സ്വഭാഷയും അന്യഭാഷയും | ൩ | |
ക്കുന്നതുകൊണ്ടും, ചെറുപ്പം മുതൽക്കുതന്നെ സംസാരിച്ചുവരുന്നതും അന്യഭാഷ അഭ്യസിക്കുന്നതിലേക്കു പ്രയോജനകരമായിരിക്കുന്നതുമായ സ്വഭാഷ ആദ്യമേതന്നെ അഭ്യസിക്കേണ്ടതാണു. സ്വഭാഷാജ്ഞാനം അന്യഭാഷാഭ്യാസത്തിലേക്ക് ഒരു മാർഗ്ഗദർശിയെന്നപോലെ പ്രവർത്തിക്കാതിരിക്കയില്ല. അടിസ്ഥാനം വേണ്ടുംവണ്ണം ഉറപ്പിക്കാതെ കെട്ടിടം പണിയുന്നതും, സ്വഭാഷ നല്ലപോലെ അഭ്യസിക്കാതെ അന്യഭാഷ അഭ്യസിക്കുന്നതും ഏകദേശം ഒരു പോലെയാകുന്നു. സ്വഭാഷ വേണ്ടുംവണ്ണം അഭ്യസിക്കാതെ അന്യഭാഷ അഭ്യസിപ്പാനായി പുറപ്പെട്ടിട്ടുള്ള വരിൽ ചിലർക്കു സ്വഭാഷയും അന്യഭാഷയും ഇല്ലെന്നായിരിക്കുന്നു. "ഇരുന്നതിന്റെ ശേഷമേ കാൽ നീട്ടാവൂ." എന്നുള്ളതിനെപ്പറ്റി ചിന്തിക്കായ്കയാലല്ലയോ ഇപ്രകാരമെല്ലാം സംഭവിക്കുന്നത്? സ്വഭാഷയെക്കൊണ്ടുള്ള ആവശ്യം ഇവിടെ പ്രായേണ സ്പഷ്ടമായിരിക്കുന്നു.
പ്രയോജനകരങ്ങളായ പുസ്തകങ്ങൾ സ്വഭാഷയിൽ ഇല്ലെന്നുള്ള ഒരു ന്യായത്തെ അടിസ്ഥാനമാക്കിക്കൊണ്ടു സ്വഭാഷയെ വെറുക്കുന്നത് അത്ര ഭംഗിയാണെന്നു തോന്നുന്നില്ല. തന്റെ പിതാവു സുന്ദരനല്ലെന്നു നിശ്ചയിച്ച് "താഴകനെ അച്ഛനെന്നു വിളിക്ക" യോഗ്യമോ? ഒരുഭാഷയുടെ അപരിഷ്കൃതാവസ്ഥ, ആ ഭാഷ സംസാരിക്കുന്ന ആളുകളെയാകുന്നു കുറ്റപ്പെടുത്തേണ്ടത്. ഭാഷയോടു കലഹിപ്പാൻ യാതൊരു ന്യായവും ഇല്ല. ഇപ്പോൾ ഉള്ള പരിഷ്കൃതഭാഷകളുടെ ആദ്യാവസ്ഥ അറിവാൻ ശ്രമിക്കുന്ന പക്ഷം.അവയെല്ലാം ഒരു കാലത്ത് അപരിഷ്കൃതസ്ഥിതിയിൽ കിടന്നിരുന്നു എന്നു പ്രത്യക്ഷപ്പെടുന്നതാണു. ഗ്രസുകാരെക്കുറിച്ച് ഒരു ചരിത്രകർത്താവ് എഴുതീട്ടുള്ളതിന്റെ തർജ്ജമ കുറഞ്ഞോന്നു താഴെ ചേർക്കുന്നു:--
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |