താൾ:Prabhandha Manjari 1911.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നീയത്തിൽ, സ്ത്രീലിംഗത്തിൽ മാത്രം സംസ്കൃതലിംഗവ്യവസ്ഥയെ ചിലരാദരിക്കുന്നു എന്നു പ്രസ്താവിക്കയും, അങ്ങിനെ ചെയ്യുന്നതിലേക്കു പദകാൎയ്യരൂപത്തിൽ കുറേ സൌകൎയ്യമുള്ളതാണ് കാരണമെന്നു യുക്തിയുക്തമായി ഊഹിക്കയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ കാണിച്ചിട്ടുള്ളതുപോലെ വ്യാകരിക്കുന്നതിലുള്ള കുഴപ്പത്തെ അതിൽനിന്നു പരിഹരിക്കാവുന്നതല്ല. ആ പണ്ഡിതശിരോമണികൾ കൂടാതെ, പ്രാചീനകാലത്തിലെ കവികളും ഏതാദൃശപ്രയോഗങ്ങളെ ആദരിച്ചിട്ടുണ്ട്. ചില പണ്ഡിതന്മാർ ഇങ്ങിനെ നിയമേന പ്രയോഗിക്കാറുണ്ടെങ്കിലും, ശ്ലാഘ്യമായ സഭ എന്നിങ്ങനെ എഴുതുന്നതും ശരിതന്നെ എന്നു സമ്മതിക്കും. വേറെ ചിലർ ശ്ലാഘ്യമായ സഭ എന്നെഴുതുന്നതു വ്യുൽപത്തിപോരാത്തതുകൊണ്ടാണെന്നു പറകയും ചെയ്യും. ഇവർ തന്നെയാണ് 'സഭാ' എന്നെഴുതുന്നതിൽ ഇത്ര സന്തോഷമുള്ളവരും. 'ശ്ലാഘ്യാ ആയ സഭാ' എന്നും 'സഭായാകുന്നു' എന്നും എഴുതാത്തതു സന്ധികൊണ്ടോ മറേറാ ആണെന്ന് അവർ പറയുമോ? എന്നാൽ സന്ധിയില്ലാത്ത യാതൊരുദിക്കിലും 'സഭ' എന്നു എഴുതരുതെന്ന് അഭിപ്രായപ്പെടാൻ അവർ തയാറുണ്ടോ? ഇല്ലെങ്കിൽ ഈ സംഗതിക്കു വല്ല വ്യവസ്ഥയും ചെയ്യാവുന്നതാണോ? 'ഈ സഭാ വളരെ ശ്ലാഘ്യം തന്നെ' 'സഭാ' കൂടി നിശ്ചയിച്ചു എന്ന് ആരും സൎവ്വദാ എഴുതുമെന്നു തോന്നുന്നില്ല. അതുകൊണ്ട് ആ വിധത്തിൽ അഭിപ്രായപ്പെടുന്നവരും ചില സന്ദൎഭങ്ങളിൽ എഴുതുന്നവരും കാൎയ്യത്തെപ്പററി വേണ്ടുംവണ്ണം ആലോചിക്കാത്തതുകൊണ്ടാകുന്നു അങ്ങനെ ചെയ്യുന്നത്.

ആകപ്പാടെ, മലയാളത്തിൽ നപുംസകലിംഗത്തിലുള്ള ഒരു പദത്തിന്റെ വിശേഷണം, ആ പദം സംസ്കൃതത്തിൽ സ്ത്രീലിംഗശബ്ദമായിരുന്നാലും മലയാളത്തിൽ നപുംസകമായിരുന്നാൽ മതിയെന്നും, അതിലേക്കു 'ശ്ലാഘ്യം' എ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/36&oldid=166639" എന്ന താളിൽനിന്ന് ശേഖരിച്ചത്