താൾ:Prabhandha Manjari 1911.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നു തുടങ്ങിയ രൂപങ്ങൾ മതിയായിട്ടുള്ളവയും ഉത്തമങ്ങളും ആണെന്നും, സംസ്കൃതത്തിൽ 'ആ'കാരാന്തമായിരുന്നും മലയാളത്തിൽ 'അ'കാരാന്തമായി കാണുന്ന പദങ്ങളെ വീണ്ടും 'ആ'കാരാന്തമാക്കാൻ ശ്രമിക്കുന്നത് ആവശ്യകമല്ലെന്നും നിശ്ചയിക്കാവുന്നതാണ്.

ഇനി ഈ സംഗതികളിൽ പദ്യത്തെ സംബന്ധിച്ചേടത്തോളം ഒരു വിശേഷം പറയാനുണ്ട്. 'എൻകാന്താ പോയതെങ്ങെന്നയിഗിരിവരനീ ചൊൽക വേഗം' എന്നും മററും ആരും വിരോധം പറയാത്തവിധത്തിൽ ചില പ്രയോഗങ്ങൾ ഭാഷാസാഹിത്യത്തിലുണ്ടെന്ന് ആർ തന്നെ സമ്മതിക്കയില്ല? പദ്യത്തിൽ ഇങ്ങിനെ ഇനിയുള്ള കവികളും ചിലപ്പോൾ പ്രയോഗിക്കതന്നെ ചെയ്യുമെന്നും, അത് അനുവദിക്കപ്പെടുകതന്നെവേണമെന്നും തന്നെയാണ് തോന്നുന്നത്. പദ്യക്കാൎക്കുള്ള സ്വാതന്ത്ര്യങ്ങളിൽ ഒന്നായി ഇതിനെ ഗണിക്കുന്നതിനും വിരോധമില്ല. എന്നാൽ ഈ സ്വാതന്ത്ര്യത്തെ അധികമായി സ്വീകരിച്ചാൽ, 'കാന്താ തന്നിൽ' എന്നും മററും പ്രയോഗിക്കപ്പെടുമല്ലൊ. പദ്യത്തിലും, നിവൃത്തിയുള്ളേടത്തോളം, ഏതാദൃശസ്വരത്തെ ഹൃസ്വമാക്കുന്നതാണ് ഭംഗി എന്നു, വേറെ വിധമായി നാലു പാദത്തിലും പ്രയോഗിച്ചു ശ്ലോകം ഉണ്ടാക്കിനോക്കിയാൽ, സഹൃദയന്മാരായ കവികൾ സമ്മതിക്കുന്നതാണ്.

'ആ'കാരാന്തം 'അ'കാരാന്തമാകുമ്പോൾതന്നെ, ഈ പദങ്ങൾക്കു സ്ത്രീലിംഗഛായ ഒരിക്കലും വിട്ടുപോകയില്ലെന്നു വിചാരിക്കാൻ തരമില്ല. ഭാൎയ്യ, പ്രധാന, ഉത്തമ, ഗുണവതി മുതലായവ സ്ത്രീലിംഗപദങ്ങളാണെങ്കിലും, ശാഖ, സുധ, ശയ്യ മുതലായ പദങ്ങൾ മലയാളത്തിൽ നപുംസകലിംഗം തന്നെ. ദ്രാവിഡപദങ്ങളായ മാളിക, പട്ടിക, മുതലായ നാമപദങ്ങൾ 'അ'കാരാന്തമായിരിക്കയും നപുംസകലിംഗമായിരിക്കയും ചെയ്യുന്നതുപോലെ, ശാഖ, സുധ, ശയ്യ മു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/37&oldid=166640" എന്ന താളിൽനിന്ന് ശേഖരിച്ചത്