടുമെന്നും, അവർ പ്രസാദിക്കുമെന്നും ചീനർ വിശ്വസിക്കുന്നു.

ഇതുകൂടാതെ, ധനത്തിന്റേയും അടുക്കളയുടേയും വാതിലിന്റേയും എന്നു വിളിക്കപ്പെടുന്ന ദേവന്മാർ ഉണ്ട്. അടുക്കളദൈവത്തെ മാസത്തിൽ രണ്ടുതവണ ആരാധിക്കും. ആ ദൈവം പന്ത്രണ്ടാംമാസത്തിന്റെ ഇരുപത്തിനാലാംദിവസം സ്വൎഗ്ഗത്തിൽ‌പോയി അതാതു വീട്ടിലെ തലേവൎഷത്തെ നടവടികളുടെ ഒരു വിവരണം കൊടുക്കുമെന്നാണ് ചീനരുടെ വിശ്വാസം. ഈ ദൈവത്തെ സന്തോഷിപ്പിച്ചയക്കുവാൻ പഴങ്ങൾ, മംസം, ദ്രാക്ഷാരസം മുതലായ സാമാനങ്ങൾ കാഴ്ചവെക്കയും, ആ ദൈവത്തിന്റെ ചുണ്ടുകളിന്മേൽ, തങ്ങളെപ്പററി മധുരവചനങ്ങൾ മാത്രം പറയുവാൻ വേണ്ടി, പഞ്ചസാരതേയ്ക്കയും അയാളുടെ യാത്രക്ക് ഉപയോഗപ്പെടുവാൻ കടലാസുകുതിരയേയും മററുസാമാനങ്ങളേയും ഉണ്ടാക്കി കത്തിക്കയും ചെയ്യുന്നു.

ചീനൎക്കു മന്ത്രങ്ങളിൽ വളരെ വിശ്വാസം ഉണ്ട്. ഇവ എഴുതിയ കടലാസുകൾ വാങ്ങി വീടുകളുടെ ഉത്തരങ്ങളിന്മേൽ പതിച്ചാൽ ദുൎഭൂതങ്ങളുടെ ഉപദ്രവം തട്ടാതിരിക്കുമത്രെ. തപാൽസ്റ്റാമ്പിനും ഇങ്ങിനെ മന്ത്രശക്തിയുള്ളതിനാൽ ഒരു കുട്ടിക്കു ദീനംപിടിച്ചാൽ ഒരു സ്റ്റാമ്പു എടുത്തു കുട്ടിയുടെ 'പന്നിവാലിന്റെ' അഗ്രത്തു കെട്ടിയിടുന്നു. ഭാഗ്യം പറയുക എന്ന സമ്പ്രദായവും ചീനരുടെ മൂഢവിശ്വാസങ്ങളിൽ ഒന്നാണ്. ഇങ്ങിനെ ഭാഗ്യം നിൎണ്ണയിക്കുന്നതു പലവി [ 65 ] ധത്തിലാണെങ്കിലും, ഏററവും പഴയതും സമ്മതവുമായവിധം, ഒരു ആമയെ നിലത്തുവെച്ച് അത് ഏതുവശത്തേക്കു നോക്കുന്നു എന്നും കഴുത്ത് എത്രമാത്രം നീട്ടുന്നു എന്നും, പാദങ്ങൾ എങ്ങിനെ വെക്കുന്നു എന്നും സൂക്ഷിക്കുക എന്നതാണ്.

സൂൎയ്യചന്ദ്രഗ്രഹണങ്ങൾ ഉണ്ടാകുന്നതു വലിയ സൎപ്പങ്ങൾ ആ മൂൎത്തികളെ ഗ്രസിക്കുന്നതിനാലാണെന്നു വിചാരിച്ച് ആ സൎപ്പങ്ങളെ ഭയപ്പെടുത്തി ഓടിച്ചു കളയുവാൻ ചീനർ നിലവിളിക്കയും കാഹളങ്ങൾ ഊതുകയും മണികൾ അടിക്കയും ഗ്രഹണം കഴിഞ്ഞാൽ തങ്ങളുടെ ശ്രമങ്ങളുടെ സാഫല്യത്തെക്കുറിച്ചു സ്വയമേവ അനുമോദിക്കയും ചെയ്യുന്നു.

ചക്രവൎത്തി പ്രജകളുടെ രാജാവു മാത്രമല്ല, ചില സംഗതികളിൽ ദേവന്മാരുടേയും രാജാവാകുന്നു. മഴ ഇല്ലാഞ്ഞാൽ ചീനർ അവരുടെ ദേവന്മാരെ, എന്നുവെച്ചാൽ, ദേവന്മാരുടെ പ്രതിമകളെ, നല്ല വെയിലത്തുവെക്കുന്നു. ദേവന്മാൎക്കു വെയിൽ സഹിക്കുവാൻ പാടില്ലാതാകുമ്പോൾ തണുപ്പിനുവേണ്ടി അവർ മഴപെയ്യിക്കാതെ ഇരിക്കയില്ലപോലും. ഇതിനുമുമ്പിലത്തെ ചക്രവൎത്തിക്കു മസൂരിദീനം പിടിച്ചപ്പോൾ ആ ദീനത്തിന്റെ അധികാരിയായ ദേവനെ വലിയ കോലാഹലമായി പെക്കിങ്ങ് പട്ടണത്തിന്റെ വീഥികളിൽകൂടി എഴുന്നെള്ളിച്ച് രോഗിയുടെ മുറിയിൽ കൊണ്ടുവന്നു. പക്ഷെ ചക്രവൎത്തി മരിച്ചു എന്നു കണ്ടപ്പോൾ മേല്പറഞ്ഞ ദേവന്റെ വിഗ്രഹത്തെ അവമാനിക്കുകയും തല്ലിത്തകൎത്തുകളകയും ചെയ്തു. കുറെ കാലത്തിനുമുമ്പു ചീനയിലെ ഫൂച്ചൌപട്ടണത്തിലുള്ള ചില വിഗ്രഹങ്ങൾ, ജനങ്ങളുടെ മരണത്തിനു ഹേതുകന്മാരാകുന്നു എന്ന് ഒരു സംശയം പുറാപ്പെടുകയും ആ ദിക്കിലുള്ള ടാൎട്ടൎസേനാധിപൻ അതിനടുക്കെ പെട്ടെന്ന് മരിക്കയും ചെയ്തു. ഈ കുലപാതകം ചെയ്തതു മേല്പറഞ്ഞ വിഗ്രഹങ്ങൾ തന്നെ എന്ന് അവിടത്തെ ഉപരാജാവു തീൎച്ചപ്പെടുത്തി, അവയെ പിടിച്ചു ശിക്ഷിക്കുവാൻ കല്പനകൾ അയച്ചു. ഈ കല്പനകൾ അനുസരിച്ച് അധികാരികൾ ക്ഷേത്രത്തിൽപോയി പതിനഞ്ചുബിംബങ്ങ [ 66 ] ളെ പിടിച്ചു. ഈ 'പുള്ളികൾ' മരംകൊണ്ടുണ്ടാക്കപ്പെട്ടതും ഓരോന്ന് അഞ്ചടി പൊക്കമുള്ളതും ആയിരുന്നു. ജഡ്ജിയുടെ സന്നിധിയിൽ കൊണ്ടുവരുന്നതിന്നു മുമ്പിൽ, ജഡ്ജി കണ്ടറിഞ്ഞു മേലിൽ അദ്ദേഹത്തെ ഉപദ്രവിപ്പാതിരിപ്പാൻ വേണ്ടി, അവയുടെ കണ്ണുകൾ ചൂന്നുകളഞ്ഞു; സമ്പൂൎണ്ണമായ ഒരു വിസ്താരം കഴിച്ചതിന്റെ ശേഷം അവയുടെ തല വെട്ടിക്കളഞ്ഞ് ശരീരങ്ങൾ ഒരു കുളത്തിൽ ഇടേണമെന്ന് ഉപരാജാവു വിധികല്പിച്ചു. ആ പട്ടണത്തിൽ മേലിൽ സമാധാനഭംഗം ഈ ദേവന്മാർ ചെയ്യാതിരിപ്പാൻവേണ്ടി അവരുടെ ക്ഷേത്രത്തെ പിന്നെ ഒരിക്കലും തുറാക്കാതിരിക്കത്തക്കവണ്ണം മുദ്രവെച്ചു കളഞ്ഞു.

ചീനരുടെ ആചാരങ്ങൾക്കു ചില വിശേഷതകൾ ഉണ്ട്. തങ്ങളിൽ ഉയൎന്നവരെ ബഹുമാനിക്കുന്ന ക്രമം എട്ടുതരങ്ങളായിട്ടാണ് കല്പിച്ചിരിക്കുന്നത്. ൧. കൈകൾ രണ്ടും കൂട്ടി നെഞ്ചിനുനേരെപിടിച്ച് അല്പം പൊക്കുക. ൨. ഇങ്ങിനെ കൈകൾ പിടിച്ചു കുറെ കുനിയുക. ൩. മുട്ടുകുത്തുവാൻ ഭാവിക്കുന്നപോലെ മുട്ടുതാഴ്ത്തുക. ൪. മുട്ടുകുത്തുക. ൫. മുട്ടുകുത്തി തല നിലത്ത് അടിക്കുക. ൬. മൂന്നുതവണ മുട്ടുകുത്തുകയും തല നിലത്ത് അടിക്കയും ചെയ്ക. ൭. മുട്ടുകുത്തി തല നിലത്തു മൂന്നുതവണ മുട്ടിയതിന്റെ ശേഷം എഴുനേററു വീണ്ടും മുട്ടുകുത്തി തല മൂന്നുതവണ കൂട്ടിമുട്ടുക. ൮. മൂന്നു തവണ മുട്ടുകുത്തുകയും തല ഒമ്പതുതവണ മുട്ടുകയും ചെയ്ക. ചില ദേവന്മാൎക്ക് ആറാംപദവിയിലെ വന്ദനവും മററു ചിലൎക്ക് ഏഴാമത്തേതും കൊടുക്കണം. ചക്രവൎത്തിക്ക് എട്ടാം പദവിയും വേണം. ചില ചക്രവൎത്തികൾ തങ്ങളെ ഈ വിധം വന്ദിക്കേണമെന്ന് അക്കാലത്തുവന്ന ഇംഗ്ലീഷുരാജദൂതന്മാരോട് ആവശ്യപ്പെട്ടു. പക്ഷെ അവർ അപ്രകാരം ചെയ്യാതെ സ്വരാജ്യത്തേക്കു മടങ്ങിപ്പോയി.

മറെറാരാളെ കാണ്മാൻചെല്ലുമ്പോൾ കൊടുത്തയക്കുന്ന കാൎഡിൽ പേരിന്നുപുറമെ, ഇപ്രകാരമെഴുതിയിരിക്കും:[ 67 ]


   ൬൨         പ്രബന്ധമഞ്ജരി രണ്ടാംഭാഗം
 ------------------------------------------------------------------------------
 ' നിങ്ങളുടെ വിഢ്ഢി യായ അനുജൻ വിച്വാൻ എന്നവൻ
നിങ്ങൾക്കു വന്ദനം പറഞ്ഞു തലപായ്ക്കുന്നു? അപ്പോൾ വീ
ട്ടുടമസ്ഥൻ പുറത്തുവന്ന് ഇപ്രകാരം കലാശപ്രശ്നംചെയ്യു
ന്നു. 'നിങ്ങളുടെ ബഹുമാനപ്പെട്ട കാലടികലുടെ ബുദ്ധിമുട്ടി
നെ സ്വീകരിക്കുവാൻ ഞാൻ എങ്ങിനെയാണ്. തുനിയുന്ന
ത്? രഥത്തിലിരിക്കുന്ന ആളുകൾക്കു സുഖംതന്നെയോ ? അ
പ്പോൾ കാണ്മാൻചെന്ന ആൾ, 'ബഹുമാന്യനായ വലിയമ
നുഷ്യൻ സുഖം അനുഭവിക്കുന്നുവോ' എന്നു ചോദിക്കുന്നു.
നിങ്ങളുടെ പിതാവിനു സുഖമല്ലേ എന്നാണ് ഇതിന്റെ 
അർത്ഥം. പിതാവിന് എത്ര വയസ്സായി എന്നു ചോദിക്കു
ന്നതിനുപകരം, 'വിശ്രുതനും വരോധികനും ആയ ആൾക്കു 
ബഹുമാനമുള്ള എത്രയുവാക്കൾ (അർത്ഥം--മക്കൾ) ഉണ്ട്' എ
ന്നു ചോദിച്ചാൽ, വീട്ടുകാരൻ ചീലപ്പോൾ ഇങ്ങിനെ മറു
പടിപറയും....'എന്റെ യോഗം വളരെ പിശുക്കള്ളതാ
ണ്. എനിക്ക് ഒരു ചെറിയ മുട്ടു മാത്രമേ ഉള്ളു'.
    ചീനരുടെ സ്വഭാവത്തിൽ സ്തുതിക്കപ്പെടേണ്ടുന്ന അം
ശങ്ങൾ, അവരുടെ പിതൃഭക്തിയും, അധികാരികലുടെ നേ
രെ കാണിക്കുന്ന ബഹുമാനവും, സമാധാനതല്പരതയും, മ
ര്യാദയും, ഉത്സാഹസീലവും, ബാഹ്യമായ സദാചാരനിഷ്ഠ
യും ആകുന്നു. ദോഷങ്ങളായി പരയപ്പെടാവുന്നതു കറുപ്പി
ന്റെ ഉപയോഗവും, മൂഢവിശ്വാസങ്ങളും, സ്ത്രീകൾക്കു പ   
റിപ്പില്ലാത്തതും, ഗർവ്വവും ആകുന്നു. എങ്കിലും ജപ്പാൻജാതി
ക്കാരോടുള്ള സഹവാസം, ചീനരെ പലവിധത്തിലും പരി
ഷ്കരിച്ച് ശ്രേയസ്കരമായ ഒരു അവസ്ഥയിൽ കൊണ്ടുവരു
വാൻ ഇടയുണ്ട്.
                  സി. അന്തപ്പായി ബി.എ.
                
                -----ഃഃഃ----[ 68 ] 


             ജപ്പാൻ              ൬൩
 -----------------------------------------------------------------------
             ജപ്പാൻ
              --------
    സകല പരിഷ്കൃതരാജ്യങ്ങൾക്കും അത്ഭുതഹേതുവായി 
തീർന്നിരിക്കുന്നതും, ഇന്ത്യാരാജ്യക്കാർക്കു പരിഷ്കാരപന്ഥാ
വിനെ വെട്ടിത്തെളിയിച്ചുകൊടുത്തിട്ടുള്ളതായ ജപ്പാൻ
സാമ്രാജ്യം. ചീനരാജ്യത്തിനു വടക്കുകിവക്കായി ശാന്തസ
മുദ്രത്തിൽ അർദ്ധചന്ദ്രാകൃതിയിൽ കൂടിക്കിടക്കുന്ന അസം
ഖ്യം ദീപുകളുടെ സമൂഹമാകുന്നു. ഇവകളിൽവെച്ചു പ്രധാ
നമായിട്ടുള്ളവ ' ഹോണ്ടൊ', 'എസ്സൊ', 'കിഷ്യ', 'ഷിക്ക
ക്ക', എന്ന നാലു ദ്വീപുകളാണ് . ജപ്പാൻ സാമ്രാജ്യത്തി
ന്നു ൧,൬൧,000 ചതുരശ്രനാഴിക വിസ്താരമുണ്ട്. മദിരാശി
സംസ്ഥാനവും അതിനോടു തൊട്ടുകിടക്കുന്ന നാട്ടുരാജ്യങ്ങ
ളും കൂടിയാൽ, സുമാർ ഈ രാജ്യത്തോളം വലിപ്പമുണ്ടായിരി
ക്കും. ജപ്പാനിലെ തലസ്ഥാനപട്ടണത്തേക്കാൾ കുറച്ചധികം വലി
പ്പമുണ്ട്.
    ജപ്പാൻ രാജ്യത്തെ ' നീഹൺ ' അല്ലെങ്കിൽ ' നിപ്പൺ
എന്നാണ് സ്വദേശീയന്മാർ പറയുന്നത്. ഈ ശബ്ദം ചീ
നഭാഷയിലുള്ള ' ജീവെൻ ' എന്ന ശബ്ദത്തിൽനിന്ന് ഉത്ഭ
വിച്ചിട്ടുള്ളതാകുന്നു. ജപ്പാൻ എന്ന പേരു വെള്ളക്കാരിട്ടിട്ടു
ള്ളതാണ്. ഈ ഓരോ വാക്കുകളുടേയും താല്പര്യം 'സൂര്യോദ
യരാജ്യം' എന്നാകുന്നു. ചീനത്തുകാർ ഈ രാജ്യത്തെ ജീ
പ്പെൻ എന്നു വിളിച്ചതു, ജപ്പാൻരാജ്യത്തിനു കിഴക്കായി 
കിടക്കുന്നതുകൊണ്ടായിരിക്കാം.
    ജപ്പാൻ പ്രകൃത്യാതന്നെ കാഴ്ചക്ക് അതിമനോഹരമാ
യിട്ടുള്ള രാജ്യമാകുന്നു. അവിടെ അധികഭാഗങ്ങളും കുന്നും മ
ലയുമാണ്. ഇന്ത്യയിലെ ഹിമാലയംപർവതംപോലെ 'ഹോ
ണ്ടൊ' ദ്വീപിൽ ൩ നാഴികയിൽ അധികം ഉയരമുള്ളതായി
' ഫ്യൂജി' എന്നൊരു പർവ്വതമുണ്ട്. ഈ പർവ്വതത്തെ ജപ്പാൻ
കാർ പുണ്യസ്ഥലമായി വിചാരിച്ചുവരുന്നു. അത്യുന്നതങ്ങ [ 69 ] 


      ൬൪      പ്രബന്ധമഞ്ജരി രണ്ടാംഭാഗം
     ---------------------------------------------------------------
 ളായ കൊടുമുടികളും ഹിമശിഖരങ്ങളുമുള്ള ഗംഭീരപർവ്വതങ്ങ
ളെക്കൊണ്ടും, നാടെല്ലാം ചിന്നിച്ചിതറിക്കിടക്കുന്ന ചെറി
യ നദികളെക്കൊണ്ടും, നയനാഭിരാമങ്ങളായ അഗ്നിപർവ്വത
ങ്ങളെക്കൊണ്ടും, രമ്യങ്ങളായ തടാകങ്ങളെകൊണ്ടും, വൃക്ഷ
ങ്ങൾ‌ ഇടതിങ്ങിവിങ്ങിനിൽക്കുന്ന വനപ്രദേശങ്ങളെക്കൊ
ണ്ടും, ഈ മനോഹരദ്വീപ് അലങ്കരിക്കപ്പെട്ടിരിക്കുന്നു.
     കുടകൂടെ പൊട്ടിത്തെറിക്കുന്നതായ ഇരുപത് അ
ഗ്നി പർവ്വതങ്ങൾ ഇന്നും ജപ്പാനിലുണ്ട്. ഇത്രവളരെ അഗ്നി
പൎവ്വതങ്ങൾ ഉള്ള രാജ്യം വേറെ വല്ലതുമുണ്ടോയെന്നു സംശ
യമാണ്. ജപ്പാനിൽ, വർഷത്തിൽ ശരാശരി ൫00 ഭൂകമ്പ
ങ്ങൾ ഉണ്ടാവാറുണ്ടത്രെ. ഉറങ്ങികിടക്കുന്ന ഒരു മത്സ്യമാ
ണ് ഭൂമി മുവുവനും താങ്ങിക്കൊണ്ടു നിൽക്കുന്നത് എന്നും, ആ
മത്സ്യം ഉണർന്നു പിടയുമ്പോഴാണ് ഭൂകമ്പമുണ്ടാകുന്നതു എ
ന്നും ജപ്പാൻകാർ വിശ്വസിച്ചുവരുന്നു. ജപ്പാനിലെ പല
ദിക്കുകളും, ആവർത്തിച്ചുണ്ടായിട്ടുള്ള ഭൂകമ്പംനിമിത്തം, സമുദ്ര
ത്തിൽ പൊങ്ങിവന്നിട്ടുള്ളവയാകുന്നു. ജപ്പാൻസാമ്രാജ്യ
ത്തിൽ നാലുകോടി നാല്പതുലക്ഷം ജനങ്ങളുണ്ട്. ഇവരിൽ
അധികംപേർ ' മങ്കോളിയരും' എന്ന വർഗ്ഗക്കാരാണ്. ആ
ര്യന്മാരെപ്പോലെതന്നെ മങ്കോളിയരും വലരെ കാലംമുമ്പു പ
രിഷ്കാരനിലയിൽ എത്തീട്ടുള്ളവരാകുന്നു. ഇതുകുടാതെ, ആ
രാജ്യത്തു പുരാതനനിവാസികളായി ' എയിനോസ്സ് ' എ
ന്ന ഒരു ജാതി അപരിഷ്കൃതജനങ്ങളുമുണ്ട്. പണ്ട് ആര്യ
ന്മാർ ഭാരതഖണ്ഡത്തിൽ പ്രവേശിച്ച് അവിടെ താമസി
ച്ചിരുന്ന 'ദസ്യുക്കൾ' മുതലായ മ്ലേഛജാതിക്കാരെ യുദ്ധ
ത്തിൽ തോല്പിച്ചു കാടുകലിലേക്ക് ഓടിച്ചുകളഞ്ഞതുപോലെ,
മങ്കോളിയർ ജപ്പാനിൽ ചെന്നു, കായബലവും ബുദ്ധിശക്തി
യും കുറഞ്ഞ എയിനോസ്സുകാരെ മലപ്രദേശങ്ങളിലേക്കും
സമുദ്രതീരത്തേക്കും ഓടിച്ചുകളഞ്ഞു. എയിനോസ്സുകാർ വൃ
ത്തിഹീനന്മാരും മദ്യപാനികളുമാണെങ്കിലും മര്യാദയും, ദയ
യും ധാരളമുള്ള കൂട്ടരാണ്. ഈ ജാതിക്കാർ തമ്മിൽ കാ [ 70 ] 

ജപ്പാൻ ൬൫


ണുമ്പോൾ ചെയ്യുന്ന അഭിവാദനം, കയ്യുകൾ മലൎത്തിപ്പിടിച്ചു മേല്പോട്ടു ഉയൎത്തി താടി തലോടുകയാണ്. ജപ്പാനിലുള്ള എയിനോസ്സുകാരുടെ സംഖ്യ ൧൭,൦൦൦- ത്തിൽ അധികമില്ല.

ജപ്പാൻ ചക്രവൎത്തിയെ മങ്കോളിയജാതിയുടെ ഒരു മാതൃകയായി എടുക്കാം. വെളുത്തു അല്പം മഞ്ഞഛായയിലുള്ള വൎണ്ണവും, കറുത്തു നീണ്ട സുഭിക്ഷമായ തലമുടിയും, പൊങ്ങിയ കവിൾത്തടങ്ങളും, ഘനം കുറഞ്ഞ താടിമീശയും, വിശാലമായ നെറ്റിയും, അല്പം പരന്ന മൂക്കും, അസാരം വക്രിച്ച ചെറിയ കണ്ണുകളും ഉള്ള ഒരാളെക്കണ്ടാൽ അയാൾ മങ്കോളിയനാണെന്ന് ആൎക്കും മനസ്സിലാക്കാം. മങ്കോളിയൎക്കു, ഹിന്തുക്കളുടെ ഉയരം സാമാന്യമുണ്ടെങ്കിലും യൂറോപ്യന്മാരേക്കാൾ അവർ പൊക്കം കുറഞ്ഞവരാണ്. ജപ്പാൻ സ്ത്രീകൾ ജനനാൽത്തന്നെ വളരെ സൌന്ദൎയ്യമുള്ളവരാണ്. "തങ്കക്കൈതപ്പൂവ്വ്" പോലെയുള്ള വൎണ്ണവും, പനിനീൎപുഷ്പനിറത്തിലുള്ള മോഹനഹനുപ്രദേശങ്ങളും, കോമളമായമൂക്കും, ബിംബധരങ്ങളും, ചേതോഹരമായ മുഖപ്രസാദവും ഇല്ലാത്ത സ്ത്രീകൾ അവിടെ അതിദുൎല്ലഭമാണത്രെ. അവരുടെ വിശേഷമായ തലകെട്ടും, ഉദാരശീലവും, മൃദുഭാഷണവും, പ്രകൃത്യാലുള്ള രൂപലാവണ്യത്തെ എത്രയോ വൎദ്ധിപ്പിക്കുന്നുണ്ട്.

ജപ്പാൻ കാർ കാലഭേദത്തെ അനുസരിച്ച് ഉടുപ്പും ഭേദപ്പെടുത്തുന്നുണ്ട്. വേനല്ക്കാലത്തു നാട്ടുപുറങ്ങളിലുള്ള സാധുക്കൾ നാം ധരിക്കുന്നമാതിരിയിലുള്ള ഒരു വസ്ത്രം മാത്രമേ ഉടുക്കുകയുള്ളൂ. പക്ഷെ , പട്ടണങ്ങളിൽ ദേഹം മുഴുവൻ മറക്കാതെ പുറത്തിറങ്ങി സഞ്ചരിപ്പാൻ പാടില്ലെന്ന് ഒരു നിയമം ഏൎപ്പെടുത്തീട്ടുണ്ട്.കൃഷിക്കാർ സാധാരണയായി കാലിന്റെ വണ്ണവരെ എത്തുന്നതായ നീളമുള്ള ഒരു കുപ്പായമാണ് ധരിക്കുന്നത്. അവർ വൈക്കോൽകൊണ്ടു മെടഞ്ഞ ഒരു മാതിരി ജോടും ഇടാറുണ്ട്. തലയിൽ സാധാരണയായി ഒന്നും ധരിക്ക പതിവില്ല. എങ്കിലും വൎഷക്കാലത്ത് സാധു 9* [ 71 ] ക്കൾ, വൈക്കോൽകൊണ്ടുള്ള വലിയ തൊപ്പി വെക്കുക പതിവുണ്ട്. സ്വത്തിന്റെ അവസ്ഥപോലെ ഓരോരുത്തർ ധരിക്കുന്ന ഉടുപ്പുകളുടെ ഗുണവും കൂടിയിരിക്കുമെന്നു പറയേണ്ടതില്ലല്ലൊ. ഇയ്യിടെ കുറച്ചുകാലമായിട്ടു, ഉദ്യോഗസ്ഥന്മാർ ജോലിക്കുപോകുമ്പോൾ യൂറോപ്യന്മാരുടെ സമ്പ്രദായത്തിൽ ഉടുപ്പിട്ടിരിക്കണമെന്നു നിയമിച്ചിട്ടുണ്ട്. ചക്രവൎത്തിയും റാണിയും സാധാരണ പുറത്തിറങ്ങുന്നത് യൂറോപ്യവേഷത്തിലാണ്. ജപ്പാനിലെ സ്ത്രീകളുടെ പേരു, വിശേഷമായ വല്ല പുഷ്പത്തിന്റേയോ, ഭംഗിയുള്ള വല്ല സാധനത്തിന്റേയൊ പേരായിരിക്കും. അവർ തലകെട്ടിവെക്കുന്നതിൽ വളരെ നിഷ്കൎഷയുള്ളവരാണ്. തേയിലയിൽ നിന്ന് എടുക്കുന്ന ഒരു വിശേഷമായ തൈലം പുരട്ടി തലമുടി ഭംഗിയിൽ കെട്ടി വലിയ തൂശികൾ കോൎത്തു നിൎത്തി പുഷ്പങ്ങൾകൊണ്ടും ആഭരണങ്ങൾകൊണ്ടും അലങ്കരിച്ചുവെക്കാത്ത സ്ത്രീകൾ അവിടങ്ങളിൽ വളരെ ദുൎല്ലഭമായിരിക്കും. ഭൎത്താക്കന്മാൎക്ക് ദുശ്ശങ്കക്ക് ഇടകൊടുക്കാതിരിപ്പാൻവേണ്ടി, പണ്ടത്തെ കാലങ്ങളിൽ, ഭാൎയ്യമാർ പല്ലുകറപ്പിക്കുകയും, പുരികം വടിപ്പിക്കുകയും മററും ചെയ്ത് മുഖം അഭംഗിയായി തീൎത്തിരുന്നുപോൽ. അവിടെ സ്ത്രീകൾ സാധാരണയായി വിശറികൊണ്ടു നടക്കാറുണ്ട്.

ജപ്പാൻകാർ വളരെ വൃത്തിയുള്ളവരാണ്. ദിവസേന ചൂടുവെള്ളത്തിൽ ഒരിക്കലെങ്കിലും കുളിക്കാത്തവർ അവരുടെ ഇടയിൽ അപൂൎവ്വമാകുന്നു. പച്ചവെള്ളത്തിൽ സാധാരണയായി ആരും കുളിക്കാറില്ല. ടോക്കിയൊ നഗരത്തിൽതന്നെ പൊതുജനങ്ങൾക്കു കുളിപ്പാനായി ൮൦൦ സ്ഥലങ്ങളുണ്ട്. ഇവയിലെല്ലാം കൂടി ശരാശരി മൂന്നുലക്ഷം ജനങ്ങൾ ദിവസേന കുളിക്കാറുണ്ടത്രെ.

ജപ്പാനിലുള്ള മിക്ക വീടുകൾക്കും ഒരു തട്ടു മാത്രമേയുള്ളു. കെട്ടിടങ്ങൾ എകൎത്തി പണിചെയ്യാത്തതു കൂടക്കൂട ഭൂകമ്പം ഉണ്ടാവാറുള്ളതുകൊണ്ടു, രണ്ടുനിലയിൽ പണിയിച്ചാൽ അപായംവരുവാൻ എളുപ്പമുണ്ടെന്നു വിചാരിച്ചിട്ടാ [ 72 ]


                 ജപ്പാൻ               ൭൬
---------------------------------------------------------------------------------------
 യിരിക്കാം. വീടുകൾക്കു ചുമരുവെക്കുകപതിവില്ല, ചുമരി
ന്റെ സ്ഥാനത്തു, നീക്കിവെക്കാവുന്ന മരംകൊണ്ടുള്ള നിരക
ളാണ്. വേനല്കാലത്തു വീട്ടിലെല്ലാം കാറ്റുകടക്കുവാൻവേ
ണ്ടി, പകൽ സമയത്തു നൊരകൾ മുവുവനും സാധാരണയാ
യി ഊരിവെക്കാറുണ്ട്. വിശാലമായ തളത്തിൽ ഇടക്കിടെ
കടലാസ്സുതട്ടികകൾ വെച്ചാണ് മുറികൾ മുറിക്കുന്നത്. ഇതി
നെ ചെയ്യുന്നതുകൊണ്ട് ആവശ്യംവരുമ്പോൾ തട്ടികകൾ
എല്ലാം മടക്കിവെച്ചാൽ സ്ഥലം മുവുവനും പിന്നെയും തള
മായി ഉപയോഗിപ്പാൻ അവർക്കു സാധിക്കുന്നുണ്ട്. മുറിക
ളിൽ കസാലകളൊ, മേശകളൊ ഇടുന്ന പതിവില്ല. പായ
യിലാണ് എല്ലാവരും ഇരിക്കുന്നത്. എല്ലാ വിടുകളിലും കാ

ലദൈവത്തെ പ്രതിഷ്ടിച്ചിട്ടുണ്ടായിരിക്കും. പുന്തോട്ടങ്ങളി

ല്ലാത്ത വീടുകൾ അവിടങ്ങളിൽ നന്നെ കുറയും. എത്ര ദരി
ദ്രനായാലും വീടുപണിയുന്നുണ്ടെങ്കിൽ അതോടുചേർന്ന് ഒരു 
ചെറിയ പൂന്തോട്ടവും ഉണ്ടാകാതിരിക്കില്ല. അതിഭംഗി
യിലുള്ള പുങ്കാവുകൾ ഉണ്ടാകുന്നതിന്ന് ഇവർക്കു പ്രത്യേക
വാസനയുണ്ട്.
   ജപ്പാൻക്കാർ മിതഭക്ഷണകാരനാകുന്നു. കാലത്തും, ഉച്ച
ക്കും, രാത്രിയിലും, ഇങ്ങിനെ ൩ നേരമായിട്ടാണ് ഭക്ഷ
ണം. കാര്യമായിട്ട് ഉണ്ണാത്തതു ചോറുതന്നേയാണ്. ഉൾനാ
ടുകളിൽ കോതമ്പു, യവം, കിഴങ്ങ്, പയറ മുതലായ സാധ
നങ്ങളും ഭക്ഷിക്കാറുണ്ട്. മിക്ക ജനങ്ങളും, ദിവസേന മത്സ്യ
വും, മാംസവും കഴിക്കും. മറ്റുമങ്കാളിയരെപ്പോലെതന്നെ
ജപ്പാൻക്കാരും, പശുവിൻപാൽ കടിക്കയില്ലത്രെ. പാലുമുഴു
വൻ പശുക്കുട്ടിക്കു കൊടുക്കയാണത്രെ പതിവ്. ഭക്ഷണം
കഴിക്കുന്നതിന് അവരവർക്കു പ്രത്യേകം പ്രത്യേകം പിഞ്ഞാ
ണങ്ങളും, തവികളും ഉണ്ടാത്രെ. ഭക്ഷണപദാർത്ഥങ്ങൾ തവി
കൊണ്ടെടുത്തു ഭക്ഷിക്കുന്നതല്ലതെ കൈകൊണ്ടു യാതൊരു 
സാധനവും ആരും തൊടുകയില്ല. ഊണിന്റെ ഒടുവിൽ എ
ല്ലാവരും ചായകടിക്കാറുണ്ട്. 
     ജപ്പാൻ രാജ്യക്കാർ വലരെ മര്യാദയുള്ളവരാകുന്നു. ആ [ 73 ] ന്യരാജ്യക്കാരെ യഥായോഗ്യം സല്ക്കരിക്കുവാനും ബഹുമാനിക്കുവാനും അവൎക്കു നല്ല വശതയുണ്ട്. സല്ക്കാരത്തിനുള്ള പുകലത്തട്ടും, ഹൂക്കയും, എല്ലാ വീട്ടിലും ഉണ്ടായിരിക്കും. ഒരു വിരുന്നുവന്നാൽ ആദ്യം ചെയ്യേണ്ട പ്രവൃത്തി, അയാളുടെ പുകയിലക്കുഴൽ നിറച്ചുകൊടുക്കുകയാണ്. പിന്നെയാണ് ഒരു കോപ്പ ചായകൊണ്ടുപോയി സല്ക്കരിക്കേണ്ടത്.

ഇന്ത്യയിൽ ഉള്ളതുപോലെ പച്ചകുത്തിക്കുന്ന സമ്പ്രദായം ജപ്പാനിലും നടപ്പുണ്ട്. ഹിന്തുക്കളെപ്പോലെതന്നെ അവരും ദേഹത്തിൽ ഏന്ത്രങ്ങളും രക്ഷകളും കെട്ടാറുണ്ടത്രെ.

പുരുഷന്നു ൧൬ -ം സ്ത്രീക്ക് ൧൩ -ം വയസ്സു പ്രായമാകുന്നതിന്നുമുമ്പെ വിവാഹം പാടില്ലെന്നാണ് നിയമം. വിവാഹം നിശ്ചയിക്കുന്നതു പുരുഷന്റേയും, സ്ത്രീയുടേയും പൂൎണ്ണസമ്മതത്തോടുകൂടിയാകുന്നു. വിവാഹാടിയന്തിരം പുരുഷന്റെ ഗൃഹത്തിൽ വെച്ചാണ് കഴിച്ചുവരുന്നത്.

"നസ്ത്രീസ്വാതന്ത്ര്യമൎഹതി" എന്ന പ്രമാണം ജപ്പാനിലും നിഷ്കൎഷയോടെ ആചരിച്ചുവരുന്നുണ്ട്. ബാല്യകാലത്ത് അച്ഛന്നും വിവാഹാനന്തരം ഭൎത്താവിന്നും വൈധവ്യാവസ്ഥയിൽ മകന്നും കീഴടങ്ങി നടക്കുന്നതാകുന്നു സ്ത്രീധൎമ്മം എന്നത്രേ അവരുടെ ശാസ്ത്രവിധി.

മരണാനന്തരം കൎമ്മങ്ങൾ ചെയ്യുന്നതിന്ന് ഒരു പുത്രനില്ലെങ്കിൽ നരകമനുഭവിക്കേണ്ടിവരുമെന്നുള്ള വിശ്വാസം ഹിന്തുക്കൾക്കുള്ളതുപോലെ ഇവൎക്കുമുണ്ട്. അതിനാൽ, വിവാഹം ചെയ്യാത്ത പുരുഷന്മാർ അവിടെ വളരെ ചുരുക്കമായിരിക്കും. സാധാരണയായി ശവം കുഴിച്ചിടുകയാണ് പതിവ്. എങ്കിലും ദഹിപ്പിക്കുന്ന സമ്പ്രദായവും ഇല്ലെന്നില്ല. ഇംഗ്ലീഷുകാർ ദുഃഖസൂചകമായി ധരിക്കുന്നതു കറുത്ത ഉടുപ്പാണെന്നു നമുക്കെല്ലാവൎക്കും അറിയാമല്ലൊ. എന്നാൽ ജപ്പാൻകാർ ദുഃഖകാലങ്ങളിൽ ധരിക്കുന്നതു വെളുത്ത വസ്ത്രങ്ങളാകുന്നു.

ബാലപരിചരണത്തിൽ ജപ്പാൻകാരേക്കാൾ ദൃഷ്ടിവെക്കുന്ന ജാതിക്കാർ വളരെ ഉണ്ടെന്നു തോന്നുന്നില്ല. കുട്ടിക [ 74 ]

                 ജപ്പാൻ                  ൬൯

ളെ പഠിപ്പിക്കുന്നതിലും, കളിപ്പിക്കുന്നതിലും, രക്ഷിക്കുന്നതിലും അവർ ഒരുപോലെ മനസ്സുവെക്കുന്നുണ്ട്. ഇവൎക്ക് ഒന്നാമതായി കൊടുക്കുന്ന ഉപദേശം, മാതാപിതാക്കന്മാരെ സ്നേഹിക്കുകയും കീഴ് വണങ്ങുകയും ചെയ്യേണ്ടത് അവരുടെ ചുമതലയാണെന്നാ കുന്നു. ആ രാജ്യത്തുള്ള കുട്ടികൾ മുഖപ്രസാദമുള്ളവരും, ദൃഢ ഗാത്രന്മാരും, ചൊടിയുള്ളവരും ആണത്രെ.

ജപ്പാനീസ്സുഭാഷയിലെ അക്ഷരങ്ങൾ ചൈനീസ്സു ഭാഷയിലുള്ള സംജ്ഞകളുടെ ഛായപിടിച്ച് നിൎമ്മക്കപ്പെട്ടവയാകുന്നു. ജപ്പാനീസ്സിലുള്ള ഏറ്റവും പഴയഗ്രന്ഥത്തിന്റെ പേർ "കൊജികി" എന്നാകുന്നു. ജപ്പാൻ രാജ്യത്തിന്റെ പ്രാചീനചരിത്രത്തെ ഈ പുരാണഗ്രന്ഥം വെളിപ്പെടുത്തുന്നുണ്ട്. മറ്റുവിഷയങ്ങളിൽ അഭി വൃദ്ധിയുണ്ടായതോടുകൂടി സ്വദേശഭാഷയ്ക്കും പുഷ്ടി ഉണ്ടാവാ തിരുന്നിട്ടില്ല. ക്രിസ്ത്വാബ്ദം ൧൮൭൧ ലാണു ജപ്പാനിൽ ഒന്നാ മതായി ഒരു വൎത്തമാനപത്രം പുറത്തുവന്നത്. ഇപ്പോൾ നാനാ വിഷയങ്ങളേയും കുറിച്ചു പ്രതിപാദിക്കുന്ന വൎത്തമാനക്കടലാസ്സു കളുടേയും മാസികകളുടേയും സംഖ്യ ൬൫0-ൽ കുറയുന്നതല്ല. പത്രാധിപന്മാൎക്ക് ഇംഗ്ലണ്ടുരാജ്യത്തുള്ളതുപോലെ സ്വാതന്ത്ര്യ മില്ല. ടോക്കിയോവിലെ പബ്ലിക്ക് പുസ്തകശാലയിലും, സൎവ്വ കലാശാല വക പുസ്തകശാലയിലും യൂറോപ്യഭാഷകളിലുള്ള അസംഖ്യം പുസ്തകങ്ങൾക്കുപുറമെ, ജപ്പാനീസ്സിലും ചൈനീസ്സി ലും അച്ചടിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങൾ ഓരോ ലക്ഷമുണ്ടെന്നു കാണുന്നു.

ഒരു കുട്ടിക്കു ൬ കൊല്ലവും ൬ മാസവും ൬ ദിവസവും പ്രായം ചെല്ലുമ്പോളാണു അവനെ വിദ്യ അഭ്യസിപ്പിച്ചു തുടങ്ങുന്നത്. ജപ്പാനിസ്സുഭാഷ പഠിക്കുവാൻ വളരെ പ്രയാസമുണ്ട്. ക്രിസ്താ ബ്ദം ൧൭-ആം നൂറ്റാണ്ടുവരെ കുട്ടികളെ വിദ്യ അഭ്യസിപ്പിച്ചിരുന്നത് ബുദ്ധമതപാതിരികളായിരുന്നു. ക്രിസ്താബ്ദം ൧൮൫൪ മുതൽക്ക് അന്യരാജ്യക്കാരെ ജപ്പാൻ രാജ്യത്തുവന്നു താമസിപ്പാൻ അനുവദിച്ചു തുടങ്ങിയതോടുകൂടി, [ 75 ]

 ൭0          പ്രബന്ധമഞ്ജരി രണ്ടാംഭാഗം

വിദ്യാഭ്യാസത്തിന്റെ സമ്പ്രദായവും മാറിത്തുടങ്ങി. ചക്രവൎത്തിക്കു പൂൎണ്ണാധികാരം സിദ്ധിച്ചതിന്നുശേഷം അദ്ദേഹം പ്രജകളുടെ വിദ്യാഭ്യാസ വിഷയത്തിൽ വളരെ മനസ്സുവെച്ചിട്ടുണ്ട്. നാട്ടിലെല്ലാം പള്ളിക്കൂടങ്ങൾ സ്ഥാപിക്കുകയും, ജൎമ്മനി, ഇംഗ്ലണ്ട്,അമേരിക്ക മുതലായ രാജ്യങ്ങളിൽനിന്നു നിപുണ ന്മാരായ വിദ്വാന്മാരെ വരുത്തി അദ്ധ്യാപകന്മാരായി നിയമിക്കുകയും, സമൎത്ഥന്മാരായ ജപ്പാനീസ്സ് വിദ്യാൎത്ഥികളെ വിദ്യാഭ്യാസത്തിന്നായി അന്യരാജ്യങ്ങളിലേക്ക് അയക്കുകയും മറ്റും ചെയ്ത് ജനങ്ങളുടെ അറിവിനെ വൎദ്ധിപ്പിച്ചിരിക്കുന്നു. യൂറോപ്പു രാജ്യത്തു പഠിപ്പിക്കുന്ന സകലശാസ്ത്രങ്ങളും കൈവേലകളും ഇപ്പോൾ ജപ്പാനിലും പഠിപ്പിക്കുന്നുണ്ട്. സ്ത്രീ വിദ്യാഭ്യാസത്തിലും ഗവൎമ്മേണ്ടിൽനിന്നു പ്രത്യേകിച്ചു ദൃഷ്ടിവെച്ചു വരുന്നുണ്ട്.

തൊഴിലനുസരിച്ചു ജപ്പാൻകാരെ നാലഞ്ചു തരക്കാരായി തിരിച്ചി ട്ടുണ്ടെങ്കിലും, അവർ ഇന്ത്യയിൽ ഉള്ളതുപോലെ, ജാതിവ്യത്യാസം ദീക്ഷിക്കുന്നില്ല. ജനങ്ങളുടെ പ്രധാനമായ തൊഴിൽ കൃഷിയാണു. ധാന്യങ്ങളിൽ നെല്ലും,യവവും,കോതമ്പും അവർ സാധാരണയായി കൃഷി ചെയ്തുവരുന്നുണ്ട്. നിലം പണിയുന്നതു പരിഷ്കൃത സമ്പ്രദായ ത്തിലാണെങ്കിലും ഇന്ത്യയിൽ നടപ്പുള്ളതിൽ വളരെ ഭേദമാണെന്നു പറവാൻ പാടില്ല. അവിടെ ഉണ്ടാക്കുന്ന പട്ടുനൂൽ, തുണിയായിട്ടും ചരടായിട്ടും ഉറുമാലായിട്ടും അന്യരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. ഇവരുടെ ലാഭം മുക്കാലും ജപ്പാൻ വാൎണ്ണീസ്സ് ഇട്ടുവരുന്ന ചില്ലറ സാമാനങ്ങളിൽ നിന്നാണു. തീപ്പെട്ടി, വിളക്കു, ചിമ്മിനി, കുട, കടലാസ്സ്,മണ്ണെണ്ണ മുതലായ സാമാനങ്ങളിൽ നിന്ന് ഇവൎക്കു നല്ല ആദായം കിട്ടുന്നുണ്ട്. കളിമണ്ണൂകൊണ്ടും, ലോഹങ്ങൾകൊണ്ടും അവർ ഉണ്ടാക്കി അയക്കുന്ന പലമാതിരിയിലുള്ള പാത്രങ്ങൾക്കും നല്ല ചിലവുണ്ട്. ജപ്പാൻ രാജ്യത്തേക്ക് ആവശ്യമുള്ള മിക്ക സാമാനങ്ങളൂം ഇപ്പോൾ അവിടെത്തന്നെ ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു. [ 76 ]

                  ജപ്പാൻ                ൭൧

കച്ചവടത്തിലുള്ള ലാഭം കൊണ്ടാണു ജപ്പാൻ രാജ്യക്കാർ ഇത്ര വേഗത്തിൽ പ്രമാണികളായിത്തീൎന്നത്. ൧൯0൨-ആമാ ണ്ടിൽ അഞ്ചുകോടി ഇരുപതുലക്ഷം പവൻ വിലക്കുള്ള സാമാ നങ്ങൾ ജപ്പാൻ രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കു കയറ്റി അയച്ചിട്ടുണ്ടത്രെ.

ആ രാജ്യക്കാർ ചിത്രമെഴുത്തിൽ വളരെ വാസനയുള്ളവരാകുന്നു. അവിടെ ഉണ്ടാക്കുന്ന സാമാനങ്ങളിന്മേൽ മനോഹരങ്ങളായ ചിത്രങ്ങളെഴുതി വളരെ ആളുകൾ സുഖമായി കാലക്ഷേപം ചെയ്തുവരുന്നുണ്ട്.

ജപ്പാനിൽ അധികജനങ്ങളും ഗതാഗതം ചെയ്യുന്നതു "ജിൻ റിക്ഷാ" എന്ന വണ്ടിയിലാണു. ഇരുഭാഗത്തും ഘനം കുറഞ്ഞ ഓരോ ചക്രവും മദ്ധ്യത്തിൽ ഒന്നോ രണ്ടോ പേൎക്ക് ഇരിക്ക ത്തക്ക വിസ്താരമുള്ള ആസനവും പിന്നിലേക്കു മടക്കിവെക്കാ വുന്ന മൂടിയുമായി മുൻഭാഗത്തേക്കുള്ള തണ്ടുകളകിന്മേൽ പിടിച്ചു വലിച്ചുകൊണ്ടുപോകുന്ന 'റിക്ഷാ' വണ്ടികളെ നാം എല്ലാവരും കണ്ടിട്ടുണ്ടല്ലൊ. ഈ തരം വണ്ടി ആദ്യം വണിചെയ്തതു ജപ്പാൻ കാരാണു. ആ രാജ്യത്ത് എല്ലാം കൂടി ൩൮00 നാഴിക ദൂരം തീവണ്ടി ഓടുന്നുണ്ട്.

ഇവൎക്കു നേരമ്പോക്കിനു ശീട്ടുകളിയും ചതുരംഗവുമാണു. മുഷ്ടി യുദ്ധം, ഗുസ്തി, നാടകം മുതലായ വിനോദങ്ങൾ കാണ്മാൻ ജനങ്ങൾ പോകാറുണ്ട്. ഇന്ത്യയിലെ മോഹിനിയാട്ടം പോലെ തന്നെ ജപ്പാനിലും 'ഗീഷാ' എന്ന സ്ത്രീകളുടെ ആട്ടം ഉണ്ട്.

ജപ്പാൻ ചക്രവൎത്തിയെ 'മിക്കാഡോ' എന്നാണു വിളിക്കുന്നത്. ഈ വാക്കിന്നു 'പൂജ്യൻ' എന്നാണു അൎത്ഥം. മിക്കാഡോവിന്റെ ജനനം സൂര്യനിൽ നിന്നാണെന്നാകുന്നു ജനങ്ങളുടെ വിശ്വാസം. ജപ്പാനിലെ രാജ്യഭരണസമ്പ്രദായം ഇംഗ്ലണ്ടിലെപ്പോലെ തന്നെയാണു. മിക്കാഡോ ചക്രവൎത്തിയെ സഹായിക്കുന്ന തിന്നും ഉപദേശിക്കുന്നതിന്നും അവിടെയും ഒരു പാൎല്ലിമേണ്ടു സഭയുണ്ട്. പാൎല്ലിമേണ്ടിന്റെ സമ്മതം കൂടാതെ രാജ്യത്തു യാതൊരു നിയമവും ഉണ്ടാവുന്നതല്ല. [ 77 ]

൭൨           പ്രബന്ധമഞ്ജരി രണ്ടാംഭാഗം

രാജ്യകാര്യങ്ങളെല്ലാം ഈ സഭയുടെ ഉപദേശത്തോടുകൂടി ചക്രവർത്തിതന്നെ നടത്തണമെന്നാണു നിശ്ചയമെങ്കിലും യഥാർത്ഥത്തിൽ അധികാരം മുഴുവനും പാർല്ലിമേണ്ടുസഭയുടെ കയ്യിലാകുന്നു.

ജപ്പാൻകാർ അംഗീകരിച്ചിരുന്ന പുരാതനമതത്തെ 'ഷിന്റ്റോ യിസം' എന്നു വിളിച്ചു വരുന്നു. 'ദേവന്മാരുടെ സമ്പ്രദായം' എന്നത്രെ ഈ വാക്കിന്റെ താല്പര്യം. ഷിൻറ്റോമതക്കാർ പ്രകൃതിയിൽകാണുന്ന സകലശക്തികളേയും തേജസ്സുകളേയും മൂർത്തികളായി സങ്കല്പിച്ച് അവരെ സേവിക്കുന്നതിന്നു പുറമെ, മരിച്ചുപോയ തങ്ങളുടെ പൂർവ്വികന്മാരേയും ഉപാസന ചെയ്യുന്നുണ്ട്. ജന്മഭൂമിവാത്സല്യമാകുന്നു ഉൽകൃഷ്ട ധർമ്മമെന്നും, പ്രകൃതിയിൽനിന്നും പുരാണപുരുഷന്മാരുടെ പ്രവൃത്തികളിൽ നിന്നും പഠിക്കാവുന്ന തത്വങ്ങളാണു സദാചാരസംഹിത എന്നും,മിക്കാഡോ ദിവ്യ പുരുഷനാണെന്നും, ഉപദേവതകളോടുള്ള സായൂജ്യമാണു മുക്തി എന്നുമാണു ഷിൻ റ്റോമതത്തിന്റെ പ്രധാന സിദ്ധാന്തങ്ങൾ. ഈ മതക്കാർ ചക്രവർത്തിയുടെ ശാസനകളെ കണ്ണടച്ചനുഷ്ഠിക്കുന്നതിനു എപ്പോഴും സന്നദ്ധരാകുന്നു.

        'കല്പിച്ചെങ്കിലിറാനെന്നല്ലാ-
        തപ്പരിഷക്കുരിയാടിക്കൂടാ'.

ക്രിസ്ത്വാബ്ദം ൭-ആം നൂറ്റാണ്ടിൽ, ചൈനയിൽ നിന്നു ബുദ്ധ മതപ്രസംഗികൾ ജപ്പാൻ രാജ്യത്തേക്ക് കടന്നു. ബുദ്ധമതം ജപ്പാനിൽ അതിവേഗത്തിൽ വ്യാപിച്ചു എന്നുമാത്രമല്ല, ആ മത ത്തിന്ന് ഇപ്പോൾ ഷിൻറ്റൊ മതത്തേക്കാൾ അധികം പ്രചാരം സിദ്ധിക്കുകയും ചെയ്തു. ജപ്പാൻകാരിൽ അധികജനങ്ങൾക്കും ഈ രണ്ടു മതങ്ങളിലും ഇപ്പോൾ ഒരുപോലെ വിശ്വാസം ഉണ്ട്. ആ രാജ്യത്ത് പലേടങ്ങളിലും വിശേഷിച്ച്, 'നരാ', 'കാമകരാ' എന്ന ദിക്കുകളിലും അതിവിശേഷമായി പണിചെയ്തിട്ടുള്ള ബുദ്ധവിഗ്രഹങ്ങളും ക്ഷേത്രങ്ങളൂം ഉണ്ടത്രെ.

ഇന്ത്യയിലെ ക്ഷത്രിയന്മാരെപ്പോലെതന്നെ, പ്രാചീന [ 78 ]

         ജപ്പാൻ          ൭൩

കാലങ്ങളിൽ യുദ്ധം മാത്രം തൊഴിലായി 'ശമുരാരി' എന്ന ഒരു ജാതിപ്പേർ ജപ്പാനിലും ഉണ്ടായിരുന്നു. അവരുടെ യുദ്ധസാമഗ്രി കൾ വാളും, വില്ലും, കുന്തവുമായിരുന്നു. ക്രിസ്താബ്ദം ൧൮൬൮-ന്നുശേഷം യൂറോപ്പു രാജ്യങ്ങളിൽ നിന്നു നിപുണന്മാരായ സേനാധിപന്മാരെ വരുത്തി, ജപ്പാൻ പട്ടാളക്കാരെ യൂറോപ്യസമ്പ്രദായത്തിൽ കവാത്തും, യുദ്ധവും അഭ്യസിപ്പിച്ചുതുടങ്ങി. അംഗവൈകല്യമില്ലാത്ത പുരുഷന്മാർ എല്ലാവരും സൈന്യത്തിൽചേർന്നു മൂന്നുകൊല്ലം യുദ്ധം അഭ്യസിക്കണമെന്നു നിർബ്ബന്ധമുണ്ട്. ജനനാൽതന്നെ ദൃഢഗാത്രന്മാരും രണനിപുണന്മാരുമായ ഈ കൂട്ടർ പരിഷ്കൃത സമ്പ്രദായത്തിലുള്ള അഭ്യാസം നിമിത്തം ഇപ്പോൾ അതിവിദഗ്ദ്ധന്മാരായിത്തീർന്നിരിക്കുന്നു. ജപ്പാനിൽ സ്വയരക്ഷക്കു മാത്രമായി രണ്ടുലക്ഷം പട്ടാളക്കാരുണ്ട്. യുദ്ധം വേണ്ടിവരുമ്പോൾ പത്തുലക്ഷം യോദ്ധാക്കളെക്കൂടി ഒരാഴ്ച ക്കുള്ളിൽ ശേഖരിക്കുവാൻ ഗവർമ്മേണ്ടിന്നു സാധിക്കുന്നതാ ണത്രെ.

ജപ്പാനിലെ കപ്പൽ സൈന്യം മുഴുവനും ഈ കഴിഞ്ഞ ൩0 വർഷ ങ്ങൾക്കകത്തുണ്ടായിട്ടുള്ളതാകുന്നു. ഇംഗ്ലീഷുകാരെപ്പോലെ തന്നെ ദ്വീപുകളിൽ വസിക്കുന്ന ഇവരും, കടലിൽ കളിച്ചുവള ർന്നവരും കടൽ യുദ്ധത്തിന്നു ജാത്യാവാസനയുള്ളവരും ആണെങ്കിലും, ഈ വാസനയെ വർദ്ധിപ്പിക്കുവാൻ യാതൊരു ശ്രമവും അവർ ചെയ്തിരുന്നില്ല. കടൽ സൈന്യത്തിൽ ചേർന്നിരുന്നവരെ പരിഷ്കൃതരീതിയിൽ യുദ്ധം ചെയ് വാൻ പഠിപ്പിക്കുന്നതിന്നായി ൧൮൭൩-ൽ ചക്രവർത്തി ഒരു 'കാളേജ്' ഏർപ്പെടുത്തുകയും, ബ്രിട്ടീഷ് ഗവർമ്മേണ്ടിൽനിന്നും ൩0 സേനാധിപന്മാരെ വായ്പവാങ്ങി അദ്ധ്യാപകന്മാരായി നിയമി ക്കയും ചെയ്തു. ജപ്പാനിൽ ഇപ്പോൾ ൩൧ വലിയ പടക്കപ്പലു കളും ൨൩ 'ടോർപ്പിഡോ' ബോട്ടുകളുമുണ്ട്. മുപ്പതുകൊല്ലം കൊണ്ട് കടൽയുദ്ധത്തിൽ ഇവർ സമ്പാദിച്ചിട്ടുള്ള പാണ്ഡിത്യം ആലോചിച്ചുനോക്കി

                                  10 * [ 79 ] 
 ൭൪          പ്രബന്ധമഞ്ജരി രണ്ടാംഭാഗം

യാൽ എവനും വിസ്മയം തോന്നിപ്പോകും. ധൈര്യമായി യുദ്ധം ചെയ് വാനും, യുദ്ധതന്ത്രങ്ങളും കൗശലങ്ങളും കണ്ടു മനസ്സിലാ ക്കുവാനും, അവരവരുടെ ജോലി ശരിയായി നടത്തുവാനും, ഇവർ കാണിക്കുന്ന താല്പര്യവും പ്രാപ്തിയും ഇംഗ്ലീഷ് കാർക്കുള്ള തിൽ ഒട്ടും കുറവല്ലത്രെ. ൧൮൯൪-ൽ ചൈനയും ജപ്പാനുമായി ഉണ്ടായ യുദ്ധത്തിലാണ ജപ്പാൻകാർ യുദ്ധത്തിൽ സമർത്ഥന്മാ രാണെന്നു പരബോദ്ധ്യം വന്നത്.

ജപ്പാനും റഷ്യയുമായി ചെയ്തിട്ടുള്ള ഉടമ്പടിക്കു വിരോധമായി മഞ്ചൂരിയാരാജ്യം അപഹരിക്കുവാൻ ഈയിടയിൽ റഷ്യക്കാർ നാനാപ്രകാരേണ ചെയ്തുവന്നിരുന്ന അക്രമപ്രവൃത്തികളെ ജപ്പാൻകാർ വിരോധിച്ചിട്ടും നിർത്താത്തനിമിത്തം, സ്വയ രക്ഷക്കുവേണ്ടി ജപ്പാൻ റഷ്യയോടു യുദ്ധത്തിന്നു പുറപ്പെട്ടതും, യുദ്ധം ആരംഭിച്ചദിവസമായ ഫിബ്രവരി ൮-ആംതി അർദ്ധരാത്രി 'ആർതർ' എന്ന തുറമുഖത്തുവെച്ച് റഷ്യക്കാരുടെ മൂന്നു വലിയ പടക്കപ്പലുകളെ നശിപ്പിച്ചതു മുതൽക്ക് കടലിലും കരയിലും ജപ്പാൻ ഇന്നേവരെ ഇടവിടാതെ ജയം നേടിവന്നിട്ടുള്ള വിവരവും വായനക്കാർക്ക് അറിവുള്ള സംഗതികളാകയാൽ അവയെപ്പറ്റി ഇവിടെ വിസ്തരിച്ചു പറയുന്നില്ല. 'ആർതർ', 'വ്ലാഡീവോസ്തോക്ക്' എന്ന തുറമുഖങ്ങളിലാണു റഷ്യക്കാർ പടക്കപ്പലുകൾ ശേഖരിച്ചിട്ടുള്ളത്. ജപ്പാനിലെ മുഖ്യമായ തുറമുഖങ്ങൾ 'യോക്കഹാമ', 'ഹാക്കൊഡേറ്റു', 'നാഗസാകി', എന്നിവയാകുന്നു.

ജപ്പാൻ സാമ്രാജ്യത്തെക്കുറിച്ച് രസകരമായ പല സംഗതികൾ ഇനിയും പ്രസ്താവിക്കുവാൻ ഉണ്ടെങ്കിലും സ്ഥലച്ചുരുക്കത്താൽ നിവൃത്തിയില്ലാതെ വന്നിരിക്കുന്നു. അന്യ ജാതിക്കാർക്കില്ലാത്ത തായ ചില അപൂർവ്വഗുണങ്ങൾ ജപ്പാൻകാർക്കുള്ളതായി കാണു ന്നുണ്ട്. ഒന്നാമത്തേത് കീഴ്വണക്കമാകുന്നു. മേലധികാരികളേ യും, വയസ്സുമൂത്തവരേയും ഈ കൂട്ടരെപ്പോലെ മറ്റാരും ബഹു മാനിക്കുകയോ കീഴ്വണങ്ങുക [ 80 ] യോ ചെയ്യുന്നില്ല. ആത്മാഭിമാനത്തിനു കുറവുവരാത്ത വിധത്തിൽ ബഹുമതി ചെയ്യേണ്ടത് നമ്മുടെ എല്ലാവരുടേയും ചുമതലയാകുന്നു. ബുദ്ധിവെക്കുമ്പോൾതന്നെ ജപ്പാൻകുട്ടികൾക്ക് കൊടുക്കുന്ന ഉപദേശവും, ഷിന്റൊമതത്തിന്റെ പ്രഥമ സിദ്ധാന്തവും ഇതുതന്നെയാണല്ലൊ. എല്ലാവരും പ്രമാണിത്വം നടിച്ച് പുറപ്പെട്ടാൽ യാതൊരു കാൎയ്യവും ശരിയായി നടക്കുന്നതല്ലെന്നു ഇവർ നല്ലവണ്ണം മനസ്സിലാക്കീട്ടുണ്ട്.

അറിവ് സമ്പാദിക്കുന്നതിനുള്ള അതിതാല്പര്യമാകുന്നു പിന്നത്തെ പ്രത്യേകഗുണം. എന്തു വിദ്യയായാലും, കൈത്തൊഴിലായാലും, ശാസ്ത്രമായാലും, കണ്ടാൽ അതു പഠിച്ചു തീരുന്നതുവരെ ഇവർക്ക് സമാധാനമില്ല. ഈ കാര്യത്തിൽ ഇവർക്ക് അലംഭാവവും അഹംഭാവവുമില്ല.

ഇനി ഒരു ഗുണമുള്ളത് അവരവരുടെ പ്രവൃത്തി എടുക്കുന്നതിൽ എല്ലാവർക്കുമുള്ള സന്തോഷമാണ്. ഈ സ്വഭാവം എല്ലാജാതിക്കാർക്കും, തൊഴിലുകാർക്കും ഒരുപോലെയുള്ളതാകുന്നു. പ്രധാനമന്ത്രി ഗൌരവമായ ഒരു രാജ്യകാര്യത്തെപ്പറ്റി പ്രതിപാദിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ മുഖത്തു നോക്കിയാൽ മന്ദഹാസം കിടന്നുകളിക്കുന്നതുകാണാം. മുൻകൂട്ടി കരുതാത്തതായ ഒരു ചിലവിന്നു കുറെ അധികം പണം വേണ്ടിവരികയും, ഖജാന ഒഴിഞ്ഞുകിടക്കയും ചെയ്യുമ്പോൾ സചിവൻ നിവൃത്തിമാർഗ്ഗം ആലോചിക്കുന്നത് ചാരുകസേലയിൽ കിടന്ന് അലക്ഷ്യമായി പുഞ്ചിരിയിട്ടുകൊണ്ടായിരിക്കും. ചിരിച്ചുകൊണ്ടാണ് പാതിരിമാർ പ്രസംഗം ചെയ്യുന്നത്. ഗുമസ്തൻ മേശയിന്മേൽ കൈവെച്ചു ബാക്കിതീരുവാൻവേണ്ടി ധൃതിപ്പെട്ട് എഴുതുമ്പോഴും, ഇഞ്ചിനിയർ വെയിലത്തുനിന്ന് പ്ലാൻ വരയ്ക്കുമ്പോഴും, മുട്ടിനൊപ്പം ചെളിയുള്ള നെൽക്കണ്ടങ്ങളിൽനിന്നു കൃഷിക്കാരൻ കന്നുപൂട്ടുമ്പോഴും, കൂലിക്കാർ ഘനമുള്ള ചുമട് ഏറ്റിക്കൊണ്ടുപോകുമ്പോഴും, എന്നുവേണ്ട, കഠിനശിക്ഷ അനുഭവിക്കുന്ന ത [ 81 ]
൭൬
പ്രബന്ധമഞ്ജരി രണ്ടാംഭാഗംടവുകാരൻ വഴിപ്പണിചെയ്യുമ്പോൾകൂടി, അവരവരുടെ ജോലി എടെക്കുന്നസമയം, എല്ലാവൎക്കും മുഖപ്രസാദം സുലഭായിട്ടുണ്ടായിരിക്കും. ഇത്ര വലിയഗുണം മറ്റെന്തെങ്കിലും ഉണ്ടോ?
ഈ ഉപന്യാസത്തിൽ നിന്ന്, ജപ്പാകാർ വളരെ താണനിലയിൽ കിടന്നിരുന്നവരാണെന്നും, അവരുടെ സമ്പത്സമൃദ്ധിയും പരിഷ്കാരവും അടുത്തകാലത്തിനുള്ളിൽ ഉണ്ടായിട്ടുള്ളതാണെന്നും കാണുന്നുണ്ട്. ഏഷ്യാരാജ്യനിവാസികൾക്ക് യൂറോപ്പിലും അമേരികയിലും ഉള്ളവരെപ്പോലെ ബുദ്ധിസാമൎത്ഥ്യവും മിടുക്കമില്ലെന്നു പശ്ചാത്യന്മാൎക്കുണ്ടായിരുന്ന അബദ്ധധാരണയെ ജപ്പാൻകാര് ഇല്ലായമചെയ്തിട്ടുണ്ടെന്നു നിസ്സംശയം പറയാം. ബുദ്ധിമാനും രാജ്യപൎഷ്കാരപ്രിയന്മായ ഒരു ചക്രവൎത്തിയും, അദ്ദേഹത്തിനുചേൎന്ന 'എൈറ്റൊ' എന്ന ഗംഭീരാശയനായ മന്ത്രിയും, ജന്മഭൂമി സ്നേഹവും, കീഴ്വണക്കവും, ഒരുമയും, ആശ്രാന്തപരിശ്രമശീലവും ഉള്ള പ്രജകളും, ആ രാജ്യത്ത് ഒന്നിച്ചുണ്ടായതിനാലാണ്, ജപ്പാൻസാമ്രാജ്യത്തിന്ന് അഭൂതപൂൎവ്വമായ അഭിവൃദ്ധിക്കും യശസ്സിനും ഇപ്പോൾ സംഗതിവന്നത്.
എ. ശങ്കരപ്പുതുവാൾ ബി.എ, ബി.എൽ.
ഹെൎമ്മൻഗുണ്ടൎത്ത് പണ്ഡിതർ

.

കഴിഞ്ഞ നൂറ്റാണ്ടിൽ ഇംക്ലീഷുപള്ളിക്കൂടങ്ങളും സൎവ്വ കലാലയവും സ്ഥാപിക്കപ്പെട്ടതിന്നു മുമ്പു, കേരളത്തിൽ മലയാളഭാഷയിൽ ഗദ്യകാവ്യങ്ങൾ എഴുതി പ്രചരിപ്പിക്കുന്നതിന്നു കേരളീയരിൽ ആരും ഉദ്യമിച്ചിരുന്നില്ല. ഇങ്ങിനെയിരിക്കെ, ഏറക്കുറയ എഴുപത്തഞ്ചുസംവസ്രങ്ങൾക്കുമുമ്പെ, കേരളീയരോടും അവരുടെ ഭാഷയോടും ഉള്ള പ്രതിപത്തി നിമിത്തം മാത്രം, അദ്ധ്വാനിച്ചു ഭാഷ പതിച്ചു, നിൎദ്ദാക്ഷിണ്യം
[ 82 ] ധനവ്യയംചെയ്ത്, അച്ചുകൂടങ്ങൾ സ്ഥാപിച്ചു, പുസ്തകങ്ങൾ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയതു മിഷ്യനരിമാരായിരുന്നു എന്നത് ഒരിക്കലും വിസ്മരിച്ചുകൂടാത്ത ഒരു കാര്യമാകുന്നു. കേരളത്തിൽ പ്രവൃത്തി ചെയ്തുപോരുന്ന മൂന്നോ നാലോ മിഷ്യൻസമൂഹങ്ങളിൽ ഒന്നായ ബാസൽമിഷ്യൻ സംഘത്തിന്റെ ശാഖയെ മലയാളജില്ലയിൽ സ്ഥാപിച്ച ഹെൎമ്മൻ ഗുണ്ടൎത്തുപണ്ഡിതർ, മലയാളഭാഷയുടെ അനാഥസ്ഥിതിയെ കണ്ടു പരിതപിച്ച്, അതിന്റെ പോഷണത്തിന്നും അഭ്യുദയത്തിന്നും ഉൽകൎഷത്തിന്നും വേണ്ടി യത്നിക്കേണ്ടതിന്നു കേരളീയരെ പ്രോത്സാഹിപ്പിപ്പാൻ തന്നാൽ കഴിയുംവണ്ണം മുപ്പതുവൎഷത്തിൽപരം അശ്രാന്തപരിശ്രമം ചെയ്തതിനാൽ, അദ്ദേഹത്തിന്റെ നാമധേയത്തെ കേട്ടിട്ടുള്ള ഏവൎക്കും ആ മഹാന്റെ ജീവചരിത്രത്തിന്റെ ഒരു സംക്ഷേപമെങ്കിലും വായിക്കുന്നതു രസകരമായിരിക്കുമെന്നതിന്നു സംശയമില്ല.

൧൮൧൪-ാം കൊല്ലം ഫെബ്രുവരിമാസം ൧൪-ാം തിയ്യതി ജെൎമ്മനിയിലെ സ്റ്റട്ട്ഗാൎട്ട് എന്ന പട്ടണത്തിൽ ജനിച്ച ഹെൎമ്മൻ ഗുണ്ടൎത്ത്, ശൈശവത്തിൽ തന്നെ തന്റെ അസാമാന്യമായ ബുദ്ധിശക്തിപ്രത്യക്ഷപ്പെടുത്തിയിരുന്നു. നാലാംവയസ്സുമുതൽ ആറാം വയസ്സുവരെ, വീട്ടിൽവെച്ചുതന്നെ, ജൎമ്മൻ, ലത്തീൻ എന്നീ രണ്ടുഭാഷകൾ പഠിച്ചശേഷം, ഒന്നാമതു സ്റ്റട്ട്ഗാട്ടിലെ ഒരു ചെറിയ പള്ളിക്കൂടത്തിലും, അതിൽപിന്നെ അവിടത്തെ മുഖ്യമായ ഹൈസ്കൂളിലും പഠിച്ചു, പതിനേഴാംവയസ്സിൽ സൎവ്വകലാശാലയിൽ പ്രവേശനം ലഭിപ്പാനുള്ള മെടിക്യുലേഷൻ പരീക്ഷ എത്രയും ബഹുമതിയോടെ ജയിച്ചു ത്യൂബിങ്ങൻ നഗരത്തിലെ സൎവ്വകലാശാലയിൽ ചെന്നു ചേൎന്നു. ഹൈസ്കൂളിൽ പഠിച്ചിരുന്ന അവസാനത്തെ രണ്ടു വൎഷങ്ങളിൽ അവിടെ ഒന്നാം ഉപാദ്ധ്യയനായിരുന്നതു, വിലാത്തിയിലേ നാസ്തികന്മാരിൽ ശ്രുതിപ്പെട്ട ഒരുവനായ ദാവീദ്സ്ത്രൌസ് പണ്ഡിതരായിരുന്നു. അദ്ദേഹം അക്കാലത്തു തീരെ നാസ്തികനായിരുന്നി [ 83 ] ല്ലെങ്കിലും, അദ്ദേഹത്തിന്റെ ആശ്ചര്യകരമായ ജ്ഞാനവും, അസാമാന്യമായ പ്രാപ്തിയും യുവാക്കളുടെ മനസ്സിനെ ആകൎഷിക്കയും, തന്റെ അഭിപ്രായത്തെ അന്യരെക്കൊണ്ടു സ്വീകരിപ്പിക്കയും ചെയ്‌വാൻ തക്കവണ്ണം അദ്ദേഹത്തിന്നുണ്ടായിരുന്ന വാഗ്വൈഭവവും, വൈദഗ്ദ്ധ്യവും, ഹെൎമ്മൻഗുണ്ടൎത്തിനേയും, മറ്റു പല സമൎത്ഥരായ വിദ്യാത്ഥികളേയും, ലൌകീകജ്ഞാനത്തിൽ നൈപുണ്യം സമ്പാദിക്കുന്നതാണ് പുരുഷാൎത്ഥം എന്നുള്ള വിചാരത്തിന്മേൽ അതിന്നായി യത്നിപ്പാൻ ഉദ്യമിപ്പിച്ചു.

സൎവ്വകലാശാലയിൽ ചെന്നു ചേൎന്നശേഷം, അവിടത്തെ നിബന്ധനപ്രകാരം, ഒന്നാം വൎഷംമുതൽ തന്നെ ഗുണ്ടൎത്ത് തത്വശാസ്ത്രം പഠിപ്പാനാരംഭിച്ചു. ഏറത്താമസിയാതെ, മുൻപറഞ്ഞ സ്ത്രൌസ്പണ്ഡിതരും, ബെൎല്ലിൻപട്ടണത്തിൽ ചെന്നു ജൎമ്മൻകാരുടെ ഇടയിൽ ശ്രുതിപ്പെട്ട തത്വശാസ്ത്രജ്ഞനായ 'ഹേഗെൽ' എന്ന വേദാന്തിയുടെ സിദ്ധാന്തത്തെ അവലംബിച്ചു, ത്യൂബിങ്ങൻ സൎവ്വകലാലയത്തിലെ ഒരു ഗുരുനാഥനായി, ഗുണ്ടൎത്ത് പഠിച്ചിരുന്ന ശാലയിലേക്കു ചെന്നു. അവിടെ വെച്ച് ഈ നവീനവിശ്വാസത്തെ എത്രയും കൌതുകമായ രീതിയിൽ പഠിപ്പിപ്പാൻ തുടങ്ങിയപ്പോൾ, തന്റെ പഴയ ശിഷ്യനും ഇഷ്ടഭക്തനുമായ ഗുണ്ടൎത്തും, ആ യുവാവെന്നപോലെതന്നെ ബുദ്ധിശാലിയും സമൎത്ഥനുമായ 'മെഗ്ലിങ്ങ' എന്ന വേറൊരു വിദ്യാൎത്ഥിയും ഹേഗെലിന്റെ വേദാന്തസിദ്ധാന്തത്തെ അംഗീകരിച്ചു ക്രിസ്തുമതത്തെ തീരെ നിരാകരിച്ചുകളഞ്ഞു.

ഹേഗൽ എന്ന വേദാന്തിയും, വിഷയസക്തനായ 'ഗേഥെ' എന്ന കവിശ്രേഷ്ഠനും എഴുതിയ പുസ്തകങ്ങൾ ഗുണ്ടൎത്തിനെ ഒരു പാഷണ്ഡിയാക്കിത്തീൎത്തെന്ന് അച്ഛനമ്മമാർ കേട്ടപ്പോൾ, അവർ ഭ്രമിച്ചു കൂടക്കൂടെ മകന്നു ഹിതോപദേശങ്ങളടങ്ങിയ അനേകം എഴുത്തുകൾ എഴുതി അയച്ചെങ്കിലും, അവയൊന്നും മകന്റെ ഹൃദയത്തിൽ പ്രതിഫ [ 84 ] ലിച്ചില്ല. ഗുണ്ടൎത്തിനേയും മെഗ്ലിങ്ങിനേയും സ്ത്രൌസ് പണ്ഡിതർ തന്റെ ഉത്തമശിഷ്യന്മാരായി ഗണിക്കയും, മേലാൽ ഈ സിദ്ധാന്തത്തെ രാജ്യമെങ്ങും വ്യാപിപ്പിക്കുന്ന പണ്ഡിതാഗ്രഗണ്യന്മാരായി അവർ കീൎത്തിസമ്പാദിക്കുമെന്നു പ്രസ്താവിക്കും ചെയ്തിരുന്നുപോൽ. എങ്കിലും സ്ത്രൌസ് പണ്ഡിതരുടെ ആഗ്രഹം സാധിച്ചില്ല. ഈയുവാക്കൾ ഇരുവരും, ബുദ്ധിമാന്മാരായ ഗ്രന്ഥകൎത്താക്കന്മാരുടെ കൃതികളേയും സമൎത്ഥന്മാരായ ഗുരുഭൂതന്മാരുടെ അദ്ധ്യാപനത്തേയും വിലമതിച്ചിരുന്നെങ്കിലും, അടിമകളേപ്പോലെ അന്യാഭിപ്രായത്തെ പിന്തുടരാതെ, സ്വന്തബുദ്ധിയും ആലോചനയും വേണ്ടുംവണ്ണം ഉപയോഗിക്കുന്ന സ്വഭാവവും അവൎക്കുണ്ടായിരുന്നതിനാൽ, സൎവ്വകലാശാലയെ വിടുന്നതിന്നു മുമ്പെതന്നെ, ഹേഗെലിന്റെയും സ്ത്രൌസിന്റെയും ഉപദേശങ്ങളെ ഓരോന്നോരോന്നായി ഖണ്ഡിക്കയും, ക്രമേണ അവയുടെ ദോഷങ്ങളേയും ന്യൂനതകളേയും പ്രത്യക്ഷമായി ഗ്രഹിക്കയും, ഒടുവിൽ, ഗുരുനാഥന്നു വലുതായ ഇച്ശാഭംഗം നേരിടത്തക്കവണ്ണം, ഈ നവീനവിശ്വാസത്തെ ഇരുവരും ത്യജിച്ചു, തങ്ങളുടെ പൂൎവ്വവിശ്വാസത്തെ തന്നെ വീണ്ടും പുരസ്കരിക്കയും ചെയ്തു.

മെഗ്ലിങ്ങ് പരീക്ഷ ജയിച്ചു, തത്വശാസ്ത്രപണ്ഡിതർ (ഡാക്ടർ ഓഫ് ഫിലോസൊഫി) എന്ന സ്ഥാനവും ലഭിച്ച്, ഒരു മിഷ്യനരി ആയി തീരേണം എന്ന ആകാംക്ഷയോടെ വൈദികവിദ്യാഭ്യാസത്തിന്നായി ബാസലിലെ മിഷ്യൻകോളേജിൽ ചെന്നു ചേൎന്നു. ഗുണ്ടൎത്തും, ഏറ്റവും ബഹുമതിയോടെ, ആ പരീക്ഷ ജയിച്ച് അതേ സ്ഥാനവും സമ്പാദിച്ചുവെങ്കിലും, മേലാൽ എന്തുവേണ്ടു എന്നു സംശയിച്ചിരിക്കുമ്പോൾ, അപ്രതീക്ഷിതമായി ഈ രാജ്യത്തിൽ വരേണ്ടതിന്നുള്ള ഒരു മാൎഗ്ഗമുണ്ടായി. അന്നു, മതിരാശിപട്ടണത്തിൽ, ഗ്രോവ്സ് (Groves) എന്നു പേരായി വളരെ ധനികനായ ഒരു [ 85 ] ഇംഗ്ലീഷുകാരൻ സ്വന്തപണം ചിലവുചെയ്തു മിഷ്യൻവേല നടത്തിവന്നിരുന്നു. അതിന്റെ ശാഖകളായി, തിരുനെൽവേലിയിലും, വടക്കൻ ആൎക്കാട്ടിലും അദ്ദേഹത്തിന്റെ ശമ്പളത്തിന്മൽ വേലചെയ്യുന്നവരുമുണ്ടായിരുന്നു. ഈ സായ്പ് വിലാത്തിയിൽ ദേഹസുഖത്തിന്നായി ചെന്നപ്പോൾ ഗുണ്ടൎത്തിനെക്കുറിച്ചു കേൾപ്പാനിടയായതിനാൽ, ത്യൂബിങ്ങനിൽചെന്ന് അദ്ദേഹത്തേയും മാതാപിതാക്കന്മാരേയും പറഞ്ഞു സമ്മതിപ്പിച്ച്, മതിരാശിയിൽ താൻ ആരംഭിപ്പാൻ നിശ്ചയിച്ചിരുന്നഒരുശാലയിലെപ്രധാനാദ്ധ്യാപകനായിത്തീരുവാൻ തക്കവണ്ണം, ഇംഗ്ലീഷു പഠിപ്പാനായി ആറുമാസം ലണ്ടനിൽ ചെന്നു പാൎക്കേണം എന്നു പറഞ്ഞു ഗുണ്ടൎത്തിനെതന്റെ കൂടെതന്നെ അവിടേക്കു കൂട്ടിക്കൊണ്ടുപോയി. ആറുമാസം അവിടെ പാൎത്ത് ഇംഗ്ലീഷുപഠിച്ചശേഷം ഗുണ്ടൎത്തും ഗ്രോവ്സ്‌സായ്പും, പ്രവൃത്തിക്കായി അദ്ദേഹം നിയമിച്ചിരുന്ന വേറെ രണ്ടു സായ്പുമാരും രണ്ടുമദാമ്മമാരും കൂടി, മതിരാശിയിലേക്കു പുറപ്പെട്ടു. അക്കാലത്തെ യാത്രാസമ്പ്രദായപ്രകാരം, മൂന്നുമാസംകൊണ്ടു മതിരാശിയിലെത്തി. കുറെ മാസത്തോളം മതിരാശിയിൽ പ്രവൃത്തിച്ചശേഷം, ഗ്രോവ്സ് സായ്പു തിരുനെൽ വേലിയിൽ റീനിയസ്സ് എന്ന ഒരു ജൎമ്മൻമിഷ്യനരി സഹായിപ്പാനായി, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം, ഗുണ്ടൎത്ത് അവിടേക്കു പോകേണ്ടിവന്നു. അഞ്ചാറു മാസത്തിന്നു ശേഷം ഗ്രോവ്സ് സായ്പ്, ഗുണ്ടൎത്തിനെ അവിടെ നിന്നു ആൎക്കാട്ടിലെ ചിറ്റുരിലേക്കു സ്ഥലംമാറ്റിയെങ്കിലും, ആ കൊല്ലത്തിൽ തന്നെ റീനിയസ്സ് സായ്പ് മരിച്ചുപോയതിനാൽ ഗുണ്ടൎത്തിനെ വീണ്ടും തിരുനെൽവേലിയിലേക്കുതന്നെ സ്ഥിരമായി അയച്ചു. ഇങ്ങിനെയാകുന്നു അദ്ധ്യാപപനായിവന്ന ഗുണ്ടൎത്ത്പണ്ഡിതർ ഒരു മിഷ്യനരിയായിതീൎന്നത്.

ഈ സമയംകൊണ്ടു ഗുണ്ടൎത്ത് പണ്ഡിതർ തമിഴും, [ 86 ] തെലുങ്കും നല്ലവണ്ണം വശമാക്കിയിരുന്നു. എന്നാൽ തിരുനെല്വേലിയിൽ ഒരു കൊല്ലത്തിലധികം ഇരിക്കേണ്ടിവന്നില്ല. തന്റെ സ്നേഹിതനായ മെഗ്ലീങ്ങ് പണ്ഡിതർ ഇതിന്നിടയിൽ, ബാസൽമിഷ്യനരിയായി മംഗലപുരത്തു വന്നു വേലചെയ്കയായിരുന്നു. മലയാളജില്ലയിലെ തലശ്ശേരിനഗരത്തിൽ ഡിസ്ട്രിക്ടജഡ്ജിയായിരുന്നു സ്ത്രേഞ്ച്സായ്പ് (Strange) ഉദ്യോഗത്തിൽനിന്നു പെൻഷൻവാങ്ങി പിരിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സ്വന്തമായ ഇല്ലിക്കുന്നെന്ന ഒരു വലിയകുന്നും അതിന്മേൽ താൻ പണിയിച്ചിരുന്ന ഒരു വലിയ ബങ്കളാവും ബാസൽമിഷ്യന്നു സമ്മാനിച്ചിരുന്നതിനാൽ ഗുണ്ടൎത്ത് പണ്ഡിതർ അവിടെചെന്നു താമിച്ചു ബാസൽമിഷ്യൻവകയായി പ്രവൃത്തി ആരംഭിക്കേണം എന്നു മെഗ്ലീങ്ങ് താല്പൎയ്യമായി ഒരു എഴുത്തെഴുതി അയക്കയുണ്ടായി. ഗുണ്ടൎത്ത് പണ്ഡിതർ ഉടനെതന്നെ ഗ്രോവ്സ്‌സായ്പിന്റെ അനുമതിയോടുകൂടെ, അടുത്തസമയത്തു വിവാഹം ചെയ്തിരുന്ന മദാമ്മയുമായി, തലശ്ശേരിയിൽചെന്ന് അവിടെ പാൎത്തുവേലതുടങ്ങി. ഇതായിരുന്നു മലയാളജില്ലയിൽ ബാസൽമിഷ്യൻപ്രവൃത്തിയുടെ ആരംഭം. ഇതു ൧൮൩൮-‌ാം കൊല്ലത്തിലായിരുന്നു. ഗുണ്ടൎത്ത് പണ്ഡിതർ തമിഴും, തെലുങ്കും നല്ലവണ്ണം അറിഞ്ഞിരുന്നതിനാൽ നാലഞ്ചുമാസംകൊണ്ടു മലയാളം സാമാന്യം നല്ലവണ്ണം പഠിച്ചുവെങ്കിലും, അവയുടെ സഹോദരിയായ മലയാളം ആ രണ്ടു ഭാഷകളേക്കാൾ അത്യന്തം ദാരിദ്ര്യസ്ഥിതിയിലാണിരിക്കുന്നതെന്നും, മലയാളികൾ അതു ഗ്രഹിക്കേണമെങ്കിൽ അവരെ ബാധിച്ചിരിക്കുന്ന നിദ്രാമയക്കത്തിൽനിന്ന് അവരെ ഉണൎത്തേണ്ടതാണെന്നും ഉടനെ ബോധിക്കയും, മലയാളഭാഷയിൽ എഴുതപ്പെട്ടിരുന്ന എല്ലാവിധ ഗ്രന്ഥങ്ങളും ശേഖരിപ്പാൻ ആ കാലം മുതൽതന്നെ ഉത്സാഹിക്കയും ചെയ്തുകൂടാതെ, ഇല്ലിക്കുന്നിൽന്മേൽ ഒരു കല്ലച്ചുശാല സ്ഥാപിച്ച് അവിടെനിന്നു ചെറുപുസ്തകങ്ങൾ (മതസംബന്ധമായും, വിദ്യാവിഷ [ 87 ] യ സംബന്ധമായും) പ്രസിദ്ധപ്പെടുത്തിതുടങ്ങുകയും ചെയ്തു. മലയാളഭാഷയിലെ ഒന്നാംമാസികയായ 'പശ്ചിമോദയം' എന്ന പത്രിക ഈ സ്ഥലത്തുനിന്നാണ് പുറപ്പെട്ടത്. ഇതിൽ ചരിത്രം, ഭൂമിശസ്ത്രം, ശരീരശാസ്ത്രം, പ്രകൃതിശാസ്ത്രം, ഗണിതശാസ്ത്രം മുതലായ വിഷയങ്ങളെപറ്റി അനേകം ഉപന്യാസങ്ങളുണ്ടായിരുന്നതിനാൽ ഗുണ്ടൎത്ത് പണ്ഡിതൎക്ക് ഈ മാസികയുടെ വായനക്കാരായ ഹിന്തുക്കളിൽ പല വിദ്വാന്മാരുമായി സംസൎഗ്ഗം ചെയ്യുന്നതിന്ന് ഇടയായി. അവരിൽ കുറ്റിയാടി, കടത്തനാട് എന്നീ സ്ഥലങ്ങളിലെ രാജാക്ക്ന്മാരും, കോലത്തിരിരാജാവും സായ്പിന്റെ ഉത്തമ സ്നേഹിതന്മാരായിരുന്നു.

൧൮൩൮ മുതൽ ൧൮൫൦ വരെ തലശ്ശേരിയിലും, ൧൮൫൧ മുതൽ ൧൮൫൫ വരെ കണ്ണൂരിലും, ൧൮൫൬-‌ാം കൊല്ലം മംഗലപുരത്തും താമസിച്ചു, മുഖ്യമായി സ്കൂളുകളിലും സാഹിത്യസംബന്ധമായും വേലചെയ്തുകൊണ്ടിരുന്നു. ൧൮൫൭-‌ാംകൊല്ലം, മുമ്പു തലശ്ശേരിയിൽവെച്ചു പരിചയമായിരുന്ന റോബിൻസൻ എന്ന തുക്ടിസായ്പ് മദ്രാസിൽ ഗവൎണ്ണരായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രേരണയിന്മെൽ, ഗുണ്ടൎത്ത് പണ്ഡിതർ ഒന്നാം ഗവൎമ്മ്മ്മേണ്ട് സ്കൂൾ ഇൻസ്പെക്ടൎസ്ഥാനം അംഗീകരിച്ചു. അതിനോടുകൂടെ മിഷ്യൻവേലയും നോക്കിവന്നിരുന്നതിനാൽ പ്രവൃത്തിയുടെ ഭാരവും, കുതിരപ്പുറത്തും, ശകടത്തിലുമായി ചെയ്യേണ്ടിവന്നിരുന്ന പ്രയാണവും നിമിത്തം, ഒരു കൊല്ലത്തിന്നകം രക്താതിസാരം പിടിപെട്ടു വൈദ്യന്മാരുടെ വിധിപ്രകാരം സ്വരാജ്യത്തിലേക്കു തിരിച്ചുപോകേണ്ടിവന്നു. അതിന്നിടയിൽ ഗുണ്ടൎത്ത് പണ്ഡിതർ മലയാളഭാഷയിൽ മതസംബന്ധമായ അനേകം ഗ്രന്ഥങ്ങൾ അച്ചടിച്ചു പ്രസിദ്ധമാക്കിയതിന്നുപുറമെ, പൊതുജനങ്ങളുടേയും, പാഠശാലകളുടേയും ഉപയോഗത്തിന്നായി ലോകചരിത്രം, കേരളപഴമ, പവിത്രചരിത്രം, ഓരായിരംപഴഞ്ചൊൽ, പഴഞ്ചൊൽമാല, എന്നിത്യാദി പത്തുപന്ത്രണ്ടു [ 88 ] പുസ്തകങ്ങൾ അച്ചടിച്ചു പ്രചാരംവരുത്തുകകൂടി ചെയ്തിരുന്നു. ഈ പ്രവൃത്തിയിലെല്ലാം സായ്പിന്നു മുഖ്യമായി സഹായിച്ചവരിൽ ഒരാൾ, കൊല്ലം ൯൮൫_ൽ മൂപ്പുകിട്ടിയ കൊച്ചിയിലെ വീരകേരളമഹാരാജാവ് തിരുമനസ്സിലെ പുത്രനും, ക്രിസ്തുമതാവലംബിയും ആയിരുന്ന ദിവ്യശ്രീ യാക്കോബ് രാമവൎമ്മൻ എന്ന ആളായിരുന്നു. ഇദ്ദേഹം മലയാളത്തിലും സംസ്കൃതത്തിലും നല്ല നിപുണനായിരുന്നതുകൂടാതെ, മരാമണ്ണ് മെത്രാന്റെകൂടെ (മാർ അത്താനസ്യോസ്) മതിരാശി ബിഷപ്പ്കോറീസ്കൂളിലും, പൂനയിലെ ഒരു ശാലയിലും ഇംഗ്ലീഷ് പഠിച്ചിരുന്നതിനാൽ, ആ ഭാഷയിലും സാമാന്യത്തിലധികം പാണ്ഡിത്യമുള്ള ഒരാളായിരുന്നു.

ശീമയിലെക്കുപോകുമ്പോൾ കപ്പലിലും, സ്വദേശത്തിലും വെച്ചു പ്രവൎത്തിക്കേണം എന്ന ഉദ്ദേശത്തിന്മേൽ മലയാളനിഘണ്ഡുവിന്നും, വ്യാകരണത്തിന്നും വേണ്ടി ശേഖരിച്ചിരുന്ന പുസ്തകങ്ങളും, കുറിപ്പുകളും കൂടെ കൊണ്ടൂപോയിരുന്നതിനാൽ, (അവിടെ നിന്നു മേലാൽ ഇന്ത്യാരാജ്യത്തേക്കു തിരിച്ചുപോവാൻ പാടില്ലെന്നു വൈദ്യന്മാർ ഖണ്ഡിതമായി കല്പിച്ചതു നിമിത്തം) ൧൮൭൦-‌ാം കൊല്ലത്തിന്നിടയിൽ ഈ രണ്ടു വിലയേറിയ പുസ്തകങ്ങളും എഴുതിതീൎത്തു, മംഗലപുരത്തു സ്ഥപിച്ചിരുന്ന പുതിയ അച്ചുശാലയിലേക്ക് അയച്ചുകൊടുത്തു. വിദ്യാപരിശീലനമുള്ള മലയാളികളെപ്പേരും ഈ രണ്ടു പുസ്തകങ്ങളും കണ്ടിരിപ്പാൻ ഇടയുള്ളതിനാൽ, അന്യദിക്കുകാരനായ ഒരാൾ നമ്മുടെ ഭാഷക്കുവേണ്ടി എത്ര അദ്ധ്വാനിച്ചിരിക്കുന്നു എന്നത് ഇവിടെ പ്രസ്താവിപ്പാനാവശ്യമില്ല. എങ്കിലും, 'ഗദ്യകവിഭാരത' ത്തിൽ ഇദ്ദേഹത്തെ 'പുരൂരവസ്സി' നോടുപമിച്ചിട്ടുണ്ടെന്നുള്ള സംഗതി ഇവിടെ പ്രസ്താവയോഗ്യമായിരിക്കുന്നു. മലയാളത്തിലേക്കു പോവാൻ പാടില്ലെന്നു വൈദ്യന്മാർ കല്പിച്ചതു ഗുണ്ടൎത്ത് പണ്ഡിതൎക്ക് അത്യന്തം മനഃക്ലേശത്തിന്നു കാരണമായിരുന്നെങ്കിലും, ൩൫ വൎഷങ്ങളോളം പിന്നെയും മിഷ്യനെ ചേൎന്നുതന്നെ വി [ 89 ] ലാത്തിയിൽ ഇരുന്നു വേല ചെയ്തു. പത്തൊമ്പതുഭാഷകൾ എഴുതുവാനും, വായിപ്പാനും നല്ല ശീലമുണ്ടായിരുന്നതിനാൽ പല ഭാഷകളിൽ പുസ്തകങ്ങളും, വൎത്തമാനപത്രികകളും എഴുതി പ്രസിദ്ധമാക്കുകയായിരുന്നു അവിടത്തെ പ്രവൃത്തി. അതിനിടക്കു മതസംബന്ധമായ ചില പുസ്തകങ്ങളും എഴുതി ഇങ്ങോട്ടയച്ചിരുന്നു. ൧൮൯൨_‌ാം കൊല്ലം ഗുണ്ടൎത്ത് പണ്ഡിതൎക്ക് മഹോദരം എന്ന വ്യാധി പിടിപെട്ട് ഒരു വൎഷത്തോളം കിടപ്പിലായെങ്കിലും, യാതൊരുപ്രവൃത്തിയും ചെയ്‌വാൻ വഹിയാതെ ഒരാഴ്ചയേ കിടക്കേണ്ടിവന്നുള്ളൂ. ൧൮൯൩_‌ാം കൊല്ലം എപ്രീൽമാസം ൨൪_‌ാംനു തന്റെ ൮൦_‌ാം വയസ്സിൽ, ഈ മഹാൻ പുത്രമിത്രാദികൾക്കു ഓരോ സദുപദേശങ്ങൾ നൽകിക്കൊണ്ട്, ൮ വൎഷത്തിന്നുമുമ്പെ ചരമഗതി പ്രാപിച്ച തന്റെ പത്നിയെ പിന്തുടരുകയും ചെയ്തു.


ജോസെഫ്മൂളയിൽ ബി.എ.


നിത്യശക്തികൾ.*
---------


പ്രകൃതിജനനി പണ്ടേ പെറ്റ പൈതങ്ങളല്ലേ
സുകൃതിമണികളാകും മാനുഷന്മാൎക്കജസ്രം
വികൃതിവെടിയുമാറായ് മാനസോല്ലാസമേകി-
ആകൃതിയിലരുളുന്നൂ നന്ദനോദ്യാനസൗഖ്യം.

പണ്ടു ഭഗിരഥൻ ഗംഗയെ അവതരിപ്പിച്ചു; അഗസ്ത്യമഹൎഷി സമുദ്രത്തെ മുഴുക്കെ ആചമിച്ചു; ഭാൎഗ്ഗവരാമൻ കലപ്പ എറിഞ്ഞ് സമുദ്രത്തിൽ മലയാളത്തെ വീണ്ടെടുത്തു; വിക്രമാദിത്യൻ പക്ഷിമൃഗാദികളുമായി സംഭാഷണം ചെയ്തു; ഇപ്രകാരം അനേകം ദിവ്യശക്തികൾ മനുഷ്യന്നുണ്ടായിരുന്നതായി ഇതിഹാസപുരാണാദികൾ ഘോഷിക്കുന്നതു നമുക്കു ആശ്ചൎയ്യത്തെ ജനിപ്പിക്കുന്നുണ്ട്. എന്നാൽ


 • ഇംഗ്ലീഷിൽനിന്നും എടുത്തത്. [ 90 ] ഇവയേക്കാൾ മഹത്തരകളായ ശക്തികൾ മനുഷ്യന്റെ പാൎശ്വവൎത്തിനികളാണെന്നു പറഞ്ഞാൽ, അല്ലയോ വായനക്കാരെ!, നിങ്ങൾ വിശ്വസിക്കുമോ? ഈ മഹാശക്തികൾ, സ്വതന്ത്രന്മാരായ നാടുവാഴികളെപ്പോലെ, തമ്മിൽ തിരക്കുള്ളവയാണെങ്കിലും, കൂടികാഴ്ചയിൽ വൈരം വെടിഞ്ഞ് ലോകത്തിലെ ക്ഷേമത്തെ വൎദ്ധിപ്പിക്കുന്നതു മാനുഷനേതൃത്വത്തിന്റെ ഫലമാകുന്നു.

ഒന്നുംതന്നേ തുച്ശമെന്നു തള്ളിക്കളയാവതല്ല. സ്വകൃത്യനിൎവ്വഹണത്തിൽ മനുഷ്യനു സാമൎത്ഥ്യം, ഒരിക്കലും കൂടിപ്പോയി എന്നു വരികയില്ല. അവന്റെ ജീവിതകാലം സ്വല്പം; നിൎവ്വഹിക്കേണ്ട കാൎയ്യമോ അനന്തം. പ്രകൃതിശക്തികളെ വശംവദകളാക്കി സ്വകൃത്യനിൎവ്വഹണത്തിൽ പ്രവൎത്തിപ്പിക്കുന്നതുകൊണ്ടു വേണം, ആയുസ്സിന്റെ കുറവിനെ നികത്താൻ. അതുമാത്രം പോരാ. ആത്മാഭിമാനത്തെ വൎദ്ധിപ്പിക്കണം; കായികവും മാനസികവുമായുള്ള ശക്തിയെ മനസ്സിലാക്കണം; ദുൎബ്ബലനും നിൎദ്ധനനുമായ മനുഷ്യന് എത്ര ഓജസ്സ്വികളും ധനികന്മാരുമായ സഹായികളുണ്ടെന്നു കാണണം. അറയിൽ കെട്ടിവെക്കുന്ന ധനത്തെ എണ്ണിത്തിട്ടപ്പെടുത്തുന്നതുകൊണ്ടു ഫലം വിശേഷിച്ചൊന്നുമില്ലായിരിക്കാം; എങ്കിലും എന്തു ദ്രവ്യശക്തിയുണ്ടെന്നും അതുകൊണ്ടു ലോകത്തിൽ എന്തെല്ലാം സാധിക്കാമെന്നും പരിഗണിക്കുന്നതു മനസ്സിന്ന് ഉന്മേഷപ്രദമാകാതിരിക്കയില്ല.

പുരയ്ക്കു വെളിയിൽ നമുക്കു ഇറങ്ങാം. മന്ദമാരുതൻ തലോടി നമ്മെ ആനന്ദിപ്പിക്കുന്നു. ഈ വായുഭഗവാന്റെ ശക്തി എന്തുണ്ടെന്നു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? പുറത്തു സഞ്ചരിച്ചു കാലക്ഷേവം ചെയ്യാൻ മടിക്കാത്ത ദൃഢഗാത്രനായ നിങ്ങളുടെ അയൽക്കാരനെ കാണുക. അയാൾക്ക് എത്ര കായബലം! അയാൾക്കുള്ള ഉത്സാഹമെന്ത്! പരബോധം ജനിപ്പിക്കാനുള്ള ശക്തി, സമബുദ്ധി, സൌമനസ്യം, മുതലായ വിശിഷ്ടഗുണങ്ങളെത്ര!

ഭൂമിയിൽ നാം കാണുന്ന മണ്ണ് ഉരുകി പൊടിഞ്ഞ [ 91 ] ലോഹങ്ങളാണെന്നും, സ്ഥലമയമായ ഭൂഭാഗത്തിനു ആവരണമായിരിക്കുന്ന പാറകളുടെ അൎദ്ധഭാഗവും അമ്ലജനകവാതകം(ആക്സിജൻ) ആണെന്നും ശാസ്ത്രം പ്രതിപാദിക്കുന്നു. രാപ്പകൽ എന്നുള്ള ക്രമമില്ലാതെ സൂൎയ്യൻ സൎവ്വദാ ജ്വലിച്ചുകൊണ്ടിരുന്നെങ്കിൽ നാം കാണുന്ന വൈരക്കല്ലു പുകയായി പോകുമായിരുന്നു, ശ്ലക്ഷ്ണശിലാനിൎമ്മിതകളായ ചന്ദ്രശാലകൾ ഭസ്മമാകുമായിരുന്നു. ഇതുപോലെ, ജ്യോതിസ്സ്, വിദ്യുച്ഛക്തി, ആകൎഷണശക്തി മുതലായവയുടെ പ്രവൃത്തി നിമിത്തമത്രെ. വൃക്ഷലതാദികൾ മുളച്ചു ഭൂമി ഇപ്പൊഴത്തെ അവസ്ഥയെ പ്രാപിച്ചിരിക്കുന്നത്. ഈ തത്വങ്ങൾ അറിയുന്നവർ എത്രപേരുണ്ട്? ഈ മഹാശക്തികൾ ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കുന്നവൎതന്നെ ചുരുക്കം. ഒരു തുള്ളി വെള്ളത്തിൽ കടുത്ത മിന്നലിനോടൊപ്പം വിദ്യുച്ഛക്തിയുണ്ടെന്നു പ്രസിദ്ധനായ ഫാറഡേ (Faraday) എന്ന രസതന്ത്രശാസ്ത്രജ്ഞൻ പ്രസ്താവിച്ചിട്ടുണ്ട്. മാവിൽനിന്നു പഴുത്തു പൊഴിയുന്ന മാങ്ങ പെറുക്കാൻ നാം ഓടുന്നുണ്ടല്ലൊ. ഈ മാങ്ങയ്ക്കുള്ള മണവും സ്വാദും എവിടെനിന്നുണ്ടായി? എത്ര ചതുൎയ്യുഗകാലം വിദ്യുച്ഛക്തി മുതലായ മഹാശക്തികൾ ഭൂമിയെ പിളൎന്ന് അടിയിലുണ്ടായിരുന്ന മണ്ണുകളെ കിളൎത്തി മഴയും കാറ്റും തട്ടിക്കഴിഞ്ഞതിനു മേലാണ്? ഫലങ്ങൾക്കു മണവും സ്വാദും ഉണ്ടായത്? റയിൽവണ്ടിയിലും മറ്റും കല്ക്കരി എരിയുന്നതു നാം കണ്ടിട്ടുണ്ടല്ലൊ. പ്രളയകാലത്തിനുമുമ്പുണ്ടായിരുന്ന മരങ്ങൾ സംഗ്രഹിച്ചുവെച്ചിരുന്ന സൂൎയ്യരശ്മികളുടെ ചൂടിനെയും വെളിച്ചത്തേയുമാണ് ഇന്നു കല്ക്കരി വെളിപ്പെടുത്തുന്നത്.

വളക്കുഴിയിൽനിന്നും ഒരു തൊട്ടി മണ്ണടുത്തു നോക്കുക. അതിൽ എന്തുണ്ടെന്നു നാം അറിയുന്നുണ്ടൊ? ഒരു കൃഷിക്കാരാനാകട്ടെ അതിൽ നല്ല മാമ്പഴം, നാരങ്ങ മുതലായ ഫലങ്ങളുണ്ടെന്നു കാണുന്നു. അവൻ എതാനും വിത്ത് അതിൽ വിതച്ചു കാറ്റും മഴയും വെയിലും കൊള്ളത്തക്കവിധം [ 92 ] വെക്കുന്നു. അചിരേണ മണ്ണിന്റെ ഗുണങ്ങൾ വെളിവാകുന്നു. നല്ല മാവും നാരകവുമുണ്ടായി ഫലഭരത്താൽ ശോഭിക്കുന്നു.

ഈ പ്രകൃതിശക്തികളെയാണ് വേദങ്ങൾ സ്തുതിക്കുന്നത്. അഗ്നി, വായു, ജലം മുതലായവയുടെ മാഹാത്മ്യത്തെയാണ് വേദമന്ത്രങ്ങൾ ഉൽഘോഷിക്കുന്നത്. അഭേദ്യത, അനശ്വരത മുതലായ ദിവ്യഗുണങ്ങൾ ഈ ശക്തികൾക്കുണ്ട്. സൂൎയ്യന്റെ ഒരു രശ്മിപോലും നശിച്ചിട്ടില്ല; ഭൂമിയുടെ ഒരു അണുപോലും ഇല്ലാതായിട്ടില്ല; ആകൎഷണശക്തി പദാൎത്ഥങ്ങളെ സദാ സംഗമിപ്പിക്കതന്നേ ചെയ്യുന്നു; ചൂട് അണുക്കളെ സൎവ്വദാ പ്രസരിപ്പിക്കുന്നു; വെളിച്ചം എപ്പൊഴും ആനന്ദപ്രദമായിത്തന്നേയിരിക്കുന്നു; കാറ്റു സുഖത്തെ നൾകുന്നു; ജലത്തിനു സൃഷ്ടികാലത്തുണ്ടായിരുന്ന ഓഷധിഗുണം ഇന്നുമുണ്ട്. ഒന്നിനും നാശമില്ല സ്ഥലഭേദമേയുള്ളു. ഉഷ്ണം ഇവിടെ കുറവാണെങ്കിൽ മറുദിക്കിൽ കൂടുതലുണ്ട്; മലയാളത്തു മഴയധികമുണ്ടെങ്കിൽ പരദേശത്തു അതിന് അത്രയ്ക്കും കുറവുണ്ട്; കടൽ ഒരു കരയിൽ ഇറങ്ങിയാൽ മറുകരയിൽ ഏറുന്നു.

പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ചത്തിൽ മനുഷ്യനു എവിടെയാണ് അവകാശം? തൃണവും മനുഷ്യനും ഒരുപോലെ ഈ പ്രകൃതിശക്തികൾക്ക് അടിമകളത്രെ. കാറ്റടിക്കുന്നവഴിക്കു കപ്പലോടുമ്പോലെ, പ്രകൃതിശക്തികളെ അനുസരിക്കയല്ലാതെ മനുഷ്യനു ഗത്യന്തരമുണ്ടൊ? ഉണ്ട്. ഇവയെക്കാൾ മഹത്തരങ്ങളായ ഒരുതരം ദിവ്യശക്തികൾ മനുഷ്യനുണ്ട്. ഈ മാനസശക്തികൾ-എന്നുവെച്ചാൽ മനസ്സ്, ബുദ്ധി, ധൎമ്മബോധം, സങ്കല്പം, മുതലായവ- "തീ വെള്ളം പുക കാറ്റിവറ്റ"യെപ്പോലെ ബാഹ്യേന്ദ്രിയഗോചരങ്ങളല്ലെങ്കിലും അന്തരിന്ദ്രിയങ്ങൾക്കു വിഷയീഭവിക്കുന്നു. പ്രകൃതിശക്തികൾക്കുള്ളതുപോലെ, മാനസശക്തികൾക്കും നിയമങ്ങളുണ്ട്. മഹാകവിവചസ്സപോലെ പ്രസന്ന [ 93 ] ഗംഭീരങ്ങളായ ഈ നിയമങ്ങളെ മനസ്സിലാക്കുന്നത് അത്ര സുകരമല്ല.

വെളിച്ചം, ചൂടു, നീരാവി, മുതലായവയ്ക്കെല്ലാം നാശമില്ലെന്നുള്ളതുപോലെ മനശ്ശക്തികൾക്കും ലയമില്ല. പരിണാമം രണ്ടിനുമുണ്ട്. മനശ്ശക്തികളെകൊണ്ടു മനുഷ്യൻ പ്രകൃതിശക്തികളെ നിയമനം ചെയ്തു സ്വാധീനപ്പെടുത്തുന്നു. ഇതരപ്രാണികൾക്ക് ഇതു സാദ്ധ്യമല്ല. മനുഷ്യനു തന്നേയും ജ്ഞാനോല്പന്നദശക്കു മേലേ ഇതു സാധ്യമാകുന്നുള്ളൂ. അതുവരെ, ആകൎഷണശക്തികൊണ്ടു ഫലങ്ങൾ ഭൂമിയിൽ വീഴുന്നവണ്ണം, പ്രകൃതിശക്തികൾക്കു നാം വശംവദരായിരിക്കുന്നു. ജ്ഞാനം വരുന്നതിനുമുമ്പിൽ പ്രകൃതിശക്തികൾ നമ്മെ ബലാൽ ബാധിച്ചു ഫലിപ്പിക്കുന്നതിനെ തലയിലെഴുത്തെന്നും ജന്മാന്തരവാസനയെന്നും മറ്റും നാം പേർ വിളിക്കുന്നു. ജ്ഞാനശക്തി വൎദ്ധിക്കുന്തോറും വിധിബലം കുറയുന്നു. അപ്പോൾ നമ്മെ ബാധിക്കുന്ന മഹാശക്തികളുടെ ബലാബലത്തേയും മൎമ്മത്തെയും അറിഞ്ഞു് അവയെ ഉപയുക്തമാൎഗ്ഗങ്ങളിൽ നയിപ്പിക്കാൻ നമുക്കു അറിവുണ്ടാകുന്നു. മനുഷ്യൻ എത്ര ദുൎബ്ബലനാണ്? നിരായുധനായ മനുഷ്യനെ പശുക്കൾക്കുപോലും തോല്പിക്കാം. അവനു മൃഗങ്ങളോടു നേരിടുന്നതിനുള്ള കൊമ്പുകളാകട്ടെ, നഖങ്ങളാകട്ടെ, വിഷപ്പല്ലുകളാകട്ടെ, കായബലമാകട്ടെ ഒന്നുമില്ല, തണുപ്പിനെ അകറ്റത്തക്ക രോമകവചമില്ല; ആകാശത്തിൽ പറന്നുകളയാനുള്ള ചിറകുകളില്ല; എന്നുവേണ്ട, ഈച്ച മുതലായ അല്പപ്രാണികൾക്കുപോലുമുള്ള ആയുധങ്ങളില്ല. എത്ര നിസ്സാരജന്തുക്കൾക്കും മനുഷ്യനെ നിത്യം ഉപദ്രവിക്കാനും, അഥവാ അവന്റെ ജീവഹാനി വരുത്താനും കഴിയും. ഇത്ര അതിദുൎബ്ബലനായ മനുഷ്യൻ ഭൂലോകശക്തികളെ അടക്കി സ്വാധീനപ്പെടുത്തുന്നു! എന്നല്ല, പ്രകൃതിശക്തികൾ അവനു വേണ്ടി സൃഷ്ടിക്കപ്പെട്ടോ എന്നു തോന്നിപ്പോകുന്നു. അവന്റെ അല്ലാതെ ലോകത്തിൽ ശക്തികളൊന്നുമില്ല. എ [ 94 ] ന്നാൽ അവനുണ്ടോ ശക്തി? അവൻ മുഖാന്തിരമല്ലാതെ ഒരു ശക്തിക്കും പ്രവൃത്തിമാൎഗ്ഗമില്ല. അതിഗംഭീരയായി പ്രവഹിക്കുന്ന ഗംഗാനദിയെ ഒരു കുഴലിൽകൂടി ഒലിപ്പിക്കുമ്പോലെ, പ്രകൃതിശക്തികളെ മനുഷ്യൻ അവനിൽ കൂടി പ്രവൎത്തിപ്പിക്കുന്നു. കാക്കാലൻ കുരങ്ങിനെ കളിപ്പിക്കുമ്പോലെ മനുഷ്യൻ പ്രകൃതിശക്തികളെ കൂത്താടിക്കുന്നു. അവയോടു നേരിടാൻ അവനു ശക്തിയില്ല. അവന്റെ കപ്പലുംകൊണ്ടു സമുദ്രത്തിനോടോ കൊടുംകാറ്റിനോടോ നേരിട്ടാൽ, കപ്പൽ പപ്പടംപോലെ പൊടിഞ്ഞു നാമാവശേഷമായി പോകുമല്ലൊ. പിന്നെ ഏതുവിധമാണ് മനുഷ്യൻ ഈ ശക്തികളെ അടക്കുന്നത്? അതിന്റെ വിധമൊന്നു വേറേതന്നെ. തുല്യബലമുള്ള ശക്തികളെ തമ്മിൽ കൂട്ടിമുട്ടിച്ചു തടസ്ഥനായി നിന്നു മനുഷ്യൻ തനിക്കുവേണ്ടുന്ന വഴിയിൽ നയിപ്പിക്കുന്നു. അവന്റെ ഈ സൂത്രധാരകൃത്യം വിസ്മയനീയംതന്നെ. അതിൽ അവന്റെ സാമൎത്ഥ്യത്തിനു കണക്കും കയ്യുമില്ല. അവന്റെ ശക്തി സാക്ഷാൽ പ്രത്യക്ഷപ്പെടുന്നില്ല; ഫലത്തിൽ മാത്രമേ വെളിപ്പെടുന്നുള്ളൂ. കൃഷിവലനായാലും ശരി, യന്ത്രവേലക്കാരനായാലും ശരി; കൈത്തൊഴിലുകാരനായാലും ശരി, ഗായകനയാലും ശരി, ജ്യോതിഷിയായാലും ശരി, മഹാമാന്യനായാലും ശരി, ഏതു പ്രവൃത്തിയിലും മനുഷ്യൻ മനശ്ശക്തി ഒന്നുകൊണ്ടു, പ്രകൃതി ശക്തികളെ നിയമനം ചെയ്ത് രീതിപ്പെടുത്തുകയത്രേചെയ്യുന്നത്.

എവിടെ നോക്കിയാലും മനുഷ്യന്റെ ബുദ്ധിയുടേയും പ്രയത്നത്തിന്റേയും ഫലമല്ലാതെ കാണ്മാനുണ്ടൊ? മരുസ്ഥലമായിരുന്നദിക്കിൽ നെല്ലു കതിരായിനില്ക്കുന്നത് എത്ര പ്രയത്നത്തെ സൂചിപ്പിക്കുന്നു? എത്രയോ ശതവൎഷങ്ങൾ കഴിഞ്ഞിട്ടും കുലുക്കമില്ലാതെ നില്ക്കുന്ന കെട്ടിടത്തിൽ എത്ര പ്രയത്നം അന്തൎഭൂതമായിരിക്കുന്നു? ഇക്കാണുന്ന വയ്ക്കോൽ പന്തൽ എന്തിനെ വെളിപ്പെടുത്തുന്നു? ഇതാ, ഈ തോട്ടം കാൺക. അതിലെ ഒട്ടുമാവുകൾ ഇത്തിളില്ലാതെയും, വണ്ടുകളും, പുഴുക്കളും തുളയ്ക്കാതേയും, പാഴായകൊമ്പുകൾ കോതി വൃത്തി

12 *

[ 95 ] യാക്കപ്പെട്ടു, മാങ്ങ കായ്ച് മനോഹരമായും നിൽക്കുന്നത് എന്തിനെ കണിക്കുന്നു? നാം വെള്ളം കോരുന്ന കിണറും, അറയിൽകിടക്കുന്ന നെല്ലും, മേല്പുരമേഞ്ഞിട്ടുള്ള ഓടും മനുഷ്യപ്രയത്നത്തിന്റെ ഫലങ്ങളല്ലേ? കാലികേറി വിളതിന്നാതേയും, മഴപെയ്തു വീടു നനയാതേയും, മഹാമാരി പരന്നു പട്ടണങ്ങളും ഗ്രാമങ്ങളും നശിക്കാതേയും ഇരിക്കുന്നതിനും കാരണം മനുഷ്യയത്നംതന്നെ. വസ്ത്രങ്ങളിലും പടങ്ങളിലും; പാടങ്ങളിലും പണ്ടങ്ങളിലും; പടക്കപ്പലുകളിലും പീരങ്കികളിലും; മണത്തിലും വൎണ്ണത്തിലും; ഗാനത്തിലും പാനത്തിലും; സുഖത്തിലും ദുഃഖത്തിലും; ശസ്ത്രത്തിലും ശാസ്ത്രത്തിലും; ഒന്നുപോലെ അന്തൎഭൂതമായിരിക്കുന്നതു മനുഷ്യപ്രയത്നം തന്നെ.

മനുഷ്യനു ബുദ്ധിശക്തിയെത്രയുണ്ടെന്ന് ഒരുവനും കണ്ടിട്ടില്ല. ബുദ്ധിപ്രവൎത്തിക്കുന്നതിലൊക്കെ കുഴപ്പങ്ങൾ രീതിപ്പെടുന്നു; തുച്ഛപദാൎത്ഥങ്ങൾ ബുദ്ധിമാന്റെ ദൃഷ്ടിയിൽ സാരവത്തുകളാകുന്നു; ബുദ്ധിമാനു ബ്രഹ്മാവിനുള്ളതുപോലെ സൃഷ്ടിശക്തി ഉണ്ടാകുന്നു; എല്ലാശക്തികൾക്കും ബുദ്ധിമാൻ സ്വാമിയായിത്തീരുന്നു. ഇടപാടുകളിലുള്ള സത്യം കൊണ്ടും, കറ്റാൽകൊണ്ടും വ്യാപാരി ലോകത്തിലുള്ള സാധനങ്ങളെക്കൊണ്ടു കച്ചവടം നടത്തുന്നു; അതുപോലെ ബുദ്ധികൊണ്ടു മനുഷ്യൻ പ്രകൃതിശക്തികളെവച്ച് ഇച്ഛപോലെ വ്യാപാരം‌ചെയ്യുന്നു. എത്ര വായു ആവശ്യമുണ്ടോ അത്രയും എടുത്തുകൊള്ളുന്നതിന് ഒരു തടസ്ഥവുമില്ല. അതുകണ്ടാൽ ശ്വസിക്കുന്നതിനു വേറെ പ്രാണികൾ ഇല്ലെന്നു തോന്നിപ്പോകാം. വേറെ ഒരു ജലചരവുമില്ലാത്തപോലെ സമുദ്രത്തെ മുഴുക്കെ സ്വാധീനമാക്കി മനുഷ്യൻ ഉപയോഗിക്കുന്നു. ആനന്ദിപ്പിക്കാൻ ജീവികൾ വേറെ ഇല്ലെന്നു തോന്നുമാറു മനുഷ്യൻ സൂൎയ്യകിരണങ്ങളെ സ്വായത്തമാക്കുന്നു. മനുഷ്യൻ തന്നെയാണ് സൎവശക്തികൾക്കും ഉടമസ്ഥൻ. എത്രയെത്ര ശക്തികളെ സ്വാധീനമാക്കാൻ കഴിയുന്നുവോ, അത്രയത്ര മനുഷ്യനു സാമൎത്ഥ്യവും ശേഷിയും കൂടുതലാകുന്നു. മേധാ [ 96 ] വിത്വമെന്നതിന്റെ ലക്ഷണമെന്താണ്? എല്ലാ ലോകശക്തികളുടേയും തത്ത്വത്തെ ഗ്രഹിച്ച് അവയെ സ്വാധീനപ്പെടുത്തി ഉപയുക്തമാൎഗ്ഗങ്ങളിൽ തിരിച്ചുവിടുന്നതിനുള്ള സാമൎത്ഥ്യമാകുന്നു. മനസ്സിലാക്കിയതുകൊണ്ടു പോരാ; ഉപയോഗയുക്തങ്ങളാക്കണം. സംഗ്രഹിച്ചതുകൊണ്ടു മാത്രമായില്ല; സംഗ്രഹിച്ചതിനെ ഫലവത്താക്കി പുറത്തുവിടണം. സമ്പാദ്യത്തിനുള്ള പ്രയോജനം സദ്വിഷയത്തിൽ ചിലവഴിക്കുന്നതാകുന്നു. പ്രയോജനപ്പെടുത്താതെ കുഴിച്ചിടുന്ന നിധി പ്രമേഹക്കരുപോലെ ദുഷ്ടവും ഹാനികരവുമത്രെ.

നമുക്കുള്ള സ്വത്തിന്റെ ഒരു കണക്കെടുക്കുക്കയാണെങ്കിൽ അതു കുറേയുണ്ട്. എന്നാൽ നമ്മുടെ വാസ്തവസ്വത്ത് നമുക്കുണ്ടായിട്ടുള്ള ജ്ഞാനമാകുന്നു. നാം കണ്ടതും കേട്ടതും ഒക്കെ നമ്മുടെ സമ്പാദ്യമല്ല. പിന്നെയൊ? ഏതേതിനെ നാം ധരിച്ചു സ്വാധീനപ്പെടുത്തി പ്രവൃത്തിയിൽ ഫലിപ്പിക്കുന്നുവോ, അതു മാത്രമേ നമ്മുടെ ജ്ഞാനധനമായിത്തീരുന്നുള്ളു. സ്ഥിരയായ ജ്ഞാനഭൂമിയിൽ പിന്നീടു പലതും വിളയും. മനുഷ്യനു ധൎമ്മാധൎമ്മവിവേകം എങ്ങനെയാണ് മുളയ്ക്കുന്നതു? ധൎമ്മദ്യോതകങ്ങളായ ചില നിയമങ്ങൾ അനുഭവത്താൽ മനസ്സിൽ പതിയുന്നു. അതിന്റെ തത്ത്വത്തെ അറിഞ്ഞു നാം സ്വാധീനപ്പെടുത്തി പ്രവൃത്തിയിൽ ഫലിപ്പിക്കുന്നു. അവയുടെ സഹായത്താൽ പല നീതിരഹസ്യങ്ങളെ നാം മനസ്സിലാക്കുന്നു. അനേകനീതിരഹസ്യങ്ങൾ നമ്മുടെ മനസ്സിനു ഗോചരീഭവിക്കുമ്പോൾ അവയെ ഒന്നിച്ചു ചേൎത്തു സ്ഥിരമായ ധൎമ്മജ്ഞാനം നമുക്ക് ഉണ്ടാകുന്നു. ഈ ധൎമ്മരഹസ്യങ്ങളാണ് നമ്മുടെ മുഖ്യധനം. നാം കാശിയ്ക്കുപോയാലും, ശീമയ്ക്കുപോയാലും, അതിലും കവിഞ്ഞ് വ്യാഴമണ്ഡലത്തിലൊ കുജമണ്ഡലത്തിലൊ പറന്നുപോയാലും, അതല്ല, ദേവലോകത്തിൽതന്നെ ചെന്നാലും നമ്മുടെകൂടെ വരുന്ന ധനം ജ്ഞാനവും ധൎമ്മവും മാത്രമേയുള്ളു. ഒരു തൊഴിലേൎപ്പെടുത്തുന്നതിലോ, ഒരു വിദ്യാശാല സ്ഥാപിക്കുന്നതിലോ, ഒരു അനാചാരത്തെ നീക്കിക്കളയുന്നതിലോ, ഒരു പരിഷ്കൃതസ [ 97 ] മ്പ്രദായത്തെ ആരംഭിക്കുന്നതിലോ, ഏത് ഉദ്യമത്തിലും ഉൾപ്പെടുന്നവർ, അവരുടെ നിലമോ പുരയിടമോ, പണമോ പണ്ടമോ കൊണ്ടല്ല, ബുദ്ധിശക്തി, നിരീക്ഷണവിചക്ഷണത, രീതിപ്പെടുത്താനുള്ള സാമൎത്ഥ്യം, നടത്താനുള്ള അടുക്ക്, ഇവയെ കൊണ്ടാണ് സഹായിക്കുന്നത്. ഒരു സംഘത്തിൽ ചേരുന്ന ഓരോരുത്തനും ഒരു പുതിയശക്തിയെക്കൊണ്ടു സഹായിക്കുന്നു. എത്രത്തോളം ബുദ്ധിയ്ക്കു അഗാധതയുണ്ടോ അത്രത്തോളം മനുഷ്യൻ ലോകത്തെ ഭരിക്കുന്നു.

ബുദ്ധിശക്തിയുടെ ഓരോപ്രവൃത്തിയേയും വൎണ്ണിക്കാൻ തുടങ്ങിയാൽ ആശ്ചൎയ്യത്തിൽ നാം മുഴുകിപ്പോകും. അത്യഗാധമായ സമുദ്രത്തിൽമുങ്ങി അടിയിൽകിടക്കുന്ന മുത്ത്, പവിഴം, മുതലായ രത്നങ്ങളെ എടുത്തുകൊണ്ടുവരുന്നതിൻ ഒരു മാതിരി കവചമുള്ളതു പലരും കണ്ടറിഞ്ഞിരിക്കാൻ ഇടയില്ല. എന്നാൽ മനോരത്നാകരത്തിന്റെ അത്യഗാധപ്രദേശങ്ങളിൽ അടിഞ്ഞുകിടക്കുന്ന പുരാതനജ്ഞാനരത്നങ്ങളെ ഉദ്ധരിപ്പിക്കുന്ന സമൃതികവചത്തെ അറിയാത്തവർ ആരെങ്കിലുമുണ്ടൊ? വ്യോമയാനത്തിൽകയറി ഉല്ലാസത്തോടെ ആകാശത്തിൽ സഞ്ചരിക്കുന്നതിനെപറ്റി പുരാണങ്ങളിലും, ഈയിടെ വൎത്തമാനപത്രങ്ങളിലും വായിച്ചിട്ടുള്ളതല്ലാതെ കണ്ടോ അനുഭവിച്ചോ അറിഞ്ഞിട്ടുള്ളവർ ചുരുക്കമേയുള്ളല്ലൊ. എന്നാൽ കല്പനാശക്തികൊണ്ടു സ്വൎഗ്ഗത്തേകുടി അധഃകരിച്ചു സുഖസഞ്ചരണം ചെയ്തിട്ടില്ല്ലാത്തവർ എത്രപേരുണ്ട്? സൃഷ്ടിശക്തി ബ്രഹ്മാവിന് ഒരാൾക്കുമാത്രമേ ഉള്ളതായി കേട്ടിട്ടുള്ളു. എന്നാൽ ഉല്ലേഖനശക്തികൊണ്ട് എത്ര ലോകങ്ങളെ മനുഷ്യർ സൃഷ്ടിക്കുന്നില്ല? കവിയുടെ ഉല്ലേഖനം കൊണ്ടു തുച്ഛപദാൎത്ഥങ്ങളും അല്പസംഗതികളും അതിരമണീയങ്ങളായിത്തീരുന്നു. ഉല്ലേഖനശക്തിയും വിചാരണാ വൈദഗ്ദ്ധ്യവും യോജിക്കുമ്പോൾ വാഗ്മിതയുണ്ടാകുന്നു. വാഗ്മിയുടെ വചസ്സു ഹഠാൽവിശ്വാസത്തെ ജനിപ്പിക്കുന്നതു കൂടാതെ, പാമ്പാടി ഊതുന്നക്രമത്തിനു സൎപ്പം കൂത്താടുമ്പോലെ, നമ്മുടെ മനസ്സിനെ നൎത്തനംചെയ്യിപ്പിക്കുന്നു. ഇ [ 98 ] തിൻ വണ്ണം, നിരൂപണശീലം, ക്ഷമ, മനഃസ്ഥൈൎയ്യം, പരിശ്രമം, സ്നേഹം, സത്യം, ജ്ഞാനാകാംക്ഷ ഈ ഓരോ ഗുണങ്ങളും നമുക്കു ശക്തിയേയും ആനന്ദത്തേയും നൽകുന്നു. അനശ്വരങ്ങളായും അഭേദ്യങ്ങളായുള്ള ഈ ഗുണങ്ങളത്രെ നമ്മെ, ജീവിതസാഗരത്തിൽ കുടിച്ചു ചാകാതെ, ഹസ്താവലംബംതന്നെ കരയ്ക്കു കയറ്റിവിടുന്നത്. ഇവയുടെ ബലമല്ലാതെ നമുക്കൊന്നുമില്ല. ദുൎഘടഘട്ടങ്ങളിൽ നമ്മെ സഹായിക്കുന്നതു് ഇവയത്രേ. സ്വാൎത്ഥപരതയാലും, മൂഢബോധത്താലും, ദുശ്ചേഷ്ടകളാലും അഭിഭൂതന്മാരായി നാം കുഴങ്ങുമ്പോൾ, സ്വകൃത്യനിൎവ്വഹണത്തിന്നു സാമൎത്ഥ്യമുണ്ടാക്കിയും, പ്രവൃത്തിക്കു ധൈൎയ്യത്തെ നൽകിയും, അടക്കാനുള്ള മനശ്ശക്തിവരുത്തിയും, അനുസരിക്കാനുള്ള ബുദ്ധി തോന്നിച്ചും നമ്മെ രക്ഷിക്കുന്നത് ഈ ഗുണങ്ങൾ തന്നെയാകുന്നു.

ഈ വിസ്മയാവഹകളായ ശക്തികളെക്കുറിച്ചു നിരൂപണം ചെയ്യുന്നതിൽ നമുക്കു കൗതുകം തോന്നുന്നതു മറ്റൊന്നുകൊണ്ടുമല്ല; ഇവയത്രെ നമ്മുടെ ഉള്ലിലുള്ള വിദ്യുച്ഛക്തിയും, ആകൎഷണശക്തിയും. നൈരന്തൎയ്യത്തോടെ പ്രവൎത്തിക്കുന്നതിനും, പരാജയത്തെ സഹിക്കുന്നതിനും, പരിശ്രമംകൊണ്ടു വിഘാതകളെ ജയിക്കുന്നതിനും, നമുക്കുണ്ടകുന്ന ശീലം, എത്ര നവനവമായ ആനന്ദത്തെ ജനിപ്പിക്കുന്നു! സ്ഥിരപ്രവൃത്തിയാൽ മനുഷ്യനു മനോബലം വൎദ്ധിക്കുന്നു, താൻ ആരംഭിക്കുന്ന ഉദ്യമങ്ങളിൽ വരാവുന്ന പ്രതിബന്ധങ്ങളെ എല്ലാം അവൻ മുൻകൂറായി കാണുന്നു; അവയ്ക്കുള്ള പ്രതിവിധികൾ എപ്പോഴെപ്പോൾ ചെയ്യണമെന്നും ഏത് അവസരത്തിൽ പ്രയത്നം ഫലിക്കുമെന്നും, ഫലിപ്പിക്കുവാനുള്ള തഞ്ചങ്ങൾ എന്തെല്ലാമെന്നും, അവൻ മനസ്സിലാക്കുന്നു. ഉയരത്തിൽനിന്നും വീഴുന്ന ഒരു ഘനപദാൎത്ഥത്തിനു കീഴോട്ടു വരുന്തോറും വേഗം കൂടുന്നതുപോലെ, ഓരോ പ്രവൃത്തികളിലുമുണ്ടകുന്ന പരിചയം മ [ 99 ] ൯൪ പ്രബന്ധനമഞ്ജരി രണ്ടാംഭാഗം

നുഷ്യനു ശക്തിയെ വൎദ്ധിപ്പിക്കുന്നു. പ്രവൃത്തികളിൽ സ്ഥൈൎയ്യം ഒരു ഉത്തമഗുണമാകുന്നു. ഒരിക്കൽ ഒരാൾ കാപ്പിത്തോട്ടത്തിൽ കുറെ ധനം മുടക്കി. കാപ്പിക്കു ക്രമേണ വിലയിടിഞ്ഞു. കാപ്പിത്തോട്ടം വിറ്റു ലാഭമുള്ള മറ്റേതെങ്കിലും വ്യാപാരത്തിൽ മുതലിനെ വിനിയോഗിക്കണമെന്നു സ്നേഹിതന്മാർ അവനെ ഉപദേശിച്ചു. അതുകേട്ടു അയാൾ ഇളകിയില്ല. കാപ്പി നന്നായി കൃഷിചെയ്യാനുള്ള സമ്പ്രദായം താൻ തന്നേ അഭ്യസിച്ച് ആ തൊഴിലിൽതന്നേ നിരന്തരമായി പരിശ്രമിച്ചു. ക്രമേണ ഇത്ര നല്ല കാപ്പി ലോകത്തിൽ ഇല്ലെന്നു ജങ്ങൾ ഗണിച്ചുതുടങ്ങി. അയാളുടെ തോട്ടത്തിൽ ഉണ്ടാകുന്നകാപ്പിക്കു പ്രിയം ജനിച്ചു. അയാൾക്കുനല്ല വിലകിട്ടി ധനികനായി. എന്നല്ല, ഒന്നാംതരം കാപ്പികൃഷി ചെയ്യാനുള്ള വിദ്യ ലോകത്തിൽ സ്ഥിരപ്പെടുകയും ചെയ്തു.

ബുദ്ധി എന്നത് എന്താണ്? ഏതു തുറയിൽ പ്രവൎത്തിക്കുന്നുവോ, അതിലുള്ള സംഗതികളുടെ ഗതിയെ അടിഞ്ഞ് അവയെ നിയമിച്ചു രീതീപ്പെടുത്തുന്നതിനുള്ള ശക്തിയാകുന്നു. എല്ലാസംഗതികൾക്കും പ്രകൃത്യാ നിയങ്ങളുണ്ട്. അവയെ അറിയുന്നതിനു ബുദ്ധിമാനുമാത്രമേ കഴിയൂ മൂത്താശാരി കെട്ടിടങ്ങളെ കെട്ടുന്നതിനുള്ള രീതിയെ അറിയുന്നു, ചിത്രമെഴുത്തുകാരൻ ചായങ്ങൾ ചേൎത്ത് ഫലിപ്പിക്കുന്നതിനുള്ള നിയമങ്ങളെ അറിയുന്നു; നടൻ ഭാവങ്ങളെ ക്കൊണ്ടു രസപൂൎത്തിവരുത്താനുള്ള രീതിയെ അറിയുന്നു; നെപ്പോളിൻ ബോണാപാൎട്ട് എന്ന മഹാവീരൻ, കുഴകണ്ണാടിയിൽകൂടി നാം ദൂരസ്ഥലങ്ങളായ പദാൎത്ഥങ്ങളെ കാണുമ്പോലെ, യൂറോപ്പ് മഹാഖണ്ഡത്തിലുൾപ്പെട്ട രാജ്യങ്ങളെ മനശ്ചക്ഷുസ്സകൊണ്ടു ഗ്രഹിച്ച്, പട്ടാളങ്ങളെ യഥാക്രമം വിനിയോഗിച്ച്, ശത്രുകളോടു് പൊരുതാനുള്ള രീതിയെ മനസ്സിലാക്കി; വലിയതോക്കുകളിൽനിന്നും പുറപ്പെട്ട ഉണ്ടകളെക്കാൾ അദ്ദേഹത്തിന്റെ ബുദ്ധിയിൽ നിന്നും പ്രസരിച്ച ശക്തികൾ ദുൎന്നിവാരകളായിരുന്നു! [ 100 ] നിത്യശക്തികൾ ൯൫

പാശ്ചാത്യനാടുകളിൽ നടന്ന ഒരു സംഭവമാണിത്. ഒരിക്കൽ അതിദൎദ്രനായ ഒരുത്തൻ എന്തോ കുറ്റം ചെയ്തതിനു, കോടതി പിഴയൊടുക്കാൻ വിധിച്ചു. കുചേലനേക്കാൾ പാവമായ ഈ കുറ്റക്കാരന് ഒരു കാശുപോലും മുതലില്ലായിരുന്നു.ബന്ധുക്കളും ആരുമില്ലായിരുന്നു. അതുകൊണ്ടു പിഴയൊടുക്ക് അവനു കഴിഞ്ഞില്ല. അതിനാൽ കോടതി അവനെ തടവിലിടാൻ കല്പനകൊടുത്തു. അവൻ പിന്നെ എന്താണ് ചെയ്തത്? അവന്റെ ചേപ്പിൽ ഇട്ടിരുന്ന ചീങ്കുഴൽ എടുത്ത് ഊതാൻ തുടങ്ങി. അതുകേട്ട് കോടതിയിലുണ്ടായിരുന്നവരെല്ലാം ആനന്ദഭരിതന്മാരായി. ഉറക്കം തൂങ്ങിയിരുന്ന ജൂറികൾ (തടസ്ഥന്മാൎ) ഉണൎന്നു; പോലീസ് ഇൻസ്പക്ടർ സ്വമൃത്യമൂഢനായിചമഞ്ഞു ; ജഡ്ജി താളംപിടിക്കാൻ തുടങ്ങി; എന്തിന്, എല്ലാവരുടേയും അനുമതിപ്രകാരം തടവുകാരൻ വിടപ്പെട്ടു. ആ തടവുകാരൻ കുറേക്കൂടി ഉച്ചത്തിൽ കുഴലൂതിയിരുന്നെങ്കിൽ നമ്മളും, എന്നുവേണ്ട, ലോകത്തിലെല്ലാവരും ഏകമനസ്സോടെ അവന്റെ പിഴ റദ്ദ് ചെയ്ത് വിടുവിക്കുമായിരുന്നു!

അപരിഷ്കൃതനായും ശഠനായുമുള്ള ഒരു കൃഷീവലൻ ഒരുദിക്കിൽ പാൎത്തിരുന്നു. അവന്റെ ദൌഷ്ട്യംകൊണ്ടു മനുഷ്യർ അവനോട് അടുക്കയില്ല. അവനു വിൽക്കാനുണ്ടായിരുന്ന സാധനങ്ങളെ വാങ്ങാൻ പോകുമ്പോൾഒഴികെ ഒരുത്തരും അവനെ കാണാൻ പോകാറില്ലായിരുന്നു. ഒരുദിവസം, അവന്റെ മകൻ ഒരു നാലു വയസ്സായ പയ്യൻ അതിമനോഹരമായ ഒരു ചെറിയ ഉന്തുവണ്ടി തള്ളിക്കൊണ്ടു നടന്നു കളിക്കുന്നതുകണ്ടു ചോദിച്ചപ്പോൾ, അച്ഛൻ ഉണ്ടാക്കിത്തന്നതാണെന്ന് ആ ബാലൻ പറഞ്ഞു. അഹോ! കുഞ്ഞിനെ ലളിച്ചു വിനോദിപ്പിക്കുന്നതിനുള്ള ആഗ്രഹം, ആ ദുൎബ്ബുദ്ധിയായ കൃഷീവലന്റെ കരകൌശലശക്തിയെ വെളിപ്പെടുത്താൻ സമൎത്ഥമായി തീൎന്നുവല്ലൊ! എത്ര അപരിഷ്കൃതജനങ്ങളിലും കലാവൈദഗ്ദ്ധ്യം പുഷ്പിതമായി കാണാ [ 101 ] ൯൬ പബന്ധമഞ്ജരി രണ്ടാംഭാഗം

വുന്നതാണ്. ഇതാ നോക്കു! സൗന്ദൎയ്യമോ സാമൎത്ഥ്യമോ ഇല്ലാത്ത ഒരു പെൺകുട്ടിയെ ചുറ്റി എത്രബാലികകൾ നില്ക്കുന്നു! രസമായി കഥകൾ പറഞ്ഞുകേൾപ്പിക്കാൻ അവൾക്ക് അറിയാ അതുകൊണ്ട് അവൾക്ക് ഒരിക്കലും കൂട്ടിന് ആളില്ലാതിരിക്കില്ല. അവളുടെ ഓൎമ്മയും ഫലിതവുംകൊണ്ടു മറ്റുള്ള കുട്ടികൾ വശീകരിക്കപ്പെട്ടുപോയി. അവൾ എവിടെപൊയി എന്ന് എങ്ങും അന്വേഷിച്ചു പോകേണ്ട. ചിരിച്ചും രസിച്ചുമിരിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽ നോക്കിയാൽ, അവൾ അവരുടെ നടുക്കു നില്ക്കുന്നതുകാണാം.

എത്ര വിലപിടിച്ചതാണ് നമ്മുടെ ജീവിതം? എത്ര വിലയേറിയ വാസനകൾ നമുക്കുണ്ട്? ഓരോന്നിന്റേയും ഗുണങ്ങൾ കാണുമ്പോൾ അതിനോളം ഉത്തമമായി മറ്റൊന്നുമില്ലെന്നു തോന്നിപ്പോകുന്നു. പാട്ടുകേട്ടാൽ അതുമതി മറ്റൊന്നുവേണ്ടാ എന്നു തോന്നുന്നു; നാടകം കാണുമ്പോൾ അതിനോടു മറ്റൊന്നും സമാനമല്ലെന്നു ബോധം വരുന്നു, വള്ളംകളികാണുമ്പോൾ അതില്പരം രസകരമായി വേറെ ഒന്നും ഇല്ലെന്നു നാം വിചാരിക്കുന്നു, വലിയ യുദ്ധങ്ങൾ ജയിച്ച് ജയഭേരിയോടെ സ്വരാജ്യത്തിലേക്കു തിരിച്ചുവരുന്ന സേനാധിപനെ കാണുമ്പോൾ, അയാളെപ്പോലെ ഉത്തമപുരുഷൻ ലോകത്തിലില്ലെന്നു നാം ഗണിക്കുന്നു; എന്നാൽ ആസേനാധിപനാകട്ടെ പാൎല്ലിമേന്റുസഭയിലുള്ള കേമനയവാഗ്മിയെക്കുറിച്ചാണ് ബഹുമാനം തോന്നുന്നത്; ഒരു വശ്യവാക്കായ കവി മറ്റെല്ലാത്തരം വിദ്വാന്മാരേയും അധഃകരിക്കുന്നു. ഇപ്രാകാരം ഓരോ വാസനകളുടേയും ഗുണങ്ങൾ പ്രത്യക്ഷീഭവിക്കുമ്പോൾ, നാം ആനന്ദപരതന്ത്രന്മാരായിത്തീരുന്നു. ഋതുക്കൾ ഓരോന്നും വരുമ്പോൾ അതു മുമ്പുവന്നതിനേക്കാൾ നല്ലതാണെന്നും, ഒരുദിവസം കഴിഞ്ഞദിവസത്തേക്കാൾ നന്നെന്നും വിചാരിച്ചു, ഋഡൃതുക്കൾക്കും, ആണ്ടിൽ മുന്നൂറ്റിഅറുപത്തഞ്ചു ദിവസങ്ങൾക്കും പ്രാധാന്യം കല്പിച്ച ഒരാളുടെ കഥ ഇവിടെ ഓൎമ്മവരുന്നു. [ 102 ] നിത്യശക്തികൾ ൯൭

സംഗീതത്തിന്റെ വശീകരണശക്തിയെ അനുഭവവേദ്യമാണ്. കഠിനമനസ്സുകളെ അലിയിപ്പിക്കുന്നതിനും, വിഷണ്ഡന്മാരെ ഉത്സാഹപ്പെടുത്തുന്നതിനും, ഭടന്മാരെ പീരങ്കിക്കുനേരെനിന്നു പൊരുതിരുന്നതിനും അതിനുള്ള ശക്തി നാം കാണുമാറുണ്ടല്ലൊ. വാസനാശക്തി കുറഞ്ഞവരിൽ അതു ചെയ്യുന്ന പ്രവൃത്തിയാനിത്. സംഗീതരസികന്മാരുടെ ഹൃദയത്തിൽ അത് ഉളവാക്കുന്ന ആനന്ദത്തിന്നു കണക്കും കയ്യുമില്ല. രണവീരനും അജയ്യനും ഒരുവനും കീഴടങ്ങീട്ടില്ലാത്തവനു മഹാൻ എന്നു ബിരുദം നേടിയവനുമായ അലക്സാണ്ടർ ചക്രവൎത്തിയെ, സിംഹാസനത്തിൽ ഇരുന്നു രാജാധികാരം നടത്തുന്ന സന്ദൎഭത്തിൽ, നടനെപോലെ വിവിധവികാരങ്ങൾ പ്രദൎശിപ്പിച്ചു കൂത്താടിക്കാനുള്ള ശക്തി സംഗീതത്തിനു മാത്രമേയുണ്ടായുള്ളു. ഗൎഭശ്രീമാനായി നൃസിംഹതുല്യനായിരുന്ന സ്വാതിതിരുനാൾ മഹാരാജാവു, രാജസദസ്സിലെ പ്രസിദ്ധഗായകനായിരുന്ന വടിവേലു ഒരു വേനൽ കാലത്തുള്ള സായാഹ്നത്തിൽ പുറനീരു എന്ന രാഗം പാടിയപ്പോൾ, പ്രഭാതകാലമായെന്നുള്ള ബോധത്താൽ ശൈത്യം തോന്നി സാല്വകൊണ്ടു തിരുമെനി പുതച്ചതായി വയോവൃദ്ധന്മാർ പറഞ്ഞുകേട്ടിട്ടുണ്ട് ഐഹിക- സുഖാസുഖങ്ങളെ വിസ്മരിപ്പിച്ച് സ്വൎഗ്ഗസുഖത്തിന്റെ ഛായ മനുഷ്യനു ചൂണ്ടി ക്കാണിക്കുന്നതു സംഗീതമാകുന്നു. ഗന്ധൎവ്വരാജന്റെ ഗാനവും, നാരദന്റെ വീണാസ്വാനവും, ശ്രീകൃഷ്ണന്റെ ചീങ്കഴലും, ഉൎവ്വശിയുടെ നടനവും സംഗീതമാഹാത്മ്യത്തിന്റെ പരമകാഷ്ഠയെ ദ്യോതിപ്പിക്കുന്നു.

പ്രകൃതിവിലാസങ്ങളെ ഗ്രഹിക്കാനുള്ള ശക്തിയത്രേ മനുഷ്യന്റെ മനസ്സിനെ മഹാകാൎയ്യങ്ങളിൽ വ്യാപരിപ്പിച്ച് അവനെ സമബുദ്ധിയും രഞ്ജനയുമുള്ളവനാക്കിത്തീൎക്കുന്നത്. ആലോചനാശക്തികൊണ്ടു മനുഷ്യൻ പ്രകൃതിയുടെ ധനത്തെ സ്വാധീനമാക്കുന്നു; സ്മരണശക്തികൊണ്ടു പ്രകൃതിയുടെ അറപ്പുരതുറന്നു പുരാതനനിധികളെ തിരന്നെടുക്കുന്നു; ശാസ്ത്രജ്ഞാനംകൊണ്ടു പ്രകൃതിയുടെ സ്വരൂപത്തേയും പരി [ 103 ] ൯൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ണാമത്തേയും മനസ്സിലാക്കുന്നു; കവനശക്തികൊണ്ടു പ്രകൃതിയുടെ മാഹാത്മ്യത്തേയും സുഖത്തേയും അറിയുന്നു. ഓരോ ശക്തികളും സിദ്ധിക്കുന്തോറും മനുഷ്യൻ ഔന്നത്യത്തെ പ്രാപിക്കുന്നു. ഒരാൾക്കു ഈ ശക്തികൾ ഉണ്ടാകുന്നതുകൊണ്ടു മറ്റൊരാൾക്ക് ഇവ ഇല്ലാതെവരുന്നില്ല. ഈ ശക്തികൾ ഓരോ അക്ഷയപാത്രങ്ങളാകുന്നു. ആൎക്കാൎക്ക് എത്രയെത്ര വേണമൊ, അവരവൎക്ക് അത്രയത്ര എടുത്ത് ഉപയോഗിക്കാം. പിന്നെയും പാത്രത്തിൽ ഒരു കുറവും വരികില്ല. ഈ ശക്തികൾ ഒരാളുടെ സ്വന്തസമ്പാദ്യമല്ല. അവയിൽ അട്ടിപ്പേർ അവകാശം ആൎക്കുമില്ല. അനുഭവിക്കാമെന്നു മാത്രമേയുള്ളു. നാം ഉപയോഗിക്കുന്നിടത്തോളം, അവ നമ്മുടെ അധീനത്തിലിരിക്കും. ഉപയോഗിക്കാത്തപക്ഷം അവ നമുക്കു വഴിപ്പെടുകയില്ല.

മേൽ വിവരിച്ച ശക്തികളെ ഉപയോഗിക്കാൻ തക്കവണ്ണം നമ്മുടെ മനസ്സ് ഉൽകൃഷ്ടമാകുമ്പോൾ, ധൎമ്മബോധത്തിന്റെ അന്വശരതയും, ന്യായത്തിന്റെ മാഹാത്മ്യവും, സ്നേഹത്തിന്റെ ജയഭേരിയും, അതിനു വിഷയീഭവിക്കുന്നു. ഈ അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ നാം ഈ ജ്ഞാനമാൎഗ്ഗത്തെ അനുവൎത്തിക്കയല്ലാതെ അഹങ്കാരമൂഢന്മാരായി പ്രവൎത്തിക്കയില്ല. ജ്ഞാനിക്ക് ആത്മബോധമല്ലാതെ കൂട്ടുകാർ വേറെ ആവശ്യമില്ല, ആത്മാവിൽ സകലലോകങ്ങളും അനുഭൂതങ്ങളായി അയാൾ കാണുന്നു.

ഈ ശക്തികൾ അനശ്വരകളാകുന്നു. ഓരോന്നിനും എല്ലാത്തിന്റേയും കൂടിയ ബലമുണ്ട്. അവ പരസ്പരസഹയികളായിരിക്കുന്നതിനാലത്രേ ലോകം നിലനില്ക്കുന്നത്. അവയെ അറിഞ്ഞ് അവയുടെ അറിഞ്ഞ് അവയുടെ നിയമങ്ങളെ അനുസരിച്ചു പ്രവൎത്തിക്കുന്നതിനാലാണ് മനുഷ്യന്റെ ബലമിരിക്കുന്നത്. അനുസരണശീലമുള്ളവനല്ലാതെ ആജ്ഞാശക്തിയുണ്ടാകയില്ലല്ലൊ. കമ്പിത്തപാലിൽകൂടി ലോകമൊട്ടുക്കു വൎത്തമാനങ്ങൾ സഞ്ചരിക്കുമ്പോൾ, ഇടയ്ക്കുള്ള ആപ്പീസ്സിൽ കൂട്ടിത്തൊടുത്തീട്ടുള്ള കമ്പിയിൽകൂടി വൎത്തമാനമെല്ലാം അവി [ 104 ] നിത്യശക്തികൽ ൯൯

ടെ വെളിപ്പെടുമ്പോലെ, ത്രൈലോക്യമൊട്ടുക്കു നിറഞ്ഞിരിക്കുന്ന സൎവ്വനിയന്താവിന്റെ മാഹാത്മ്യങ്ങളെ അല്പനായ മനുഷ്യൻ 'ജ്ഞാനതന്തി' യിൽ കൂടി മനസ്സിലാക്കുന്നു.

രണ്ടു കരാറിന്മേലാണ് ഈശ്വരൻ ലോകത്തെ മനുഷ്യനു കൊടുത്തിരിക്കുന്നതു. ഒരു പോലെയുള്ള സ്വത്താകുന്നു, അവനവന്റെ ബുദ്ധിവലിപ്പമനുസരിച്ച് അനുഭവിച്ചുകൊള്ളാം. രണ്ടാമത്, അതു കളിക്കാനുള്ള സാധനമല്ല; അതിന്റെ നിയമങ്ങളറിയാതെ ഇടപെട്ടുപോകരുത്; അതിന്റെ ശക്തികളോരോന്നും അതാതിന്റെ നിയതപഥത്തിൽ കൂടി പ്രവൎത്തിക്കുന്നതല്ലാതെ, ഒരുത്തരുടേയും സൗകൎയ്യത്തെ നോക്കുകയില്ല; അതിനാൽ ആ നിയമങ്ങളറിയാതെ പ്രവൎത്തിക്കുന്നവൻ വിഷമിക്കും.

എന്നാൽ മനുഷ്യരുടെ പ്രയത്നമൊക്കെ ലോകത്തെ സ്വാധീനപ്പെടുത്താനാണ്! സ്ഥലവും ജലവും കുറ്റം ഫലങ്ങളുമെല്ലാം കരസ്ഥമാക്കണമെന്നാണ് മനുഷ്യരുടെമോഹം. പുത്തനായി ഒരു സാധനമുണ്ടാക്കിയാൽ അതിന് ഉടനേ പേറ്റന്റ്(Patent)- എന്നു വെച്ചാൽ, അന്യന്മാർ തന്റെ അനുമതികൂടാതെ അതുപോലെ ഒന്നിനെ ഉണ്ടാക്കാൻ പാടില്ലെന്നുള്ള നിബന്ധനയോടെ സൎക്കാരിനിന്നും റജിസ്റ്റൎചെയ്തുകൊടുക്കുന്ന കല്പന-സമ്പാദിക്കയായി. ഒരു കവിത എഴുതിയുണ്ടാക്കിയാൽ അതിന്റെ പകൎപ്പവകാശം റജിസ്റ്ററാക്കയായി. പ്രകൃതിസിദ്ധങ്ങളായ മാൎഗ്ഗങ്ങളെ ഉല്ലംഘിച്ചുനടക്കുന്നതിലാണ് മനുഷ്യൎക്ക് ആഗ്രഹം. വീരനായ സേനാനായകൻ ശത്രുക്കളിൽനിന്നും സ്വരാജ്യത്തെ രക്ഷിക്കുന്നതിന്നു പകരം, രാജ്യഭരണാധികാരികളുമായി കക്ഷിചേൎന്ന് പാൎല്ലിമേന്റ് സഭയിൽ വാഗ്വാദം നടത്തുന്നു. വിദഗ്ദ്ധനായ വൈദ്യൻ ജനങ്ങളെ ചികിത്സിച്ച് അരോഗികളാക്കിത്തീൎക്കുന്നതിന്നുപകരം ന്യായാധിപനയോ മന്ത്രിയായോ ഉദ്യോഗംഭരിക്കുന്നതിന്നുവേണ്ടി പ്രയത്നിക്കുന്നു. ഇപ്രകാരം അവനവന്റെ ബുദ്ധിക്ക് അനുസ [ 105 ] ൧൦0 പ്രബന്ധമഞ്ജരി രണ്ടാംഭാഗം

രണമല്ലാത്തവിധം പ്രവൎത്തിക്കുന്നവൎക്ക് വാസ്തവമായ ജ്ഞാനവും ബുദ്ധിശക്തിയും ക്ഷയിച്ചുപോകുന്നതുതന്നെ നല്ല ശിക്ഷയായിതീരുന്നു.

നിത്യശക്തികളെപറ്റിയുള്ള ഈ ചിന്തനും മനസ്സിലുള്ള ക്ലേശങ്ങളെ അകറ്റി നമ്മെ ആശ്വസിപ്പിക്കുന്നു. എന്തെന്നാൽ ഈ ലോകം അചേതനമല്ലെന്നും. അതിന്റെ ഗതിക്കു വേണ്ടുവണ്ണമുള്ള നിയമങ്ങളുണ്ടെന്നും, അതിന്റെ നീതി മലിനപ്പെറ്റുത്തത്തക്കതല്ലെന്നും നമുക്കു വെളിവാകുന്നു. പ്രകൃതിയുടെ സ്വത്ത് കളവുചെയ്യാനൊ, ധൎമ്മത്തെ അസൽപഥത്തിൽ ചരിപ്പിക്കാനോ കഴിയുന്നതല്ല. സത്യത്തെ സംരക്ഷിക്കുന്നതിന്ന് എത്ര കോട്ടകെട്ടിയുറപ്പിച്ചിട്ടുണ്ടെന്നും, ദൈവത്തിന്റെ കാരണ്യം എത്ര മഹത്താണെന്നും നാം അറിയുന്നു. നാം പ്രയത്നശീലമുള്ളവരായിരിക്കണമെന്നു ശിക്ഷിതന്മാരാകുന്നു. നേൎവഴിയിൽ നടക്കണമെന്നും സാധാരനസംഗതികളെ അറിഞ്ഞുനടക്കുന്നതിലാണ് മഹാമനസ്കത പ്രത്യക്ഷപ്പെടുന്നതെന്നും അപ്രകാരം നടക്കുന്നവൎക്കു ദൈവസഹായമുണ്ടായി ഇച്ഛഭംഗത്തിന്ന് ഇടയാകയില്ലെന്നും നമുക്കു മനസ്സിലാകുന്നു. പരിശ്രമശാലിക്കു മാത്രമേ ലോകം വശപ്പെടുകയുള്ളു. അതു നിയമങ്ങളുടെ കൂടാകുന്നു. ആ നിയമങ്ങളെ വേൎതിരിച്ചരിഞ്ഞ് ഓരോന്നിന്റേയും അനശ്വരതയും ശക്തിയും അറിയുന്നതിനൊപ്പം ക്ഷേമകരമായ ജ്ഞാനം മനുഷ്യനു ഒന്നുമില്ല. ഈ ലോകനിയമങ്ങളെ എല്ലാം കോൎത്തുകെട്ടുന്ന ചരടു സൽഗുണമാകുന്നു. സൽഗുണത്തെത്തന്നെയാണ് ബ്രഹ്മമെന്നു പറയുന്നത്. സൽഗുണമല്ലാതെ ലോകത്തിൽ ഒന്നുമില്ല. ഏതു പദാൎത്ഥവും സൽഗുണത്തെ വെളിപ്പെടുത്തുന്നു. പ്രകൃതി ഒരു സൽഗുണോപദേഷ്ടാവാകുന്നു.

നമുക്കു പറ്റുന്ന ദോഷങ്ങളെല്ലാം നാം മുമ്പിൽ ചെയ്തിട്ടുള്ള അധൎമ്മത്തിന്റെ ഫലങ്ങളാകുന്നു. ഒരു കെട്ടിടത്തിന്റെ ഒരു ഭാഗത്തു വിള്ളൽകണ്ടാൽ അടിസ്ഥാനത്തിന് ഇരുത്തലുണ്ടെന്നല്ലേ നാം ഗണിക്കുന്നത്? ഒരു കാൎയ്യം [ 106 ] നിത്യശക്തികൾ ൧൦൧

നിശ്ചയം തന്നെ. ന്യായബോധമില്ലാത്തവൻ എന്നും അസ്വാതന്ത്രനായിട്ടേ ഇരിക്കയുള്ളൂ. ഏതേതു രാജ്യത്തിലോ, സമുദായത്തിലോ, ജനങ്ങളിലോ, ന്യായബോധം കുറയുന്നു, ആ രാജ്യവും, സമുദായവും, ജനങ്ങളും ക്ഷയോന്മുഖദശയെ പ്രാപിക്കുന്നു. മനുഷ്യനുള്ള ബുദ്ധിവലിപ്പത്തിൽ പാതിയും ധൈൎയ്യമാകുന്നു. ന്യായബോധമൊന്നുകൊണ്ടല്ലാതെ ധൈൎയ്യമുണ്ടാകയില്ല. ഭയം ജീവിതതസുഖത്തെ നശിപ്പിക്കുന്നു. ആത്മാഭിമാനം ഇല്ലതെയായാൽ, ഇതരന്മാരുടെ ബഹുമാനത്തിനു മനുഷ്യൻ എങ്ങിനെ പാത്രമാകും? സൎവ്വനിന്ദ്യനായി ജീവിച്ചിരിക്കുന്നതിനേക്കാൾ മരിക്കുന്നതാണ് ഉത്തമം. ഭയത്തിനേക്കാൾ ഭയപ്പെടാൻ മറ്റൊന്നുമില്ലെന്നു ഒരു വിദ്വാൻ പറഞ്ഞിരിക്കുന്നത് സത്യമാകുന്നു.

ഈ ലോകം ഒരു പോൎക്കളമത്രെ. ഓരോകാൎയ്യവും നമ്മെ പോരിനുവിളിക്കുന്നു. അടങ്ങി ഒതുങ്ങി കാലക്ഷേപം ചെയ്യാനാരും കരുതേണ്ട. എല്ലാവരുടേ ധൈൎയ്യവും ഇവിടെ പരീക്ഷിക്കപ്പെടുന്നു. ഓരോ സംഗതികളും നേരിടുന്നതു നമ്മേ പരീക്ഷിക്കാനാണ്. പ്രപഞ്ചംതന്നെ മായയാണ്' അതിനുള്ളീൽ കിടന്നു മനുഷ്യൻ ധൎമ്മത്തെ മറച്ച് എന്തു വ്യാജമാണ് കാണിക്കുന്നത്! ധൎമ്മം ഒന്നുകൊണ്ടാല്ലാതെ ലോകം നിലനില്ക്കുമോ? അതുകൊണ്ടുതന്നെയല്ലേ മനുഷ്യന് ഓജസ്സും, തേജസ്സും, ധനവും മാനവും എല്ലാമുള്ളത്? എങ്കിലും ന്യായം നടത്താൻ അവൻ ഭയപ്പെടുന്നു! ധൎമ്മത്തെ ധിക്കരിക്കുന്നതിനു പതിച്ചപണിയെല്ലാം അവൻ നോക്കുന്നു! അഥവാ ഒരുവൻ ന്യയം നടത്താൻ തുടങ്ങിയാൽ, ജാതിഭ്രഷ്ടനെപ്പോലെ അവനെ നാം ഭ്രാന്തെനെന്നു സങ്കല്പിക്കുന്നു!

നാം ചെയ്യുന്നതും അനുഭവിക്കുന്നതുമെല്ലാം ക്ഷണികങ്ങളാണ്. എന്നാൽ ന്യായവും സത്യവും അനശ്വരങ്ങളാകുന്നു. അധൎമ്മങ്ങളും വ്യാജങ്ങളും താൽക്കാലികങ്ങളായ [ 107 ] ൧൦൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

സുഖാഭാസങ്ങളെ ജനിപ്പിക്കുമെങ്കിലും, ക്ഷണംഭഗുരങ്ങളാണ്. ധൎമ്മമാൎഗ്ഗസഞ്ചരണത്തിൽ അനേകക്ലേശങ്ങൾ നേരിട്ടാലും പരിണാമത്തിൽ ഗുണമല്ലാതെ വരികയില്ല. ഏതു കഷ്ടപ്പാടും ധൎമ്മാഭിവൃദ്ധിക്കായി നാം സഹിക്കേണ്ടതാണ്. കോപം, അസൂയ, ദംഭം, മുതലായ ദോഷങ്ങൾ ക്ഷണപ്രഭാചഞ്ചലങ്ങളാകുന്നു. ദുഷിച്ചജലം കെട്ടിനില്ല്ക്കുന്ന കുളങ്ങളും കുല്യകളും ചിറകളുമെല്ലാം പ്രവാഹകാലത്തിൽ മാഞ്ഞുപോകുമ്പോലെ, ജ്ഞാനപ്രവാഹത്തിൽ ഈ ദുൎഗ്ഗുണങ്ങൾ നീങ്ങിപ്പോകും. ജ്ഞാനശക്തി എവിടെനിന്ന് ഉത്ഭവിക്കുന്നു? സൎവ്വാൎത്മസ്വരൂപനായ ഭഗവാന്റെ മാഹത്മ്യവും, മനുഷ്യരുടെ ബുദ്ധിയിൽ കൂടി പ്രവഹിക്കുന്നതാകുന്നു. ഈ ജ്ഞാനത്തിലാണ് ലോകം സ്ഥിതിചെയ്യുന്നത്. ജ്ഞാനങ്ങളിലേക്ക് ഉത്തമമായിട്ടുള്ളതു ധൎമ്മജ്ഞാനമാകുന്നു. ഇതാണ് സൎവ്വത്തിന്റേയും രഹസ്യം. മേഘങ്ങൾക്കു മേൽ മേഘങ്ങൾ എങ്ങിനേയോ, ഹിമത്തിനുമേൽ ഹിമമെങ്ങിനേയൊ, വായുമണ്ഡലത്തിൽ അണ്ഡജങ്ങളെങ്ങിനേയോ, സൂൎയ്യചക്രത്തിൽ ഗ്രഹങ്ങളെങ്ങിനേയോ, അതിൻ വണ്ണം, ജ്ഞാനശക്തിയിലാണ് ജനസമുദായങ്ങളും അവയുടെ സകല ഏൎപ്പാടുകളും സ്ഥിതിചെയ്യുന്നത്.

എം. രാജരാജവൎമ്മരാജാ എം.എ.,ബി.എൽ.

ജീവശാസ്ത്രം. (BIOLOGY)

ജീവനുള്ള സകല വസ്തുക്കളേയും പറ്റി പ്രതിപാദിക്കുന്നതാണ് ജീവശാസ്ത്രം (Biology). ജീവിയെന്നും നിൎജ്ജീവിയെന്നും രണ്ടു വകപ്പുകളിലായിട്ടാണ് ജഗത്തിലുള്ള സ


 • മിസ്റ്റർ പി. എ. വൎഗ്ഗീസ് തൎജ്ജമചെയ്തതാണ്. [ 108 ] ജീവശാസ്ത്രം ൧൦൩

കല വസ്തുക്കളും സ്ഥിതിചെയ്യുന്നത്. അതായതു, ജന്തു സസ്യജാലങ്ങളെ ഒഴിച്ചുള്ളവയെല്ലാം നിൎജ്ജീവവസ്തുക്കളാണെന്നു ആദ്യമേതന്നെ പറയാം. ജന്തുക്കളിലെല്ലാം ജീവനുണ്ടെന്നതു, സന്ദേഹാമെന്യേ, ആരും സമ്മതിക്കും. സസ്യങ്ങൾക്കും ഇപ്രകാരം ജീവനുണ്ടോ എന്നു തീൎത്തുപറയുന്നതിൽ ശങ്കയും വരാം.

സസ്യങ്ങൽക്കും ജീവനുണ്ടെന്നതിനു വല്ല ലക്ഷ്യങ്ങളുമുണ്ടോ? ജന്തുക്കളെപ്പോലെ അങ്ങുമിങ്ങും അവ ചരിക്കുന്നില്ല. നേരേ മറിച്ച്, ഒരേസ്ഥാനത്തുതന്നെ പ്രായേണ നില്ക്കുന്നു. സ്പൎശിച്ചാൽ അവ ഗ്രഹിക്കുന്നില്ല. നാം ഒരു മരം മുറിക്കുന്നതായാൽ, വേദന സഹിക്കുന്നതായി യാതൊരു ലക്ഷ്യവും അതു കാണിക്കാതെകണ്ടു, കല്ലുപോലെ നിലത്തു പതിക്കുന്നു.

ഇങ്ങിനെയാണെങ്കിൽ എന്തുകൊണ്ടാണ് സസ്യങ്ങൾക്കു ജീവനുണ്ടെന്നു നാം പറയുന്നത്? ഒരു കല്ലിനെക്കാളും എന്തു വിശേഷമാണ് അവയ്ക്കുള്ളത്? പകലിന്നും അന്ധകാരത്തിന്നും മദ്ധ്യേയുള്ള പിളൎപ്പ് എത്രമാത്രമോ, അത്രതന്നെ വിസ്താരമുണ്ട് ഒരു ചെടിക്കും ഒരു ശിലക്കും മദ്ധ്യേയുള്ള പിളൎപ്പുമെന്നു ജീവശാസ്ത്രജ്ഞന്മാർ കല്പിക്കുന്നു.

ഇത് ആലോചിക്കുമ്പോൾ 'ജീവൻ' എന്നത് എന്താണെന്നൊരു ചോദ്യം ഉള്ളിൽ അങ്കുരിക്കുന്നു. എങ്കിലും, അതെന്താണെന്ന് ആരും ഇതേവരേയും ശരിയായി വിചാരിച്ചിട്ടില്ല. ഏതെല്ലാം വസ്തുക്കളുടെ സംഘടനത്താലാണ് അത് ഉണ്ടായ്‌വന്നതെന്നു ഗ്രഹിക്കുന്നതിന്, അതിനെ പരിഗ്രഥിപ്പാൻ നമ്മാൽ സാധിക്കയില്ല. എന്നിരുന്നാലും, ജീവൻ എന്തെന്നു നമുക്ക് അറിയാം. നമ്മിൽ അതു വ്യാപരിക്കുന്നുവെന്നു നമുക്കുതന്നെ അറിയാം; അന്യരിൽ വ്യാപരിക്കുന്നുവെന്നുള്ളത് അതിന്റെ ലക്ഷണങ്ങൾകൊണ്ടും അറിയാം. ഈ ലക്ഷണങ്ങൾ ഏവ? [ 109 ] ൧൦൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

തങ്ങൾതന്നെ വളരുന്നതിനു , സ്വജാതിയെ ആവൎത്തിച്ചു വൎദ്ധിപ്പിക്കുന്നതിനുമുള്ള ശക്തി, ജീവജാലത്തിനു പരക്കേയുണ്ടു്. നാം പാകിയ ഒരു വിത്തിന്റെ സ്ഥാനത്തു, കുറേ നാൾ കഴിഞ്ഞു, അതിൽനിന്നും ഒരു ചെറിയമുള ഉത്ഭവിച്ചുകാണാം. അതിനു വേണ്ട പോഷകസാധനങ്ങൾ ആ വിത്തിൽനിന്നും, പുറമേ വായുവിൽ നിന്നും അതു ശേഖരിച്ചു, ദിനം പ്രതി മേൽപ്പോട്ടു വളരുകയും നാലുപാടും ചെറിയ കൊമ്പുകളെ വ്യാപിപ്പിക്കുകയും ചെയ്തു്, ഒടുവിൽ വലിയൊരു വൃക്ഷമായിത്തീരുന്നു. അനന്തരം ഈ മരം പൂക്കളെ ധരിക്കുന്നു. ഇവയ്ക്കുള്ളിൽ കായകൾ ഉണ്ടാകുന്നു. ഇവ, തങ്ങളുടെ മുറയ്ക്കു, മാതൃതരുവിനു സമമായ അന്യതരുക്കൾക്കും കാരണങ്ങളാകുന്നു. ഈ അവസ്ഥതന്നെ, സൂക്ഷിച്ചാൽ, ജന്തുക്കളുടെ മദ്ധ്യേയും കാണാം.

ദൃഷ്ടാന്തമായി, ഒരു കോഴിക്കുഞ്ഞിനെതന്നെ എടുക്കാം അതൊരു ചെറിയ പറവയാണ്. അതു തീറ്റിയും തിന്നുപ്രായപൂൎത്തിയിങ്കലലുളവാകുന്ന വലിപ്പത്തെ പ്രാപിക്കുന്നു പിന്നീട് മുകൾ ഇടുന്നു. ഇവ, തക്കതായ ചില വ്യവസ്ഥകളുടെ ഫലമായി വെളിയിൽ വിരിഞ്ഞിരിറങ്ങുന്നു. അനന്തരം ഈ കുഞ്ഞങ്ങൾ ക്രമത്തിൽ, തള്ളയുടെ സാദൃശ്യത്തിലായ്ത്തീരുകയും ചെയ്യുന്നു. ജന്തുക്കൾക്കും സസ്യങ്ങൾക്കുമേ ഈ അവസ്ഥ കാണുന്നുള്ളു. അതുമൂലം നാം അവയെ 'ജീവിക' ളെന്നു വിളിക്കുന്നു. മറ്റും പുറമേയുള്ള വസ്തുക്കൾക്ക് ഈ ഗുണങ്ങളില്ലായകയാൽ അവയെ നാം 'നിൎജ്ജീവിക' ളെന്നും സങ്കല്പിക്കുന്നു. ജീവൻ 'ഹാനി' വന്നുകൂടുന്നതോടുകൂടി, ജന്തുക്കളുടെയായാലും സസ്യങ്ങളുടെയായാലും, സകലജീവവ്യാപാരങ്ങളും നില്യ്ക്കുന്നു. ഈ പതനമാകുമ്പോൾ ചൈതന്യവസ്തുക്കൾക്കും അചേതനങ്ങൾക്കും തമ്മിൽ വ്യത്യാസം യാതൊന്നുമില്ല. ഇനി ചിന്തിക്കേണ്ടതു ജന്തുക്കളും സസ്യങ്ങളും ഏതു വിധത്തിലാണ് തങ്ങളെത്തന്നെ പോഷിപ്പിക്കുന്നതെന്നാ [ 110 ] ജീവശാസ്ത്രം ൧൦൫

ണ്. അംഗാരം (Carbon) അമ്ലജനകം(Oxygen) ജലജവാഷ്പം(Hydrogen) ലവണവായു (Nitrogen) എന്ന് പ്രധാനമായി നാലു മൂലപദാൎത്ഥങ്ങളുടെ (Elements) സംയോഗംകൊണ്ടാണ് ഈ രണ്ടു ജീവിവൎഗ്ഗങ്ങളും ഉണ്ടായിരിക്കുന്നത്. അങ്ങിനെയെങ്കിൽ, അവയുടെ പോഷണദ്രവ്യങ്ങളും ഈ നാലുധാതുക്കളും ചേൎന്ന സാധനങ്ങളാണെന്നനുമാനിക്കാം. പരമാൎത്ഥവും അതുതന്നെയാണ്. എങ്കിലും, ജന്തുക്കളും സസ്യങ്ങളും ഒരേമാതിരിയിലുള്ള സാധനങ്ങൾ വഴിയായി, ഈ ധാതുക്കളെ അകമേ കൈക്കൊള്ളുന്നില്ല. അതായത്, ഈ രണ്ടു വൎഗ്ഗങ്ങളുടേയും ആഹാരസ്വീകരണരീതി ഒന്നുതന്നെയല്ല എന്നാണ്.

ജന്തുക്കൾ എങ്ങിനെയാണ് 'ഭക്ഷിക്കുന്ന'തെന്ന് ആദ്യം ആലോചിക്കാം. മുൻപറഞ്ഞ പോഷകധാതുക്കൾ ചേൎന്ന ദ്രാവകങ്ങളോ, കട്ടിയുള്ള സാധങ്ങളോ ആണ് അവയുടെ ഭക്ഷണം. ഇതു ശരീരത്തിന്റെ അംശമായ്ത്തീരുന്നതിനുമുമ്പെ, ഉള്ളിൽചെന്നു ദഹിക്കേണ്ടിയിരിക്കുന്നു. ഇതിന്റെ ഫലമായി, തീയിലിരിക്കുന്ന തങ്കത്തിൽനിന്നു കറയെല്ലാം അകലുന്നതുപോലെ, ഭക്ഷണദ്രവ്യങ്ങളിൽനിന്നും, പോഷകങ്ങളല്ലാത്തവ അകലുന്നു.

ജന്തുക്കൾക്കു ഭക്ഷണം എന്തിനാണ് എന്ന് ഒരുചോദ്യം വരാം. അവയുടെ ശരീരത്തിൽ സദാ ക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് ഇതിന്റെ ഉത്തരം. ജന്തുക്കൾ പൊതുവേ ചൊടിപ്പുള്ളവയാകയാൽ, ഈ ചൈതന്യത്തിനു കാരണമായി, സ്വതേതന്നെ തങ്ങളിൽ ഒരു ശക്തി (Energy) സ്ഥിതി ചെയ്യേണ്ടത് അത്യാവശ്യാമാണ്. ഈ ശക്തിയെ (Energy) അവ തങ്ങളുടെ ശരീരത്തിൽ സംഭരിച്ചുവയ്ക്കുകയും ചെയ്യുന്നു. ഇങ്ങിനെ സംഭരിക്കുന്നതു ഭക്ഷണസാധനങ്ങളിൽ നിന്നാണ്. അതിനാൽ അതാതുദിവസത്തിൽ ഉള്ള 'വേല'യ്ക്കു വേണ്ട ശക്തികൾക്കു, തീറ്റി എന്നത് അവയ്ക്ക് ആവശ്യമാകുന്നു.

ഘനപദാൎത്ഥങ്ങൾ (Solid food stuffs) സസ്യങ്ങൾ [ 111 ] ൧൦൬ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ക്ക് ആഹാരസാധങ്ങളായിത്തീരുന്നില്ല. ദ്രാവകങ്ങളും, വായുമയവുമായ (gaseous) സാധനങ്ങളാണു് അവയ്ക്കു് ആഹാരം. ഇവയിൽനിന്നു് അവ, അംഗാരം (Carbon) അമ്ലജനകം (Oxygen), ജലജവാഷ്പം (Hydrogen) ലവണവായു (Nitrogen) എന്നീ മൂലധാതുക്കളെ നേടുന്നു. മേല്പറഞ്ഞതിൽ ഒടുവിലെ ൩ ധാതുക്കളേയും, വേരുകൾ വഴിയായി നിലത്തുനിന്നത്രേ അവ ഗ്രഹിക്കുന്നത്. നിലത്തിൽനിന്നു അവ ജലത്തെ വലിച്ചെടുക്കുന്നു. ജലത്തിൽ, അമ്ലജനകം, ജലജവാഷ്പം ഇവ രണ്ടുമുണ്ട്. ഇതുകൂടാതെ ലവണവായു ചേൎന്ന മറ്റു ചില സാധനങ്ങളും ഇതിൽ കലൎന്നിട്ടുണ്ട്.

'അംഗാരം' എന്നതു സസ്യങ്ങൾക്കു കൂടിയേ തീരൂ. ഇതിനെ അതു ചമെച്ചെടുക്കുന്ന രീതി കുറേ രസകരവുമാണു്. അംഗാരാമ്ലവായു (Carbonic acid gas) എന്നു, ഒരു വസ്തു വായുവിൽ എപ്പോഴുമുണ്ട്. ഇതൊരു ബാഷ്പമാണ്. ഇതിൽ അംഗാരവും, അമ്ലവായുവും (Oxygen) അടങ്ങിയിട്ടുണ്ട്. ഇതിനെ ഉള്ളിലേക്കു സ്വീകരിച്ചു, രണ്ടു മൂലധാതുക്കളേയും വേറെയാക്കുന്നതിനുള്ള ശക്തി, സസ്യങ്ങൾക്ക് ഒന്നുവേറേത്തന്നെയാണ്. അംഗാരത്തെ സ്വന്ത ഉപയോഗത്തിനായി അവ ഉള്ളിൽ ശേഖരിച്ച്, അമ്ലവായുവിനെ (oxygen) വായുവിലേക്കുതന്നെ വിടുകയും ചെയ്യുന്നു. ഈ വേൎത്തിരിവ് വരുത്തിക്കൂട്ടുന്നതിൽ അവയെ സഹായിക്കുന്നതിനു വേറെ ഒരു വസ്തുവുമുണ്ട്. അതിന്റെ നിറം പച്ചയാണ്. സസ്യങ്ങൾക്കു സ്വതേയുള്ള പച്ചനിറത്തിന് ഇതാണു കാരണം. എങ്കിലും ഈ വേൎത്തിരിവു വരുത്തുന്നതിനുള്ള ശക്തി സൂര്യപ്രകാശമുള്ളപ്പോഴേ സസ്യങ്ങൾക്കു് ഉണ്ടാകയുള്ളൂ.അതിനാലാണു്, മൂടലിൽ നട്ട ചെടി തഴയ്ക്കാതെ കണ്ടിരിക്കുന്നത്. സൂര്യകിരണങ്ങൾ വേണ്ടുംവണ്ണം തങ്ങളുടെ ഇലകളിൽ തട്ടാതെ അവ പുഷ്ടിപിടിക്കുകയില്ല.

മേൽ കാണിച്ചതിൽനിന്നു കാൎബൺ, (Carbon), ഓക്സിജൻ, (Oxygen), ഹൈഡ്രൊജൻ (Hydrogen), നൈട്രോജൻ (Nitrogen) എന്ന ൪ മൂലധാതുക്കളേയും സ്വീക [ 112 ] രിക്കുന്നതിൽ പ്രാണിവൎഗ്ഗം ഒരു രീതിയേയും സസ്യവൎഗ്ഗം മറ്റൊരു രീതിയേയും അനുകരിക്കുന്നുവെന്നു കാണാം. ദഹനമെന്നതു ചെടികൾക്കാവശ്യമില്ല. കാരണം, അത്രയ്ക്കും ലഘുത്വപദാൎത്ഥങ്ങളാണു് വേരുകൾ വഴിയായി ചെല്ലുന്ന അവയുടെ ഭക്ഷണദ്രവ്യങ്ങൾ. എന്നാൽ ജന്തുവൎഗ്ഗം ഈ ധാതുക്കളെ ചമയ്ക്കുന്നതു ലാഘവങ്ങളല്ലാത്ത ഘനപദാൎത്ഥങ്ങളിൽ നിന്നു, (complex solid food stuffs) നേരെത്തന്നെയാണു്. അതാണ് അവയ്ക്കു ദഹനം ആവശ്യമായത്.

ഇനിയും ആലോചിക്കേണ്ടതു, പ്രാണിവൎഗ്ഗത്തിനു് ആഹാരമായ ഘനപദാൎത്ഥങ്ങൾ എവിടെനിന്നു വരുന്നു എന്നാണ്. അത് ഏതുകൊണ്ട് നോക്കിയാലും, സസ്യങ്ങളിൽനിന്നുതന്നെയാണ്. ഇവ, മുൻപ്പറഞ്ഞ നാലു മൂലധാതുക്കളേയും ചേൎത്തും കൊണ്ട് ഘനപദാൎത്ഥങ്ങളെ ഉണ്ടാക്കുന്നു. ഇങ്ങിനെ സസ്യങ്ങൾ ഉണ്ടാക്കിത്തീൎത്ത സാധനങ്ങളെ ജന്തുക്കൾ ഭക്ഷിക്കയും ചെയ്യുന്നു.

ഇതുകൂടാതെ വേറൊരു വിധത്തിലും സസ്യങ്ങൾ നമുക്കുപകാരപ്രദങ്ങളാകുന്നു. അംഗാരാമ്ലബാഷ്പത്തിൽനിന്നു അവ അമ്ലജനകത്തെ വേൎതിരിച്ചു, തിരികെ വായുവിങ്കലേക്കുതന്നെ വിട്ടയക്കുന്നുവെന്നും നാം കണ്ടുവല്ലോ. നമ്മുടെ ജീവസന്ധാരണത്തിനു് അത്യാവശ്യമാണ്. നാം സദാ ഉള്ളിലേക്കു വായുവിനെ ശ്വസിച്ചുകൊണ്ടിരിക്കുന്നു. ഇതു വായുവിൽ അധിവസിക്കുന്ന അമ്ലജനകത്തിനായിട്ടാണു്. നമ്മുടെ ശരീരത്തിൽ സംഭരിതമായിരിക്കുന്ന ശക്തിക്ക് ഈ അമ്ലജനകം 'അയവു' കൊടുക്കുന്നു. ഈ ശക്തിയെ നമുക്കു പലതരം വേലയ്ക്കുമുപകരിക്കാം. അതുകൊണ്ട് ഈ ശക്തിയുടെ ഭണ്ഡാരത്തിന് ഓക്സിജൻ ഒരു താക്കോലാണെന്നു നമുക്കു പറയാം. അയഞ്ഞുവരുന്നതോടുകൂടി അംഗാരാമ്ലവായു (Co2) മേഹം (Urine) ഇത്യാദി വസ്തുക്കുൾ ഉണ്ടായിത്തീരുകയും ഇവ നമ്മുടെ ശരീരത്തിനു യാതൊരുപകാരവുമില്ലാത്തതിനാൽ വെളിയ്ക്കു ത്യജിക്കപ്പെടുകയും ചെയ്യുന്നു. [ 113 ] ൧൦൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

നാം നിശ്വസിക്കു(Expire)മ്പോഴൊക്കെയും, അംഗാരാമ്ലബാഷ്പത്തെ വായുവിലേക്കു വിടുന്നു. ഇങ്ങിനെ മലിനമായിപ്പോകുന്ന വായുവിനെ ശുദ്ധീകരിപ്പാൻ നിവൃത്തിമാൎഗ്ഗമില്ലാഞ്ഞാൽ അത് ആകെ ദുഷിക്കുന്നതിനും ശുദ്ധാമ്ലവായുവില്ലാതെ നാം ശ്വാസം മുട്ടി മരിക്കുന്നതിനും ഇടവരും. ഇപ്രകാരം വായുവിൽനിന്ന് അംഗാരാമ്ലബാഷ്പത്തെ നീക്കം ചെയ്യുന്നതായ ഈ ശുദ്ധീകരണജോലിയെ നിൎവ്വഹിക്കുന്നത് സസ്യങ്ങളാണ്. എന്നാൽ സസ്യങ്ങളെ സംബന്ധിച്ചിടത്തോളം, ഇതൊരു വെറും ശുദ്ധീകരണജോലി മാത്രമല്ല. കാരണം തങ്ങളുടെ ജീവസന്ധാരണത്തിനുതന്നെ അംഗാരാമ്ലവായു അവയ്ക്കു അത്ര അത്യാവശ്യമാണു്. എന്നാൽ അംഗാരം( C) മാത്രമേ അവ അതിൽനിന്നും പരിഗ്രഹിക്കുന്നുള്ളുവെന്നതു നാം മുമ്പു കണ്ടുവല്ലോ.

അനന്തരം, അമ്ലവായുവിനെ (O) വായുവഴിയായി നമുക്കു അവ ദാനം ചെയ്യുന്നു. അതുകൊണ്ട് ചുരുക്കിപ്പറഞ്ഞാൽ, നാം സസ്യങ്ങളുടെ ഉപകാരത്തിനായി അവയ്ക്കു അംഗാരത്തേയും അവ നമുക്കായി നമുക്കുവേണ്ടുന്ന അമ്ലവായുവേയും, സകല ഭക്ഷണപദാൎത്ഥങ്ങളേയും ദാനം ചെയ്യുന്നു. ഇങ്ങിനെ സസ്യങ്ങളും പ്രാണികളും പരസ്പരം ആശ്രയിച്ചുനിൽക്കുന്നുവെന്നു തെളിയുന്നു. മൃഗങ്ങളേക്കൂടാതെ, സസ്യങ്ങൾക്കും, സസ്യങ്ങളെക്കൂടാതെ മൃഗങ്ങൾക്കും ജീവിക്കുക അസാദ്ധ്യമാണ്.

കരയ്ക്കും വെള്ളത്തിലുമായിട്ടാണ് ജീവജന്തുക്കളുടെ അധിവാസം. ജലജന്തുക്കളിൽ ചിലതു ശുദ്ധജലത്തിലും ചിലതു ലവണജലത്തിലും വസിക്കുന്നു. 'തവളകൾ' മുതലായ ചില ജീവികളെ ഒഴിച്ച്, ഒരേ ജന്തുവിനുതന്നെ കരയിലും വെള്ളത്തിലും ഒരുപോലെ അധിവാസം സാധിക്കുന്നില്ല. അപ്രകാരം തന്നെ, ശുദ്ധജലത്തിൽ കണ്ടുവരുന്ന മിക്കജന്തുക്കൾക്കും ആഴിയിലെ അധിവാസവും സാദ്ധ്യമല്ല. കരയിലുള്ള ജന്തുക്കളിൽ ഒരു ഭാഗത്തെ, ഉയൎന്ന പ്രദേശങ്ങളിലേ നാം കാണുന്നുന്നുള്ളൂ. മറ്റൊരു ഭാഗത്തെ താണ ഭൂമികളി [ 114 ] ജീവശാസ്ത്രം ൧൦൯

ലുമേ കാണുന്നുള്ളുതാനും. ചില ജന്തുക്കൾ വാനത്തിൽ സഞ്ചരിക്കുന്നു. ഇതിനു ദൃഷ്ടാന്തം മിക്ക ശലഭങ്ങളും, മിക്ക പക്ഷികളുമാണു്. ജന്തുക്കൾ പ്രായേണ, ശീതോഷ്ണാവസ്ഥയെ അനുസരിച്ച്, ഒരു ക്ലിപ്തമായ രീതിയിൽ ലോകത്തിന്റെ നാനാദിഗന്തരങ്ങളിലുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഉഷ്ണമേഖലയിലെ ജന്തുക്കൾ, പ്രായേണ ശീതമേഖലയിൽ ജീവിക്കയില്ല. ദൃഷ്ടാന്തമായി, നാം സാധാരണ കണ്ടുവരുന്ന ആനകളെ യൂറോപ്പിൽ കാണുക എന്നത് അസാദ്ധ്യമാണ്.

ഭൂമുഖത്തുമുമ്പ് അധിവസിച്ചിരുന്ന അനവധി പ്രാണികളേയും സസ്യങ്ങളേയും നാം ഇപ്പോൾ കാണുന്നില്ല. അവയ്ക്കു കാലാന്തരം കൊണ്ടു നാശം വന്നുകൂടിയെന്നു ഭൂമിയിൽനിന്നു കുഴിച്ചെടുത്തുകൊണ്ടിരിക്കുന്ന അവയുടെ അവശിഷ്ടങ്ങളിൽനിന്നു നാം ഗ്രഹിക്കുന്നു.അന്നുണ്ടായിരുന്ന പല ജന്തുക്കളുടേയും അസ്ഥികൾ കുഴിച്ചെടുത്തുകിട്ടിയിട്ടുണ്ട്. കൽക്കരിയെന്നതു മുമ്പു വളൎന്നിരുന്ന അനവധി വൃക്ഷങ്ങളുടേയും അവശിഷ്ടമത്രേ. ഭൂമുഖത്തു സംഭവിച്ചുകൊണ്ടിരുന്ന പല അവസ്ഥാന്തരങ്ങളൂടേയും ഫലമായി, ഇവ മണ്ണിൽ മൂടപ്പെട്ടു താണുപോകയും കാലക്രമം കൊണ്ടു കൽക്കരിയായി പരിണമിക്കയും ചെയ്യുന്നു.

പ്രാണികുലത്തിന് ആധാരമായ 'ജീവൻ' എന്നതു ഏതൊരു കാലത്തുത്ഭവിച്ചുവെന്നു കൃത്യമായി ആൎക്കും പറഞ്ഞുകൂടാ. ഇന്നപ്പോളെന്നു ഗണിക്കാൻ കഴിയാത്ത ഒരു കാലത്ത് അതുത്ഭവിച്ചുവെന്നും അതുമുതൽ ഭംഗമെന്യേ ഇന്നും തുടൎന്നുകൊണ്ടിരിക്കുന്നുവെന്നേ പറഞ്ഞുകൂടു. എങ്കിലും അത് ഏറ്റവും ചെറിയതും ലഘുക്കളുമായ ജീവികളിലാണു് ആദ്യമായി ആരംഭിച്ചതെന്നും, അവയിൽനിന്നും അനേകകാലങ്ങൾകൊണ്ടു വലിയവയും 'അടിക്കടി' വിഷമ‌മായവയുമായ (more & more Complex) ജന്തുക്കൾ പ്രകൃത്യാ ഉണ്ടായ്‌വന്നുവെന്നും നമുക്കു നിൎണ്ണയിക്കാം. അതിന്റെ ഫല [ 115 ] ൧൧0 പ്രബന്ധമഞ്ജരി രണ്ടാംഭാഗം

മായിട്ടാണ് ഇപ്പോൾ നമ്മുടെ ഭൂഗോളത്തിൽ നാനാതരത്തിൽ അസംഖ്യം ജന്തുക്കളേ നാം കാണുന്നത്.ഇപ്രകാരം, മുമ്പു ജീവിച്ചിരുന്നവയും, ഇപ്പോൾ 'കലമറുതിവന്നു'പോയവയുമായ ജന്തുക്കളിൽ പലതും, തങ്ങളുടെ പിൻഗാമികളായി ഇക്കാലത്തു സന്തതികളെ ശേഷിപ്പിച്ചിട്ടില്ല.

ജീവനുള്ളവയിൽനിന്നല്ലാതെ ജീവികൾ ഉണ്ടാകയില്ല എന്ന വലിയ ന്യായവുംകൂടെ ഇവിടെ പറയാം. ഇതു പരിശോധനചെയ്തു (Experimentally) കണ്ടെറിഞ്ഞിരിക്കുന്നുവെന്നുള്ളതു ജീവശാസ്ത്രത്തിലുള്ള ഒരു തത്വമാണ്. അചേതനവസ്തുവിൽ നിന്നു ചൈതന്യവസ്തുവുണ്ടാകയെന്നതു അസാദ്ധ്യമാണ്. എങ്കിലും, ജനങ്ങളിൽ പരക്കേയുള്ള വിശ്വാസം അതു സാദ്ധ്യമാണെന്നാണ്. പുഴുക്കളെ ഉണ്ടാക്കുന്നത് അഴുകൂന്ന സാധനങ്ങളാണെന്ന് അവർ വിശ്വസിക്കുന്നു. ഇത് എത്രതന്നെ വിശ്വസിനീയമെന്നു തോന്നിപോലും, പരമാൎത്ഥം അങ്ങിനെയല്ല. എന്നാൽ, ഇവ ഉത്ഭവിക്കുന്നത് അഴുക്കുന്ന സാധനങളീൽനിന്നല്ലെന്നും, നേരേമറിച്ച്, അദൃശ്യമായ പല ചെറിയ മുട്ടകളിൽനിന്നാണെന്നും, ഈ മുട്ടകൾ അവിടെ ഇടുന്നത് അവിടെ വന്ന് അധിവസിക്കുന്ന പലതരം ഈച്ചകളാണെന്നുമുള്ള പരമാൎത്ഥം ഇക്കാലത്തു നമുക്കു മനസ്സിലാക്കാം.

ഈ സംഗതിയെക്കുറിച്ച് ഒരു കാലത്തു വളരെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ഫലമായി, പലരും പല പരീക്ഷകളും തുടരെത്തുടരെ കഴിക്കുന്നതിനിടയായി. അതുമൂലം മുമ്പുണ്ടായിരുന്ന അഭിപ്രായങ്ങളെല്ലാം അടിസ്ഥാനമറ്റവയെന്നു തെളിഞ്ഞു. അതിന്റെ ഫലമായി, നിൎജ്ജീവിയിൽനിന്നു ജീവി ഉണ്ടാകുന്നതല്ലെന്നുള്ള ജീവശാസ്ത്രതത്വം വെളിപ്പെട്ടു. ഇവയ്ക്കു രണ്ടിനും തമ്മിൽ അത്രക്കു വലിയ ഒരു പിളൎപ്പുണ്ടെന്നും നമുക്കു മനസ്സിലായി. ചൈത്യന്യവസ്തുക്കളിൽ നിന്നേ ചൈത്യന്യവ [ 116 ] കൃഷിപരിഷ്കരണം ൧൧൧

സ്തുക്കളുണ്ടാകാവൂ. അതായതു, ജീവനത്രെ ജീവനു ഉല്പത്തിസ്ഥാനം, എന്നു തെളികയും ചെയ്തു.

ജോൎജ്ജ്മത്തായി എം.എ.

നമ്മുടെ കൃഷിപരിഷ്കരണം

കൃഷിപരിഷ്കരണത്തെപറ്റി പ്രസംഗിക്കുന്നതിനു മുമ്പായി, ഇന്നു നാം ഇവിടെ കൂടാനിടയായ സംഗതിയെപറ്റി ഒന്നുരണ്ടു വാക്കു പറയുന്നത് അനുചിതമായിരിക്കായില്ലെന്നു ഞാൻ വിശ്വസിക്കുന്നു. പ്രജകളുടെ ക്ഷേമത്തിലും അഭിവൃദ്ധിയിലും നിരന്തരതാല്പൎയ്യമുള്ള നമ്മുടെ പൊന്നുതമ്പുരാൻ തിരുമനസ്സുകൊണ്ടു പ്രജാസഭ ഏൎപ്പെടുത്തീട്ട് ഇപ്പോൾ അഞ്ചുകൊല്ലം കഴിഞ്ഞിരിക്കുന്നു. എങ്കിലും ഇപ്പോൾ ആദ്യമായിട്ടാണ് എനിക്കു പ്രജാസഭയുടെ സമ്മേളനങ്ങൾ കാണാനിടയായത്. ഇതിനു മുമ്പെ ഇതിനു നിവൃത്തി വന്നില്ലെങ്കിലും, സഭയിലെ സാമാജിക്കന്മാർ മിക്കപേരും കൃഷിയുടെ അഭിവൃദ്ധിയിൽ താല്പൎയ്യമുള്ളവരാണെന്ന് എനിക്കുപത്രങ്ങൾ മൂലവും പ്രജാസഭാ റിപ്പോറ്ട്ടുകളീൽനിന്നും മനസ്സിലായിട്ടുണ്ട്. സഭയിൽ ആണ്ടുതോറും കൃഷി സംബന്ധിച്ചുണ്ടാകുന്ന ചോദ്യങ്ങളളുടെ എണ്ണവും, മാതിരിയും കൊണ്ടുതന്നെ ഇതു തീൎച്ചപ്പെടുത്താവുന്നതാണ്. കൃഷിയുടെ അഭ്യുദയത്തിൽ താല്പൎയ്യമുള്ള നിങ്ങൾ, രാജ്യത്തിന്റെ പല ഭാഗങ്ങളിനിന്നും വന്നും തലസ്ഥാനത്ത് ഒന്നിച്ചു ചേരുന്ന ഈ സന്ദൎഭംതന്നെയാണ്, കൃഷിസംബന്ധമായ ചില പ്രസംഗങ്ങൾ ചെയ്‌വാൻ നല്ലതായ അവസരമെന്നുദേശിച്ച് അപ്രകാരം ചെയ്യുന്നതിന് അനുവാദം കിട്ടണമെന്നു ഞാൻ ഗ

ശ്രീമൂലം പ്രജാസഭയുടെ പഞ്ചമയോഗം സംബന്ധിച്ചു വായിച്ചത്. [ 117 ] ൧൧൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

വൎമ്മേന്റിനോട് എഴുതി ചോദിക്കയും ഗവമ്മേന്റ് എന്റെ അപേക്ഷ അനുവദിക്കയും ചെയ്തു. അതനുസരിച്ച് ഇന്നുമുതൽ മൂന്നുനാലു ദിവസം ഇവിടെവെച്ചു കൃഷിസംബന്ധമായ ചില പ്രസംഗങ്ങൾ നടത്തുന്നതാണ്. എന്നാൽ പ്രജാസയോടുകൂടി ഈ പ്രസംഗങ്ങൾ അവസാനിക്കുന്നതല്ലെന്നുകൂടി ഞാൻ നിങ്ങളെ ധരിപ്പിച്ചുകൊള്ളുന്നു. നമ്മുടേ രാജ്യത്തിന്റെ പല പ്രധാന സ്ഥലങ്ങളിൽവെച്ച് അപ്പഴപ്പോൾ ഈ മാതിരി പ്രസംഗങ്ങൾ നടത്തണമെന്നാണ് ഞാൻ വിചാരിക്കുന്നത്. പ്രസംഗങ്ങൾ കൃഷിക്കാരുടെ ഇടയിൽ കൃഷിശാസ്ത്രത്തെപറ്റിയുള്ള അറിവുണ്ടാക്കുന്നതിലേക്കുള്ള മാൎഗ്ഗങ്ങളിൽ ഒന്നാണെന്നുള്ളതിനു സംശയമില്ലല്ലൊ. ഉന്നതതരമായ കൃഷിപാഠശാലകളും കൃഷിത്തോട്ടങ്ങളും കൃഷിപരിഷ്കരണത്തിനാവശ്യമുള്ള മറ്റനേകം ഉപകരണങ്ങളുമുള്ള ജൎമ്മനി, ഇംഗ്ലണ്ടു മുതലായവ രാജ്യങ്ങളിൽ കൂടിയും, നാം ഇവിടെ ആരംഭിക്കാൻപോകുന്നതുപോലെയുള്ള പ്രസംഗങ്ങൾ ധാരാളമായി നടത്തിവരുന്നുണ്ട്. എഡിൻബറോവിലുള്ള ഒരു കൃഷിപാഠശാലയിൽ ഏതാനും ആളുകളെ ഈ വിധമായ പ്രസംഗങ്ങൾക്കായിത്തന്നെ പ്രത്യേകം നിയമിച്ചിട്ടുണ്ട്. ജൎമ്മനിയിലാകട്ടെ, ഓരോ കൃഷിപാഠശാലകളിൽ, കൃഷിക്കാരെ ആണ്ടിൽ രണ്ടോ മൂന്നോ തവണ വിളിച്ചുകൂട്ടി ചില പ്രത്യേകപ്രസംഗങ്ങൾ അവിടെയുള്ള ഉപാദ്ധ്യായന്മാർ തന്നെ ചെയ്തുവരുന്നുണ്ട്. ഇതരരജ്യങ്ങളിൽ ഈ മാതിരി പ്രസംഗങ്ങൾമൂലം കൃഷിക്കാൎക്കു് വളരെ ഗുണം സിദ്ധിക്കാനിടയായിട്ടുള്ളതുകൊണ്ട് ഇവിടേയും ഈ പ്രസംഗങ്ങൾ ഗുണപ്രദമായിരിക്കുമെന്നു നമുക്ക് ആശംസിക്കാവുന്നതാണ്.

നമ്മുടെ കൃഷിപരിഷ്കരണത്തെപറ്റി പറയുന്നതായാൽ ഏറെകുറെ പറവാനുണ്ട്. എന്നാൽ, പ്രജാസഭയിൽ മൂന്നുനാലു മണിക്കൂർ നേരം ഇരുന്നു ക്ഷീണിച്ചിരിക്കുന്ന സദസ്യരെ ഒരു ദീൎഘമായ പ്രസംഗംകൊണ്ടു ഇനിയും ബുദ്ധിമുട്ടിക്കണമെന്ന് എനിക്ക് ഉദ്ദേശമില്ല. അതിനാൽ കൃഷി [ 118 ] നമ്മുടെ കൃഷിപരിഷ്കരണം ൧൧൩

പരിഷ്കരണത്തെപറ്റി ഏതാനും കാൎയ്യങ്ങൾ മാത്രമേ ഞാൻ ഇവിടെ പ്രസ്താവിക്കുവാൻ ശ്രമിക്കുന്നുള്ളു. കൃഷിപരിഷ്കരണത്തിന് ആദ്യമായി നാം അറിയേണ്ടതു നമ്മുടെ ഇപ്പോഴത്തെ കൃഷിയിൽ വല്ലതും തരക്കേടുകളുണ്ടോ എന്നും, ഉണ്ടെങ്കിൽ അവ ഏതെല്ലാമെന്നും, അവയെ ഏതു പ്രകാരത്തിൽ മാറ്റാമെന്നും ആണ്.

ഈ കാൎയ്യങ്ങളെപറ്റിയാകുന്നു ഞാൻ ഈ പ്രസംഗത്തിൽ പ്രാധാനമായി പ്രസ്താവിക്കുവാൻ പോകുന്നത്. ഇതോടുകൂടു കൃഷിക്കാരുടെ ഇടയിൽ സ്വരുമിപ്പിനുള്ള ആവശ്യകതയെപറ്റിയും കുറച്ചു വിസ്തരിക്കണമെന്നു വിചാരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളെ പറ്റി വളരെ സംക്ഷിപ്തമായിട്ടു മാത്രമേ ഇവിടെ വിവരിക്കുവാൻ നിവൃത്തിയുള്ളു. പക്ഷെ ഇവയിൽ മിക്കതിനെപറ്റിയും പ്രത്യേകപ്രസംഗങ്ങളുണ്ടാകുമെന്നുള്ളതുകൊണ്ട് ഇത് ഇനി വരാൻ പോകുന്നവയുടെ ഒരു മുഖവുരയായിട്ടു മാത്രമേ ഗണീക്കപ്പെടുവാൻ പാടുള്ളു.

ശാസ്ത്രീയമായ കൃഷിയെപറ്റി വൎത്തമാനപത്രങ്ങളിൽ നിന്നു മാത്രം അറിഞ്ഞിട്ടുള്ളവരുടെ അഭിപ്രായത്തിൽ, തിരുവിതാംകൂറിലെ കൃഷിപ്രദായങ്ങൾ ഏറ്റവും നികൃഷ്ടവും, ശാസ്ത്രീയതത്വങ്ങൾ കൊണ്ട് ഇവയെല്ലാം ഏറെകുറെ നന്നാക്കാവുന്നവയുമാകുന്നു എന്നാണ്. പക്ഷെ പത്രങ്ങളിലോ, മറ്റു രാജ്യങ്ങളിലോ, രീതി അനുസരിച്ച് എഴുതീട്ടുള്ള പുസ്തകങ്ങളിലോ കാണുന്നതെല്ലാം നമ്മുടെ രാജ്യത്തേക്കും ചേൎച്ചയായിരിക്കുമെന്നു വിചാരിക്കുന്നതു ശരിയായിട്ടുള്ളതല്ല. എന്നുമല്ല, കൃഷിക്കു മുഖ്യമായിട്ടുള്ളതു പരിചയമാണ്. പരിചയംകൊണ്ടുണ്ടാകുന്ന അരിവു ശാസ്ത്രസിദ്ധമായ അറിവിനേക്കാൾ വളരെ വിലയേറിയതും ഉപയോഗമുള്ളതുമാണ്. തിരുവിതാംകൂറിലെ കൃഷിക്കാൎക്ക് പരിചയംകൊണ്ടുള്ള അറിവില്ലെന്നു യാതൊരുത്തരം വാദിക്കുകയില്ല. അനേകം ശതവൎഷമായി ഈ തൊഴിലുകൊണ്ടുമാത്രം നിത്യവൃത്തി കഴിച്ചുവരുന്ന നാം മറ്റനേകം രാജ്യക്കാരെ അപേക്ഷി [ 119 ] ൧൧൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ച്ച്, എത്രയോ ഉപരിയായ ഒരു സ്ഥാനത്തിൽ സ്ഥിതിചെയ്യുന്നു. എന്നാൽ നമ്മുടെ കൃഷിക്കാൎക്കു് ശാസ്ത്രീയമായ അറിവ് അധികമായി ഇല്ലാത്തതിനാൽ, അവരുടെ പരിചയത്തിന്റെ പൂൎണ്ണഫലം അവൎക്ക് അനുഭവിക്കാനിടയാകുന്നില്ല. ഇക്കാലത്തു, പരിചയവും ശാസ്ത്രവും ഒന്നിച്ചു ചേൎന്നെങ്കിൽ മാത്രമേ കൃഷിയിൽനിന്നും തക്കതായ ആദായം കിട്ടുകയുള്ളു. അതുകൊണ്ടു നമ്മുടെ കൃഷിക്കാർ ആവശ്യമുള്ളയിടത്തു ശാസ്ത്രീയതത്വങ്ങളെ നടപ്പിൽ കൊണ്ടുവരുന്നതായിരുന്നാൽ, അവൎക്കു് തന്മൂലം കൂടുതൽ ആദായം കിട്ടുകയും ഉത്തരോത്തരം രാജ്യത്തിന്റെ അഭിവൃദ്ധിക്കു കാരണമായി തീരുകയും ചെയ്യുന്നതാണ്.

നമ്മുടെ മുഖ്യമായ ആഹാരസാധനം അരിയാണല്ലൊ. നമ്മുടെ സംസ്ഥാനത്തിലുള്ള ൩൦ ലക്ഷം ആളുകൾക്കാവശ്യമുള്ള നെല്ല് ഇവിടെ ഉണ്ടാകാത്തതിനാൽ എകദേശം ൨൫ ലക്ഷം രൂപയുടെ അരിയും നെല്ലും നാം അന്യരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. രാജ്യത്തിൽ ചില സ്ഥലങ്ങളിൽ നെല്ലു കൃഷി ദോഷഹീനമായിട്ടാണ് കാണുന്നത്. നെൽകൃഷിക്കു നമ്മുടെ ചില കൃഷിക്കാർ ചെയ്യുന്നതുപോലെ പ്രയത്നം, മറ്റൊരു രാജ്യക്കാരും ഒരുകൃഷിക്കും ചെയ്യുന്നതായി എനിക്കറിവില്ല. എന്നാൽ എല്ലാം നെൽകൃഷിക്കാരും ഇപ്രാകാരം പ്രയത്നിച്ചു എന്നു വരികിൽ നാം ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന തുകയ്ക്കു വളരെ കുറവുണ്ടാകുമായിരുന്നു. നെൽകൃഷിക്കു പ്രയത്നിക്കുന്നതോടുകൂടി മറ്റുള്ള കൃഷികളിലും പ്രത്യേകം ശ്രദ്ധവയ്ക്കേണ്ടതാകുന്നു. നല്ലപോലെ വേല ചെയ്യുന്നതായിരുന്നാൽ, തെങ്ങുകൃഷിയിൽ നെൽകൃഷിയേക്കാൾ ആദായം കിട്ടുന്നതാണ്. ഇതു കൃഷിക്കാൎക്കുതന്നെ നല്ലപോലെ മനസ്സിലായിട്ടുള്ളതാണെന്നു വരികിലും, നമ്മുടെ രാജ്യത്തിലെ തെങ്ങുകൃഷി കാമ്യമായ രീതിയിൽ വൎത്തിക്കുന്നില്ല. ഒറ്റിപ്പുരയിടത്തിൽ തെങ്ങു നടുകയാണെങ്കിൽ, ജന്മി ഒഴിപ്പിക്കുമ്പോൾ പൊന്നു ധാരാളം കിട്ടണമെന്നുള്ള ഉദ്ദേശത്തോടുകൂടി, "കണിയാൻ പായ [ 120 ] നമ്മുടെ കൃഷിപരിഷ്കരണം ൧൧൫

റു വിതച്ചതുപോലെ", തെങ്ങു നടുന്ന ആളുകൾ അപൂൎവ്വമല്ല. കൃഷിചെയ്യുന്ന സമ്പ്രദായത്തിലുള്ള ന്യൂനതകൾ നിമിത്തവുമാണ്, ഉത്തരതിരുവിതാംകൂറിൽ തെങ്ങുകൾക്ക് ഭയങ്കരമായ ഒരു തരം വ്യാധി പിടിപെട്ടിട്ടുള്ളത്. തെങ്ങുകൃഷിപോലെത്തന്നെ മറ്റനേകം സാധനങ്ങളുടെ കൃഷി പരിഷ്കരിക്കാവുന്നതായിട്ടുണ്ട്. നെല്ലുകൃഷി കൂടാതെ, മറ്റു സാധനങ്ങൾ ഉത്തമമായി കൃഷിചെയ്യുന്നതു രാജ്യത്തിന്റെ ഐശ്വര്യയ്യത്തിന്ന് അത്യാവശ്യമെന്നുള്ളത് ഏവൎക്കും അറിയാമെല്ലൊ. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി അവിടത്തെ കൃഷിയേയും വ്യവസായത്തേയും ആശ്രയിച്ചിരിക്കുന്നതാണ്. നമ്മുടെ രാജ്യത്തിൽ ഇപ്പോൽ വ്യവസായങ്ങൾ അധികമില്ലെങ്കിലും വ്യവസായങ്ങൾ ഉണ്ടായിവരണമെങ്കിൽ കൃഷി വൎദ്ധിക്കേണ്ടതാവശ്യമാണു്. എങ്ങിനെയെന്നാൽ, നമുക്കിപ്പോൾ ഒരു നെയിത്തുശാല ഏൎപ്പെടുത്തണമെന്നിരിക്കട്ടെ. ഇതിലേക്കാവശ്യമുള്ള നൂലും പഞ്ഞിയും അന്യരാജ്യത്തുനിന്നു വരുത്തുന്നതിനേക്കാൾ ഇവിടത്തന്നെ ഉണ്ടാക്കുന്നതു ലാഭകരമാണല്ലൊ. അതിനാൽ പരുത്തി ഉണ്ടാകുന്ന സ്ഥലങ്ങളിൽ പരുത്തി നട്ടുവളൎത്തുന്നതു നെയിത്തുശാലകൾക്ക് ഉപകാരപ്രദമാകുന്നു. അതുപോലെത്തന്നെ, പഞ്ചസാര നിൎമ്മിക്കുന്ന ശാലകൾ ഉണ്ടാകണമെങ്കിൽ കരിമ്പു ധാരാളം നട്ടുവളൎത്തണം. ഇപ്രകാരം അനേകം വ്യവസായങ്ങൾക്കാവശ്യമുള്ള സാധങ്ങൾ കൃഷികൊണ്ടുണ്ടാകേണ്ടവയാണു്. അതിനാൽ വ്യവസായങ്ങൾ ഉണ്ടാകുന്നതിനു കൃഷിപരിഷ്കാരമത്യാവശ്യമെന്നു തെളിയുന്നു.

നമ്മുടെ കൃഷിയിലുള്ള ദോഷങ്ങളെന്തെല്ലാമെന്നു നമുക്ക് ഓരോന്നായി ആലോചിച്ചുനോക്കാം. കൃഷികാര്യത്തിൽ ആദ്യമായി ആലോചിക്കേണ്ടതു മണ്ണിന്റെ കാര്യത്തെപ്പറ്റിയാണെല്ലോ. കൃഷിക്ക് ഉപയോഗമുള്ള മണ്ണു പലമാതിരിയുണ്ട്. മണൽതറ, വളരെ പശയുള്ള കളിമണ്ണു, മണലും ചെളീമണ്ണും കൂടി കലൎന്ന് ഇംഗ്ലീഷിൽ ലോം (Loam) എന്നു പറയുന്ന മണ്ണ് ഇവകളാൺ. സകല കൃഷികൾക്കും ഏറ്റ [ 121 ] ൧൧൬ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

വും ചേൎച്ചയായിട്ടുള്ളത് ഒടുവിൽ പറഞ്ഞ മണ്ണാണ്. ശാസ്ത്രീയമായ പരീക്ഷകൾ കൊണ്ട് ഈ മാതിരി മണ്ണിന്റെ വിഭാഗങ്ങൾ സൂക്ഷ്മമായി കണ്ടുപിടിക്കാവുനതും അതുമൂലം ഇത്തരം മണ്ണിനെ തിരിച്ചറിയാവുന്നതുമാണു്. പക്ഷേ കൃഷിക്കാൎക്ക് ഈ പരീക്ഷകൾ നടത്തുന്നതിന് നിവൃത്തിയില്ല. എന്നാൽ, ഈ മണ്ണിനെ തിരിച്ചറിയുവാൻ എളുപ്പമായ ചില സമ്പ്രദായങ്ങൾ ഇല്ലെന്നില്ല. കുറേശ്ശെ നനവുള്ള മണ്ണു കൈകൊണ്ടു ഉരുട്ടിയാൽ, ഉണ്ടയായിട്ടിരിക്കുന്നതായാലും,ആ ഉണ്ടയെ താഴെ ഇട്ടാൽ ചിതറാതെ ഉടഞ്ഞുവീഴുന്ന സ്ഥലത്തുതന്നെ കിടക്കുന്നതായാലും ആ മണ്ണു, മേൽ പറഞ്ഞ പ്രകാരം, മണലും കളിമണ്ണും കൂടി ചേൎന്നുണ്ടായിട്ടുള്ളതാണെന്നു വിചാരിക്കാം. ഇത്തരം മണ്ണിന്റെ നിറം ഒരു മാതിരി കറുപ്പായിരുന്നാൽ അത് ഒന്നാന്തരം മണ്ണായി ഗണിക്കപ്പെടാം. ഈ മണ്ണിന്റെ വീര്യം മറ്റു തരം മണ്ണിലുള്ളതിനേക്കാൾ അധികമാകയാൽ അതിൽ കാലാവസ്ഥയ്ക്കുചേരുന്നതായ സകല സാധനങ്ങളും കൃഷിചെയ്യാം. ഇപ്രകാരമുള്ള മണ്ണു തിരുവിതാംകൂറിൽ പല സ്ഥലങ്ങളിലുമുണ്ട്. മലഞ്ചെരിവുകലിലെ ഇടകലിലും, ആറ്റിൻ‌കരകളിലും, നല്ല പോലെ കാടുപിടിച്ചുകിടക്കുന്ന ചില കുന്നുകളിലും ഇത്തരം മണ്ണു ധാരാളം ഉണ്ട്. സാധാരണ മരക്കറികൾ പരമ്പരയായി കൃഷിചെയ്തുവരുന്ന തോട്ടങ്ങളിലും ഈ മാതിരി മണ്ണു കാണുന്നതാണ്. മണലും കളിമണ്ണും ഏകദേശം ഒന്നുപോലെ കലൎന്നിരിക്കുന്ന മണ്ണിനെപ്പറ്റിയാണ് ഇതുവരെ പറഞ്ഞത്. എന്നാൽ മണലിന്റേയും കളിമണ്ണിന്റേയും തുകയുടെ കൂടുതൽകുറവനുസരിച്ചു പല അവാന്തര‌വിഭാഗങ്ങൾ ഉണ്ട്. ഇപ്രകാരമുള്ളവയുടെ ഒരു പട്ടിക ഉണ്ടാക്കിയാൽ അതിന്റെ ഒരു അറ്റത്തുകടപ്പുറത്തും മറ്റും കാണുന്നതുപോലെയുള്ള വെറും മണലും, മറ്റെ അറ്റത്തു കലം, ഓടു മുതലായവ ഉണ്ടാക്കാൻ ഉപയോഗപ്പെടുത്തുന്ന വെറും കളിമണ്ണും കാണപ്പെടും. ഈ രണ്ട് അറ്റത്തുമുള്ള രണ്ടുതരം മണ്ണുകളും കൃഷിക്കുപയോഗിക്കാൻ കൊള്ളുകയില്ല. ഇ [ 122 ] നമ്മുടെ കൃഷിപരിഷ്കരണം ൧൧൫

വയെ കൃഷിക്കുപയോഗപ്പെടുത്തുവാൻ വളരെ പ്രയാസമുണ്ട്. ഇവ രണ്ടിനും മദ്ധ്യേയുള്ള തരങ്ങളിലുൾപ്പെട്ടിരിക്കുന്ന മണ്ണുകൾ ചിലതു സ്വാഭാവികമായും മറ്റുചിലതു കൃത്രിമസമ്പ്രദായങ്ങളായും കൃഷിക്കുപയുക്തങ്ങളായിരിക്കുന്നു. മണൽ, അധികമുള്ള ഭൂമികളെ കൃഷിക്കു യോഗ്യമാക്കിത്തീൎക്കുവാൻ താഴേപറയുന്ന സമ്പ്രദായങ്ങൾ ഉപകാരപ്രദമായിരിക്കും:-

൧. മണൽപ്രദേശങ്ങളിൽ ഉണ്ടാകുന്ന ചില പുല്ലുകളും കോരകളുമുണ്ട്. ഇവയെ അവിടെ നട്ടുപിടിപ്പിക്കുക. ഇപ്രകാരം കുറേക്കാലം ചെയ്യുമ്പോൾ പുല്ലിന്റെ വേരും ഇലയും മറ്റും മണ്ണിൽ കിടന്നഴുകുകയും, അതുമൂലം അവിടെ ധാന്യദ്രവ്യങ്ങൾ ഉണ്ടാകുകയും ചെയ്യും.

൨. ഇപ്രകാരം കുറേക്കാലം കഴിഞ്ഞതിന്റേശേഷം ചാമ്പൽ, ചാണകം മുതലായ വളം ഇട്ടു മുതിര വിതയ്ക്കണം. മുതിര സാധാരണ മണൽഭൂമിയിൽ ഉണ്ടാകുന്നതാണ്. സാധാരണമായി മണൽത്തറകൾ. കൃഷിക്കു കൊള്ളാതെയിരിക്കുന്നത്, ആ വക തറകൾക്കു സസ്യങ്ങളുടെ വളൎച്ചക്കാവശ്യമായ വെള്ളത്തെ ഗ്രഹിച്ചു വച്ചുകൊണ്ടിരിക്കുവാൻ കഴിയാത്തതിനാലാകുന്നു. മുതിരക്കു മറ്റു ചെടികളെപ്പോലെ വെള്ളം ആവശ്യപ്പെടാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള തറകളിൽ ആദ്യമായി മുതിര വിതയ്ക്കണമെന്നു പറയുന്നത്. മുതിര പൂത്തു കായ്ക്കാറാകുമ്പോഴേക്കും ഉഴുതു മണ്ണിന്റെ അടിയിലാകണം. ഇപ്രകാരം ചെയ്യുന്നതുകൊണ്ടു മണ്ണിനു പല ഗുണങ്ങളുമുണ്ടാകും.

ഒന്നാമത്. മുൻപറഞ്ഞപ്രകാരം ഇന്ദ്രിയവസ്തുക്കൾ ലഭിക്കുന്നു. ഇന്ദ്രിയവസ്തുക്കൾ ചേൎന്നാൽ മണ്ണിന്റെ ജലഗ്രഹണശക്തി അധികമാകുന്നു.

രണ്ടാമത്. മുതിരക്കു വായുവിലുള്ള രുചകതം (Nitrogen) എന്ന അംശത്തെ ആകൎഷിച്ചു മണ്ണിൽ വളമായി ചേൎക്കുന്നതിനുള്ള ശക്തിയുണ്ട്. ലണ്ഡനിലെ ഒരു പ്രൊഫ്സ്സറായ ബോട്ടംലി (Bottomle)യാൽ ഉണ്ടാക്കപ്പെട്ടിട്ടുള്ളതും, മി [ 123 ] ൧൧൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം


സ്റ്റൎസ്റ്റെഡ്ഡ് (Mr. Stead)തന്റെ "Review o Reviews" എന്ന് മാസികയിൽ പ്രശംസിച്ചിരിക്കുന്നതുമായ Nitro bacterineഎന്ന സാധനം മുതിരവിത്തിനോടു ചേൎത്ത് വിതയ്ക്കുന്നതായാൽ രുചകതത്തെ ആകൎഷിക്കാൻ മുതിരക്കുള്ള ശക്തി കൂടുന്നതാണ്.


൩. മണൽ അധികമുള്ള ഭൂമിയെ നന്നാക്കുന്നതിനു മണ്ണിൽ കുമ്മായമിടുന്നതും നല്ലതാണ്. കുമ്മായം ഭൂമിയിൽ ഇടുന്നതുകൊണ്ടു പലമാതിരി ഗുണങ്ങളുണ്ട്. എന്നാൽ, നമ്മുടെ കൃഷിക്കാൎക്ക് കുമ്മായത്തെപറ്റി വേറൊരഭിപ്രായമാണുള്ളത്. അവരുടെ വിചാരത്തിൽ, കുമ്മായമിട്ടാൽ ഭൂമിയുടെ വീൎയ്യം കുറഞ്ഞുപോകുമെന്നും അവിടെ ഉണ്ടാകുന്ന ചെടികൾ വെന്തുപോകുമെന്നുമാണ്. പക്ഷേ ഇതു ഒട്ടും ശരിയായിട്ടുള്ളതല്ല. മണൽഭൂമിയിൽ കുമ്മായം ഇടുന്നതുകൊണ്ടുള്ള പ്രത്യേകഗുണം അതിനു പശിമകൊടുക്കുന്നതാണ്.

൪. കളിമണ്ണു കൊണ്ടുവന്നു മണൽഭൂമിയോടു ചേൎക്കുക. നെൽകൃഷിക്കുപയോഗിച്ചുവരുന്ന നിലങ്ങളിൽ മണൽ അധികമുണ്ടായിരുന്നാൽ, അതിനു യാതൊരു പ്രതിവിധിയും ചെയ്യാതെ, ആണ്ടോടാണ്ടു കൃഷിചെയ്തുവരുന്ന പതിവു നമ്മുടെയിടയിൽ സാധാരണയാണ്. മിക്കവാറും വിളവു കുറഞ്ഞുകിട്ടുന്ന നിലങ്ങളിൽ അധികം വേലചെയ്തിട്ടു കാൎയ്യമില്ലെന്നാണ് നമ്മുടെ കൃഷിക്കാരുടെ അഭിപ്രായമെന്നു തോന്നുന്നു. ഇതു 'ചാകാൻകിടക്കുന്നതിനെ ചവിട്ടിക്കൊല്ലുന്നതുപോലെ'യാണ്. എന്നാൽ ഈ മാതിരി നിലങ്ങളിലും വേണ്ടതുപോലെ വേല ചെയ്യുന്നതായിരുന്നാൽ, മറ്റുള്ള നിലങ്ങളെപ്പോലെ വിളയുമെന്നുള്ളതിനാലാണ് മണൽഭൂമികളെപറ്റി ഞാനിത്രയും പറഞ്ഞത്.

ഇനി കളിമണ്ണധികമുള്ള മണ്ണിനെ നന്നാക്കേണ്ടമാൎഗ്ഗങ്ങളെന്തല്ലാമെന്ന് ആലോചിക്കാം. ഈ മാതിരി മണ്ണിന്റെ മുഖ്യമായ ദോഷം, വെള്ളം കെട്ടിനിൽക്കയും മണ്ണ് ഒരുകാലത്തും ഉണങ്ങാതെയിരിക്കയും ചെയ്യുന്നതാണ്. ഇതിലെക്കു പ്രതിവിധി:- (൧) മൂന്നോ നാലോ അടി താഴ്ത്തി ചാ [ 124 ] നമ്മുടെ കൃഷിപരിഷ്കരണം ൧൧൯

ലുകൾ ഉണ്ടാക്കി വെള്ളം വടിഞ്ഞുപോകാത്തക്കവിധത്തിൽ ആക്കുക. (൨) വലിയ കലപ്പകൊണ്ടു താഴ്ത്തിഉഴുതും കട്ടയടിച്ചും മണ്ണിനെ നല്ലപൊടിയാക്കുക. ഇത് ആണ്ടിൽ എത്ര തവണ ചെയ്യാമോ അത്രയും നല്ലതാണ്. (൩) കുമ്മായമിടുക. ഇവിടെ കുമ്മായംകൊണ്ടുള്ള ഉപയോഗം കളിമണ്ണിന്റെ പശകുറച്ച് അതിനെ വെള്ളംവാൎന്നു പോകാത്തക്കവിധത്തിലാക്കുകയാകുന്നു. (൪) മുകളിലുള്ള മണ്ണു പല സ്ഥലങ്ങളിൽ കുന്നിച്ചുകൂട്ടി തീയിട്ടു ചുട്ടതിന്റെശേഷം വീണ്ടും തട്ടിനിരത്തുക. (൫) മണൽ കൊണ്ടുവന്നു ചേൎക്കുക.

മണലിന്റേയും കളിമണ്ണിന്റേയും ആധിക്യത്തിന്നു പുറമെ, വേറെ ചില ദോഷങ്ങൾകൊണ്ടും ചില നിലങ്ങൾ കൃഷിക്ക് ഉപയോഗമില്ലാതെ തീൎന്നിട്ടുണ്ട്. ഓരുനിലങ്ങൾ. ഇവ രണ്ടുമാതിരിയുണ്ട്. ചിലസ്ഥലങ്ങളിൽ ഒരു എന്നു പറയുന്നത്, വെള്ളം കെട്ടിനിൽക്കുമ്പോൾ അതിന്റെ മുകളിൽ ഒരു മാതിരി മഞ്ഞനിറത്തിൽകാണുന്ന സാധനത്തെയാണ്. ഇത് (എന്താണെന്നുള്ളതു Laboratory യിൽ പരിശോധിച്ചതിനുമേലെ സൂക്ഷമമായി പറയാൻ പടുള്ളു.) ഇരുമ്പിൽ നിന്നുമുണ്ടാകുന്ന ഒരുമാതിരി സാധനമാണെന്നാണ് എനിക്കു തോന്നുന്നത്. ഇതിനു പ്രതിവിധി വീണ്ടും കുമ്മായമിടുകയാണ്. ഇതു നമ്മുടെ കൃഷിക്കാരിൽതന്നെ ചിലൎക്കു മനസ്സിലായിട്ടുണ്ട്. കുമ്മായമിട്ടു ഗുണം കണ്ടുവെന്ന് അനേകംപേർ എന്നോടു പറഞ്ഞിട്ടുണ്ട്. ചിലർ ഇതിനു മത്സ്യംവളമിടുകയും അതുകൊണ്ടു ഗുണമുണ്ടാകയും ചെയ്തിട്ടുണ്ട്. വേറൊരുമാതിരി ഓരുള്ളതു, കടൽവെള്ളത്തിലുള്ള ചില ഉപ്പുകൾ മണ്ണിൽ ഉള്ളതുകൊണ്ടാണ്. നാഗരുകോവിലി നടുപ്പിച്ചു ചില സ്ഥലങ്ങളിൽ ഇപ്രകാരമുള്ള ഓരുള്ളതായി അറിയാം. ഇതിന്റേയും സൂക്ഷ്മകാരണം Laboratory പരീക്ഷകൊണ്ടേ തീൎച്ചപ്പെടുത്താൻ പാടുള്ളു. ഇതിനു പ്രതിവിധി താഴേപറയുന്ന വിധമാകുന്നു. നിലത്തിൽ ആദ്യമായി കുറുക്കെ താഴ്ത്തി ചാലുകളെടുക്കണം. ചാലിന്റെ ഇരുഭാഗത്തും വരമ്പുപിടിക്കണം. വരമ്പിന്റെ അകത്തു വെള്ളം [ 125 ] ൧൨൦ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

അടച്ചു നിറുത്തുകയും വെള്ളം ഭൂമിയിൽകൂടി ചാലിലേക്കു പാഞ്ഞുപോകയും ചെയ്യണം. ഇതുകൊണ്ടു മണ്ണിലുള്ള ദോഷകരമായ ഉപ്പുകൾ വെള്ളത്തിൽ ദ്രവിച്ച് അതോടുകൂടി പോകുന്നതാണ്. ഇപ്രകാരം ആണ്ടോടാണ്ടു ചെയ്യുന്നതായിരുന്നാൽ, കാലക്രമംകൊണ്ടു മണ്ണു കൃഷിക്കുപയോഗമുള്ളതായിത്തീരും. അമ്പലപുഴത്താലുക്കിലുള്ള പുഞ്ചനിലങ്ങളിൽ ഒരുമാതിരി ഓരുണ്ടെന്ന് എന്നോട് ഒരാൾ പറകയുണ്ടായി. ഇതു കടൽവെള്ളത്തിലെ ഉപ്പുകൾ മൂലമായിരിക്കണം. എന്നാൽ അവിടത്തെ തറ വളരെ താഴ്ന്ന താകകൊണ്ടും, ആണ്ടിൽ മിക്കപ്പോഴും അതു വെള്ളത്തിനടിയിലാകകൊണ്ടുംമേല്പറഞ്ഞ പ്രതിവിധി ഇതിലേക്കു ചേരുമോ എന്ന സംശയമാണ്. ദോഷകരമായ ഉപ്പുകളുടെ ഉപദ്രവത്തെ മാറ്റുന്നതായിവേറെ ചില ഉപ്പുകളുണ്ട്. ഇംഗ്ലീഷിൽ ഗിപ്സം (Gypsum) എന്നു പറയുന്നത് ഇതിലൊന്നാണ്. ഇതിനെ അമ്പലപ്പുഴെ ഒരു നിലത്തിൽ പരിശോധനാൎത്ഥം ഉപയോഗിച്ചു നോക്കേണ്ടതാണ്. ഇതുകൂടാതെ, ഉപ്പുനിലങ്ങളിൽ വിളയുന്നതായ ധാന്യങ്ങളെ കണ്ടുപിടിച്ച്, ആ വക ധാന്യങ്ങൾ, മേല്പറഞ്ഞ നിലങ്ങളിൽ വിളയുമോ എന്നു നോക്കേണ്ടാതാണ്.

മണ്ണിനെപറ്റി ഇതിലധികംവിസ്തരിക്കാൻ സമയം ഉണ്ടെന്നു തോന്നുന്നില്ല. അതിനാൽ നമുക്ക് ഉഴുന്നതിലേക്കും മറ്റുമുള്ള ആയുധങ്ങളെപറ്റി ആലോചിക്കാം. അനേകം നൂറ്റാണ്ടായിട്ട് ഉപയോഗിച്ചുവരുന്ന നമ്മുടെ കലപ്പക്കു പ്രത്യേകം ചില ഗുണങ്ങളില്ലെന്നില്ല. പൃഷ്ടം കൂൎത്ത്, എല്ലുകളും വെളിയിലായി ജീവിതത്തിന്റേയും മരണത്തിന്റേയും മദ്ധ്യേ നിൽക്കുന്ന നമ്മുടെ കന്നുകാലികൾക്കു വലിച്ചുകൊണ്ടുപോകാൻ യോഗ്യതയുള്ള കലപ്പ നമ്മുടേതല്ലാതെ വേറൊന്നുമില്ല. നിത്യവൃത്തിക്കു മാൎഗ്ഗമില്ലാതെ മരച്ചീനികൊണ്ടോ, മിക്കപ്പോഴും വെറും പട്ടിണിയായിട്ടോ കാലംകഴിച്ചുകൂട്ടുന്ന നമ്മുടെ ചില കൃഷിക്കാൎക്ക് വിലകൊടുത്തുവാങ്ങാൻ സാധിക്കുന്നതായി നമ്മുടെ കലപ്പ മാ [ 126 ]

           നമ്മുടെ കൃഷിപരിഷ്ക്കരണം        ൧൨൧

ത്രമേയുള്ളൂ. ഈ രണ്ടു വിശേഷഗുണങ്ങളും ഈ കലപ്പക്കു ണ്ടെന്നുവരികിലും, ഇതിനുള്ള ദോഷം ഗുണത്തെ അധികരി ച്ചിരിക്കുന്നു. ഒരു നിലം ഉഴുതു നന്നാക്കുന്നതിനു നമ്മുടെ കലപ്പ കൊണ്ട് അനേകം പ്രാവശ്യം ഉഴേണ്ടിയിരിക്കുന്നു. മറ്റുരാജ്യക്കാൎ ഇതിനെ കാണുന്നതായിരുന്നാൽ ഇവിടുത്തെ കൃഷിക്കാൎക്കു സമയത്തിന്റെ വിലയെപ്പറ്റി യാതൊരു ചിന്തയുമില്ലെന്നു വിചാരിച്ചുപോകും. ഞാനിത്രയും പറഞ്ഞതുകൊണ്ട്, നിങ്ങളെ ല്ലാവരും വീട്ടിൽ ചെന്നാൽ ഉടനെ, വിശേഷതരമായ കലപ്പക്കു ശീമക്കെഴുതി അയക്കണമെന്നു ഞാനാഗ്രഹിക്കുന്നില്ല. അപ്രകാ രം ആരെങ്കിലും ഉപദേശിക്കുന്നതായിരുന്നാൽ അതു ലോക പരിചയക്കുറവ് എന്നേ പറയാനുള്ളൂ.. ശീമയിലുള്ള കലപ്പ ഇവിടെ വന്നു ചേരേണമെങ്കിൽ ചുരുക്കം ൫0 ഉറുപ്പികയിൽ കുറയാതെ ചിലവുണ്ടാകും. എന്നുമല്ല,ശീമയിൽ ഈ കലപ്പ വലിക്കുന്നതിനു ൬00 മുതൽ ൭00 വരെ ഉറുപ്പിക വിലയുള്ള രണ്ടു വലിയ കുതിരകളെയാണു ഉപയോഗിക്കുന്നത്. ഇതും നമുക്ക് സാധിക്കയില്ല. എന്നാൽ ഇതിൽനിന്നും വളരെ വില കുറഞ്ഞ തും നമ്മുടെ കലപ്പയിൽനിന്നും കുറെ പരിഷ്ക്കാരമുള്ളതുമായ ചില കലപ്പകൾ ഇൻഡ്യയിൽ ചില സ്ഥലങ്ങളിൽ ഉണ്ടാക്കുന്നു ണ്ട്. ഇവയിൽ ഒന്നുരണ്ട് ഇവിടെ കൊണ്ടുവന്നിട്ടുമുണ്ട്. വില കുറഞ്ഞ ഒരു കലപ്പ ൫ ഉറുപ്പികയ്ക്കു കിട്ടുന്നതാണു. ഈ കലപ്പ ൧0 സംവത്സരത്തിൽ കുറയാതെ ഉപയോഗിക്കാം. നമ്മുടെ മരക്കലപ്പ ആണ്ടിലൊന്നുവീതം മാറ്റേണ്ട ആവശ്യമുണ്ടല്ലോ. ഒരു മരക്കലപ്പക്കു ചുരുക്കം മുക്കാൽ ഉറുപ്പിക വീതം വില വയ്ക്കുന്നതായിരുന്നാലും, ൧0 വൎഷത്തേക്ക് ഏഴര ഉറുപ്പിക ആവശ്യമുണ്ട്. ഇപ്രകാരം നോക്കുന്നതായിരുന്നാൽ ഇരുമ്പു കലപ്പ വാങ്ങുന്നതാണു ലാഭം

ഇനി ഇരുമ്പുകലപ്പ വലിക്കേണ്ട കന്നുകാലികളെപ്പ

                             16 * [ 127 ]  
 ൧൨൨           പ്രബന്ധമഞ്ജരി രണ്ടാംഭാഗം

റ്റിയാണു നോക്കേണ്ടത്. മരക്കലപ്പയേക്കാൾ ഇതിനു ഭാരമുണ്ടെ ന്നുവരികിലും ഇതു നമ്മുടെ കൃഷിക്കാർ വിചാരിക്കുന്നതുപോലെ ഘനം ഉള്ളതല്ല. ഒരു എൺപതുറുപ്പിക വിലയുള്ള രണ്ടു കാള കളോ, ഇടത്തരത്തിലുള്ള രണ്ടു പോത്തുകളൊ ഈ കലപ്പയെ ശരിയായി വലിച്ചുകൊണ്ടു പോകുന്നതാണു. തിരുവനന്തപുരം കൃഷിത്തോട്ടത്തിൽ രണ്ടു കാളകളെക്കൊണ്ടാണു ഈ കലപ്പ കെട്ടി ഉഴുന്നത്. ഈ കലപ്പക്കുള്ള പ്രത്യേകഗുണം മണ്ണിനെ നല്ല പോലെ മറിക്കുകയാകുന്നു. അതായത്, ഒന്ന് ഉഴുമ്പോൾ അടി യിലത്തെ മണ്ണു മുകളിലേക്കുവരും. ഈ കലപ്പകൊണ്ട് ഒരു നിലം മൂന്നു ചാലു ഉഴുതു മൂന്നുപ്രാവശ്യം കട്ടയുടച്ചാൽ, മരക്കല പ്പകൊണ്ട് എട്ടു ചാലുഴുത് എട്ടുപ്രാവശ്യം മരം അടിക്കുന്നതി നേക്കാൾ ഗുണം ഉണ്ടാകും. മരക്കലപ്പകൊണ്ട് ഉഴുന്നതായിരു ന്നാൽ മൂന്നോ നാലോ ഇഞ്ചു മണ്ണേ ഇളകുകയുള്ളൂ. ഇരുമ്പു കലപ്പകൊണ്ട് ഉഴുതാൽ ൬ മുതൽ ൮ ഇഞ്ചുവരെ മണ്ണിളക്കാം. താഴ്ത്തി മണ്ണിളക്കുന്നതു ചിലടങ്ങളിൽ ദോഷമായിട്ടു കണ്ടേ ക്കാം ഇപ്രകാരം കണ്ടതായി ചിലർ എന്നോടു പറഞ്ഞിട്ടുണ്ട്. എന്റെ അഭിപ്രായത്തിൽ, ഇത് ഒരിക്കൽ തന്നെ ക്രമത്തില ധികം താഴ്ത്തിയതു കൊണ്ടുവന്നിട്ടുള്ളതാണു. അപ്രകാരം ചെയ്യുമ്പോൾ, ദ്രവിക്കാതെ കിടക്കുന്ന മണ്ണു മുകളിലേക്കു വരുന്നു. മണ്ണു ദ്രവിച്ചതിനുശേഷമേ അതിൽ ചെടിക്കുപയോഗമുള്ള ആഹാര സാധനങ്ങളുണ്ടാകുകയുള്ളൂ. അതിനാൽ താഴ്ത്തി ഉഴുതതിന്റെ ശേഷം രണ്ടുമൂന്നു വൎഷത്തേക്ക് ആ നിലത്തിൽ നല്ലപോലെ വിളവുകിട്ടാതെ യിരിക്കാനെളുപ്പമുണ്ട്. അതു കഴിഞ്ഞാൽ വിളവ് ധാരാളം കിട്ടുകയും ചെയ്യും. പക്ഷെ ഈ ദോഷത്തെ കുറക്കുന്നതിലേക്കു ക്രമേണ താഴ്ത്തി ഉഴുന്നത് ഒരു നല്ല ഉപായമാണു. മൂന്ന് ഇഞ്ചിൽനിന്ന് ആറ് ഇഞ്ചിലേക്ക് ഒരു തവണയായി പോകാതെ രണ്ടു മൂന്നു തവണയായി പോയാൽ അധികദോഷമുണ്ടാവുകയില്ല. [ 128 ] നമ്മുടെ കൃഷിപരിഷ്കരണം ൧൨൩

മേല്പറഞ്ഞമാതിരി ഗുണങ്ങൾ, ഇൻഡ്യയിൽ ഉണ്ടാക്കുന്ന ഇരുമ്പു കലപ്പകൾക്കുള്ളതുകൊണ്ടു ധനികന്മാരെങ്കിലും ഇതിനെ വാങ്ങി പരിക്ഷിക്കണമെന്നു ഞാൻ ശുപാൎശചെയ്യുന്നു. നാലും അഞ്ചും പറ നിലം മാത്രം കൃഷിയുള്ള ഒരാൾക്കു ഇത്തരം കലപ്പ വാങ്ങാൻ നിവൃത്തികാണുകയില്ല. അങ്ങിനെയുള്ള ഒരാൾ തന്റെ അയല്പക്കക്കാർ ചിലരുമായി കൂടിച്ചേന്ന് ഒരു കലപ്പവാങ്ങുന്നത് അനുചിതമായിരിക്കയില്ല. ഈ കലപ്പകൂടാതെ വേറെ ചില കൃഷി ആയുധങ്ങൾ ഉണ്ട്. ഇവയെപറ്റി ഇപ്പോൾ ഒന്നും പറയണമെന്നു വിചാരിക്കുന്നില്ല.

നെല്ലുപാറ്റുന്ന യന്ത്രത്തെപറ്റി കുറച്ചു പറയണമെന്നുണ്ട്. നാഗപ്പൂരിൽ ഈ മാതിരി യന്ത്രങ്ങൾ വിലക്കുറവിൽക്കുന്നുണ്ട്. ഞാൻ അവിടത്തെ കൃഷിഡയറക്ടരോട് എഴുതി ചോദിച്ചതിൽ ഒരു യന്ത്രത്തിൻ` ൬0 മുതൽ ൧൦0 വരെ ഉറുപ്പിക വിലയുണ്ടെന്ന് അദ്ദേഹം മറുപടി അയച്ചിരിക്കുന്നു.ചെറിയ കൃഷിക്കാൎക്ക് അവരുടെ സ്വന്തസ്ത്രീകളെ കൊണ്ടു നെല്ലു പാറ്റിക്കുന്നതു ലാഭമാണെന്നു വരികിലും, വലിയ കൃഷിക്കാർ ഈ യന്ത്രം ഉപയോഗിക്കുന്നതു നിശ്ചയമായിട്ടും ലാഭപ്രദമായിരിക്കും.

കൃഷിആയുധങ്ങലെപറ്റി പറയുന്ന ഈ ഘട്ടത്തിൽ വെള്ളമിറയ്ക്കാനുള്ള യന്ത്രങ്ങളെപറ്റി ഒന്നുരണ്ടു വാക്കു പറയുന്നത് അനുചിതമായിരിക്കയില്ല. തിരുവിതാംകൂറിൽ സാധാരണ വേണ്ടിടത്തോളവും ചിലപ്പോൾ വേണ്ടതിലധികവും മഴയുണ്ടെന്നു വരികിലും, ചിലകാലത്തു മഴയില്ലാതെ തെക്കൻദിക്കുകളിലെ കൃഷിക്കാർ മിക്കപ്പോഴും ബുദ്ധിമുട്ടുകയും വെള്ളപ്പൊക്കെംകൊണ്ടു വടക്കൻദിക്കുകളിലുള്ളവർ മറ്റുപ്രകാരത്തിൽ കുഴങ്ങുകയും ചെയ്യുന്നുണ്ട്. നമ്മുടെ പൊന്നുതമ്പുരാന്റെ കാരുണ്യവും മഹാമനസ്കതയുംകൊണ്ട് അനേകലക്ഷം ഉറുപ്പിക സൎക്കാരിൽനിന്നും ചിലവിട്ടു കോതയാറ്റണ കെട്ടുകയുൻ അതുമൂലം നാഞ്ചിനാട്ടിൽ മിക്കഭാഗങ്ങളി [ 129 ] ൧൨൪ പ്രബന്ധമഞ്ജരിരണ്ടാംഭാഗം


ലുമുള്ള കൃഷിക്കാൎക്കു വെള്ളം കിട്ടത്തക്കസ്ഥിതിയിലാകയും ചെയ്തീട്ടുണ്ട്. എന്നാൽ കോതയാറണയിലെ വെള്ളം ചെല്ലാത്ത സ്ഥലങ്ങൾ തെക്കൻ‌ താലൂക്കുകളിലും ധാരാളമുണ്ട്. അവിടങ്ങളിലും, വെള്ളം കിട്ടാത്ത മറ്റുസ്ഥലങ്ങളിലും വെള്ളമിറയ്ക്കുന്നതിലേക്കു വല്ല യന്ത്രങ്ങളുമുപയോഗുക്കാൻ പാറ്റുണ്ടൊ എന്നു നാം നോക്കേണ്ടതാണ്. പൺറ്റത്തെ ഇറവട്ടിയും ചക്രവുംകൊണ്ടു വെള്ളമിറക്കുന്നതു പല പ്രകാരത്തിലും നഷ്ടമായിട്ടുള്ളതാകുന്നു. മദ്രാസ് സംസ്ഥാനത്തിൽ ചിലടത്ത്, ഉപയോഗിച്ചുവരുന്ന പിക്കോട്ടുമുതയാല യന്ത്രങ്ങൾ, നമ്മുടെ ഇറവെട്ടി, ചക്രം, ഇവയെക്കാൾ നല്ലതാണ്. നാഗരുകോവിലിനടുപ്പിച്ച് ഒരാൾ കൃഷിയിൽ പല നൂതനവ്യതിയാനങ്ങൾ ചെയ്തു കാണുന്നത് എത്രയോ സ്തുത്യൎഹമായിരിക്കുന്നു. അദ്ദേഹം വെള്ളമിറക്കുന്നതിലേക്കു സാധാരണ പിക്കോട്ടയെ ഒന്നു പരിഷ്കരിച്ചുപയോഗിക്കുന്നുണ്ട്. ഈ യന്ത്രം അധികംവിലകൂടാതെ ചെയ്യിക്കാവുന്നതും ഒരിണക്കാളയും ഒരാളും നിന്നാൽ ഒരു ദിവസംകൊണ്ടു നാല് അഞ്ച് ഏക്കർ സ്ഥലം വെള്ളമടക്കാവുന്നതുമാകയാൽ ഈ മാതിരി യന്ത്രം നമ്മുടെ കൃഷിക്കാർ ഉപയോഗിക്കുന്നതു ഫലപ്രദമായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. വിലകൂട്ടിക്കൊടുക്കാമെന്നു വരികിൽ, കാറ്റിന്റേയും മറ്റുചില വാതകങ്ങളുടേയും ശക്തികൊണ്ടു വെള്ളമിറയ്ക്കത്തക്ക യന്ത്രങ്ങൾ കിട്ടുന്നതാണ്. കാറ്റുകൊണ്ടു പ്രവൎത്തിക്കുന്ന യന്ത്രത്തിന് ഏകദേശം ൭0൦ ഉറുപ്പികയോളം വിലയുണ്ട്. ഇതു കാറ്റു നല്ലവണ്ണമുള്ള സ്ഥലങ്ങളിൽമാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ആരുവാമൊഴി മുതലായ സ്ഥലങ്ങളിൽ ഈ യന്ത്രം ഉപയോഗിക്കാൻ സൌകൎയ്യമുണ്ടെന്നു തോന്നുന്നു. എണ്ണകൊണ്ടു പ്രവൎത്തിപ്പിക്കപ്പെടുന്ന യന്ത്രവും വെള്ളമിറക്കുവാൻ നല്ലതാണ്. മദ്രാസ് പ്രസിഡൻസിയിൽ മിസ്റ്റർ ചാറ്റൎട്ടന്റെ പ്രേരണയിൻപേരിൽ ഈ മാതിരി യന്ത്രങ്ങൾ പലയിടങ്ങളിലും നടപ്പായിട്ടുണ്ട്. ഞാൻ മിസ്റ്റർ ചാറ്റൎട്ടനോട് എഴു [ 130 ] തി ചോദിച്ചതിൽ ഒരു ചെറിയ എഞ്ചിനും പമ്പിനുമായി ൧൫൦൦ മുതൽ ൨൦൦൦ ഉറുപ്പിക വരെ വിലയാകുമെന്ന് അദ്ദേഹം പറയുന്നു. ഇതിന്റെ വില കൂടുതലാണെങ്കിലും, ശരാശരി കണക്കുനോക്കുന്നതായിരുന്നാൽ വെള്ളമിറക്കാനുള്ള മറെറല്ലാമാൎഗ്ഗങ്ങളെക്കാളും, ഇതു ലാഭമുള്ളതാണ്. പക്ഷെ ഇത്രയും ഉറുപ്പിക ആദ്യമായി ചിലവിടാൻ സാധാരണ കൃഷിക്കാൎക്കു സാധിക്കുന്നതല്ല. വലിയ ഗൃഹസ്ഥന്മാർ ഇത്രയും ഉറുപ്പിക ചിലവിടുന്നതുകൊണ്ടു യാതൊരു നഷ്ടവും വരികയില്ല. ചെറിയ കൃഷിക്കാരും പലർ ചേൎന്നു, ഒരു സ്ഥലത്തുനിന്നും മറെറാരു സ്ഥലത്തേക്കു കൊണ്ടുപോകാവുന്ന യന്ത്രങ്ങൾ വാങ്ങുന്നതായിരുന്നാൽ, അവൎക്കെല്ലാവൎക്കും ആവശ്യംപോലെ ആ യന്ത്രം ഉപയോഗിക്കാമെന്നുള്ളതും അതുമൂലം അവൎക്കു ലാഭത്തിനിടയാകുന്നതും ആകുന്നു.

ഇനി നമുക്കു കൃഷിക്കുപയോഗമുള്ള വളങ്ങളെപ്പററി ആലോചിക്കാം. ആണ്ടോടാണ്ട് ഒരു സ്ഥലത്തുതന്നെ കൃഷി ചെയ്യുന്നതായിരുന്നാൽ, അവിടെ വളമിടേണ്ട ആവശ്യകതയുണ്ടെന്ന് എല്ലാവൎക്കുമറിയാമല്ലൊ. വളമിടാതെയിരുന്നാൽ മണ്ണിന്റെ വീൎയ്യം ഒന്നിനൊന്നിനു കുറഞ്ഞു വരികയും അതുമൂലം അവിടെയുണ്ടാകുന്ന വിളവു കുറയുകയും ചെയ്യുന്നതാണ്. ഒരു നിലത്തിൽ നാം നെല്ലുകൃഷി ചെയ്തുവെന്നിരിക്കട്ടെ. ഒരു വിളവ് എടുക്കുമ്പോൾ അതു വളരുന്നതിനാവശ്യമുണ്ടായിരുന്ന സാധനങ്ങൾ മണ്ണിൽനിന്നും നഷ്ടമാകുന്നു. നെല്ലുകൃഷിയിൽനിന്നും കിട്ടുന്ന നെല്ലു മനുഷ്യരുടെ ആഹാരത്തിനും, വയ്ക്കോൽ കന്നുകാലിക്കുമായി നാം ഉപയോഗിക്കുന്നു. കന്നുകാലികൾ തിന്നുന്ന വയ്ക്കോലിൽ പ്രധാനമായിട്ടുള്ള ഭാഗം ചാണകവും മൂത്രവുമായിത്തീരുകയും, നാം ഭക്ഷിക്കുന്ന ചോററിൽ മിക്കഭാഗവും മലമൂത്രങ്ങളായിട്ടു പരിണമിക്കുകയും ചെയ്യുന്നു. ഈ ചാണകവും മലമൂത്രങ്ങളും, അവയിൽ യാതൊരു ഭാഗവും കളയാതെ സൂക്ഷിച്ചു, തിൎയ്യെ വയലിലിടുന്നപക്ഷം, അവിടെനിന്നും വിളവിൽ [ 131 ] ൧൨൬ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ക്കൂടി കൊണ്ടുപോയ ആഹാരസധനങ്ങളിൽ മിക്കവയും തിരിച്ചു ചെല്ലുന്നതാണ്. അങ്ങനെ ചെയ്യുന്നപക്ഷം ആ വയലിന്റെ ഗുണത്തിന് അധികം കുറവുണ്ടാകയില്ല. ഇതിന് ഒരു ദൃഷ്ടാന്തം ജപ്പാനിലെ കൃഷിതന്നെയണ്. അവിടെ കന്നുകാലി വളൎത്തുക ചുരുക്കമാണ്. അവിടെ കൃഷി ചെയ്തുണ്ടാക്കുന്ന ധാന്യങ്ങൾ, ആ രാജ്യക്കാൎതന്നെ ഉപയോഗിക്കയാണ് ചെയ്യുന്നത്. അവിടത്തെ കൃഷിക്കാർ ആളുകളുടെ മലമൂത്രങ്ങൾ പ്രത്യേകം സൂക്ഷ്മത്തോടുകൂടി ശേഖരിച്ചു വയലിലിടുന്നതുകൊണ്ട് അവയിൽ ഒട്ടുംതന്നെ നിഷ്ഫലമായി പോകുന്നില്ല. ഇങ്ങ്നെ ചെയ്യുന്നതുകൊണ്ടു ജപ്പാൻകാൎ, മറ്റുവളങ്ങളുടെ സഹായകൂടാതെ, കൃഷി ചെയ്യുകയും അവരുടെ നിലത്തിന്റെ വീൎയ്യം കുറഞ്ഞുപോകാതിരിക്കയും ചെയ്യുന്നു. നമ്മുടെ ഇടയിലുള്ള നടപ്പു, ചാണകത്തിന്റെ വീൎയ്യമധികം പോയശേഷം വയലിലിടുകയും കന്നുകാലികളുടെ മൂത്രവും മനുഷ്യരുടെ മലമൂത്രങ്ങളും തീരെ ഉപയോഗിക്കാതെയിരിക്കയുമാണ്. ഇതുകൊണ്ടു നമുക്കു വളരെ നഷ്ടത്തിനിടയാകുന്നു. അതിനാൽ നാം ആദ്യമായി നോക്കേണ്ടതു മേല്പറഞ്ഞ വളങ്ങളെ സൂക്ഷിക്കേണ്ടതിനെപ്പറ്റിയാണ്. കന്നുകാലികളുടെ വളത്തിനെപറ്റി വേറൊരു പ്രസംഗം ഉണ്ടാകുന്നതാണ്. എങ്കിലും ഒന്നുരണ്ടു വാക്ക് ഇവിടെ പറയുന്നത് അനുചിതമായിരിക്കയില്ലെന്നു വിചാരിക്കുന്നു. ഈ വളത്തിനെ സൂക്ഷിക്കുന്നതിൽ ആദ്യമായി ആലോചിക്കേണ്ടതു, മൂത്രത്തെ കളയാതിരിക്കുകയാണ്. ചാണകത്തേക്കാൾ വളരെ വിലയേറിയതാണ് മൂത്രം. ചെടികളുടെ വളൎച്ചക്ക് ഏറ്റവും ഉപയോഗമായ രുചകതം എന്ന സാധനം ചാണകത്തിലുള്ളതിനേക്കാൾ, അധികം മൂത്രത്തിലും, മൂത്രത്തിലുള്ളാ രുചകതം ചാണകത്തിലുള്ളാതിനേക്കാൾ ഗ്രഹണയോഗ്യമായിട്ടുള്ളതുമാകുന്നു. കന്നുകാലികളുടെ മൂത്രത്തെ കൃഷിക്കാർ തങ്ങളുടെ ദ്രവ്യംപോലെ വേണം വിചാരിക്കുവാൻ. കുറച്ചുകളയുന്നതായിരുന്നാൽ അത്രയ്ക്കും അവൎക്കു നഷ്ടമുണ്ട്. ന [ 132 ] മ്മുടെ രാജ്യത്തിലുള്ള കന്നുകാലികളുടെ മൂത്രം മുഴുവനും കൃഷിക്കാർ ഉപയോഗിക്കുന്നതായിരുന്നാൽ അതുമൂലം അവൎക്ക് അനേകലക്ഷം ഉറുപ്പിക വിലപിടിക്കുന്ന വളം കിട്ടുന്നതാണ്. ഈ നഷ്ടത്തെപ്പററി യാതൊരറിവും കൂടാതെ കൃഷിക്കാർ കന്നുകാലികളുടെ മൂത്രത്തെ വെറുതെ കളയുന്നത് എത്രയൊ കഷ്ടമാകുന്നു. മൂത്രത്തെ ശേഖരിക്കുന്നതിനു ചെയ്യേണ്ടതു തൊഴുത്തുകളെ നന്നാക്കുകയാണ്. തൊഴുത്തിന്റെ തറ കഴിയുമെങ്കിൽ ചുട്ടകല്ലുകൊണ്ടു പാകുകയോ കളിമണ്ണൊ മറെറാ ഇട്ടു നല്ലപോലെ ഇടിച്ചുറപ്പിച്ചു വെള്ളം വീണാൽ വററിപ്പോകാതെ ഇരിക്കത്തക്കവിധത്തിൽ ഇടുകയൊ ചെയ്യണം. കന്നുകാലികൾ നില്ക്കുന്നതിന്റെ പുറവശത്ത് ഒരു ചാലും ചാലിന്റെ അററത്ത് ഒരു കുഴിയും ഉണ്ടായിരിക്കേണ്ടതാണ്. ഇപ്രകാരമായിരുന്നാൽ തറയിൽ വീഴുന്ന മൂത്രമെല്ലാം ചാലിൽകൂടി പാഞ്ഞു കുഴിയിൽചെന്നു വീഴും. അവിടെ നിന്നും അതിനെ വേണ്ടതുപോലെ ഉപയോഗിച്ചുകൊള്ളാം. മൂത്രത്തെ പിടിച്ചടക്കുന്നതിനായി വയ്ക്കോലോ ഉണങ്ങിയ പായലോ മരപ്പൊടിയോ മറേറാകൊണ്ടു കന്നുകാലികൾക്കു പടുക്കയിടുന്നത് ഉത്തമമാണ്. മൂത്രത്തെ കളയാതിരിക്കാൻ നോക്കുന്നതോടുകൂടി ചാണകത്തേയും (അതിന്റെ വീൎയ്യമൊന്നും പോകാതിരിക്കത്തക്കവിധത്തിൽ) സൂക്ഷിക്കേണ്ടതാണ്. ഇതിലേക്കു നമ്മുടെ വളക്കുഴിയെ പരിഷ്കരിക്കേണ്ട ആവശ്യം അല്പമായിട്ടുള്ളതല്ല. ഇവിടങ്ങളിൽ ചാണകത്തെ സാധാരണ ഒരു കുഴിയിൽ ഇടുക പതിവുണ്ട്. അത് അവിടെ കിടന്നു വെയിലുംകൊണ്ടു മഴയും നനഞ്ഞ് അതിന്റെ ഗുണകരമായ ഭാഗങ്ങൾ മിക്കവാറും കാററിലും വെള്ളത്തിലും കൂടി പോയതിന്റെശേഷമാണ് അതിനെ വയലിൽ കൊണ്ടുപോകുന്നതു. നാഞ്ചനാട്ടിൽ മിക്കസ്ഥലത്തും ചാണകത്തെ സൂക്ഷിക്കുന്നത് ഇതിലും മിശ്രമായിട്ടാണ് എന്നുള്ളതു ഞാൻ അവിടെ ഈയിട പോയിരുന്നപ്പോൾ കണ്ടു മനസ്സിലാക്കി. അവിടെ കുഴിയൊന്നും എടുക്കാതെ തോട്ടിന്റേയും [ 133 ] ൧൨൮ പ്രബന്ധമഞ്ജരി

കുളത്തിന്റേയും കരയിൽ കൂട്ടി ഇടുകയാണ് ചെയ്യുന്നത്. ചാണകത്തിൽ ഉപയോഗമുള്ള സാധനങ്ങൾ മഴവെള്ളത്തിൽ ദ്രവച്ചു, തോട്ടിലും കുളത്തിലുമായി പോകുന്നതിന് ഇതിലധികം എളുപ്പമായിട്ടിനി എന്തൊരു മാൎഗ്ഗമാണുള്ളത്? ഈ തരക്കേടുകളെ ഇല്ലാതാക്കുന്നതിനു നമ്മുടെ കൃഷിക്കാർ കഴിയുന്നതും വേഗത്തിൽ ശ്രമിക്കേണ്ടതാണ്. ഇതിന് അവർ ചെയ്യേണ്ടത് (൧) ചാണകം കുഴിയിൽതന്നെ ഇടണം (൨) ചാണകകുഴി വൃക്ഷങ്ങളുടെ തണലിലോ മറ്റോ ആയിരിക്കണം. (൩) കുഴിയുടെ തറയും വശങ്ങളും കഴിയുമെങ്കിൽ ചെങ്കല്ലുകൊണ്ടു കെട്ടണം. അതില്ലെങ്കിൽ തറ നല്ല കളിമണ്ണുകൊണ്ടിടിച്ചുറപ്പിക്കണം. (൪) കുഴിയുടെ നാലുവശത്തും ഒരു ചെറിയ ചുവരുണ്ടായിരിക്കണം. ഇതു പുറമേഉള്ള വെള്ളം അതിനകത്തു പായാതിരിക്കാനാണ്. (൫) കുഴിക്ക് ഒരു ചെറിയ കൂരയുണ്ടായിരിക്കണം. (൬) കുഴിയിൽ ചാണകം ഇട്ടുതുടങ്ങുന്നതിനുമുമ്പെ നാലഞ്ചു ഇഞ്ചു പൊക്കത്തിൽ തറയിൽ ചാമ്പൽ വിരിക്കുകയോ കുറെ ഉണങ്ങിയ പായലോ കുഴകളോ ഇടുകയോ ചെയ്യേണ്ടതാണ്. ഇതു ചാണകത്തിൽനിന്നും കീഴ്പോട്ടു വടിയുന്ന വെള്ളത്തെ പിടിക്കുന്നതിനാണ്. (൭) ചാണകം ഇട്ടുതുടങ്ങിയതിന്റെ ശേഷവും കൂടക്കൂടെ വയ്ക്കോൽകറുമ്പും കരിയിലകളും കുഴകളുമിടുന്നതു നല്ലതാണ്. (൮) ആഴ്ചയിലൊരിക്കലെങ്കിലും ആളുകൾ കുഴിയിൽ ഇറങ്ങി ചാണകത്തെ ചവിട്ടി ഉറപ്പിക്കേണ്ടതാണ്. (൯) ചാണകം ഉണങ്ങിപോകുമ്പോൾ വെള്ളം നനക്കേണ്ടതുമാവശ്യമാണ്. ഇപ്രകാരം സൂക്ഷിച്ചുണ്ടകുന്ന ചാണകത്തെ വയലിൽ കൊണ്ടുപോയതിന്റെ ശേഷം കൂറ്റംകൂട്ടമായി അവിടെ ഇടുന്നതു ദോഷകരമായിട്ടുള്ളതാകുന്നു. വയലിൽ കൊണ്ടൂപോയാൽ ഉടൻതന്നെ അതിനെ വിതരുകയും അധികം താമസിക്കാതെ ഉഴുതു മിണ്ണിനടിയിലാക്കുകയും ചെയ്യണം. ചാണകത്തെ സൂക്ഷിക്കുന്നതിൽ നമ്മുടെ കൃഷിക്കാർ വളരെ തെറ്റുകൾ കാണി [ 134 ] ക്കുന്നുണ്ടെങ്കിലും അതിനെ ഉര(വള)മായിട്ട് ഉപയോഗിക്കുന്നുണ്ടല്ലൊ. എന്നാൽ മനുഷയ്രുടെ മലമൂത്രങ്ങളെ തീരെ ഉപയോഗിക്കാതെ കളയുകയാണ് ചെയ്യുന്നത്. തിരുവിതാംകൂറിലെ എല്ലാ ആളുകളുടേയും മലമൂത്രങ്ങൾ ശേഖരിച്ച് ഉരമായിട്ടുപയോഗിക്കുകയാണെങ്കിൽ ഏകദേശം ൫൦ ലക്ഷം ഉറുപ്പികയുടെ ഉരത്തോളം ആണ്ടൊന്നിന്നു കിട്ടുന്നതാണ്. തിരുവനന്തപുരം ടൌണിലുള്ള ആളുകളുടെ കണക്കു മാത്രം എടുക്കുന്നുവെങ്കിലും ഏകദേശം എൻപതിനായിരം ഉറുപ്പികയുടെ ഉരം ആണ്ടൊന്നിന്ന് ഇവയിൽനിന്നും കിട്ടുന്നതാണ്. ഇവ ഇത്ര വിലയേറിയ ഉരമാണെങ്കിലും ഇവയെ ഉപയോഗിക്കുന്നതിനു നമ്മുടേ കൃഷിക്കാൎക്കുള്ള മനസ്സുകേടു ചില്ലറയല്ല എന്ന് എനിക്കറിയാം. പക്ഷെ ഈ മനസ്സുകേട് അവർ കളയുകയാണെങ്കിൽ അവരുടെ കൃഷിക്കു വളരെ അഭിവൃദ്ധി ഉണ്ടാകുന്നതാണ്. മലമൂത്രങ്ങളെ ഉപയോഗിക്കുന്നതു ചാമ്പൽ ചേൎത്ത് ഉണക്കി ഒരു പൊടിയാക്കിയതിന്നു മേലായിരുന്നാൽ അവയുടെ ദുൎഗ്ഗന്ധത്തിന്നു കുറെ കുറവുണ്ടാകുന്നതാണ്. ഇപ്രകാരം നന്നാക്കി എടുക്കുന്നതിന്നു കരമനകൃഷിതോട്ടത്തിൽ ഞങ്ങൾ വേണ്ട ഒരുക്കങ്ങൾ കൂട്ടിവരികയാണ്. ഒരു വൎഷത്തിനകം ഇതിന്റെ ഫലംകണ്ടുപിടിച്ചു ജനങ്ങളെ അറിയിക്കാമെന്നു വിശ്വസിക്കുന്നു. ഇതുവരെ പറഞ്ഞ ഉരങ്ങളല്ലാതെ നമ്മുടെ രാജ്യത്ത് ഉണ്ടാക്കത്തക്ക ഉരങ്ങൾ അനേകമുണ്ട്. പലമാതിരി പുണ്ണാക്കുകളും മത്സ്യവും എല്ലും ഇവക്ക് ഉദാഹരണങ്ങളാൺ. പുണ്ണാക്കുകളെല്ലാം നല്ല ഉരമാണെന്നുള്ളത് എല്ലാവൎക്കും അറിയാമല്ലൊ. പക്ഷെ ഇവയെ ഇപ്പോൾ അന്യരാജ്യങ്ങളിലേക്കയക്കുകയാണ് പതിവ്. മത്സ്യം ഉണക്കിഎടുത്താൽ ഒരു നല്ല ഉരമാണ്. ഇതും അന്യരാജ്യങ്ങളിലേക്കു പോകുന്നുണ്ട്. എല്ലുകളെ നല്ലപോലെ പൊടിക്കയോ ഗന്ധകദ്രാവകത്തിൽ (Sulphuric acid) ദ്രവിപ്പിക്കയൊ ചെയ്താൽ അതും ഒരു നല്ല ഉരമാണ്. എല്ലിന്ന് ഇപ്പോൾ [ 135 ] ൧൩൦ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ഒരു വലിയ തീരുവയുള്ളതുകൊണ്ടു അന്യരാജ്യത്തിൽ അധികം പോകുന്നില്ല. എന്റെ അഭിപ്രായം, ഈ സാധനങ്ങൾ ഒന്നും അന്യരാജ്യങ്ങളിൽ പോകാതിരിക്കത്തക്കവിധത്തിൽ തീരുവകൾ ഏൎപ്പെടുത്തുന്നതു കൃഷിയുടെ അഭിവൃദ്ധിക്കു ഗുണപ്രദമായിരിക്കുമെന്നാണ്. അന്യരാജ്യങ്ങളിൽ പോകാതെയിരുന്നാൽ ഇവയെ ഉരങ്ങളായി ഉപയോഗിക്കാൻ ആളുകൾ ശ്രമിക്കുന്നതാണ്. മേലപറഞ്ഞ ഉരങ്ങളെല്ലാം നമ്മുടെ രാജ്യത്ത് ഉണ്ടാകുന്നവയണ്. ഇവിയെല്ലാം നല്ലപോലെ സൂക്ഷിക്കുന്നതായിരുന്നാൽ നമുക്ക് ഉരത്തിന്റെ ക്ഷാമം അധികം കാണുന്നതല്ല. ഇവകൂടാതെ ഉരമായിട്ട് ഉപയോഗിക്കാവുന്ന അനേകം ഉപ്പുകൾ അന്യരാജ്യങ്ങളിൽ നിന്നും വരുത്താവുന്നതായിട്ടുണ്ട്. ഇവയേപറ്റി വേറൊരു പ്രസംഗമുണ്ടാകുക്കെന്നുള്ളതിനാൽ, ഞാൻ കൂടുതലായി ഒന്നും പറയുന്നില്ല. ഉരത്തിന്റെ കാൎയ്യം പറഞ്ഞുതീൎക്കുന്നതിനുമുമ്പെ പച്ചിലവളത്തെപറ്റി ഒന്നു രണ്ടു വാക്കു പറയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ വയലിൽ 'കൊഴയി' ടുക എന്നൊരു പതിവുണ്ടെല്ലൊ. എന്നാൽ കാട്ടിൽനിന്നും തോലുവെട്ടിക്കൊണ്ടുവന്ന് ഇടുന്നതിനേക്കാൾ എളുപ്പമായ ഒരു മാൎഗ്ഗമുണ്ട്. അതായത് വയലിൽ തന്നെ എളുപ്പത്തിൽ വളരുന്നതായ ചില ചെടികൾ നട്ടുവളൎത്തി പൂത്തുതുടങ്ങുമ്പൊഴേക്കും അതിനെ ഉഴുതു മണ്ണിനടിയിലാക്കുകയാകുന്നു. ഇപ്രകാരം നട്ടുവളൎത്തുന്നതു പയറുവൎഗ്ഗത്തിലുൾപ്പെട്ട ഒരു ധാന്യമായിരുന്നാൽ അതിനു പ്രതേകം ഒരു ഗുണമുണ്ട്. മുതിരക്കു വായുവിൽനിന്നും രുചകത്തെ ആകൎഷിച്ചു നിലത്തിലാക്കുന്നതിനുള്ള ശക്തിയുണ്ടെന്നു പറഞ്ഞിട്ടുണ്ടല്ലൊ.ഈ ശക്തി പയറുവൎഗ്ഗത്തിലുൾപ്പെട്ട സകല ധാന്യങ്ങൾക്കുമുണ്ട്. നിലത്തിൽ പച്ചിലവളത്തിനായി നടുന്നതിനു വട്ടത്തകര വളരെ നല്ലതാണ്. ഇതു ചില പുരയിടങ്ങളിൽ കൃഷിചെയ്യാതെ ഉണ്ടാകുന്നതാണ്. ഇതിന്റെ വിത്തു ശേഖരിച്ചു, കൊയ്തുകഴിഞ്ഞതിന്റെ ശേ [ 136 ] നമ്മുടെ കൃഷിപരിഷ്കരണം ൧൩൧

ശേഷം, ധനുമാസത്തിലൊ മകരമാസത്തിന്റെ ആദ്യത്തിലോ വിതയ്ക്കണം. രണ്ടുമാസം ‌കൊണ്ട് അതു വളൎന്നു പൂത്തുതുടങ്ങും. അപ്പോൾ അതിനെ ഉഴുതു മണ്ണിനടിയിലാക്കണം. മണൽനിലങ്ങളിൽ പച്ചിലവളത്തിനായി മുതിര കൃഷിചെയ്യുന്നതു നല്ലതാണ്. ആണ്ടിൽ രണ്ടുപൂവു കൃഷിചെയ്യുന്ന നിലങ്ങളിൽ വേറൊരു ധാന്യംകൂടി കൃഷിചെയ്യുന്നതിന്ന് എല്ലായ്പോഴും തരമില്ലെന്നുവന്നേക്കാം. എന്നാൽ കരയിൽ വേണ്ട സൗകൎയ്യമുള്ളതുകൊണ്ടു കഴിയുന്നിടത്തോളം ഈ കൃഷിചെയ്തു പച്ചിലവളമവിടെ ഇടേണ്ടതാണ്.

ഇനി നമുക്ക് ഇവിടെ വിളവുകളുടെ കാൎയ്യത്തെപറ്റി ആലോചിക്കാം. നമ്മുടെ വിളവുകളിൽ അനേകം ദോഷങ്ങളുണ്ട്. ഒന്നാമത് നാം ശരിയായ വിധത്തിൽ വിളവു മാറ്റുന്നില്ല. മണ്ണിലുള്ള സാധനങ്ങളെ ശരിയാകുംവണ്ണം ധാന്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിലേക്കു, വിളവുമാറ്റൽ അത്യാവശ്യമാണ്. ചെടിയുടെ വളൎച്ചയ്ക്ക് ആവശ്യമുള്ള ആഹാരസാധനങ്ങളുടെ തുക, ചെടിയുടെ സ്വഭാവത്തെ അനുസരിച്ചിരിക്കും. അരിവൎഗ്ഗത്തിലുൾപ്പെട്ട ധാന്യങ്ങൾക്കുരുചകുതം എന്ന സാധനം മറ്റെല്ലാറ്റിനേക്കാളും ആവശ്യമുണ്ട്. പയറുവൎഗ്ഗത്തിലുൾപ്പെട്ട ധാന്യങ്ങൾക്കു കുമ്മായത്തിന്റെ ആവശ്യകത മുമ്പിട്ടു നിൽക്കുന്നു. ഇതുപോലെ, ഓരോ വൎഗ്ഗത്തിലുള്ള ധാന്യങ്ങളുടെ സ്വഭാവം ഓരോ മാതിരിയാണ്. ഇതുകൊണ്ട് ആണ്ടോടാണ്ടു വിളവു മാറ്റിയെങ്കിൽ മാത്രമേ മണ്ണിലുള്ള സാധങ്ങൾ മുഴുവനും ചെടികൾ നല്ലവണ്ണം ഉപയോഗപ്പെടുത്തുകയുള്ളു. വിളവു മാറ്റുന്നതിന്റെ ഗുണം നമ്മുടെ കൃഷിക്കാൎക്കു തീരെ അറിവാൻ വയ്യാ എന്നു പറവാൻ പാടില്ല. വടക്കൻ താലുക്കുകളിൽ ചില സ്ഥലങ്ങളിൽ രണ്ടുപൂവ് നെല്ല്കൃഷി ചെയ്യുന്നതിനിടക്ക് എള്ളു വിതയ്ക്കുക പതിവുണ്ട്. അതുപോലെ ചെങ്കോട്ടയിൽ ഒരുനിലത്തിൽ ഒരാണ്ടിൽ പയറു വിതച്ചാൽ, അടുത്തയാണ്ടിൽ കടുകും, അതിനടുത്തയാണ്ടിൽ കൊത്തമല്ലി മുതലായ [ 137 ] ൧൩൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

വയും കൃഷിചെയ്യുന്നതു പതിവാണ്. ഇപ്രകാരമുള്ള വിളവുമാറ്റൽ, തിരുവിതാംകൂറിൽ അനേകം ഭാഗങ്ങളിൽ കാണാത്തതുകൊണ്ടു വ്യസനിക്കുന്നു. വിളവുമാറ്റത്തിൽ ഒരു കാർയ്യം നാം പ്രത്യേകം ശ്രദ്ധവെയ്ക്കേണ്ടതാണ്. അത്, ഒരു നിലത്തിൽ രണ്ടുമൂന്നാണ്ടിൽ ഒരിക്കലെങ്കിലും പയറുവർഗ്ഗത്തിലുൾപ്പെട്ട ഒരു ധാന്യം കൃഷിചെയ്യേണമെന്നുള്ളതാണ്. ഇതിൽനിന്നുണ്ടാകുന്ന പ്രത്യേക ഗുണത്തെപറ്റി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ.

ഇനി നമുക്ക് ആലോചിക്കേണ്ടതു വിത്തുകൾ നന്നാക്കുന്ന കാർയ്യത്തെപറ്റിയാണ്. ഒരു സഥലത്ത് ഒരു വിത്തു കൃഷിചെയ്താൽ അതിനെതന്നെ അവിടെ ആചന്ദ്രതാരം കൃഷിചെയ്തെങ്കിലേ ഗുണമുള്ളു എന്നാണ് നമ്മുടെ കൃഷിക്കാരുടെ അഭിപ്രായം. ഇത് അത്ര ശരിയായിട്ടുള്ള അഭിപ്രായമെന്ന് എനിക്ക് തോന്നുന്നില്ല. വിത്തുകൾ കൂടെകൂടെ മാറ്റുന്നത് ഏറ്റവും ഫലപ്രദമായിട്ടാണ് മറ്റു രാജ്യങ്ങളിൽ കണ്ടുവരുന്നത്. അനേകകാലം ഒരു സ്ഥലത്തുതന്നെ താമസിച്ചു ജോലിനോക്കുന്ന ഒരാൾ, കുറച്ചുദിവസത്തേക്കു കടൽതീരങ്ങളിലോ, കുന്നുകളിലോ പോയി താമസിച്ചാൽ എത്ര സുഖം തോന്നുമോ, അതുപോലെതന്നെ, വിത്തുകളെ മാറ്റുന്നതുകൊണ്ട് അവയ്ക്കും പ്രത്യേകഗുണം ഉണ്ടാകും. വിത്തുമാറ്റുന്നതു കൂടാതെ വിളവിനെ നന്നാക്കുന്നതിനുള്ള മാർഗ്ഗം, വിത്തിന്റെ ജാതിയെ നന്നാക്കുകയാണ്. ഇതിലേക്കു രണ്ടു മാർഗ്ഗങ്ങളുണ്ട്. അതിൽ സാധാരണ കൃഷിക്കാർക്കു സാധിക്കാവുന്ന ഒരു മാഗ്ഗത്തെപറ്റി മാത്രമേ ഇവിടെ പ്രസ്താവിക്കുന്നുള്ളു. ഈ മാർഗ്ഗം വിത്തുതിരിഞ്ഞെടുപ്പു തന്നെയാണ്. ഇതു താഴെ പറയുന്ന പ്രകാരമാണ് ചെയ്യേണ്ടത്. ഉദാഹരണത്തിന്നായി, നെല്ലിൽ ഒരുമാതിരി വിത്തിനെ എടുക്കാം. ഇതിൽനിന്നും കുറെ വിത്തു പ്രത്യേകതടം എടുത്തു വിതയ്ക്കണം. നെല്ലു വളർന്നുവരുമ്പോൾ വളരെ പുഷ്ടിയോടുകൂടി വളരുന്നവയെ പ്രത്യേകം തിരിഞ്ഞു വെക്കണം. ഇപ്രകാരം [ 138 ] നമ്മുടെ കൃഷിപരിഷ്കരണം ൧൩൩

തിരിഞ്ഞുവെച്ച നെല്ലിൽ ഉണ്ടാകുന്ന കതിൎക്കുലകളെ പ്രത്യേകം അറുത്ത്, അതിൽ അധികം മണിയുള്ള കതിൎക്കുലകളെ തിരിഞ്ഞെടുക്കണം. ഇവയിൽനിന്നുള്ള മണികളെ ശേഖരിച്ച് അവയിൽ ഏറ്റവും നന്നായിട്ടുള്ളതിനെ തിരിഞ്ഞെടുക്കണം. ഇപ്രകാരം തിരിഞ്ഞെടുത്ത മണികളെ അടുത്ത ആണ്ടിൽ വീണ്ടും കൃഷിചെയ്യണം. എന്നിട്ട്, മേല്പറഞ്ഞ പ്രകാരം തിരിഞ്ഞെടുക്കുകയും ചെയ്യണം. ഇപ്രകാരം രണ്ടുമൂന്നു കാലം തിരിഞ്ഞെടുക്കുമ്പോൾ ആദ്യത്തെ വിത്തിനേക്കാൾ അധികം ഗുണമുള്ള വിത്ത് ഒടുവിൽ കിട്ടുന്നതാണ്. ഈ മാതിരി തിരിഞ്ഞെടുപ്പുകൊണ്ടാണ് അനേകം മാതിരി പുതിയ വിത്തുകൾ ഇംഗ്ലണ്ഡ് മുതലായ രാജ്യങ്ങളിൽ ഉണ്ടാക്കുന്നത്. ഇപ്രകാരം വിത്തുകളെ നന്നാക്കുന്നതിനായി പ്രത്യേകം ചിലർ തുനിയുന്നതായിരുന്നാൽ അത് അവൎക്ക് വളരെ ആദായമുള്ള തൊഴിലായിത്തീരും.

ഇനി ഇവിടെ പറയാനുള്ളതു നമ്മുടെ നാട്ടിൽ ഇപ്പോൾ ഇല്ലാത്തതും ഇതരരാജ്യങ്ങളിൽനിന്നും കൊണ്ടുവരാവുന്നതുമായ വിളവുകളെപ്പറ്റിയാകുന്നു. നെടുമങ്ങാട്ടുതാലൂക്കിൽ ചില സ്ഥലങ്ങളിൽ ഗോതമ്പ്, ഉരുളക്കിഴങ്ങ് മുതലായ ധാന്യങ്ങൾ ഉണ്ടാകുമെന്നുതോന്നുന്നു. ഇവയെ കൃഷിചെയ്തു പരീക്ഷിക്കേണ്ടതാണ്. കരവാണിക്കാപരുത്തിയും നിലക്കടലയും തിരുവിതാംകൂറിൽ പലസ്ഥലങ്ങളിലും ഉണ്ടാവും. ഇവയെ കൊല്ലത്തും തിരുവനന്തപുരത്തുമുള്ള തോട്ടങ്ങളിൽ നട്ടുനോക്കിയതി അവ നല്ലവണ്ണം ഉണ്ടാകുന്നുണ്ടു്. ഇവയെ കൃഷിചെയ്യുന്നതിനുള്ള സമ്പ്രദായങ്ങൾ ലഘുപത്രികകളിൽ പ്രസ്താവിച്ചിട്ടുണ്ട്. മേൽ പറഞ്ഞ സാധങ്ങൾ കൂടാതെ, ഇവിടെ കൃഷിചെയ്യാവുന്ന വേറേ സാധനങ്ങൾ ഇനിയുമില്ലെന്നില്ല.

ഇനി കന്നുകാലികളുടെ പരിചരണത്തെപ്പറ്റി സ്വല്പം പറവാനുണ്ട്. ഡാൎവിന്റെ പരിണാമനിയമപ്രകാരം [ 139 ] ൧൩൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ലോകത്തിൽ സകല ജന്തുക്കളും താണ അവസ്ഥയിൽ നിന്നും ഉയർന്നസ്ഥിതിയെ ആണ് പ്രാപിക്കുന്നത്. നമ്മുടെ രാജ്യത്തിലുള്ള കന്നുകാലികൾ ഈ പ്രസിദ്ധതത്വത്തിൽ നിന്നു ഭിന്നമായിരിക്കുന്ന ഒരു പദ്ധതിയെയാണ് അനുഗമിക്കുന്നത്. പരദേശത്തു സഞ്ചരിച്ച് അവിടത്തെ കൃഷിക്കാരുടെ സമ്പ്രദായങ്ങളെക്കുറിച്ച് അന്വേഷിച്ചു നോക്കുന്നതായാൽ, അവർ തങ്ങളുടെ കന്നുകാലികളെ സ്വന്തസന്താനങ്ങളെപ്പോലെ സംരക്ഷിക്കുന്നുണ്ടെന്നുള്ള യാഥാർത്ഥ്യം മനസ്സിലാകും. അവരുടെ കന്നുകാലികൽ പയറു, പരുത്തിക്കുരു മുതലായ ഗുരുദ്രവ്യങ്ങൾ ഭക്ഷിച്ചു പരിപുഷ്ടങ്ങളായ അംഗങ്ങളോടും ശക്തിയുക്തങ്ങളായ ദേഹങ്ങളോടും കൂടിയാണ് കാണപ്പെടുന്നത്. തിരുവിതാംകൂറിലാകട്ടെ, ഉഴവുകന്നു കാലികൾക്കു വൈക്കോലും വെള്ളവും, ചിലപ്പോൾ കുറേശ്ശ പച്ചപ്പുല്ലുമല്ലാതെ പോഷകബീജങ്ങൾ ധാരാളം ഉള്ള യാതൊരു ആഹാരവും കൊടുക്കുന്നില്ല. "വാണിയനു കൊടുത്തില്ലെങ്കിൽ വൈദ്യനും കൊടുക്കേണ്ടിവരു"മെന്നുള്ള വിലയേറിയ പാഠത്തെ നമ്മുടെ ആളുകൾ മറന്നിരിക്കുകയാണ്. ഒരു രാജ്യത്തിലെ കൃഷി അഭിവൃദ്ധിയെ പ്രാപിച്ചിരിക്കുന്നുവോ എന്ന് അറിവാനായി ആദ്യം പരിശോധിക്കേണ്ടത് അവിടത്തെ കന്നുകാലികളെയാണ്. നമ്മുടെ രാജ്യത്തിലുള്ള കന്നുകാലികളുടെ ദയനീയമായ അവസ്ഥയ്ക്കു കാരണം നമുക്കു മൃഗപരിചരണത്തിൽ ഉള്ള വൈമുഖ്യവും പരിചയക്കുറവും തന്നെ. ഒരു പാരദേശികകർഷനാകട്ടെ, തന്റെ കന്നുകാലികളെ എത്ര ശുഷ്കാന്തിയോടുകൂടിയാണ് പരിപാലിക്കുന്നത്. അവരുടെ അഭ്യുദയകാരണവും അതുതന്നെയാണ്. നമ്മുടെ നാട്ടിൽ ആർക്കെങ്കിലും നല്ല കാളയോ പോത്തോ ആവശ്യമുണ്ടെങ്കിൽ, ഉടൻ പാണ്ടിലേയിലേക്ക് ആളയക്കുന്നത് പതിവാണ്. ഈ ദിക്കിൽതന്നെ പ്രസവിച്ചുണ്ടാകുന്ന കന്നുകൾക്ക് അന്യദിക്കിലുള്ളവയെപ്പോലെ ശേഷിയും ചൊടിയും ഉണ്ടായിരിക്കുന്നതായി കണ്ടിട്ടില്ലെന്നുതന്നെ [ 140 ] പറയേണ്ടിയിരിക്കുന്നു. തിരുവിതാംകൂറിലെ കന്നുകാലിപ്രദൎശനങ്ങളിൽ സമ്മാനം കിട്ടുന്നതു പ്രായേണ അന്യദിക്കുകളിൽനിന്നും വിലയ്ക്കു വാങ്ങപ്പെട്ടിട്ടുള്ള ഉരുക്കൾക്കാകുന്നു. നമ്മുടെ ഗവൎണ്മെന്റ് ഈ ന്യൂനതയെ പരിഹരിക്കാനായി ഒരുമ്പെട്ടിരിക്കുന്നത് എത്രയും ആശ്വാസജനകം തന്നെ.

എന്നാൽ കുടിയാനവന്മാരും തങ്ങളുടെ കന്നുകാലികളെ നന്നാക്കുന്നതിൽ കുറെക്കൂടി ശ്രദ്ധിക്കാനുണ്ട്. പ്രജകൾക്ക് ആവശ്യങ്ങളായിരിക്കുന്ന സകല കാൎയ്യങ്ങളും ചെയ് വാൻ യാതൊരു ഗവൎമ്മേണ്ടിനും സാധിക്കുന്നതല്ല. ചില കാൎയ്യങ്ങളിൽ ഗവൎമ്മേണ്ടിനു ചെയ്യാവുന്നതു, വഴികാണിച്ചു തരികമാത്രമാകുന്നു. അതുകൊണ്ടു നമ്മുടെ കൎഷകന്മാർ കന്നുകാലിരക്ഷണത്തിൽ ചിലവ്യതിയാനങ്ങൾ ഉണ്ടാക്കേണ്ടതായ സമയം സമീപിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തിൽ ഈശ്വരകാരുണ്യത്താൽ പുല്ലു ധാരാളമായിട്ടുണ്ടാകും. സ്ഥലവും വേണ്ടിടത്തോളം ലഭിക്കും. ഒരു താലൂക്കിലെ ഗൃഹസ്ഥന്മാർ യോജിക്കുന്നതായാൽ ഒരു പൊതുസ്ഥലമുണ്ടാക്കി അവിടെ നല്ലകന്നുകാലികളെ ശേഖരിക്കുകയും സന്താനവൎദ്ധനയ്ക്കു വേണ്ടതായ പരിചരണങ്ങൾ ചെയ്കയും ചെയ് വാൻ യാതൊരുപ്രയാസവുമില്ല. പ്രാരംഭത്തിൽ പരദേശത്തുനിന്നു കന്നുകാലികളെ വിലക്കുവാങ്ങി കൊണ്ടുവരുന്നതുകൊണ്ടു വിരോധമില്ല. ഇപ്പോൾ ആറു 'വിത്തുകാള' കളെ ഗവൎമ്മേണ്ടുചിലവിന്മേൽ മൈസൂറിൽ നിന്നും കൊണ്ടുവന്നുനിറുത്തിയിരിക്കുന്നു. രണ്ടുമൂന്നുമാസം കഴിഞ്ഞാൽ അവ പശുക്കൾക്കു ചേൎക്കാനായി അനുവദിക്കുന്നതാണ്. എന്നാൽ നമ്മുടെ പ്രയത്നത്തിന്റെ പരമോദ്ദേശ്യം , നമ്മുടെ രാജ്യത്തിലുള്ള ആവശ്യങ്ങൾക്ക് ഇവിടെയുള്ള കന്നുകാലികളെ ഉപയോഗിക്കാൻ നിവൎത്തിയുണ്ടാക്കണമെന്നായിരിക്കണം. ലോകത്തിന്റെ ശൈശവാവസ്ഥയിൽപോലും, ഒരു സമുദായത്തിന്റെ ഐശ്വൎയ്യം കന്നുകാലികളുടെ ബലത്തെ ആ [ 141 ] ശ്രയിച്ചിരുന്നു. നമ്മുടെ ഉപജീവനമാൎഗ്ഗം പ്രധാനമായി കൃഷിയിലും, കൃഷിയുടെ ഫലം മിക്കവാറും കന്നുകാലികളിലുമാകായാൽ, നമുക്ക് ഏതുവിധത്തിലെങ്കിലും ഉൽക്കൎഷം വേണമെന്നാഗ്രഹിക്കുന്നവർ ആദ്യമായി ചെയ്യേണ്ടതു മുൻ വിവരിക്കപ്പെട്ട പരിഷ്കാരമാകുന്നു.

കൃഷി പരിഷ്കരിക്കാനുള്ള പല മാൎഗ്ഗങ്ങളും ഞാൻ പ്രസ്താവിച്ചുകഴിഞ്ഞിരിക്കുന്നു. നമ്മുടെ ഉപജീവനത്തിന് അപരിത്യാജമായിരിക്കുന്ന ഈ തൊഴിൽ അഭ്യുദയത്തെ പ്രാപിക്കണമെങ്കിൽ ഗവൎമ്മേണ്ടും പ്രജകളും യോജിച്ചു പ്രവൎത്തിക്കേണ്ടതാകുന്നു. ഗവൎമ്മേണ്ട് ഈ കാൎയ്യത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ടെന്നു നിങ്ങൾക്ക് എല്ലാവൎക്കും അറിയാമല്ലൊ. എന്നാൽ ഗവൎമ്മേണ്ടിന്റെ പ്രയത്നത്തിനു ഫലപ്രാപ്തി വരണമെങ്കിൽ,കൎഷകന്മാരുടെ സഹകരണം ഏറ്റവും ആവശ്യമാകുന്നു. സംഘബലം മറ്റുള്ള കാൎയ്യങ്ങളിലെന്നപോലെ കൃഷിയിലും വേണ്ടതാകുന്നു. പരിഷ്കാരജന്യമായ ഐശ്വൎയ്യത്തിന്റെ രംഗസ്ഥലമായ ജപ്പാൻ രാജ്യത്തിൽ, കൎഷകസംഘങ്ങൾ വളരെ കാൎയ്യങ്ങൾ നിൎവഹിക്കുന്നുണ്ട്. അവിടെ ഓരോ പ്രവൃത്തിതോറും ഓരോ സമാജങ്ങളുണ്ട്. ഈ സഭകൾ അനേകം ചേൎന്നു താലൂക്കുസമാജവും, താലൂക്കു സമാജങ്ങൾ വളരെ ചേൎന്നു ഡിവിഷ്യൻ സമാജങ്ങളും ഉണ്ട്. ഇവയ്ക്ക് എല്ലാറ്റിനും കേന്ദ്രമായി തലസ്ഥാനത്തിൽ ഒരു സമാജമുണ്ട്. പരിശ്രമശീലന്മാരായ മെമ്പൎമാരുടെ പ്രയത്നത്താൽ അനേകം കാൎയ്യങ്ങൾ അവിടെ നിൎവ്വഹിക്കപ്പെടുന്നുണ്ട്. ഒരു പുതിയ ധാന്യം നട്ടുപരീക്ഷിക്കുവാനോ, വെള്ളം ഇറയ്ക്കാനൊ മറ്റൊ ഒരു വിലയേറിയ യന്ത്രം വാങ്ങുവാനോ, കൃഷിക്കാരിൽ ഒരുവനു സാധിക്കാതെ വരാം. ആ വക കാൎയ്യങ്ങൾ ചെയ്യുന്നതു കൎഷകസമാജങ്ങളാകുന്നു.

നമ്മുടെ രാജ്യത്തിൽ പല ഭാഗങ്ങളിൽനിന്നും വന്നിരിക്കുന്ന പ്രമാണീകളായ നിങ്ങൾ യോജിച്ചു പ്രവൃത്തിക്കുന്നതായാൽ, നമുക്കു കൎഷകസമാജങ്ങളൊ, അതിലും ഉപരിയായ [ 142 ] വ്യവസായവിദ്യാഭ്യാസം ൧൩൭

സ്ഥാപനങ്ങളൊ നിഷ്പൃയാസമായി ഉണ്ടാവുന്നതാണ്. നിങ്ങൾക്ക് എല്ലാവൎക്കും താല്പൎയ്യമുള്ള പക്ഷം ഈ പ്രജാസഭ കഴിഞ്ഞ ഉടനെ തന്നെ, നമുക്ക് ഒരു കൃഷിസംഘം ഏൎപ്പെടുത്താവുന്നതാണ്. ഈശ്വരസഹായം ഉണ്ടായിരുന്നാൽ, നമ്മുടെ ഉദ്യമങ്ങൾ സഫലമായിത്തീരുകയും കൃഷി ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിക്കയും ചെയ്യുന്നതാണ്.

എൻ. കുഞ്ഞൻപിള്ള എം.എ,

ബി.എസ്.സി, പി.എച്ച്.ഡി.

വ്യവസായവിദ്യാഭ്യാസം.

വ്യവസായം, ഉല്പാദകമെന്നും പ്രസാരകമെന്നും രണ്ടുവിധമാകുന്നു. ഉല്പാദകമെന്നാൽ ഇഷ്ടസാധനങ്ങളെ ഉണ്ടാക്കുക. പ്രസാരകമെന്നാൽ ആ സാധനങ്ങളെ ആവശ്യക്കാൎക്കു് കഴിയുന്നതും എളുപ്പത്തിൽ സമ്പാദിക്കത്തക്ക നിലയിൽ വ്യാപാരം ചെയ്യുക. ഉദാഹരണത്തിനുവേണ്ടി ഘടനിൎമ്മാണവ്യവസായത്തെ എടുക്കാം. വ്യവസായത്തിന്റെ സാമാന്യഗുണങ്ങളായ ഉല്പാദകത്വവും, പ്രസാരകത്വവും ഘടനിൎമ്മാണത്തിലുണ്ട്. മണ്ണിന്മേൽ കുശവൻ എടുക്കുന്ന വേലയുടെ ഫലമായി, ഇഷ്ടസാധനങ്ങളെകൊണ്ട് അവയ്ക്കു പ്രചാരവും ഉണ്ടാകുന്നു.

നിൎമ്മാണവ്യാപാരങ്ങൾക്ക് ഉപയുക്തമായ വിദ്യാഭ്യാസം എന്നുവെച്ചാൽ എന്ത്? മേൽ പറഞ്ഞ കുശവന്റെ ഉദാഹരണത്തെ തന്നെയെടുക്കാം. വയലുകളിൽ ആരും [ 143 ] ൧൩൮ പ്രബന്ധമഞ്ജരി രണ്ടാം ഭാഗം

വകവെയ്ക്കാതെ കിടക്കുന്ന മണ്ണിനെ കടമാക്കിത്തീൎക്കുന്നതിന്ന് അതിന്മേൽ എന്തെല്ലാം പണികൾ ചെയ്യണമോ ആ പണികളെ ശീലിക്കുകയാകുന്നു നിൎമ്മാണവിദ്യാഭ്യാസം. അപ്രകാരംതന്നെ, ഉണ്ടാക്കുന്ന കടങ്ങളെ പ്രയത്നകൂലി മുതലായവയേയും കാലദേശാവസ്ഥാദികൾക്കനുസരിച്ചതായ് ലാഭത്തേയും മറ്റും കണക്കാക്കി, ആവശ്യക്കാരെ അറിഞ്ഞു വിൽക്കുവാൻ ശീലിക്കുകയാകുന്നു വ്യാപാരവിദ്യാഭ്യാസം. ഈ രണ്ടുതരം വിദ്യാഭ്യാസവും നമ്മുടെ ഇടയിൽ പ്രായേണ ഇപ്പോൾ നടപുള്ള വിദ്യാഭ്യാസത്തിൽനിന്നു വ്യത്യാസപ്പെട്ടതാണ്. ഭൂമിശാസ്ത്രവും, ചരിത്രവും, വ്യാകരണവും, ഓട്ടൽതുള്ളലും മറ്റും പഠിക്കുന്നതു നിൎമ്മാണവിദ്യാഭ്യാസമാകുന്നതല്ല. ഏഷ്യഭൂഖണ്ഡത്തിന്റെ പരമോത്തരഭാഗത്തേ മുനമ്പ് ഏതെന്നോ, പാനിപ്പട്ടിലെ മൂന്നാം യുദ്ധത്തിൽ ആകെ എത്രപേർ ഹാജരായിയെന്നോ, കൎമ്മണിപ്രയോഗത്തെ കൎത്തരിപ്രയോഗമാക്കുന്നതിനുള്ള നിബന്ധനകൾ ഏതെല്ലാമെന്നോ, "മൎക്കടനലിവനയ്യോ നമ്മുടെ മക്കടെ മാതുലനിങ്ങിനെ സംഗതി" എന്നത്, ആര്? എപ്പോൾ? ആരോട്? എവിടേയ്ക്കു നോക്കി പറഞ്ഞത് എന്നോ അറിഞ്ഞിതുകൊണ്ട ഒരു കടം ഉണ്ടാക്കാൻ സാധിക്കയില്ലെന്നു വായനക്കാൎക്ക് അറിയാമല്ലൊ. നിൎമ്മാണവിദ്യാഭ്യാസവും വ്യാപാരവിദ്യാഭ്യാസവും ഒരുതരം പ്രത്യേകവിദ്യാഭ്യാസങ്ങളാണ്. ഇൻഡ്യാരാജ്യത്തിന്റെ അഭ്യുദയത്തിനും പ്രത്യേകിച്ചു കേരളത്തിന്റെ യോഗക്ഷേമത്തിനും വ്യവസായവിദ്യാഭ്യാസം അത്യാവശ്യമായിതീൎന്നിരിക്കുന്ന ഈ കാലത്തു, കേരളീയരായ നാം ഈ ഉപന്യാസത്തിന്റെ വിഷയത്തെപറ്റി പൎയ്യാലോചന ചെയ്യേണ്ടതാണ്.

വ്യവസായത്തിൽ, എന്നുവേണ്ട, മനുഷ്യർ ഏൎപ്പെടുന്നതായ സകലപ്രവൃത്തികളിലും അതാതിന്നനുരൂപമായ ഒരു പ്രത്യേകപരിശീലനം ഉണ്ടെങ്കിൽ മാത്രമേ ആവക പ്രവൃത്തികൾ വെടിപ്പായിൽനടത്താൻ സാധിക്കയുള്ളു എന്നതു [ 144 ] വ്യവസായവിദ്യാഭ്യാസം ൧൩൯

പ്രസിദ്ധമണ്. ഇപ്പോഴത്തെ കാലാവസ്ഥകൊണ്ടും വ്യവസായവിഷയങ്ങളിൽ പ്രത്യേകപരിശീലനം അത്യാവശ്യമായിട്ടാണ് കാണുന്നത്.

ആയതുകൊണ്ടു സകലവ്യവസായങ്ങളിലും സുശിക്ഷിതപടുത്വവും ശാസ്ത്രീയജ്ഞാനവും കൂടാതെ നിവൃത്തിയൈല്ലെന്നു മാത്രമല്ല, ആ വക പാടവവും ജ്ഞാനവും വൎദ്ധിക്കുന്തോറും വ്യവസായങ്ങൾ പൂൎണ്ണഫലപ്രദങ്ങളായിത്തീരുകയും ചെയ്യും.വ്യവസായങ്ങളുടെ പ്രധാനതത്വം ഇതാണ്. ഈ തത്വം യൂറോപ്പിലും അമേരിക്കയിലും നല്ലവണ്ണം ഗ്രഹിച്ചിട്ടുണ്ടെന്നുള്ളതിന്ന്, ആ രാജ്യങ്ങളിൽ വ്യവസായവിദ്യാഭ്യാസത്തിന്നു വേണ്ട സകല ഏൎപ്പാടുകളൂം ആ നാട്ടുകാൎതന്നെ ചെയ്തിട്ടുണ്ടെന്നും, അവയെ അതാതുഗവൎമ്മേണ്ടു സഹായിക്കുന്നുണ്ടെന്നും ഉള്ള സംഗതികൾ ലക്ഷ്യങ്ങളാകുന്നു. സ്വീഡനിലെ 'സലോജൻ' എന്നു പറയുന്ന പ്രസിദ്ധകരകൗശലവിദ്യാലയത്തിൽനിന്നും, അപ്രകാരംതന്നെ, ബെൽജിയിമിലെ 'അപ്രന്റിസേജ്' എന്ന വിദ്യാലയത്തിൽനിന്നും, കൊളംബിയയിലെ ലോഹകരവിദ്യാലയത്തിൽനിന്നും, പ്രാൻസിലേയും ജെൎമ്മനിയിലേയും കലാശാലകളിൽ നിന്നും, ഓക്സ്ഫോൎഡ്, ദക്ഷിണകെൻസിങ്ങ്ടൻ ഈ നഗരങ്ങളിലെ കരകൗശലപള്ളിക്കൂടങ്ങളീൽനിന്നും, പ്രതിവത്സരം എത്ര വിദ്യാൎത്ഥികളെയാണ് ഓരോകലാവിദ്യകളിൽ പരിശീലിപ്പിച്ചയക്കുന്നത്! ഈ വിദ്യാൎത്ഥികൾ പലതരക്കാരാണ്. ഈ നാട്ടിലെപ്പോലെ എതെങ്കിലും ഒരു പണി ഒരു ജാതിക്കാരനേ പഠിക്കാവു എന്നോ, കലാവിദ്യകൾ അഭ്യസിക്കുന്നതു നിന്ദ്യമാണെന്നോ ഒരു അഭിപ്രായം ആ നാടുകളിൽ ഇല്ല. ഒരുവൻ ഏതൊരുതൊഴിലിൽ പ്രവേശിക്കുന്നുവോ അവന് ആ തൊഴിലിൽ ഉപയുക്തമായ ബുദ്ധിസാമൎത്ഥ്യം ഉണ്ടാക്കിക്കൊടുക്കുകയും തന്നിമിത്തം തനിക്കുതാൻ പോന്നവനാണെന്നുള്ള ഒരു വിശ്വാസവും ധൈൎയ്യവും അവനിൽ ജനിപ്പിക്കുകയും ആകുന്നു മേൽപറഞ്ഞ വിദ്യാലയങ്ങളിലെ പഠിപ്പുകൊണ്ടുണ്ടാകുന്ന ഫലം. എവിടെയെങ്കി [ 145 ] ൧൪൦ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ലും വേലചെയ്തു ദിവസം അര ഉറുപ്പിക സമ്പാദിച്ചുകൊള്ളാമെന്നു ധൈൎയ്യമുള്ള വേലക്കാരൻ നമ്മുടെ രാജ്യത്തു നൂറിൽ ഒന്നോ രണ്ടോ? യൂറോപ്പിലും അമേരിക്കയിലും, നേരേമറിച്ച്, അങ്ങിനെ ധൈൎയ്യമില്ലാത്തവർ നൂറിൽ ഒന്നോ രണ്ടോ! കച്ചവടക്കാരൻ, ഹുണ്ടിക്കാരൻ, എൻജിനിയൎ, ശില്പി എന്നിങ്ങനെയുള്ള ഓരോ വകക്കാരേയും അതാതാളുടെ തൊഴിലുകളിൽ പരിചയൈപ്പിക്കുക, എന്നുവേണ്ട, ഓരോ തൊഴിലിന്റേയും തത്വങ്ങളേയും തന്ത്രങ്ങളേയും നിശ്ശേഷം അവരെ പഠിപ്പിച്ചു വിടുകയാകുന്നു മേല്പറഞ്ഞ വിദ്യാലയങ്ങളുടെ ധൎമ്മം. ഇതുകൊണ്ടാണ് യൂറോപ്പിലും അമേരിക്കയിലും, എവിടെ നോക്കിയാലും വ്യവസായിയെ രാജ്യക്ഷേമപദ്ധതിയിൽ പുരോഗാമിയായും, അവിടെയുള്ള കച്ചവടക്കാരനെ വാണിജ്യലോകനിയന്താവായും കാണുന്നത്.

വ്യവസായങ്ങളെ സംബന്ധിച്ച് ഇൻഡ്യാ രാജ്യത്തിലും, പ്രത്യേകിച്ചു കേരളത്തിലും, ചില അഭിപ്രായഭേദങ്ങൾ ഇയ്യിടയിൽ കണ്ടുതുടങ്ങിയിട്ടുള്ളതു ശുഭസൂചകംതന്നെ. അങ്ങാടികളിൽ പൊതികെട്ടിക്കളയാറുള്ള ഉണക്കുവാഴപ്പോളകൾകൊണ്ടു മുണ്ടുകളും, കുളങ്ങളുടെ വക്കുകളിൽ പാറാവുകാരായി നിൎത്താറുള്ള സംഭാരപ്പുല്ലുകളെക്കൊണ്ട് ഒരുതരം തൈലവും ഉണ്ടാക്കുന്നതു നന്നെന്ന് എപ്പോൾ നമ്മുടെ നാട്ടുകാരിൽ ഒരാൾക്കെങ്കിലും തോന്നിയോ, അപ്പോൾ തന്നെ, നമ്മുടെ രാജ്യത്തിന്നു നല്ലകാലം വന്നുവെന്നു പറയാം. ഇപ്പോൾ കേവലം വെളുത്തേടന്മാരും നാട്ടുവൈദ്യന്മാരും മാത്രം ഉപയോഗിച്ചുപോരുന്ന 'അമരി"യെന്ന ചെറ്റിയിൽനിന്നു നീലം ഉണ്ടാക്കാൻ തുടങ്ങാത്തതും, അപ്രകാരംതന്നെ, ഈ കേരളത്തിൽ പലദിക്കുകളിലും അനുഭവിച്ചുകിടക്കുന്ന 'അഭ്രം', അല്യൂമിനീയം' എന്നീലോഹങ്ങളെ ആരും എടുക്കാൻ ശ്രമിക്കാത്തതും എന്തോരുകഷ്ടമാണ്! ഇപ്പോളെങ്കിലും ഈ വക വിഷയങ്ങളിൽ ബഹുജങ്ങൾക്ക് ഒരു താല്പൎയ്യം ജനിച്ചിട്ടുള്ളതിനെപറ്റി സന്തോഷിക്കേണ്ടതാണ്. എന്നാലും, ജാപ്പാൻ മുതലായ രാജ്യങ്ങളിൽ ഓരോ വ്യവസായ [ 146 ] വ്യ്യവസായവിദ്യാഭ്യാസം ൧൪൧

ങ്ങൾ എത്രയോ ചുരുക്കകാലംകൊണ്ടുണ്ടാവുകയും, പരിപൂൎത്തിയെ പ്രാപിക്കുകായും ചെയ്യുന്നതായി കാണുമ്പോൾ, ദേശാഭിമാനംനിമിത്തം മനസ്സമാധാനം ഉണ്ടാവുന്നില്ല.

ഈയ്യിടയിൽ ഇൻഡ്യാരാജ്യത്തിന്റെ മിക്കസംസ്ഥാനങ്ങളിലും വ്യവസായവിദ്യാഭ്യാസത്തിനുവേണ്ട ഏൎപ്പാടുകളിൽ ചിലതെല്ലാം ചെയ്തിട്ടും ചെയ്തുവരുന്നും ഉണ്ട്. യന്ത്രകലാവിദ്യാലയങ്ങൾക്കും, അശ്വവൈദ്യാലയങ്ങൾക്കും, കാൎഷികവിദ്യാശാലകൾക്കും, ശില്പവിദ്യാലയങ്ങൾക്കും പുറമേ, കരകൗശലവിദ്യാഭ്യാസത്തിന്നായിത്തന്നെ (൧൦൮൧-ൽ‌) വന്ന പള്ളിക്കൂടങ്ങളും അവയിൽ ൪,൫൬൦ വിദ്യാൎത്ഥികളും ഈ ഇഡ്യാരാജ്യത്ത് ഉണ്ട്. ഇവകളിൽ പ്രാധാനമായി, പഞ്ചാബിൽ അഞ്ചു പള്ളിക്കൂടങ്ങളും ൩൬൨ വിദ്യാൎത്ഥികളും , യുണൈറ്റഡ് പ്രോവിൻസുകളിൽ നാലു സ്കൂളുകളും ൩൫൦ വിദ്യാൎത്ഥികളും ഉണ്ടെന്നാണ് കാണുന്നത്. ബങ്കാളത്തു മിക്ക കോളേജ്ജുകളിലും ആലേഖ്യവിദ്യ പഠിപ്പിക്കുവാനുള്ള ഏൎപ്പാടുകൾ ഉണ്ട്. അപ്രകാരംതന്നെ, സെൻട്രൽ പ്രൊവിൻസുകളിലും. പക്ഷേ അവിടെ വ്യവസായവിദ്യാലയങ്ങൾ ഇല്ലാത്തതിനു പകരം, മിക്ക സ്കൂളുകളിലും ആശാരിപ്പണി പഠിപ്പിക്കുവാനായി ക്ലാസ്സുകൾ ഏൎപ്പെടുത്തീട്ടുണ്ട്. മദിരാശിസംസ്ഥാനത്തിൽ, വ്യവസായം തനിച്ചും ഇതരവിഷയങ്ങളോടു വ്യവസായം ചേൎത്തും പഠിപ്പിച്ചുപോരുന്ന സ്കൂളുകൾ അനവധിയുണ്ട്. എങ്കിലും അവയിൽ പ്രാധനങ്ങളായി ആൺകുട്ടികൾക്ക് ൨൦-0 പെൺകുട്ടികൾക്ക് ൧൧-൦സ്കൂളുകൾ ഉണ്ടു്. ഇതിനുംപുറമേ, ആശാരിപ്പണി, ചൂരൽപ്പണി മുതലായവ പഠിപ്പിക്കാൻ വേണ്ട ഏൎപ്പാടുകൾ ചില ഹൈസ്കൂളുകളിൽ ചെയ്തിട്ടും ഉണ്ട്. ബൊമ്പായിൽ "വിക്ടോറിയാടെക്ക്നിക്കൽ ഇൻസ്റ്റിട്യൂട്ടെ"ന്ന മഹാപ്രസിദ്ധമായ വിദ്യാലയത്തിനുപുറമേ, വേറേയും അനേകവിദ്യാലയങ്ങളിൽ വ്യവസായവിദ്യാഭ്യാസം നടത്തിപ്പോരുന്നുണ്ട്.

ഇൻഡ്യയിലെ മുപ്പതുകോടിൽപരം ജനങ്ങളുടെ [ 147 ] ൧൪൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ആവശ്യങ്ങൾക്കു` ഇത്രചുരുക്കം പള്ളിക്കൂടങ്ങൾ മതിയാവുകയില്ല. ആയതുകൊണ്ടു വ്യ്വസായവിദ്യാഭ്യാസത്തിനു പാടുള്ളേടത്തോളം പ്രാചരം ഉണ്ടാക്കാൻ ശ്രമിക്കേണ്ടതു ദേശാഭിമാനികളുടെ കൎത്തവ്യകൎമ്മമാണ്.

പ്രസാരകവ്യവസായത്തിന് ആവശ്യമായ വിദ്യാഭ്യാസത്തിന്റെ പ്രചാരം ഇതുവരെയായിട്ടും മതിയായിട്ടില്ല. ഈ കാൎയ്യത്തിൽ മദ്രാസ് സംസ്ഥാനത്തിന്റെ കഥ വളരെ ഭേദമാണ്. പഞ്ചാബിന്റെ കഥയും ദോഷമല്ല. പ്രാസാരക വ്യവസായം അല്ലെങ്കിൽ വാണിജ്യവിദ്യാഭ്യാസം ഇൻഡ്യയുടെ ഇപ്പോഴത്തെ തിടുക്കമായ രസതന്ത്രംമുതലായ ശാസ്ത്രങ്ങൾ അഭിവൃദ്ധിയെ പ്രാപിച്ചിട്ടുള്ള ഈ കാലത്തു, മറ്റുള്ളവരോടു കിടപിടിക്കുവാൻ സകലവ്യാപാരങ്ങളിലും ശാസ്ത്രജ്ഞാനം അത്യാവശ്യമായിട്ടാണ് തീൎന്നിരിക്കുന്നത്. ശാസ്ത്രജ്ഞാനത്തിന്റെ അപേക്ഷയല്ലാതെ നമ്മുടെ നാട്ടിലെ വണിക്കുകൾക്കും ശില്പികൾക്കും ക്ഷേമാഭിവൃദ്ധിക്കു മറ്റെന്താണ് ഗതി? വ്യവസായവിദ്യാഭ്യാസം തനിച്ചു പകുതിവഴി മാത്രമേ പോകയുള്ളു. എന്നുതന്നെയല്ല, വാണിജ്യവിദ്യാഭ്യാസം നിഷ്ഫലമായും തീരും. ശിക്ഷിത പടുത്വമുള്ള ശില്പികളും വണിക്കുകളും, നൂലും സൂചിയും പോലെയിരിക്കണം. നൂലിനെ വേണ്ടവഴിക്കു സൂചിയെങ്ങിനെ കൊണ്ട്പോകുന്നുവോ, അപ്രകാരം തന്നെ, ശില്പവിദ്യയെ വേണ്ടവഴിക്കു കൊണ്ടുപോകുന്നതു വാണിജ്യമാണ്. വണിക്കിനു ശാസ്ത്രജ്ഞാനത്തിനു പുറമേ, വാണിജ്യത്തിലുള്ള ആധുനികസമ്പ്രദായങ്ങളിൽ പരിചയവും ബുദ്ധിവൈഭവവും കാൎയ്യസ്ഥതയും ഉണ്ടെങ്കിൽ മാത്രമേ, അവിടവിടെപ്പെട്ടുകിടക്കുന്ന വ്യവസായങ്ങളെ യോജിപ്പിക്കാനും തന്നിമിത്തം വിവിധങ്ങളായ കച്ചവടങ്ങളെ സംയോഗിപ്പിക്കുവാനും ആകെപ്പാടെ നാട്ടിനു ക്ഷേമത്തെ ഉണ്ടാക്കാനും സാധിക്കയുള്ളു. ഈ വിഷയത്തിൽ മറ്റുള്ളതൊഴിൽക്കാൎ, വക്കീലന്മാരാകട്ടേ, ഉദ്യോഗസ്ഥന്മാരാകട്ടേ, എ [ 148 ] വാണിജ്യവിദ്യാഭ്യാസം ൧൪൩

ത്രതന്നെ മിടുക്കന്മാരായാലും, പ്രവേശിച്ചിട്ടു പ്രയോജനമില്ല. അവർ അവരുടെ കുട്ടികളെ ഈ വിഷയം അഭ്യസിപ്പിക്കുകയോ, അല്ലാത്തപക്ഷം, ഈ വിഷയം അഭ്യസിക്കുന്നതിന്നായി പള്ളിക്കൂടങ്ങൾ ഏൎപ്പെടുത്തുകയോ, ആ വക പള്ളിക്കൂടങ്ങൾക്കു ധനസഹായം ചെയ്കയോ ആകുന്നു വേണ്ടത്. വ്യവസായങ്ങളുടെ അപേക്ഷയുള്ള സ്ഥലങ്ങളെ കണ്ടു പിടിക്കുന്നതും, അവിടെ അതിനുവേണ്ട ഏൎപ്പാടുകൾ കാലതാമസംകൂടാതെ ചെയ്യുന്നതും, തന്റെ പരിശ്രമശീലംകൊണ്ടുക്രമേണ അതിനെ വൎദ്ധിപ്പിച്ചു തനിക്കും മറ്റുള്ളവൎക്കും പൂൎണ്ണപകാരപ്രദമാക്കിത്തീൎക്കുന്നതും നമ്മുടെ വ്യവസായും തന്നെയാണ്.

പൂത്തേഴത്ത് ഗോവിന്ദമേനോൻ ബി. എ.

വാണിജ്യ വിദ്യാഭ്യാസം

൨൫-കൊല്ലംമുമ്പു സാങ്കേതികവിദ്യാഭ്യാസത്തിന്റെ സ്ഥിതി.

സാങ്കേതികവിദ്യാഭ്യാസം എന്നാൽ എന്താണെന്നും അതിൽ ഉൾപ്പെടുന്നത് ഏതെല്ലാമാണെന്നും ഉള്ള സംഗതികളെ സംബന്ധിച്ച് ൨-൫ കൊല്ലംമുമ്പെ ബഹു കൎശനങ്ങളായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. സാങ്കേതിക വിദ്യാഭ്യാസത്തിന്റെ വ്യാപ്തിയെപറ്റി നമുക്കൊക്കെയും അന്നു തെളിവായ ഒരു ജ്ഞാനം ഉണ്ടായിരുന്നില്ല. അതിനെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായങ്ങൾക്കു കൃത്യതയും കഷ്ടിയായിരുന്നു. ഭാഷാവ്യൂല്പത്തിയേയും തൊഴിലുകളേയും സം


 • സൂരത്തിൽവെച്ചു നടത്തിയ മൂന്നാമത്തെ ഇന്ത്യൻ വ്യവസായ സംഘത്തിൽ വായിച്ചത്, പരിഭാഷകൻ- മിസ്റ്റർ കെ. ഗോവിന്ദമേനോൻ. [ 149 ] ൧൪൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ബന്ധിക്കുന്ന വിദ്യാഭ്യാസം ഒഴികെ മറ്റുള്ള സകലവിധ വിദ്യാഭ്യാസങ്ങളും സാങ്കേതിക വിദ്യാഭ്യാസമാണെന്നു കുറച്ചു കാലം എല്ലാവരും വിചാരിച്ചൂന്നു. അല്പകാലം കൂടി ചെന്നപ്പോൾ, ആ അഭിപ്രായം ഒന്നു മാറി, സാങ്കേതിക വിദ്യാഭ്യാസം എന്നതു, വ്യവസായവിദ്യാഭ്യാസമല്ലാതെ മറ്റൊന്നും അല്ലെന്നും ജനങ്ങളുടെ ഇടയിൽ ഒരു ധാരണ കടന്നുകൂടി. എന്നാൽ ഈ വിഷയം പ്രമാണിച്ച് ഇപ്പോൾ നമുക്കുള്ള അഭിപ്രായങ്ങൾ പൂൎവ്വാധികം വ്യക്തീഭവിച്ചിട്ടുണ്ട്. ഇതിനു നാം ഏറെക്കുറെ കടപ്പെട്ടിരിക്കുന്നതു, കൊല്ലംതോറും നടത്തിവരുന്ന വ്യവസായപ്രദൎശനങ്ങളോടും സംഘങ്ങളോടും ആണ്. കൃഷി, വ്യവസായം, വാണിഭം എന്നീ മൂന്നു പ്രധാന വിഷയങ്ങളെപറ്റിയുള്ള വിദ്യാഭ്യാസമെന്നു പറയപ്പെടുന്നതെന്ന് ഇപ്പോൾ പ്രായേണ എല്ലാവരും സാമാന്യം നല്ലപോലെ മനസ്സിലാക്കീട്ടുണ്ടെന്നു കാണുന്നു.

സാങ്കേതികവിദ്യാഭ്യാസവകുപ്പുകൾ.

കച്ചവടത്തിനുള്ള അസംസ്കൃത സാധനങ്ങളുടെ (പ്രകൃത്യം ഉല്പന്നങ്ങളായ സാധങ്ങൾ എന്നു താല്പൎയ്യം) ഉല്പാദനത്തെപറ്റിയുള്ളതാണ് കൃഷിവിദ്യാഭ്യാസം. അസംസ്കൃത സാധനങ്ങളെ കൈത്തൊഴിലുകൾകൊണ്ടും രൂപാന്തരം വരുത്തുന്നതിനെപറ്റി വ്യവസായവിദ്യാഭ്യാസം പ്രതിപാദിക്കുന്നു. അതുപോലെ, സാമാനങ്ങൾ വിൽക്കപ്പെടേണ്ട സ്ഥാനങ്ങളേയും, കൃഷിക്കൊണ്ടും വ്യവസായംകൊണ്ടും ഉണ്ടായിട്ടുള്ള പദാൎത്ഥങ്ങൾക്കു വിക്രോതാക്കന്മാരേയും കണ്ടുപിടിക്കുന്നതിനുപയുക്തമാകുന്ന വിദ്യാഭ്യാസമാണ് വാണിജ്യവിദ്യാഭ്യാസമെന്നു പറയുന്നത്. വ്യവസായവിദ്യാഭ്യാസം നൾകേണ്ടതിനുള്ള ഉത്തമമാൎഗ്ഗം ഏതാണെന്നു തീൎച്ചയാക്കുവാൻ അത്ര എളുപ്പം സാധിച്ചിട്ടിലെങ്കിലും, ആ വിദ്യാഭ്യാസത്തിന്റെ മുഖ്യതയും പ്രയോജനവും നാം എല്ലാവരും തൎക്കംകൂടാതെ എല്ലായ്പ്പോഴും സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ വാണിജ്യ [ 150 ]

           വാണിജ്യവിദ്യാഭ്യാസം              ൧൪൫

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ ലോകരെക്കൊണ്ടു സമ്മതി പ്പിക്കുന്ന കാര്യം എല്ലായ്പോഴും അത്ര എളുപ്പമായിട്ടല്ല കണ്ടു വരുന്നത്. വ്യാപാരസ്ഥലങ്ങളുടെ നിലനില്പിന്നു സാധനങ്ങൾ ഉണ്ടാകുന്ന വിളഭൂമികൾ എത്രത്തോളം ആവശ്യമാണോ, അത്ര ത്തോളംതന്നെ, സാധനങ്ങൾ ഉണ്ടാക്കുന്നവൎക്ക് അവയെ വിൽക്കുവാനുള്ള സ്ഥലങ്ങളും ഒഴിച്ചുകൂടാത്ത ഒരാവശ്യമാണു. ഒരു കൈത്തൊഴിൽക്കാരൻ കച്ചവടക്കാരനല്ലാതേയോ, കച്ച വടക്കാരനോടു സഹകരണം ഇല്ലാതേയോ ഇരിക്കുന്ന ആ നിമിഷത്തിൽ അവന്റെ തൊഴിൽ പൊയ്പോകുന്നു.

     കൈത്തൊഴിലിന്റെയും കച്ചവടത്തിന്റെയും
            പരസ്പരാവലംബം

കച്ചവടത്തിന്നും കൈത്തൊഴിലിന്നും തമ്മിൽ അങ്ങോട്ടു മിങ്ങോട്ടും ഉള്ള ആശ്രയം യഥാൎത്ഥമായിട്ടുള്ളതും ആൎക്കും പ്രത്യക്ഷത്തിൽ അറിയാവുന്നതും ആയിരിക്കെ, മുമ്പും, ഏറെ ക്കുറെ ഇപ്പോഴും, വാണിജ്യവിദ്യാഭ്യാസത്തെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമായി ഗണിക്കാതിരുന്നതും ഗണിക്കാതിരിക്കുന്നതും എന്തുകൊണ്ടാണെന്നു മനസ്സിലാ കുവാൻ പ്രയാസമായിരിക്കുന്നു. ഒരു മെക്കാനിക്കൽ എഞ്ചിനീ യരോ, ഇലക്ട്രിക്കൽ എഞ്ചിനീയരോ, കണ്ണാടി, മൺപാത്രം മുതലായവ പണിയുന്നതിനുള്ള ഒരു കൈവേലക്കാരനോ, നൈത്തുകാരനോ ആയി തീരുവാൻ ഒരു ചെറുപ്പാക്കാരനു ചില പ്രാരംഭപരിശീലനങ്ങൾ ആവശ്യമാണെന്ന് എല്ലാവരും ക്ഷണം സമ്മതിക്കുന്നുണ്ട്. എന്നാൽ ക്രയവിക്രയം ചെയ്ക എന്നുള്ളത് ഏതു യുവാവിനും--അവൻ ഒരു വൎത്തകന്റെ മകനായാൽ മതിയത്രെ--പൂൎവ്വപരിചയം യാതൊന്നും കൂടാതെ തൽക്ഷണം ഏൎപ്പെടുവാൻ കഴിയത്തക്കവണ്ണം, അത്ര സാരമില്ലാത്ത ഒരു പണിയാണെന്നാണു എല്ലാവരും വിചാരച്ചുവരുന്നത്.

       പ്രത്യേകപരിശീലനം ആവശ്യമാണു.

"സൎവില്യയം പ്രീസ്" എന്ന യോഗ്യൻ പറഞ്ഞിട്ടു

                                  19 * [ 151 ] 
൧൪൬         പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ള്ളതാവിത്:‌-- "അമേരിക്കക്കാരും ജൎമ്മൻ കാരും ബ്രിട്ടീഷ്കാരെ കച്ചവടസ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുന്നു. ഇതിനു കാരണം അമേരിക്കക്കാരുടേയും മറ്റും സാമാനങ്ങൾക്ക് ബ്രിട്ടീഷുകാരുടെ സാമാനങ്ങളേക്കാൾ അധികം ഗുണമുള്ളതു കൊണ്ടല്ല. എന്നാൽ, കച്ചവടസ്ഥലങ്ങളിൽ അധികം ആവശ്യം കാണുന്ന സാധനങ്ങളെന്താണെന്നുള്ളതിനെപ്പറ്റി അവൎക്കുള്ള കൂടുതലറിവും, അന്യരാജ്യങ്ങളുമായി അധികം നേരിട്ടുള്ള എഴുത്തുകുത്തുകളും, ഉപരിയായ ചിട്ടയും, കാര്യ ശീലവും, യഥാസ്ഥാനങ്ങളീൽ ഏൎപ്പെടു ത്തീട്ടുള്ള ക്രമമായ വിജ്ഞാപനമാൎഗ്ഗങ്ങളും, എല്ലാറ്റിലും വിശേഷിച്ച്, വാണിജ്യ വിദ്യയിലുള്ള നല്ല അറിവും പ്രയോഗവും കൊണ്ടാണു."

വളരെക്കാലമായി സംഭരിച്ചുവെച്ചിട്ടുള്ള ഭൂരിശ്രേയസ്സും, മാന്യത യും,ലോകബോദ്ധ്യവും, പരിചയവും ഉള്ള യൂറോപ്പുകാരും അമേരിക്കക്കാരുംകൂടി, വാണിഭം ഗൗരമേറിയ പഠിത്വത്തിനു യോഗ്യമായ ഒരു വിഷയമായിട്ടാണു കരുതിവരുന്നത്. കച്ചവടത്തിനു കീൎത്തിപ്പെട്ട ഇംഗ്ലണ്ട്, അമേരിക്ക, ജപ്പാൻ, ജൎമ്മനി മുതലായ രാജ്യങ്ങളിലെ ആളുകൾ അവരുടെ കച്ചവടാ ഭിവൃദ്ധിക്ക് ഉൽകൃഷ്ടവാണിജ്യവിദ്യാഭ്യാസം അത്യന്താപേക്ഷിത മായി വിചാരിച്ചിരിക്കുന്നു. ആ സ്ഥിതിക്ക്, പ്രകൃതിദേവിയുടെ കരുണാകടാക്ഷത്തിളപ്പിനു ഒരു കേളീരംഗമായിട്ടുള്ളതെങ്കിലും, നമ്മുടെ സൂക്ഷ്മപരിശോധനയ്ക്കു വളരെ കുറച്ചുമാത്രം ലക്ഷീ ഭൂതമായിട്ടുള്ള ഈ മഹാരാജ്യമായ ഇന്ത്യയിൽ, വാണിജ്യവിദ്യാ ഭ്യാസത്തിനുതകുന്ന ഉൽകൃഷ്ഠ വിദ്യാലയങ്ങൾ സ്ഥാപിക്കുവാൻ വേണ്ട ഏൎപ്പാടുകൾ ചെയ്യേണ്ടത് എത്രയോ അത്യാവശ്യമായി ട്ടുള്ളതാണെന്നു പ്രത്യേകം പറയേണമെന്നില്ല. പക്ഷെ, നാം നമ്മുടെ രാജ്യത്തിനു, പ്രകൃതിയാൽ ദത്തമായിട്ടുള്ള സമ്പൽസ മൃദ്ധിക്കായി സൎവ്വശക്തനോടു നന്ദി പറയുന്നതല്ലാതെ വ്യവസാ യ വാണിഭങ്ങളാൽ ഇന്ത്യക്ക് സാധിക്കാവുന്ന മഹത്താ [ 152 ]

               വാണിജ്യ വിദ്യാഭ്യാസം         ൧൪൭

യ കാര്യങ്ങൾ എന്താണെന്ന് നമ്മുടെ ചെറുപ്പാക്കാരെ പഠിപ്പി ക്കുവാൻ ഉത്സാഹിക്കുന്നില്ല.

       മദ്രാസിലും ബോമ്പെയിലും നടത്തിവരുന്ന
          ഉൽകൃഷ്ടവാണിജ്യവിദ്യാഭ്യാസം.

റിപ്പൺപ്രഭുവിന്റെ രാജ്യഭരണകാലത്ത് ഏൎപ്പെടുത്തിയ വിദ്യാ ഭ്യാസ പര്യാലോചന സംഘത്തിന്റെ ശിപാൎശി പ്രകാരം, ൧൮൮൪ അക്ടോബർ മാസത്തിൽ ഇന്ത്യാഗവൎമ്മേണ്ട് താഴെ പറയുന്ന ഒരു നിശ്ചയം പാസ്സാക്കി. "നാട്ടുകാരായ ബാല ന്മാരുടെ ശ്രദ്ധയെ വ്യവസായ വാണിജ്യ മാൎഗ്ഗങ്ങളിലേക്ക് ആകൎഷിക്കുവാൻ ഉപയുക്തമായ എല്ലാതരം പഠിത്വവും നടപ്പിൽ വരുത്തുവാൻ ഉത്സാഹിക്കണം".

ഇംഗ്ലണ്ടിലെ കച്ചവടക്ഷയത്തെപ്പറ്റി അൻവേഷണം നട ത്തുവാൻ രാജശാസനയാൽ നിയുക്തമായ സംഘം, "പൂൎവ്വാ ധികം നല്ലതായ വണിജ്യപരിശീലനമത്രേ മുഖ്യമായ പ്രതിവിധി" എന്ന് ശിപാൎശി ചെയ്തു. ഇന്ത്യാഗവൎമ്മേണ്ടിന്റെ മുൻപറഞ്ഞ ശിപാൎശിയെ ഒന്നാമതായി കൈക്കൊണ്ട് പ്രവൎത്തിപ്പാൻ ആരംഭിച്ചത് മദ്രാസ്സിലെ "പച്ചപ്പാസ് കോളേജിന്റെ" പ്രവൎത്ത കന്മാരാണു. ആ കോളേജിലെ പ്രിൻസിപ്പാലായിരുന്ന മിസ്റ്റൎ ജോൺ ആഡം എം.എ. എന്ന സായ്പിന്റെ ഉപദേശപ്രകാരം അവർ മദ്രാസിൽ ഒരു വാണിജ്യവിദ്യാലയം സ്ഥാപിച്ച് അതിന്റെ ആധിപത്യം എനിക്കുതന്നു. മദ്രാസ്സിലുള്ള പ്രധാനപ്പെട്ട കച്ചവട ക്കാരുടേയും, മദ്രാസ് ഗവൎമ്മേണ്ടിന്റേയും അനുകമ്പയും സഹായവും ഞങ്ങൾക്ക് അചിരേണ സിദ്ധിക്കുവാൻ കഴിഞ്ഞു. എന്നാൽ ഒരു വാണിജ്യവിദ്യാശാലയിൽ ചെയ്യേണ്ടുന്ന പ്രയോ ജനകരമായ പ്രവൃത്തി, അതിലെ വിദ്യാൎത്ഥികളെ നല്ല കയ്യക്ഷരം എഴുതുവാൻ ശീലിപ്പിക്കയും, വാണിജ്യസംബന്ധമായ എഴുത്തുകുത്തുകൾക്ക് ഉപയോഗിക്കാറുള്ള അച്ചടിഫാറങ്ങളിൽ ഒഴിച്ചിട്ടിരിക്കുന്ന ഭാഗങ്ങൾ ആവശ്യം പോലെ പൂരിപ്പിക്കേണ്ട മാതിരി മനസ്സിലാക്കുകയും, [ 153 ] സാരമില്ലാത്ത കണക്കുകൾ വേഗത്തിലും ശരിയായും കൂട്ടുമാറാക്കുകയും-- എന്നുവെച്ചാൽ ഒരു താണതരം കച്ചവടക്കണക്കെഴുത്തുകാരന് ആവശ്യമായ ജോലികൾ ചെയ് വാൻ എന്നു താല്പര്യം-- ചെയ്യേണ്ടതൊഴിച്ചു മറ്റൊന്നുമില്ലെന്ന് ഞങ്ങളുടെ സഹായികളും അഭ്യുദയകാംക്ഷികളും വിചാരിച്ചു പോകുന്നു. എന്നാൽ മദ്രാസിലെ വാണിജ്യവിദ്യാശാലകൾ, അതിലെ വിദ്യാൎത്ഥികളെ മുൻപറഞ്ഞ വിഷയങ്ങളേക്കാൾ, വളരെ അധികമൊക്കെ പഠിപ്പിക്കുവാൻ ശക്തങ്ങളാണെന്നും വലിയ കച്ചവടത്തുറകളിലെ രായസം, കണക്ക് എന്നീ ഡിപ്പാൎട്ടുമേണ്ടുകളിൽ ഉയൎന്നതരം ഗുമസ്തന്മാരായിരിപ്പാൻ വേണ്ടുന്ന യോഗ്യതകൾ ഉള്ള യുവാക്കളെ അയച്ചുകൊടുപ്പാൻ കഴിയുന്നതാണെന്നും അഞ്ചാറുകൊല്ലം കൊണ്ട് ലോകരെ ബോദ്ധ്യപ്പെടുത്തി. രജിസ്റ്റർ പുസ്തകങ്ങൾ എഴുതിസൂക്ഷിക്കുന്നവർ, കണക്കെഴുത്തുകാർ, ചുരുക്കെഴുത്തുകാർ, റിപ്പോൎട്ടൎമാർ, ബാങ്ക്, കപ്പൽ, ഇൻഷ്യുറൻസ് മുതലായവയിൽ പണിയെടുക്കുന്ന ഗുമസ്തന്മാർ, എന്നീവക തൊഴിൽക്കാരെ, മുൻ കൂട്ടിയുള്ള പരിശീലനമൊന്നും കൂടാതെ, അവരവരുടെ ജോലികളിൽ പ്രവേശിക്കുന്നതിനു വേണ്ടുന്ന അറിവോടുകൂടി പുറത്തേക്കയക്കുവാൻ തങ്ങളാൽ സാദ്ധ്യമാണെന്ന് ബോംബയിലും മദ്രാസിലും ഉള്ള വാണിജ്യവിദ്യാലയങ്ങൾ ഇപ്പോൾ തന്നെ തെളിയിച്ച് കഴിഞ്ഞിരിക്കുന്നുണ്ടല്ലൊ. വാണിജ്യവിഷയങ്ങളിൽ പ്രാഥമികവും ഉൽകൃഷ്ടവും ആയ വിദ്യാഭ്യാസം നൾകുന്നതിന്നുള്ള ഈ വിദ്യാലയങ്ങളുടെ ആവശ്യകത ഇപ്പോൾ സൎവ്വസമ്മതമായിരിക്കുന്നതിനാൽ, അത്തരം വിദ്യാശാലകളുടെ നിലനിൽപ്പ് സുസ്ഥിരമാണെന്നു നിരൂപിക്കാവുന്നതാണ്.

എന്നാൽ ഒരുതരം തൂവലോടിക്കലിൽ'നിന്നു മറ്റൊരുതരം തൂവലോടിക്കലിലേക്കു ചെറുപ്പക്കരെ നയിക്കുകമാത്രമാണ് വാണിജ്യവിദ്യാനിലയനങ്ങളുടെ ഉദ്ദേശ്യമെങ്കിൽ, [ 154 ] വാണിജ്യവിദ്യാഭ്യാസം ൧൪൯

വാണിജ്യവിദ്യാഭ്യാസം ഇപ്പോൾ അവകാശപ്പെടുന്ന പ്രധാന്യത്തിനും ശ്രദ്ധക്കും അതിനു യോഗ്യതയുണ്ടാകയില്ല. ഏതാനും ചില ചെറുപ്പക്കാരെ കച്ചവടം വക ആപ്പീസുകളിൽ ഗുമസ്തൻ പണിനേടുവാൻ ഇടയാക്കുന്നതല്ല വാണിജ്യ വിദ്യാഭ്യാസകക്ഷികളുടെ ഉദ്ദേശ്യം. അതിനേക്കാൾ എത്രയോ ഉപരിയായ ഒരു ലക്ഷ്യത്തെയത്രെ അവർ ലാക്കായികണ്ടിട്ടുള്ളത്. അവരുടെ യഥാൎത്ഥവും, മുഖ്യവും ആയ ഉദ്ദേശ്യം, നമ്മുടെ യുവാക്കളെ വ്യാപരികളും വൻതരംകച്ചവടക്കാരും ഹുണ്ടികക്കാരും ആക്കിത്തീൎക്കണമെന്നാണ്. നൾകപ്പെടുന്ന അദ്ധ്യയനം, നമ്മുടെ യുവജനങ്ങളിൽ അതിസമൎത്ഥന്മാരുടെ ശ്രദ്ധയെ ആകൎഷിക്കാത്തതും, ഭൂമിയിലുള്ള സകല വ്യാപാരസ്ഥലങ്ങളേപറ്റിയുഅവൎക്ക് സമഷ്ടിയായജ്ഞാനം ഉണ്ടാക്കുകയും വ്യാപാരസാധനങ്ങളെ എറ്റവും ചരുങ്ങിയ വിലക്കു കിട്ടുവാനുള്ള മാൎഗ്ഗങ്ങളേയും, ആവക ദ്രവ്യങ്ങളെ ക്രയം ചെയ്യുന്നതിന് ഏറ്റവും നല്ല വ്യാപാരസ്ഥാനങ്ങളേയും കണ്ടുപിടിക്കുവാൻ ഇടയാക്കുകയും, തങ്ങൾ വ്യാപാരംചെയ്യുന്ന സാധനങ്ങളെ അന്യദിക്കുകളിലെക്കു കയറ്റി അയക്കുന്നതിനുള്ള ഉത്തമമാൎഗ്ഗങ്ങൾ ഏതെല്ലാമാണെന്നറിഞ്ഞ് അവയെ ഉപയോഗപ്പെടുത്തുകയും ചെയ്‌വാൻ പ്രാപ്തരാക്കുന്നതുംആയസമ്പ്രദായത്തിലായിരിക്കേണ്ടതാണ്.

ഭരണതന്ത്രവിവരങ്ങൾ.

വായിക്കുവാനും ഗ്രഹിക്കുവാനും പണവ്യാപാരയോഗത്തിൽ ഇടയ്ക്കിടെ ഉണ്ടാകാറുള്ള ഭേദഗതികളുടെ സൂചനംകാൎയ്യകാരണസഹിതം നല്ലപോലെ മനസ്സിലാക്കി ശരിക്ക് അതിന്റെ വിലമതിക്കുവാനും ഹുണ്ടികക്കാരുടെ ഏൎപ്പാടുകളാൽ കച്ചവടക്കാൎക്കുള്ള സൗകൎയ്യങ്ങളെ പൂൎണ്ണമായി സ്വീകരിച്ച് ഗുണപ്രദമാക്കിത്തീൎക്കുവാനും കച്ചവടാവശ്യമായ സഹകരണസംഘങ്ങളുടെ സ്ഥാപനയെ പ്രോത്സാഹിപ്പിക്കുവാനും ആവക സംഘങ്ങളുടെ ഭരണം നടത്തുവാനും അവർ പ്രാപ്തരാകണം. [ 155 ] ൧൫൦ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ഉൽകൃഷ്ടവാണിജ്യവിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം.

കച്ചവടക്കാൎ, ബാങ്കുകാൎ, ധനഭരണനിപുണന്മാർ എന്നീകൂട്ടരുണ്ടാവാനുതകകുന്നതായ ഉൽകൃഷ്ട വാണിജ്യവിദ്യാഭ്യാസത്തെ പ്രദാനം ചെയ്‌വാനുള്ള ശരിയായമാൎഗ്ഗം ഏതാണെന്നാണ്, വാണിജ്യവിദ്യഭ്യാസസംബന്ധമായി ഇപ്പോൾ നമ്മുടെ ശ്രദ്ധക്കു വിഷയീഭൂതമായിട്ടുള്ള ചോദ്യങ്ങളിൽ ഏറ്റവും മുഖ്യമായിട്ടുള്ളത്. നൽകേണ്ട അഭ്യാസത്തിന്റെ സ്വഭാവം എന്തായിരിക്കണം? നമ്മുടെ ഉൽകൃഷ്ടവാണിജ്യവിദ്യാശാലകൽക്കു വേണ്ടുന്ന ചിലവു ചെയ്യേണ്ടതും അവയെ ഭരിക്കേണ്ടതും ആരാണ്? വാണിജ്യപരീക്ഷകൾ നടത്തേണ്ടതാര്? ശരിയായ തരത്തിലുള്ള അദ്ധ്യേതാക്കളെ ഈ വാണിജ്യവിദ്യാലയങ്ങളിലേക്ക് ആകൎഷിക്കുവാൻ ഉത്തമമായ മാൎഗ്ഗം എന്ത്?

ഒന്നാം തരം വിദ്യാൎത്ഥികളെ ആകൎഷിക്കേണ്ടതെങ്ങിനെ?

ഒരു കോളേജ് എത്രതന്നെ നല്ലവണ്ണം സ്ഥാപിച്ചിട്ടുള്ളതായാലും അതത്ര നന്നായി നടത്തപ്പെട്ടുവരുന്നതായാലും കൊള്ളാം, അതുവഴിയായി നൽകുവാൻ കഴിയുന്ന കാൎയ്യപരിശീലനംകൊണ്ടു ഗുണം സിദ്ധിക്കുന്നതിന്നു, പൂൎവ്വവിദ്യാഭ്യാസമൂലം ശരിയായ യോഗ്യത സമ്പാദിച്ചിട്ടുള്ള വിദ്യാൎത്ഥികളെ ആകഷിക്കുവാൻ ആ കോളേജിന്നു സാധിക്കാത്ത പക്ഷം, അതുകൊണ്ടുള്ള പ്രയോജനം വളരെ ചുരുങ്ങിപ്പോകുന്നതാണ്. സൎവ്വകലാശാലയിൽനിന്നു ലബ്ധാവകാശമായ ഏതെങ്കിലും ഒരു സ്ഥാനമാനത്തോടുകൂട്ടിചേൎത്താണല്ലൊ, ഉൽകൃഷ്ടവിദ്യാഭ്യാസത്തെ കഴിഞ്ഞ ൫൦ സംവത്സരങ്ങളായിട്ടു നാം കരുതിപ്പോരുന്നത്. അതിനാൽ, ഏതെങ്കിലും ഒരു സൎവ്വകലാശാലാസ്ഥാനത്തിനു വിദ്യാൎത്ഥികളെ സന്നദ്ധരാക്കാത്ത ഒരുൽകൃഷ്ടവിദ്യാശാല, നമ്മുടെ കൂട്ടത്തിലുള്ള ഏറ്റവും ബുദ്ധിമാന്മാരായ ചെറുപ്പക്കാരുടെ ശ്രദ്ധയെ ആ [ 156 ] വാണിജ്യവിദ്യാഭ്യാസം ൧൫൧

കൎഷിക്കുന്നതിനു തക്ക യോഗ്യതയുള്ളതാണെന്നു, നമ്മുടെ യുവജനങ്ങളേയോ അവരുടെ രക്ഷകൎത്താക്കന്മാരെയെങ്കിലുമോ വിശ്വസിപ്പികുവാൻ വളരെ പ്രയാസമുണ്ട്. സൎവ്വകലാശാലപരീക്ഷകളിൽ വിജയം നേടുവാൻ ആവശ്യമായ ബുദ്ധിശക്തിയില്ലാത്ത വിദ്യാൎത്ഥികളുടെ ഗുണത്തെ ഉദ്ദേശ്ശിച്ചാണ് വാണിജ്യവിദ്യാലയങ്ങൾ ഏൎപ്പെടുത്തീട്ടുള്ളതെന്നു നിൎഭാഗ്യവശാൽ ജനങ്ങളുടെ ഇടയിൽ ഒരു വിചാരം കടന്നു കൂടീട്ടുണ്ട്. കാൎയ്യത്തിന്റെ സൂക്ഷ്മം ഗ്രഹിക്കാതെയാണ് ആളുകൽ ഇങ്ങിനെ വിചാരിക്കുന്നതെന്നു തെളിയിക്കുവാൻ ഒട്ടും പ്രയാസമില്ലെങ്കിലും, സൎവ്വകലാശാലയോടു യാതൊരു ബന്ധവുമില്ലാത്ത ഇത്തരം ഉൽകൃഷ്ടവിദ്യാശാലകളെപറ്റിയുള്ള ദുരഭിപ്രായത്തെ ഗണ്യമാക്കാതിരിക്കുന്നതു ബുദ്ധിപൂൎവ്വമായിട്ടുള്ളതല്ല. ജനസാമാന്യത്തിന്റെ ഇടയിൽ നടപ്പായിട്ടുള്ള ഈ ദുരഭിപ്രായത്തെ വഴിപോലെ ഗ്രഹിച്ചുകൊണ്ടുവേണം, വാക്കുകൊണ്ടു കലാശിപ്പിക്കാതെ പ്രവൃത്തിക്കൊരുങ്ങുന്ന ഒരു ഭരണകൎത്താവ്, ഉൽകൃഷ്ടവാണിജ്യവിദ്യാഭ്യാസത്തിന്റെ അഭിവൃദ്ധിക്കുതകുംപ്രകാരമുള്ള അ അയാളുടെ 'കാൎയ്യ പരിപാടി' തയ്യാറാക്കുവാൻ. എന്നാൽമാത്രമേ, മിടുക്കന്മാരായ യുവാക്കളേയും ധനികന്മാരുടെ പുത്രന്മാരേയും വശീകരിക്കുവാൻ സാധിക്കയുള്ളു. വാണിജ്യവിഷയത്തിൽ തരാതരം പരീക്ഷകൾ ഏൎപ്പെടുത്തുകയും സൎവ്വകാലാസ്ഥാന ലാഭത്തിനുള്ള അത്തരം പരീക്ഷകൽക്കു വിദ്യാൎത്ഥികളെ യഥായോഗ്യം, പഠിപ്പിച്ചു സന്നദ്ധരാക്കിക്കൊള്ളാമെന്നു സമ്മതിക്കുന്ന ഉൽകൃഷ്ട വാണിജ്യവിദ്യാലയങ്ങളെ സൎവ്വകലാശാല അംഗീകരിക്കയും ചെയ്‌വാൻ ഇന്ത്യയിലെ സവ്വകലാശാലകളെ നിൎബന്ധിക്കുന്നതിനു മേല്പറഞ്ഞ ഏകകരണം തന്നെ നമ്മെ പ്രേരിപ്പിക്കുന്നതാണ്.

സൎവ്വകലാശാലയോടുള്ള ഐക്യത

സംസ്കാരസിദ്ധിക്കാവശ്യമാണ്.

നിയമം, വൈദ്യം, എഞ്ചിനീയരിംഗ് എന്നീവിഷയ [ 157 ] ൧൫൨ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ങ്ങളെ പഠിപ്പിക്കേണ്ടതിലേക്കു നമ്മുടെ സൎവ്വകലാശാലകൾ ചെയ്തിട്ടുള്ളതുപോലെയുള്ള ഏൎപ്പാടുകൾ, ഉൽകൃഷ്ടവാണിജ്യവിദ്യാഭ്യാസത്തെസംബന്ധിച്ച കാൎയ്യത്തിലും ചെയ്യേണ്ടതാണെന്നുള്ളതിനു വേറെ ഒരു കാരണംകൂടിയുണ്ട്. സൎവ്വകലാശാലയോടു യാതൊരു സംബന്ധവുമില്ലാത്ത ഒരു വാണിജ്യ, കോളേജിൽനിന്നു നൾകപ്പെടുന്ന അഭ്യാസം അനുഭവരൂപത്തിലുള്ളതാകായാൽ, ബുദ്ധിവികാസവും മനഃപരിഷ്കാരവും ഉണ്ടാക്കുവാൻ വേണ്ടപോലെ അവിടെ ശ്രദ്ധിക്കുന്നില്ല. അങ്ങിനെയുള്ള കോളേജുകൾ കാൎയ്യപരിശീലനങ്ങളിലും, ആപ്പീസ് ഇടപ്പെട്ടപ്രവൎത്തികൾ നടത്തുന്നതിലും ആണ് അധികം മനസ്സിരുത്തുക. വിളവ്, വിഭാഗം, കയററി അയക്കൽ, വരവുചിലവു്, എന്നീമഹത്തരങ്ങളായ വിഷയങ്ങളുടെ പൎയ്യാലോചനയിലല്ല അധികം ശ്രദ്ധവെക്കുന്നത്. ഈ കോളേജുകൾ, പ്രാപ്തന്മാരായ ഹേഡ്ഗുമസ്തന്മാരേയും, മാനേജൎമാരേയും പുറത്തിറക്കുന്നതിനു കഴിവുള്ളവയായിരിക്കും. എന്നാൽ അൎവ്വാചീനവാണിഭത്തിന്റെ അത്ഭുതകരമായും നൂലാമാലയായും ഉള്ള സമ്പ്രദായഭെദങ്ങളെ നമ്മുടെ ചെറുപ്പക്കാരെ ഗ്രഹിപ്പിക്കുന്നതിനും, വാണിജ്യസമുദായങ്ങളുടെ സ്ഥൂലജീവിതത്തിലെ വിഷമമേറിയ യഥാൎത്ഥതത്വങ്ങളിൽനിന്നു പൊതുവായ ഒരു നിയമം അവരെക്കൊണ്ടു കടഞ്ഞടുപ്പിക്കുന്നതിനും അവ അപ്രാപ്തങ്ങളാണ്. ബി.എ. പരീക്ഷക്കു സൎവ്വകലാശാലക്കാർ തീൎച്ചയാക്കീട്ടുള്ള വിഷയങ്ങളിൽ ഒട്ടുമിക്കതും ഡി.സി. എന്ന പരീക്ഷക്കു ചേരുവാൻ വിചാരിക്കുന്ന യുവാവിനും അത്യാവശ്യമാണ്. ഭാഷാവ്യുല്പത്തി, ചരിത്രപരിജ്ഞാനം, ധനശാസ്ത്രം എന്നിവ പ്രത്യേകിച്ചും ഉണ്ടായിക്കണം. ഇപ്രകാരമുള്ള അഭ്യാസവും മനോബുദ്ധികളുടെ പരിഷ്കാരവും കൂടാതെ, ഉൽകൃഷ്ടവാണിജ്യവിദ്യാശാലയിൽനിന്ന് "ഗ്രാഡ്വറ്റ്" എന്ന സ്ഥാനം ലഭിച്ചിട്ടുള്ള ഒരുവന്, തിരിഞ്ഞാൽ തിരിഞ്ഞദിക്കിലെല്ലാം അഭിമുഖമായി വരുന്നതും സദാ മാറിമാറി [ 158 ] വാണിജ്യവിദ്യാഭ്യാസം ൧൫൩

കൊണ്ടിരിക്കുന്നതും വാണിഭസംബന്ധവുമായ സംതികലെ തെളിയിക്കുന്നതിനായി അവന്റെ അറിവിനെ പ്രയോഗിക്കുവാൻ കഴിയുന്നതല്ല.

ഉദരപൂരണത്തിനുതകുന്ന തൊഴിലുകളെ

സംബന്ധിച്ചുള്ള ജുഗുപ്സ..

അഹോവൃത്തിക്കുള്ള തൊഴിലുകലിൽ ഒന്നായ കച്ചവടത്തെപറ്റി നമ്മുടെ സൎവ്വകലാശാലകൾ യാതൊന്നും ഗൗനിക്കേണ്ട ആവശ്യമില്ലെന്നു സൎവ്വകലാശാലാധികാരികൾ ചിലപ്പോൾ വാദിക്കുന്നുണ്ട്. സൎവ്വകലാശാലയിലെ സാമാജികന്മാർ കൂടകൂടെ വാണിജ്യവിദ്യാഭ്യാസത്തിന്റെ പുറത്തു വാത്സല്യപൂൎവ്വം തട്ടുകയും, അതിനെപറ്റി അത്യഗാധമായ അനുകമ്പകാണിക്കുകയും കഴിയുന്നവിധത്തിലെല്ലാം അതിനെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നു വെളിവായി പറകയും ചെയ്യാറുണ്ട്. എന്നാൽ വാണിജ്യസംബന്ധമായ സൎവ്വകലാശാലപരീക്ഷകൾ ഏൎപ്പെടുത്തേണ്ടതാണെന്നുള്ള വാദം വരുമ്പോൾ അവർ പിന്തിരിഞ്ഞു തലകുലുക്കി മാറിപ്പോകുന്നു. ഉദരപൂരണത്തിനുള്ള വഴി കാണിച്ചുകൊടുക്കേണ്ട ചുമതല സൎവ്വകലാശാലയ്കില്ലെന്നാണ് അവർ പറയുന്നത്. ഉൽകൃഷ്ടവിദ്യാഭ്യാസത്തിന്റെ പ്രധാനമായ ഉദ്ദേശ്യങ്ങളിൽ ഒന്ന്, മനഃപരിഷ്കരണമാണെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ സൎവ്വകലാശാലാപരീക്ഷയിൽ വിജയംപ്രാപിച്ചിട്ടുള്ളവരെ തങ്ങളുടെ ഉപജീവനമാൎഗ്ഗം തേടുവാൻ പ്രാപ്തരാക്കിത്തീൎക്കേണ്ടതിന്നാണ് സൎവ്വകലാശാലമുഖേനയുള്ള പഠിപ്പ് എന്ന് ഉദ്ദേശിച്ചിട്ടിലെന്നു വാദിക്കുന്നത്, ഇന്ത്യലെയും അന്യരാജ്യങ്ങളിലേയും സൎവ്വകലാശാലകളുടെ ഭൂതചരിത്രത്തെ വിസ്മരിക്കകൊണ്ടാണ്. നിയമം, വൈദ്യം, എഞ്ചിനീയറിങ്ങ് മുതലയ തൊഴിലുകൾ കാലക്ഷേപത്തിനുള്ള മാൎഗ്ഗങ്ങളല്ലെന്ന് ഉണ്ട്? ഈ വിഷയങ്ങളിലുള്ള സൎവകലാശാലപരീക്ഷകളിൽ നമ്മുടെ യുവാക്കൾ ചേൎന്നു ജയിക്കുന്നത് വിദ്യാഭഗവതിയെ പ്രസാദിപ്പിക്കുവാൻമാത്ര [ 159 ] ൧൫൪ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

മാണൊ? ഇവർ തങ്ങളുടെ തൊഴിൽ നടത്തുവാൻ ആരംഭിക്കുമ്പോൾ അതിന് യാതൊരു പ്രതിഫലവും വാങ്ങാറില്ലയൊ? അതല്ല, പ്രതിഫലംവാങ്ങുമ്പോൾ അവൎക്കു കഷ്ടിച്ച് ഉപജീവനത്തിന് വേണ്ടുന്ന ധനം മാത്രമേ അവർ വാങ്ങാറുള്ളു എന്നുണ്ടോ? എന്നാൽ പരമാൎത്ഥം എങ്ങിനെയാണെന്ന് പ്രസിദ്ധനായ ഒരു ഗ്രന്ഥകൎത്താവിന്റെ വാക്കുകളെ ഇവിടെ എടുത്തെഴുതി നിങ്ങൾക്ക് മനസ്സിലാക്കിത്തരാം. "പണത്തിനെപറ്റി അവജ്ഞ കരുതണമെന്ന്, നമ്മെ പഠിപ്പിക്കുവാൻ എന്ന നാട്യത്തിൽ, പുറപ്പെട്ടുവരുന്ന തത്വജ്ഞാനമെല്ലാം ശുദ്ധമെ പൊള്ളയാണ്. മനുഷ്യജീവിതത്തേയും മനുഷ്യസ്വഭാവത്തേയും ധനാശ്രയം അസംഖ്യരൂപാന്തരങ്ങളോടുകൂടി ബാധിച്ചിരിക്കുന്നതിനാൽ, ധനം എടപെട്ട സംഗതികളിൽ ഒരാളെപറ്റി നമുക്ക് സൂക്ഷമമായ അറിവ് സിദ്ധിക്കുവാൻ ഇടവരുന്നപക്ഷം, ആ അറിവുമൂലം അവന്റെ ചേതസ്സ്വഭാവം ആസകലം, ഹസ്താമലകംപോലെ, കാണ്മാൻ കഴിയുന്നതാണ്. നേടുക, സൂക്ഷിക്കുക, ചിലവിടുക, കൊടുക്കുക, വാങ്ങുക, കടംകൊടുക്കുക, കടംവാങ്ങുക, അവകാശികൾക്കധീനപ്പെടുത്തുക എന്നി സംഗതികളി ശരിയായ തോതും സമ്പ്രദായവും അനുസരിക്കുന്നവൻ എവനോ, അവനാണ് ഉത്തമപുരുഷൻ എന്ന് മിക്കവാറും തീൎച്ചയാക്കാം".

സൎവകലാശാലമുഖാന്തരം വാണിജ്യവിദ്യാഭ്യാസം

ചെയ്യിക്കുന്നതിനാലുളവാകാവുന്ന മനഃ പരി

ഷ്കരാത്തിന്റെ മാഹാത്മ്യം.

സൎവകലാശാലയിൽ ഡി. സി. പരിക്ഷ ഏൎപ്പെടുത്തേണ്ടതിലേക്കുള്ള മറ്റൊരു തടസ്ഥം, സൎവകലാശാലയിൽ പഠിക്കുന്ന വിദ്യാൎത്ഥികളുടെ മനോവികാസത്തെ കുറയ്ക്കുന്നതിന് വാണിജ്യവിദ്യാഭ്യാസം ശക്തിമത്തായ ഒരു കാരണമായിഭവിക്കുമെന്നും സൎവകലാശാലയാൽ നൾകപ്പെടുന്ന അദ്ധ്യയനമാൎഗ്ഗമായി ഉല്പന്നമാകേണ്ടുന്ന മാനസസംസ്ക [ 160 ] വാണിജ്യവിദ്യാഭ്യാസം ൧൫൫

രണം വിദ്യാൎത്ഥികൾക്കുണ്ടാകയില്ലെന്നും ഉള്ളതാണ്. എന്നാൽ ഡി.സി. പരീക്ഷയ്ക്ക് അത്യന്തം ഉപയുക്തമെന്ന് ശിപാൎശിചെയ്തിട്ടുള്ള പാഠവിഷയങ്ങളെ സൂക്ഷമമായും നിൎവ്യാജമായും പരിശോധിക്കുന്ന പക്ഷം ഈ ശങ്ക അനസ്പദമാണെന്നും, ഡി. സി. പരീക്ഷക്കുള്ള വിഷയങ്ങൾ ബുദ്ധിയെ പരിഷ്കരിക്കുന്ന കാൎയ്യത്തിൽ ബി.എ. പരീക്ഷക്ക് തീൎച്ചയാക്കീട്ടുള്ള വിഷയങ്ങളെക്കാൾ ഒട്ടും താഴെയല്ലെന്നും, സൎവ്വകലാശാലമൂലമായ മാനസപരിഷ്കാരത്തെപറ്റി ബലമായി വക്കാലത്തു പിടിച്ച് വാദിക്കുന്ന ഏറ്റവും പരിഷ്കൃതമാനസനായ പക്ഷവാതിക്കുപോലും ബോദ്ധ്യമാവുന്നതാണ്. തൊഴിലിൽ വിജയം‌പ്രാപിക്കണമെന്ന് താല്പൎയ്യമുള്ള ഏവനും സാമാന്യമായ ചിത്തസംസ്കരണം ഒഴിച്ചുകൂടാത്തതാണെന്നു നമുക്ക് വിചാരമുള്ളതുകൊണ്ടാണ് വാണിജ്യവിദ്യാഭ്യാസത്തെ സൎവകലാശാലയോട് ഏകീകരിക്കണമെന്നു നാം അപേക്ഷിക്കുന്നത്. സർ ഫിലിപ്പ് മാഗ്നസ്സ് പറഞ്ഞിരിക്കുതെന്തെന്ന് നോക്കുക. "വൈദ്യം, നിയമം, എഞ്ചിനീയറിങ്ങ്, വാണിഭം ഇത്യാദിയായി സകല തൊഴിലുകൾക്കും ഉപയുക്തമായ എല്ലാത്തരം പഠിപ്പുകളെയും ഒരുപോലെ ഉദാരശീലത്തോടുകൂടി പോഷിപ്പിക്കയും ,പലവിധം തൊഴിലുകൽക്ക് കൊള്ളിക്കത്തക്ക ശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യമാൎഗ്ഗമായി സൎവകലാശാലസ്ഥാനലബ്ധിക്ക് ഇടയാക്കുന്ന പാഠക്രമങ്ങളെ ആലോചിക്കയും, അങ്ങിനെ തിരഞ്ഞെടുക്കുന്ന പാഠക്രമങ്ങൾക്ക് ആസ്പദമായ വിഷയങ്ങളിൽ ജ്ഞാനം വൎദ്ധിപ്പിക്കുകയും അവയെ സംബന്ധിച്ച് സ്വയമായ പരിശോധനകൾ നടത്തുകയും, വേണ്ടുവണ്ണം പ്രോത്സാഹിപ്പിക്കയും ചെയ്യുന്നതാണ് ഒരു സൎവ്വകലാശാലയുടെ ജോലി. എല്ലാം അദ്ധ്യാപകന്മാരുടേയും പരമമായ ഉദ്ദേശ്യം ജ്ഞാനത്തിനുവേണ്ടി തന്നെ ജ്ഞാനത്തെ സ്നേഹിക്കുവാൻ ഉത്സാഹിപ്പിക്കേണ്ടതാണല്ലൊ. എന്നാൽ ജ്ഞാനസമ്പാദനത്തിങ്കൽ ശാസ്ത്രമാൎഗ്ഗത്തെ ഉപേക്ഷിക്കുന്ന [ 161 ] ൧൫൬ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

തുകൊണ്ട് അറിവ് മൃതപ്രായമാവുന്നതല്ലാതെ അതിന് ഉണൎച്ചയുണ്ടാകുന്നില്ല.

ഏതെങ്കിലും ഒരു പ്രത്യേകകാൎയ്യസാദ്ധ്യത്തിന്നായി ജ്ഞാനാന്വേഷണം ചെയ്യുമ്പോഴാണ് ശാസ്ത്രീയമായ ചില ഉത്തമോത്തമതത്വങ്ങൾ വെളിപ്പെടുകയും, നൂതനസംഗതികൾ അന്വേഷിച്ച് കണ്ടുപിടുക്കുമ്പോളുണ്ടാകുന്ന അനന്ദാതിരേകം അതീതമായ തൃപ്തിയെ പ്രാപിക്കുകയും ചെയ്തിട്ടുള്ളതെന്ന് ഓൎക്കാണ്ടതാണ്".

അമെരിക്കൻപ്രജാധിപത്യത്തിന്റെയും, വിശുദ്ധ റോമാസാമ്രാജ്യത്തിന്റെയും വിശിഷ്ടചരിത്രകാരനായ മിസ്റ്റർ ജെയിംസ് ബ്രൈസ് ഇപ്രകാരം പറഞ്ഞിരിക്കുന്നു. "ഉല്പന്നഭാഗംകൊണ്ടൊ, ആദായഭാഗംകൊണ്ടൊ എങ്ങിനെ നോക്കിയാലും, സാധനങ്ങളുടെ പരസ്പരമാറ്റമായ ആധുനികകച്ചവടം സൎവ്വകലാശാലയാൽ പൂൎണ്ണമായി സല്ക്കരിക്കപ്പെടേണ്ടുന്ന ഒരു വിഷയമായി തീൎന്നിരിക്കുന്നു എന്ന് എനിക്ക് തോന്നിത്തുടങ്ങീട്ടു വളരെ കാലമായിട്ടുണ്ട്. ഇതിനെപറ്റി ഞാൻ പല സന്ദൎഭങ്ങളിലും വേണ്ടപോലെ സംസാരിച്ചിട്ടും ഉണ്ട്. അത്, തത്വാദികളായ ശാസ്ത്രങ്ങളെ എന്നപോലെ, പ്രതിപാദിക്കയും, പരിപാലിക്കയും ചെയ്‌വാൻ ധാരാളം യോഗ്യതയുള്ള ഒരു വിഷയമാണ്. സൎവ്വകലാശാലയാൽ നിശ്ചയിക്കപ്പെട്ടിട്ടുള്ള പാഠവിഷയപ്പട്ടികയിൽ അതിനൊരു സ്ഥാനം ലഭിക്കേണ്ടതാണെന്നുള്ളതിന് സംശയമില്ല".

ബോബെ സൎവ്വകലാശാലയിലെ ചാൻസല്ലർ എന്ന സ്ഥാനത്തിൽ നോൎത്ത്കോൎട്ടു പ്രഭു, "ഇന്ത്യയിലെ സൎവകലാശാലകൾ സന്തോഷപൂൎവ്വം മാനിച്ചുപോരുന്ന വിദ്യാശാഖകളിൽ ഏതെങ്കിലും ഒന്നിനെപ്പോലെതന്നെ, അവ, വാണിജ്യത്തെയും, ബഹുമാനിക്കയും, കൂലങ്കഷമായി പഠിപ്പിക്കയും ചെയ്യണം. ശാസ്ത്രം, കൃഷി, വാണിജ്യം എന്നീവക വിദ്യയിലുള്ള പാണ്ഡിത്യത്തെ പൂൎവാധികമായ സൗഹൎദ്ദ [ 162 ] വാണിജ്യവിദ്യാഭ്യാസം ൧൫൭

ത്തോടുകൂടി ആദരിക്കുന്നതുകൊണ്ട് ബോബെ സൎവ്വകലാശാലക്ക് വിദ്യാവിഷയത്തിൽ കിട്ടീട്ടുള്ള അപാരമായ ഖ്യാതിക്ക് യാതൊരു കുറവും ഉണ്ടാകയില്ല" എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നു.

അമേരിക്കയിലും ബ്രിട്ടണിലും വാണിജ്യ വിദ്യാഭ്യാസത്തിന് നൽകുന്ന സ്ഥാനമാനം.

ബ്രിട്ടീഷ്സൎവ്വകലാശാലകളിൽ പലതിലും വാണിജ്യ വിദ്യാഭ്യാസപരീക്ഷകളും സ്ഥാനമാനങ്ങളും ഏൎപ്പെടുത്തിക്കഴിഞ്ഞിട്ടിപ്പോൾ ആറു കൊല്ലമായിരിക്കുന്നതിനാൽ, വാണിജ്യവിദ്യാഭ്യാസത്തിനു സൎവ്വകലാശാലകൾ അനുമതി നൾക്കേണ്ടതൊ അല്ലയൊ എന്നുള്ള ചോദ്യത്തിനു തൃപ്തികരമാംവിധം സമാധാനം ലഭിച്ചിരിക്കുന്നു. ലണ്ടൺ, ബൎമിങ്ങ്ഹാം, മാൻചസ്റ്റർ എന്നീ പട്ടണങ്ങളിലെ സൎവ്വകലാശാലകൾ വാണിജ്യവിദ്യാഭ്യാസത്തിൽ ബി.സി., എം. സി. എന്നീ പരിക്ഷകളും അവയ്ക്കു തയ്യാറാകുവാൻ ആദ്യം മുതൽ വേണ്ട പാഠവിഷയങ്ങളും ക്ലുസ്സുകളും ഏൎപ്പെടുത്തീട്ടുണ്ട്. മറ്റു സൎവ്വകലാശാലകളിലെ വാണിജ്യപരീക്ഷകൾക്ക് ഏകദേശം തുല്യമായി, "മിതവ്യയഭ്യാസപരീക്ഷ" എന്ന് ഒരു ഡിഗ്രി, "കേംബ്രിഡ്ജ്" സൎവ്വകലാശാലയും ഏൎപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. വാണിജ്യവിദ്യാഭ്യാസം മാനസസംസ്കരണത്തിന് അഭിവൃദ്ധിയെ ചെയ്യുന്നില്ലെന്നും അതിനാൽ സൎവ്വകലാശാലയുടെ അംഗീകാരത്തിന് അതു യോഗ്യമായിട്ടുള്ളതല്ലെന്നും, ഇന്ത്യയിലെ സൎവ്വകലാശാലപ്രവൎത്തകന്മാൎക്ക്, ഇനിമേലാൽ വാദിക്കുവാൻ നിവൃത്തിയില്ല. ഇംഗ്ലാണ്ടിനു ഗുണമായിട്ടുള്ളത് ഇന്ത്യയ്ക്കു, ഗുണമായി വരണമെന്നില്ലെന്നു പക്ഷെ അനുകമ്പാവിഹീനന്മാരായ ചില കൂട്ടർ സാധിക്കുവാൻ ശ്രമിക്കുമായിരിക്കാം. എന്നാൽ പരമാൎത്ഥം പറയുന്നതാണെങ്കിൽ, ബ്രിട്ടീഷ് സൎവ്വകലാശാലയിൽ വാണിജ്യവിദ്യാഭ്യാസസംബന്ധമായി ഒരു ഡിഗ്രി ഏൎപ്പെടുത്തുന്നതിന് എത്രയോ മുമ്പുതന്നെ, ഇന്ത്യൻ സൎവ്വകലാശാലക [ 163 ] ൧൫൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ളിൽ വാണിജ്യവിദ്യാഭ്യാസാഡിഗ്രി ഏൎപ്പെടുത്തേണമെന്ന് ഇന്ത്യാക്കാരായ നാം മുറവിളികൂട്ടിത്തുടങ്ങീട്ടുണ്ട്. നാം ഇക്കാൎയ്യത്തിൽ അമേരിക്കയിലെ സൎവ്വകലാശാലകളെ പകൎത്തുവാൻ യത്നിക്കയാണെന്നും, വാണിജ്യവിദ്യാഭ്യാസത്തിൽ ഇംഗ്ലാണ്ടിലെ സൎവ്വകലാശാലകൾപോലും ഡിഗ്രൈ ഏൎപ്പെടുത്തീട്ടില്ലെന്നും മറ്റും പറഞ്ഞ് ആളുകൾ നമ്മുടെ അഭിപ്രായംപറ്റി അന്നു പരിഹസിച്ച് ചിരിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് സൎവ്വകലാശാലകൾകൂടി നമ്മുടെ അഭിപ്രായംപോലെ ചെയ്തുകഴിഞ്ഞിരിക്കുന്ന ഇപ്പോഴും, ആ സൎവ്വകലാശാലകൾ ഇക്കാൎയ്യത്തിൽ പരീക്ഷാൎത്ഥം ചെയ്തിരിക്കുന്നതിന്റെ ഫലമെന്താണെന്നറിയുന്നതുവരെ, നാം ക്ഷമയോടെ കാത്തിരിക്കേണ്ടതാണെന്നു നമ്മോടു ചിലപ്പോൾ പറയുന്നു. ഇങ്ങനെയുള്ള യുക്തികൾ പരക്കുവാൻ ഇടകൊടുക്കുന്ന പക്ഷം, മിക്ക പരിഷ്കാരങ്ങൾ സാമാന്യത്തിലധികം താമസം വരികയോ മുടക്കം തന്നെ പറ്റുകയോ ചെയ്യുന്നതാണ്.

സൎവ്വകലാശാലയും കച്ചവടക്കാരും തമ്മിൽ സഹകരനം ആവശ്യമാണ്.

സൎവ്വകലാശാലയുടെ മേലന്വേഷണത്തിൽകീഴിലുള്ള ഒരു വാണിജ്യവിദ്യാഭ്യാസകോളേജിൽ നിന്നു സിദ്ധിക്കുന്ന അറിവു, കേവലം ഗ്രന്ഥസംബന്ധമായിരിക്കുന്നതല്ലാതെ, ഒട്ടും തന്നെ പ്രവൃത്തിപരിചത്തോടുകൂടിയിരിക്കുവാൻ ഇടയില്ലാത്തതിനാൽ അത്തരം വിദ്യാശാലകളിൽനിന്നും സ്ഥാനം ലഭിക്കുന്നവൎ, കാൎയ്യം വേണ്ടപോലെ നടത്തുവാൻ പ്രാപ്ത്നമാരാകയില്ലെന്നാണ് സൎവ്വകലാശാലകളിൽ വാണിജ്യ ഡിഗ്രികൾ ഏൎപ്പെടുത്തുന്നകാൎയ്യത്തിൽ കൊണ്ടുവരാവുന്ന വേറൊരു തടസ്ഥം. ഈ തടസ്ഥം സൂക്ഷമമായ പൎയ്യാലോചനയ്ക്കു യോഗ്യമായിട്ടുള്ളതാണെന്നു സമ്മതിക്കാതെ നിവൃത്തിയില്ല. എന്നാൽ സൂക്ഷിച്ചു തീൎച്ചയാക്കിയ ഏൎപ്പാടുകകൊണ്ടും സൂക്ഷമാലോചനയോടുകൂടി എഴുതി ഉണ്ടാക്കിയ പാഠ [ 164 ] വിഷയക്രമംകൊണ്ടും ഈ പ്രതിബന്ധം നീക്കുവാൻ വഹ്യാത്തതല്ല. സൎവകലാശാലയ്ക്കുധീനമായിട്ടുള്ള നമ്മുടെ ഉൽകൃഷ്ടവാണിജ്യവിദ്യാലയങ്ങൾ, നമ്മുടെ പ്രധാനികളുടേയും, ഹുണ്ടികക്കാരുടേയും ഭരണത്തിൽ ആക്കുന്നതാണ് ഏറ്റവും നല്ല സൂത്രം. സൎവ്വകലാശാലയുടെ അധികാരംകൊണ്ട് മനഃപരിഷ്ക്കാരത്തിലും പൊതുനിയമങ്ങളിലും ഉള്ള നിഷ്കൎഷ സുസ്ഥിരമാകും. സാമാന്യനിയമങ്ങളെ വാണിജ്യസംബന്ധമായ പ്രവൃത്തികൾക്കായി വിനിയോഗിക്കുന്നകാൎയ്യത്തിൽ കച്ചവടക്കാരുടെ മേൽനോട്ടം നിശ്ചയമായും ഉപകരിക്കുന്നതാണ്. ഗ്രന്ഥമാൎഗ്ഗമായി മനസ്സിലാക്കീട്ടുള്ള തത്വങ്ങളെ പ്രവൃത്തിയിൽ കൊണ്ടുവരുവാൻ വിദ്യാൎത്ഥികൾക്കു ത്രാണിയുണ്ടോഎന്നു പരിശോധിക്കുന്ന മട്ടിലായിരിക്കണം പരീക്ഷകൾ. സൎവ്വകലാശാലയിലെ നിയമപ്രകാരം പഠിപ്പിക്കപ്പെട്ടിട്ടുള്ള പ്രമാണങ്ങളുടെ സഹായംകൊണ്ടു് വാണിഭസംബന്ധമായി പ്രവൎത്തിച്ചുകാണേണ്ടതായ കാൎയ്യങ്ങളെ സാധിക്കുവാൻ പരീക്ഷ്യന്മാൎക്കു കഴിയുമോ എന്ന് അറിയത്തക്കവിധത്തിലായിരിക്കണം പരീക്ഷകന്മാരുടെ ചോദ്യങ്ങൾ. പ്രധാനപ്പെട്ട കച്ചവടക്കാരോടുള്ള സൎവ്വകലാശാലാധികൃതന്മാരുടെ സഹകരണം രണ്ടുദ്ദേശങ്ങളേയും സാധിപ്പിക്കുകയും, പ്രമാണംകൊണ്ടും പ്രവൃത്തിസാമൎത്ഥ്യംകൊണ്ടും യഥാവിധി പാണ്ഡിത്യം നേടീട്ടുള്ള വിദ്വാന്മാരെ സൃഷ്ടിക്കുവാൻ സൎവ്വകലാശാലയ്ക്കു കഴികയും ചെയ്യും.

വാണിജ്യവിദ്യാഭ്യാസം സംബന്ധമായി പരീക്ഷകളും സ്ഥാനമാനങ്ങളും ഏൎപ്പെടുത്തൽ.

മറ്റുള്ള പ്രതിബന്ധങ്ങൾക്കെല്ലാം പ്രതിവിധികൾ തീൎച്ചയായപ്പോൾ ഒരു പുതിയ തടസ്ഥം പുറപ്പെടുവിക്കുന്നു.

"ലെമിംഗ്ടൺപ്രുഭു" ബോംബെ സൎവ്വകലാശാലയുടെ ചാൻസല്ലർ എന്ന നിലയിൽ അദ്ദേഹത്തിന്റെ ഒന്നാമത്തെ കാൺവൊക്കേഷൻ പ്രസംഗത്തിലാണ് ഇതു പ്ര [ 165 ] ൧൬൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

സ്തവിച്ചത്. അദ്ദേഹം പറഞ്ഞതാവിത്:- "ഉൽകൃഷ്ടവിദ്യാഭ്യാസത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേകശാഖയുടെ അലങ്കാരം പൂൎത്തിയാകുന്നതിന് സൎവ്വകലാശാല വല്ലതും ഒരു ഡിഗ്രി ഏൎപ്പെടുത്തിയാൽ മതിയെന്നു വിചാരിക്കുവാൻ ആളുകളുടെ ഇടയിൽ ഒരു താല്പൎയ്യമുള്ളതായി തോന്നുന്നു. വാണിജ്യസംബന്ധമായ ഒരു ഡിഗ്രിയെപറ്റി ചില അഭിപ്രായങ്ങൾ ഞാൻ കേൾക്കുകയുണ്ടായി, കച്ചവടത്തിൽ ജയം സിദ്ധിക്കുവാൻ വേണ്ട യോഗ്യതയുടെ പ്രാധാന്യത്തെ പറ്റി ആരും തന്നെ വിസമ്മതം പറയുന്നില്ല. എന്നാൽ വാണിജ്യലോകത്തിന്റെ നിരന്തരപരിശ്രമത്തിന് ഇടയാകുന്ന പലതരം തൊഴിലുകൾക്കാവശ്യമുള്ളതെല്ലാം സിദ്ധിക്കുന്നതിനു മതിയായ വിധത്തിൽ ഒരു സൎവ്വകലാശാല പ്രത്യേകിച്ചു സ്ഥാപിക്കേണ്ട കാൎയ്യം വളരെ ആലോച്ചിട്ടുവേണ്ടതാണ്. അങ്ങിനെ ഒന്നു സ്ഥാപിച്ചാൽ അതിന്റെ പ്രവൃത്തി നല്ലപോലെ ചെയ്‌വാൻ അതിനു ത്രാണിയുണ്ടാകണം. അതിനു മതിയായ ദ്രവ്യസഹായം അത്യന്താപേക്ഷിതമത്രെ. ദ്രവ്യസഹായത്തിനു വഴികാണാതെ അങ്ങിനെ ഒരേൎപ്പാടിനു തുനിയുന്നതു ബുദ്ധിപൂൎവ്വമായിരിക്കയില്ല. മുൻകാലത്തു വൈദ്യം, നിയമം എന്നീ തൊഴിലുകളിൽ പരീക്ഷകളും മറ്റും ഏൎപ്പെടുത്തുവാൻ, ആവശ്യക്കാരുടെ അപേക്ഷകളാണല്ലോ ഹേതുവായിട്ടുള്ളത്. അതുപോലെ ഇനിയും ആവശ്യമുള്ളവർ അപേക്ഷ കൊണ്ടുവരുമ്പോൾ, പ്രത്യേകത കരുതുവാൻ ആവശ്യമുണ്ടോ എന്നു ഗൗനിച്ചാൽ മതിയാകുന്നതാണ്" വാണിജ്യവിദ്യാഭ്യാസം സംബന്ധമായി ഒരു ഡിഗ്രി ഏൎപ്പെടുത്തേണ്ടതാണെന്ന് ഞാങ്ങള് കൊണ്ടുചെന്ന അപേക്ഷയുടെ മാതിരിയേയും സ്വഭാവത്തേയും കുറിച്ച് ഈ മഹാനു ശരിയായ ജ്ഞാനം ഉണ്ടാകാതെ പോയതു നമ്മുടെ ഭാഗ്യദോഷമെന്നേ പറവാനുള്ളു. ഉദ്ദേശിച്ചിട്ടുള്ള പരിക്ഷയ്ക്കു പഠിപ്പിച്ചു വിദ്യാൎത്ഥികളെ സന്നദ്ധരാക്കുവാൻ ഉപകരിക്കുന്നതും ഭരണനൈപുണ്യത്തോടുകൂടിയതും [ 166 ] ആയ ഒരു ഉൽകൃഷ്ടവാണിജ്യവിദ്യാശാല ഏൎപ്പെടുത്തുന്നതിന്നു മുമ്പായി വാണിജ്യവിഷയത്തിൽ ഒരു പരീക്ഷ ഏൎപ്പെടുത്തണമെന്നാവശ്യപ്പെറ്റുവാൻ മാത്രം ഞങ്ങൾക്കു ദീൎഗ്ഘാലോചനക്കുറവ് ഉണ്ടായിട്ടില്ല; ഉണ്ടാകുവാൻ ഇടയുള്ളതും അല്ല. പരമാൎത്ഥംപറയുന്നതായാൽ, വാണിജ്യവിഷയത്തിൽ പരീക്ഷകൾ ഏൎപ്പെടുത്തേണമെന്നുള്ള എന്റെ ആലോചനയെ സൎവ്വകലാശാലാധികാരികൾ അനുകൂലദൃഷ്ട്യം കൈക്കൊൾവാൻ ഒരുക്കമാണെന്ന് കണ്ടാൽ, അപ്പോൾ വിദ്യാശാല നടത്തേണ്ടകാൎയ്യത്തിൽ മഹത്തായ സംഭാവനകൾ നൽകുവാൻ അനേകംപേർ ഒരുങ്ങീറ്റുണ്ടെന്നു പ്രസ്താവിക്കുവാൻ ഞാൻ തയാറായിരിക്കുന്നു. നൂതനവിദ്യാശാഖകളിൽ വിദ്യാത്ഥികളെ അദ്ധ്യയനംചെയ്യിച്ചു വിദ്വാന്മാരാക്കിതീൎക്കുമ്പോൾ മാത്ൎമേ ആ ശാഖകളെ സൎവ്വകലാശാലകൾ അംഗീകരിക്കയുള്ളു എന്ന്, ലമിംഗ്ടൺപ്രഭു എന്നപോലെ, പറയുന്നതു നമ്മുടെ സൎവ്വകലാശാലകളുടെ ഭൂതചരിത്രത്തിന്നു തീരെ വിപരീതമായിട്ടുള്ളതാണ്. നമ്മുടെ ഉൽകൃഷ്ട വിദ്യാനിലയനങ്ങൾക്കു വേണ്ടുന്ന ധനസഹായം ചെയ്യുന്നതും അവയെ ഭരിച്ചു നടത്തുന്നതും ഇപ്പോൾ ഒന്നുകിൽ സ്വകാൎയ്യസംഘങ്ങളോ അല്ലെങ്കിൽ ഗവൎമ്മേണ്ടോ ആണ്. സൎവ്വകലാശാലകൾ നമ്മുടെ കോളേജുകളിൽ ഒന്നിന്റെയെങ്കിലും ചില്വിലേക്കയി ഒരൊറ്റ പൈപോലും കൊടുക്കുന്നില്ല. പരീക്ഷകൾ ഏൎപ്പെടുത്തുകയും, അവ നടത്തുകയും ആ പരീക്ഷകൾക്കു വിദ്യാൎത്ഥികളെ തയാറാക്കുവാൻ സ്വകാൎയ്യവിദ്യാലങ്ങളിലോ ഗവൎമ്മേണ്ട്കോളേജുകളിലോ തക്കതായ ഏൎപ്പാടൂകളെല്ലാം ചെയ്തിട്ടുണ്ടോ എന്നു നോക്കുകയും മാത്രമല്ലാതെ സൎവ്വകലാശാലകൾക്കു മറ്റൊന്നും ചെയ്യേണ്ടതായിട്ടില്ല. വൈദ്യം, നിയമം, ഇത്യാദിയായ തൊഴിലുകളിൽ എന്നപോലെ, ആവശ്യക്കാരപേക്ഷിക്കുമ്പോൾ, ഈ വിഷയത്തിലുംആവശ്യംനിറവേറ്റേണ്ടതാണെ [ 167 ] ന്നെങ്കിലും പ്രഭു അവൎകൾ സമ്മതിച്ചതു നമ്മുടെ ഭാഗ്യമായി. എന്നാൽ വൈദ്യത്തിലും നിയമത്തിലും സൎവ്വകലാശാലപ്പരിക്ഷകൾ ഏൎപ്പെടുത്തുന്നതിനു മുമ്പിൽ, വൈദ്യന്മാരും വക്കീലന്മാരും അതിന്നായി സൎവ്വകലാശാലയിലേക്കും ഗവൎമ്മേണ്ടിലേക്കും ഹൎജ്ജികൾ അയച്ചിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. പക്ഷെ എന്റെ അറിവ് തെറ്റായിരിക്കില്ലെന്നും ഞാൻ പറയുന്നില്ല. വൈദ്യവിദ്യാശാലകളും നിയമവിദ്യാലയങ്ങളും നടത്തുവാൻ ഡാക്ടർമാരും, വക്കീലന്മാരും ധനസഹായം ചെയ്തിരുന്നതായോ ചെയ്യുന്നതായോ എനിക്കറിവില്ല. എന്നിരിക്കെ, ഉൽകൃഷ്ടവാണിജ്യവിദ്യാലങ്ങൾ മാത്രം ഗവൎമ്മേണ്ടിൽന്നേൎപ്പെടുത്തി നടത്തുന്നതിനോ, സൎവ്വകലാശാലകാർ വാണിജ്യവിഷയത്തിൽ പരീക്ഷകൾ ഏൎപ്പെടുത്തുന്നതിന്നോ ആലോചിക്കപോലും ചെയ്യുന്നതിന്നുമുമ്പായി പരീക്ഷകൾ ഏൎപ്പെടുത്തണമെന്നു നമ്മുടെ കച്ചവടക്കാർ ഹൎജ്ജിബോധിപ്പിക്കയും, ധനസഹായം ചെയ്തുകൊള്ളാമെന്ന് അവർ ഏല്ക്കുകയും ചെയ്യേണ്ട ആവശ്യം എന്താണെന്നറിയുന്നില്ല. എങ്കിലും നമ്മുടെ കച്ചവടക്കാർ കാൎയ്യമായിട്ട് ഈ സംഗതിയെപറ്റി പൎയ്യാലോചനചെയ്കയും, സൎവ്വകലശാലക്കാരോടു യോജിച്ചു പ്രവൎത്തിക്കയും ചെയ്യുന്നപക്ഷം, നമ്മുടെ വാണിജ്യകോളേജ്ജുകളുടെ മാന്യതക്കും ഉപകാരത്തിന്നും നിശ്ചയമായി ഉന്നതിലഭിക്കുന്നതാണ്. അതിനാൽ വാണിജ്യവിദ്യാഭ്യാസത്തെ സൎവ്വകലാശാല അംഗീകരിക്കേണ്ടതാണെന്നു് ഇപ്പോൾ അധികാരത്തോടുകൂടി ആവശ്യപ്പെടുകയും, ഓരോരാജ്യവിഭാഗത്തിലും ഓരോ വാണിജ്യകോളേജുകൾ സ്ഥാപിക്കുവാൻ ശുഷ്കാന്തിയോടേ യത്നിക്കുകയും ചെയ്തു. എന്നാൽ അനുകമ്പാവിഹീനന്മാരായവൎക്കുകൂടി, മേലാൽ യാതൊരു തടസ്ഥവും കൊണ്ടുവരുവാൻ പ്രയാസമായിരിക്കുമെന്നു ഞാൻ തീൎച്ചയായി പറയാം. [ 168 ]

ഇപ്പോഴത്തെ സ്ഥിതി പൂൎവ്വാധികം അനുകൂലമാണ്.


ഇക്കാൎയ്യസാദ്ധ്യത്തിനായി വീണ്ടും നൂതനപരിശ്രമ ങ്ങൾ ചെയ്യുമ്പോൾ വിജയമാൎഗ്ഗങ്ങൾ മുമ്പിലത്തേക്കാൾ തെളിഞ്ഞു കാണുന്നുണ്ട്. എന്തുകൊണ്ടെന്നാൽ ഇന്ത്യയി ലെ മൂന്നു പ്രധാന നഗരങ്ങളിലും ആളുകൾക്ക് ഈ വിഷ യത്തിൽ ഉണൎച്ചയുണ്ടായിട്ടുള്ളതായികാണുന്നു. അവരുടെ യത്നങ്ങൾ തല്ക്കാലം വിഫലമായിട്ടാണ് തീൎന്നിരിക്കുന്നതെങ്കിലും, അചിരേണ ഫലപ്രദമായിതീൎന്നേയ്ക്കാം. കൽക്കട്ടാ സൎവ്വകലാശാലയിൽ ഒരു വാണിജ്യവിദ്യാഭ്യാസാസനം ഏൎപ്പെടുത്തണമെന്ന് ആ കലാശാലയിലെക്കുവീണ്ടും തിരഞ്ഞെടുക്കപ്പെട്ട് സെനറ്റ് ഒരു നിശ്ചയം പാസാക്കുകതന്നെ ചെയ്തു. എന്നാൽ ആ സൎവ്വകലാശാലയിലെ നിയമങ്ങൾ ഉണ്ടാക്കുവാൻ ഗവൎമ്മേണ്ടിനാൽ നിശ്ചയിക്കപ്പെട്ട് സംഘക്കാർ ഈ നിശ്ചയം ഒടുവിൽ തള്ളിക്കളയുകയാണുണ്ടായത്. ഇതേ സംഗതിയെപ്പറ്റിതന്നെ ഒന്നുകൂടി പരിഷ്കരിച്ചു. ചില അഭിപ്രായങ്ങൾ ഞങ്ങളിൽ ചിലർ ബോംബെ സെനറ്റിന്റെ സമക്ഷത്തിൽ കൊണ്ടുചെന്നു. സെനറ്റിലുള്ള ഞങ്ങളുടെ സ്നേഹിതന്മാരിൽ ഭൂരിപക്ഷം ആ അഭിപ്രായങ്ങളെ താങ്ങി. എന്നാൽ വേറെ ചില കാരണങ്ങളാൽ തല്ക്കാലം അവയെ വിട്ടുകളയേണ്ടതായി വന്നു. വാണിജ്യ വിഷയത്തിൽ ഡിഗ്രി ഏൎപ്പെടുത്തേണ്ട സംഗതിയെക്കുറിച്ചു മദ്രാസ് സെനറ്റിലും ചില വാഗ്വാദങ്ങൾ ഉണ്ടായി. എങ്കിലും അവയും നിഷ്ഫലമായി ഭവിച്ചു.

വാണിജ്യംസംബന്ധിച്ചകാൎയ്യത്തിൽ സൎവ്വകലാശാലാഗതിയുടെ ഉദ്ദേശ്യം.


സൎവ്വകലാശാലാഭ്യാസെ കൊണ്ടു വാണിജ്യ വിദ്യ യ്ക്കുണ്ടാകാവുന്ന വ്യാപ്തിയേയും അതിൽ ഉൾപ്പെടുന്നവയേയുംപറ്റി ഇനി ഞാൻ കുറച്ചൊന്നു ചൂണ്ടിക്കാണിക്കുവാൻ പോകുന്നു. വാണിജ്യ വിദ്യാഭ്യാസത്തിന്റെ ഒരു മുഖ്യാംഗം ആയി. [ 169 ] ൧൬൪
പ്രബന്ധമഞ്ജരി

രിക്കേണ്ടത്, ഇംഗ്ലീഷിന്റേയും, ഏഷ്യായിലും യൂറോപ്പുഖണ്ഡത്തിലും ഉള്ള ആധുനികഭാഷകളിൽ(ചുരുങ്ങിയപക്ഷം) ഏതെങ്കിലും ഓരോന്നിന്റേയും നല്ല ജ്ഞാനമാണ്. മറ്റുവിഷയങ്ങളിൽ, കച്ചവ്ടക്കണക്കു, കണക്കെഴുത്ത്, വാണിജ്യപ്രമാണം, പ്രമാണാനുസൃതമായ പ്രവൃത്തിപരിചയം, ചരിത്രം, ഹുണ്ടികവ്യാപാരശാസ്ത്രം, അതിലുള്ള പരിചയം, നാണയങ്ങൾ, അന്യരാജ്യങ്ങ്ലുമായുള്ളകൈമാറ്റങ്ങൾ, മിതവ്യയശാസ്ത്രം, മിതവ്യയഭൂമിശാസ്ത്രം, കച്ചവടം, വ്യവസായം കൈത്തൊഴിലുകൾ ഇവയുടെ ചരിത്രം, സ്ഥിതിവിവരവിദ്യ(statistics)യുടെ പ്രമാണം, തത്സംബന്ധമായ പരിശീലനം, തീവണ്ടികാൎയ്യങ്ങൾ, സാമാനങ്ങൾ കയറ്റിഅയയ്ക്കൽ, രാജ്യഭണ്ഡാരസ്ഥിതികൾ, വ്യവസായാഭിവൃദ്ധി, വ്യവസായസ്ഥാപനങ്ങൾ എന്നിവയെല്ലാം ഉണ്ടായിരിക്കണം. ബി.എ., ബി.എസ്സ്., ബി.എൽ., ബി.ഡി., ബി.ഇ., ബി.എ.,(കൃഷി) എന്നീപാരീക്ഷകളിൽ വിജയം പ്രാപിക്കുന്ന ചെറുപ്പക്കാൎക്ക് എത്രത്തോളം അദ്ധ്യയനവും പരിശീലനവും സിദ്ധിക്കുവാൻ ഇടയുണ്ടോ, ആതിൽ ഒട്ടും കുറവോ കൂടുതലോ അല്ലാത്ത അറിവ് വാണിജ്യകോളേജുകളിൽ പഠിച്ചു ബി.എ. പരീക്ഷ പാസ്സാകുന്ന ഒരു വിദ്യാൎത്ഥിക്കും ഉണ്ടാകത്തക്കവണ്ണം വിഷയപ്രാപ്തിയും ശിക്ഷാക്രമവും ഉണ്ടായിരിക്കേണ്ടതാണ്. ശാസ്ത്രസംബന്ധമായ വാണിജ്യ വിദ്യാഭ്യാസത്തിന്റെ പരപ്പും പെരുപ്പവും ആലോചിച്ചാൽ കലാവിദ്യകൾ, നിയമം, ശില്പം, വൈദ്യം, ശാസ്ത്രം എന്നിവയിലെപ്പോലെ, കച്ചവടത്തിൽ "മാസ്റ്റർ" എന്ന ഡിഗ്രി വരെ പഠിപ്പിക്കുവാൻ ധാരാളം വകയുണ്ട്. മറ്റുവിദ്യാംഗങ്ങളിലെന്നപോലെതന്നെ മട്രിക്യുലേഷൻ പാസായിട്ടുള്ള ഒരു വിദ്യാൎത്ഥിക്കു കച്ചവടസംബന്ധമായ ബി.സി. പരീക്ഷക്കു തയാറാകുവാൻ ൪ കൊല്ലവും, എം.സി-ക്ക് പിന്നേയും രണ്ടുകൊല്ലവും വേണ്ടിവരുന്നതാണ്.
[ 170 ]
വാണിജ്യവിദ്യാഭ്യാസം
൧൬൫<poem>

വാണിജ്യവിദ്യാഭ്യാസത്തിനുള്ള പ്രാഥമിക വിദ്യാലയങ്ങളുടേയും, ഉൽകൃഷ്ടവിദ്യാ ശാലകളുടേയും സ്ഥാപനം.

<poem>
വാണിജ്യവിദ്യാഭ്യാസത്തെ സംബന്ധിച്ച് ഇനി നമ്മുടെ ശ്രദ്ധക്കു വിഷയീഭവിക്കുന്നത്, ഇന്ത്യയിൽ പല ഭാഗങ്ങളിലുമായി ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള പ്രാഥമികവും ഉൽകൃഷ്ടവും ആയ വാണിജ്യവിദ്യാലയങ്ങളുടെ ഏൎപ്പാടിന് പരിഷ്കാരംവരുത്തേണ്ടതെങ്ങിനെയാണെന്നുള്ളതിനെക്കുറുച്ചാണ്. മറ്റു സംസ്ഥാനങ്ങളിൽ ഏൎപ്പെടുത്തീട്ടുള്ള വാണിജ്യവിദ്യാലയങ്ങളുടെ പ്രവൃത്തി കണ്ട് സ്വാനുഭവം വരുത്തി, തന്മൂലം ഗുണാഭിവൃദ്ധിക്കിടവരുത്തിയതിനെപ്പറ്റി ചിന്തിക്കാതെ, അനേകം വാണിജ്യപാഠശാലകളും ഉൽകൃഷ്ടവിദ്യാലയങ്ങളും ഇന്ത്യയുടെ പല ഭാഗങ്ങളിലും മൂന്ന് നാലുകൊല്ലത്തിനിടക്ക് സ്ഥാപിച്ചു നടത്തിവരുന്നുണ്ട്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പല മാതിരി സമ്പ്രദായമാണ് അനുസരിച്ചുവരുന്നത്. ഒരു സംസ്ഥാനത്തു തുടങ്ങീട്ട് വിഫലീഭവിച്ചതായികണ്ട മാൎഗ്ഗം തന്നെ, ചില സംഗതികളിൽ, മറ്റൊരു സംസ്ഥാനത്ത് അംഗീകരിക്കപ്പെട്ടിരിക്കുന്നതായി കാണാം. ൧൮൯൦-ൽ മദ്രാസ് ഗവൎമ്മേണ്ട്, മദ്രാസിലെ ഗവൎമ്മേണ്ടുവക ശിക്ഷാക്രമകോളേജിനോടുചേൎത്ത്, വാണിജ്യവിദ്യാഭ്യാസക്ലാസ്സുകൾ പരീക്ഷാൎത്ഥം ഏൎപ്പെടുത്തി. എന്നാൽ അത് ഗുണകരമല്ലെന്നു കാണുകയാൽ, അതിനെ ഉപേക്ഷിച്ച്, പ്രത്യേകം ഒരു ഗവൎമ്മേണ്ട് വാണിജ്യവിദ്യാശാല സ്ഥാപിച്ചു. ഇത്ത്രം വിദ്യാലയങ്ങളിൽ പഠിപ്പിക്കുവാനുള്ള വിഷയങ്ങളേയും മറ്റും തീൎച്ചപ്പെടുത്തേണ്ട കാൎയ്യത്തിൽ സ്ഥലത്തുള്ള കച്ചവടക്കാരുടെ ആവശ്യങ്ങ്ലും അഭിപ്രായവും അറിയുന്നത് ഗൌരവമേറിയ ഒരു സംഗതിയാണെങ്കിലും, അധികാരികൾ പാഠവിഷയങ്ങളെ തരം തിരിച്ചു ക്രമംപോലെ കൂട്ടീച്ചേൎക്കേണ്ട ജോലി നടത്തുന്നതിൽ, ഇതരസംസ്ഥാനങ്ങൾക്ക് സ്വാനുഭവംകൊണ്ടുണ്ടായി
[ 171 ] ൧൬൬
പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ട്ടുള്ള ജ്ഞാനത്തെ ലോഭം കൂടാതെ സ്വീകരിക്കേണ്ടതാണ്. നിൎഭാഗ്യവശാൽ ഇത് എല്ല അവസ്ഥയിലും ചെയ്തുകാണുന്നില്ല. അതിനാൽ വന്നുകൂടുന്നതെന്താണെന്നല്ലെ? ഒരു സംസ്ഥാനത്ത് ആദ്യകാലത്തു ചെയ്തുപോയതും പിന്നീടു തിരുത്തിയതും ആയ തെറ്റുകൽതന്നെ, മറ്റു സംസ്ഥാനങ്ങളിൽ ഇപ്പോൾ ചെയ്തുവരുന്നു.
മദ്രാസിലും, കൽക്കട്ടായിലും, ലാഹോറിലും, കച്ചവടക്കാരുടെ സഹകരണത്തോടുകൂടി ഗവൎമ്മേണ്ടു വാണിജ്യപരീക്ഷകൾ നടത്തിവരുന്നു. അതാതുസ്ഥലത്ത് പ്രത്യേകമായി നടത്തുന്ന ഈ പരീക്ഷകൾ തത്തൽപ്രദേശങ്ങളിലെ ആവശ്യങ്ങൾക്കു മാത്രമേ ഏറെക്കുറെ ഉപകരിക്കുന്നുള്ളു. ലണ്ടൻ സട്ടിഫിക്കേറ്റുകളിലുമാണ് ബൊമ്പയിലെ ഭ്രമം. ഈ ലണ്ടൺപരീക്ഷകൾ, വിശിഷ്യ ലണ്ടനിലെ ചെംബർ അഫ്കോമേർസി(Chamber of Commerce) നാൽ നടത്തപ്പെടുന്നവ, വളരെ ഉയൎന്ന തരത്തിലുള്ളതാണ്. ലണ്ടൺപരീക്ഷകൾ ഓരോ പ്രത്യേകപ്രദേശങ്ങളിലെ ആവശ്യങ്ങൾക്കു നിശ്ചയമായും ഉതകുന്നവയല്ലെങ്കിലും, വലിയ കച്ചവടശാലകളിലെ ഉയൎണതരം ഗുമസ്തന്മാൎക്കു വേണ്ടുന്ന ഇന്ത്യൻ പരീക്ഷയുടെ തോത് ഉണ്ടാക്കുന്നതിന്, അവ ഒന്നാംതരം മാതൃകകളായിരിക്കും. ഇന്ത്യയിലെ ആവശ്യങ്ങൾക്കു പറ്റുന്നതായി, (ഇംഗ്ലീഷ്മാതൃക പ്രകാരം), ഉയൎന്ന തരം ഗുമസ്തന്മാൎക്കുള്ള പരീക്ഷകൾ ഇന്ത്യയിലെ ക്രമമനുസരിച്ചു നടത്തപ്പെടുന്നില്ലെന്നുള്ളതു വലുതായ ഒരു ന്യൂനതയായിരിക്കുന്നു. ഇപ്പൊൾ ഇന്ത്യയിൽ നടത്തിവരുന്ന വാണിജ്യവിദ്യാഭ്യാസപരീക്ഷകളിൽ ചേരുന്ന വിദ്യാൎത്ഥികൾക്കു സാമാന്യവിദ്യാഭ്യാസം എത്രത്തോളം ഉണ്ടായിരിക്കണ്മെന്നുള്ളതിന്നു യാതൊരു നിയമവുമില്ല. ഇതിനാൽ, ഈ വാണിജ്യവിദ്യാലയങ്ങളിൽനിന്നു സിദ്ധിക്കുന്ന പഠിപ്പ്, സാധാരണ അൎഥമറിയാതെ, കാണാപ്പാഠം ഉരുവിടലായി പരിണമിക്കുന്നു. ആകയാൽ, വാണിജ്യപ
[ 172 ]
വാണിജ്യവിദ്യാഭ്യാസം
൧൬൭രീക്ഷകളിൽ ചേരുവാൻ വരുന്ന വിദ്യാൎത്ഥികൾ ഹൈസ്കൂൾക്ലാസ്സുകളിലെ പഠിത്വം മുഴുവനാക്കിയിരിക്കണമെന്ന് ഒരു നിബന്ധന വേണ്ടതാണ്. അദ്ധ്യാപനരീതി ശരിയാണോ എന്നു പരിശോധിക്കുവാൻ, ഉത്തവദിത്വമുള്ള അധികൃതന്മാരുടെ ചില പരിശോധനകൾ നടത്തേണ്ടതാവശ്യമാകുന്നു.
ബോമ്പയിൽ, അഭ്യാസം ചെയ്തിട്ടുള്ള വാണിജ്യഗുമസ്തന്മാരെക്കൊണ്ടുള്ള ആവശ്യകതയുടെ ആധിക്യം ഹേതുവാൽ അനേകം സ്വകാൎയ്യവാണിജ്യവിദ്യാലയങ്ങൾ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടയ്ക്ക് അവിടെ ആവിൎഭവിച്ച്, യാതൊരുവിധം സംഭാവനയൊ ഗവൎമ്മേണ്ടിന്റെ യാതൊരു സഹായമോ കൂടാതെ, നല്ല സ്ഥിതിയിൽ നടന്നുവരുന്നുണ്ട്. വാണിജ്യവിദ്യാഭ്യാസത്തിനുവേണ്ടി, ഗവൎമ്മേണ്ടിൽനിന്നും ഒട്ടും പണംചിലവ് ചെയ്യേണ്ടുന്ന ആവശ്യം നേരിട്ടിട്ടില്ലാത്തത്(ഇന്ത്യയിൽവെച്ച്) ബോമ്പസംസ്ഥാനത്തിനുമാത്രമേയുള്ളു. ഈയൊരവസ്ഥ ബോമ്പേക്ക് വളരെ അഭിമാനകരമാണെന്നുള്ളതിനു സംശയമില്ല. എന്നാൽ വാണിജ്യവിദ്യാഭ്യാസപ്രചാരത്തിനുവേണ്ടി ഗവൎമ്മേണ്ടിൽനിന്നും പണം ചിലവഴിക്കേണ്ട ഭാരം അശേഷം ഇല്ലാത്തതിനാൽ ദേശാനുസൃതമായ പരീക്ഷാക്രമങ്ങളും വാണിജ്യവിദ്യാലയങ്ങളിൽ കുറച്ചു മേൽനോട്ടവും നടത്തുന്നതിലും, ആവശ്യമായ അഭിവൃദ്ധി പ്രാപിച്ചിട്ടില്ലാത്ത വിദ്യാലയങ്ങളിൽനിന്ന് അംഗീകരണത്തെ പിൻവലിച്ചു ശരിയായ അദ്ധ്യാപനരീതിയെ നിൎബ്ബന്ധിക്കുന്നതിലും ബോമ്പെ ഗവൎമ്മേണ്ടിന്റെ ബാദ്ധ്യത അധികരിക്കുന്നു.
സ്വദേശഭാഷകളിൽ നടത്തിവരുന്ന
വാണിജ്യവിദ്യാശാലകൾ.
ആലോചനക്കുവിഷയമായിട്ടുള്ള മറ്റൊരു സംഗതി, പ്രാഥമിക (അല്ലെങ്കിൽ സ്വഭാഷാ) വിദ്യാഭ്യാസം കഴിഞ്ഞു പഠിപ്പു നിൎത്തുന്ന കൂട്ടരുടെ ഉപയോഗത്തിനായി സ്വദേശ
[ 173 ]
൧൬൮
പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ഭാഷയിൽ വാണിജ്യവിദ്യാലയങ്ങൾ സ്ഥാപിക്കേണ്ടതിനെപ്പറ്റിയാണ്. ഒൻപതു കൊല്ലം മുമ്പെ ഞാൻ, കോഴിക്കോട്ടു ഗവൎമ്മേണ്ടുവക വാണിജ്യവിദ്യാശാലയിൽ പ്രധാനാദ്ധ്യാപകനായിരുന്നപ്പോൾ, ചില്ലറക്കച്ചവടക്കാരുടെ കുട്ടികൾ, അവരുടെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ, സ്കൂൾ വിടാതെ തുടൎച്ചയായി ചേൎന്നു പഠിക്കുവാൻവേണ്ടി സ്വദേശഭാഷയിൽ നടത്തുന്ന ഒരു വ്വാണിജ്യവിദ്യാഭ്യാസക്ലാസ് ആ സ്കൂളിൽ ഏൎപ്പെടുത്തി. മലബാറിലുള്ള എന്റെ പണ്ടത്തെ ശിഷ്യന്മാരും സഹായാദ്ധ്യാപകരും കൂടി, ഈ ക്ലാസ്സ് ഇപ്പോഴും ഊനം കൂടാതെ നടത്തിവരുന്നുണ്ട്. അത് ഒരു പൂൎണ്ണവിജയമായിട്ടാണ് ഭവിച്ചത്. ഷോളപ്പൂരിലെ മുൻസിപ്പാൽ സംഘത്തിന്റെ അപേക്ഷാനുസരണം ഞാൻ ഈയിടെ ഒരു സ്വഭാഷവാണിജ്യവിദ്യാലശലയിലേക്കാവശ്യമുള്ള പാഠക്രമത്തിന്റെ ഒരു നക്കൽ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ഷോളപ്പൂരിലെ മുൻസിപ്പാലിറ്റിവകയായുള്ള വാണിജ്യവിദ്യാശാലകളിൽ എല്ലാം, അതു നടപ്പാക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി അവിടുത്തെ മുൻസിപ്പാൽ കമ്മിറ്റി അതിനെ വെച്ചിരിക്കുന്നുവത്രെ. എന്നാൽ മറ്റുള്ള സംഗതികളിലെന്നപോലെ ഇതിലും ഒരു ബുദ്ധിമുട്ടുള്ളതു യോഗ്യത സിദ്ധിച്ചിട്ടുള്ള അദ്ധ്യാപകന്മാരെ വേണ്ടുന്നിടത്തോളം കിട്ടിക്കൊള്ളുവാനാണ്.
പ്രധാന വാണിജ്യ
വിദ്യാഭ്യാസകോളേജ്.
ഊരോ സംസ്ഥാനത്തിന്റെയും തലസ്ഥാനനഗരിയിൽ ഓരോ പ്രധാനവാണിജ്യകോളേജ് സ്ഥാപിക്കുവാനാണ് ഏൎപ്പാടുകൾ ചെയ്യേണ്ടത്. മേൽത്തരത്തിലും, രണ്ടാംതരത്തിലും, സ്വഭാഷയിലും വാണിജ്യവിദ്യാഭ്യാസം നൽകുവാൻ ഈ കോളേജിൽപ്രത്യേകം വകുപ്പുകൾ ഉണ്ടായിരിക്കണം. രണ്ടാംതരത്തിലും സ്വഭാഷയിലും വാണിജ്യവിദ്യാഭ്യാസം നൽകുവാൻ പ്രാപ്തന്മാരകത്തക്കവണ്ണം അദ്ധ്യാപകന്മാരെ
[ 174 ]
വാണിജ്യവിദ്യാഭ്യാസം
൧൬൯രിശിലിപ്പിക്കുവാനും, ഈ ഉൽകൃഷ്ടവിദ്യാലയത്തിൽ ഏൎപ്പാടുകൾ ഉണ്ടായിരിക്കണം. തലസ്ഥാനംവിട്ടുള്ള ചെറുതരം പാഠശാലകളിലേക്ക് ഇങ്ങിനെ ശീലിച്ചിട്ടുള്ള അദ്ധ്യാപകന്മാരെ വേണം നിയമിക്കുവാൻ. സൎവ്വസാമഗ്രികളോടുകൂടിയ ഒരു സാങ്കേതികവിദ്യാലയത്തിന്, ഒരു നല്ലസ്ഥിതിയിലുള്ള വാണിജ്യകോളേജിനു വേണ്ടിവരുന്നതിൽ ൨൦ ഇരിട്ടിചിലവ് വേണ്ടിവരുന്നതാകകൊണ്ട്, വാണിജ്യപാഠശാകളും കോളേജുകളും സ്ഥാപിക്കുവാൻ പണ്മില്ലെന്നുള്ള കാരണം ഒരു ന്യായമായ ഒഴികഴിവായി വരികയില്ല. മൻസ്സാണ്, പണമല്ല വേണ്ടതായിരിക്കുന്നത്. ഈ വക പ്രതിബന്ധങ്ങൾക്കെല്ലാമെതിരായി ൨൨ കൊല്ലത്തിനിടയ്ക്ക് ഇന്ത്യയിൽ വാണിജ്യവിദ്യാഭ്യാസത്തിനുണ്ടായിട്ടുള്ള അഭിവൃദ്ധിയെക്കുറിച്ചും ബ്രിട്ടീഷുസൎവ്വകലാശാലയിൽ പൊയി വാണിജ്യഡിഗ്രി നേടിവരുവാൻ ആഗ്രഹമുള്ള യുവാക്കന്മാൎക്ക് ഇന്ത്യാഗവൎമ്മേണ്ട് സ്കോളർഷിപ്പു കൊടുക്കുമെന്നുള്ളെടത്തോളം സമ്മതിച്ചതിനെക്കുറിച്ചും ആലോചിക്കുമ്പോൾ, നമുക്കു തന്നത്താൻ അഭിമാനിപ്പാനവകാശമുണ്ട്. ഇന്ത്യയിൽ വാണിജ്യവിദ്യാഭ്യാസത്തിന്റെ വളൎച്ചയുടെ ചരിത്രം നോക്കിയാൽ, അതിന്റെ ആരംഭം സൎവ്വദാ സ്വകാൎയ്യപാഠശാലകളുടെയും കോളേജുകളുടേയും ഭാരവാഹികളിലും നിന്നാണുണ്ടായിട്ടുള്ളതെന്ന വാസ്തവം അറിയാവുന്നതാകകൊണ്ട് അതു നമ്മുടെ കൃതാൎത്ഥതയ്ക്കു മറ്റൊരു ഹേതുവാണ്. മഡ്രാസിൽ ഒരു സ്വകാൎയ്യകോളേജിന്റെ ഭാരവാഹികൾ, ഒരു വാണിജ്യവിദ്യാലയം സ്ഥാപിച്ചു. അതു വിജയപ്രദമാണെന്നു തെളിയിച്ചശേഷമാണ് ഗവൎമ്മേണ്ട് അക്കാൎയ്യത്തിൽ പ്രവേശിച്ചു ഗവൎമ്മേണ്ടുവകയായി ഒരു വിദ്യാശാല മലയാളത്തിൽ സ്ഥാപിച്ചത്. അതുപോലെ ബോംബേയിലും സ്വന്തചിലവിന്മേൽ ഒരു വാണിജ്യകോളേജ് ആരംഭിച്ചു നടത്തിയ ബഹുമാനം വേറൊരു സ്വകാൎയ്യകോളേജിന്റെ അധികൃതന്മാൎക്കാണ് സിദ്ധിച്ചത്.
22 *
[ 175 ]
൧൭൦
പ്രബന്ധമഞ്ജരി രണ്ടാംഭാഗം

ഇങ്ങിനെ മദ്രാസിലും ബോബേയിലും സ്വകാൎസ്ഥാപനകൾ കാണിച്ചുകൊടുത്ത ദൃഷ്ടാന്തം, വഴിയേബംങ്കാളത്തിലേയും പഞ്ചാബിലേയും ഗവൎമ്മേണ്ടുകാർ അനുകരിച്ചുകാണുന്നുവെന്നുള്ളതു തൃപ്തികരമാണെന്ന് പറയേണ്ടിയിരിക്കുന്നു. ഈ ഗവൎമ്മേണ്ടുകാർ കഴിഞ്ഞ ൩ വത്സരങ്ങൾക്കിടയിൽ അവരുടെസ്വന്തംവകയായി പല വാണിജ്യവിദ്യാലയങ്ങളും സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്നു. ഓരോ കൂട്ടൎക്കും ഉണ്ടായിട്ടുള്ള സ്വാനുഭവമാൎഗ്ഗമായി പരസ്പരം ഗുണംസാദ്ധിക്കുന്നതിനും സകലവും ഉൾപ്പെടുന്നതായ ഒരുനടപടിക്രമം നിൎമ്മിക്കുന്നതിനും വേണ്ടി എല്ലാവരും ഐകമത്യത്തോടുകൂടി സ്ഥിരമായി ശ്രമിക്കേണ്ടത് ഇപ്പോൾ ആവശ്യമായിരിക്കുന്നു.

കെ.സുബ്രഹ്മണ്യയ്യർ ബി എ,എൽ.ടി,
എഫ്.എസ്.എ.എ,ജെ.പി., എഫ്.ബിയു,എഫ്എം.യു


[ 176 ]