താൾ:Prabhandha Manjari 1911.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചീനരാജ്യവും അവിടത്തെ ജനങ്ങളും ൪൯


               ചീനരാജ്യവും അവിടത്തെ ജനങ്ങളും.
                                 -----ഃഃഃ----

ഇക്കഴിഞ്ഞ ൧൮൯൪ -ൽ ചീനയും ജപ്പാനും തമ്മിൽ ഉണ്ടായ യുദ്ധത്തിൽ ചീനർ തോറ്റുപോയതിന്റെശേഷം, ജപ്പാൻകാരുടെ അത്ഭുതകരമായ സാമർത്ഥ്യത്തിന്റേയും ജയത്തിന്റേയും ശരിയായ കാരണങ്ങളെ ക്രമേണ ചീനർ അറിഞ്ഞു വരുന്നു ണ്ടെന്നു പല സംഗതികളാലും തെളിയുന്നു. ഈയിടെ പതി നായിരത്തോളം ചീനബാലകന്മാർപ്പാനിൽ പോയിനാനാവിദ്യകൾ പഠിച്ചുതുടങ്ങിയിരിക്കുന്നു. ചീനരും ജപ്പാൻകാരും തമ്മിലുള്ള സംബന്ധം, അവരിൽ ഓരോരുത്തരും മറ്റേതു ജാതിക്കാരും തമ്മിലുള്ളതിനേക്കാൾ അടുത്താകുന്നു. ചീന മഹാരാജ്യത്തിൽ നാലായിരം ലക്ഷം ജനങ്ങൾ ഉണ്ട്. ജനസംഖ്യ കൊണ്ട് അതു ലോകത്തിൽ പ്രഥമസ്ഥാനം വഹിക്കുന്നു. അതിനാൽ ചീനയും ജപ്പാനും യോജിച്ചുനിന്നു മറ്റേതെങ്കിലും ജാതിക്കാരോടു പോർചെയ്യുന്ന പക്ഷം, അവർ ജയശാലികളായിത്തീരുവാൻ വഴിയുണ്ടെന്നു യുറോപ്യരും മറ്റും ദീർഘദർശനം ചെയ്യുന്നതായി നാം അറിയുന്നു. ജപ്പാൻ ദേശീയരെ സകലപ്രകാരേണയും അനുകരിക്കുവാൻ ചീനർ ഒരുങ്ങി പുറപ്പെടുന്നതായാൽ, ഈ ഇരുജാതിക്കാരും ലോകത്തിലെ ജാതികളിൽവെച്ച് ഏറ്റവും ബലവാന്മാരായി തീരുമെന്നുള്ളതിന്നു സംശയമില്ല. ഈ സന്ദർഭത്തിൽ ചീനയേയും അതിലെ ജനങ്ങളേയും കുറിച്ചുള്ള വിവരങ്ങൾ അറിയുവാൻ ഒരു താൽപാര്യം ലോകരിൽ ജനിക്കുന്നതു സ്വാഭാവികമാണല്ലൊ.

    റഷ്യയും ബ്രിട്ടീഷുരാജ്യവും കഴിഞ്ഞാൽ ഭൂവിസ്താരം  കൊണ്ടു, രാജ്യങ്ങളിൽവെച്ചു ചീന മുമ്പിട്ടുനിൽക്കുന്നു.  അതിന് ഏകദേശം നാല്പത്തയ്യായിരം ചതുരശ്രേനാഴിക വിസ്താരമുണ്ട്.  ചീനർ തങ്ങളുടെ രാജ്യം ഭൂമിയുടെ നടുവിലാ
                                                          7  *





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/54&oldid=166659" എന്ന താളിൽനിന്ന് ശേഖരിച്ചത്