താൾ:Prabhandha Manjari 1911.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൮ പ്രബന്ധമഞ്ജരി രണ്ടാംഭാഗം


രിക്കും ഈ ഫലങ്ങളെ ഇച്ഛിച്ചു പൃഥഗ്രുപത്തെതന്നെ പരദേവതയെന്നു നിശ്ചയിച്ച് ഉപാസിക്കുന്നവൻ അധികാരി. ഈ വിധം അധികാരികളുടെ പ്രയോജനത്തിനായി അവതാരങ്ങളേയും മറ്റു ദേവന്മാരേയും പരമേശ്വരനായി വർണ്ണിച്ചിരിക്കുന്നു. വൈഷ്ണവപുരാണങ്ങളിൽ വിഷ്ണുവിനേയും, ശൈവപുരാണങ്ങളിൽ ശിവനേയും. ശാക്തപുരാണങ്ങളിൽ ഭഗവതിയേയും, ആദിത്യപുരാണത്തിൽ സൂര്യനേയും സർവ്വോത്തമനായ ഈശ്വരനായി വർണ്ണിച്ചിരിക്കുന്നു. അതുകൊണ്ടു ഭ്രമിപ്പാൻ കാരണമില്ല.

     ബ്രാഹ്മണാദി നാലു വർണ്ണങ്ങളും, ബ്രഹ്മചര്യാദി നാലു ആശ്രമങ്ങളും അനുഷ്ഠിക്കേണ്ടുന്ന ധർമ്മങ്ങളെ വിധിക്കുന്നതു ധർമ്മശാസ്ത്രം. ഇതിൽ രാജ്യഭരണക്രമം, വ്യവഹാരനടപടി,  ദായവിഭാഗം മുതലായ കാര്യങ്ങളേയും വിവരിച്ചിട്ടുണ്ട്. ഇവയെ സ്തുതികളെന്നും പറയും സ്തുതികൾ മുപ്പത്താറുണ്ട്. മനുഷ്യരുടെ ധർമ്മാചരണം, രാമായണത്തിലും മഹാഭാരതത്തിലും വർണ്ണിച്ചിരിക്കയാൽ ഇവയും ധർമ്മശാസ്ത്രത്തിൽ ചേരും.

ഈ പതിനാലു വിദ്യാസ്ഥാനങ്ങളെ പ്രമാണമായി വിചാരിക്കുന്നവർ ഹിന്ദുക്കൾ; ഇവയെ പ്രമാണമായി വിചാരിക്കാത്തവർ ഹിന്ദുക്കൾ അല്ല.

    ഹിന്ദുക്കളുടെ ഇടയിൽ ജാതികളും അവാന്തരജാതികളും ഉണ്ടായിരുന്നാലും അവർക്ക് എല്ലാവർക്കും വേദം മുഖ്യമായും സവ്വോൽകൃഷ്ടമായും ഉള്ള പ്രമാണമാകുന്നു.  സംസ്കൃത ഭാഷയിൽ എഴുതിക്കിടക്കുന്ന ആ ഗ്രന്ഥങ്ങൾ അനേകായിരം ഉണ്ടെങ്കിലും അവ പ്രമാണഗ്രന്ഥങ്ങളിൽ ചേരുകയില്ല.  ധർമ്മശാസ്ത്രങ്ങളിലും പുരാണങ്ങളിലും വിധിച്ചിരിക്കുന്ന കാര്യങ്ങൾ കാലദേശാധികാരിഭേദങ്ങളോടു കൂടിയതാകയാൽ, അവ എല്ലാവർക്കും പ്രമാണമല്ല. വേദവിധിയോ എല്ലാർക്കും എല്ലാക്കാലത്തും എല്ലാടത്തും ഒന്നുപോലെ മാനനീയമായ പ്രമാണം.   
                                  എം. ശേഷഗിരിപ്രഭ. എം. എ.
                                -----------





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/53&oldid=166658" എന്ന താളിൽനിന്ന് ശേഖരിച്ചത്