താൾ:Prabhandha Manjari 1911.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നും പ്രസ്താവിച്ചുകൊള്ളുന്നു. ഇങ്ങിനെയുള്ള സംഗതികൾ സൂക്ഷ്മമായി ആലോചിച്ചാൽ മാത്രം കണ്ടുപിടിക്കാവുന്നതാണെന്നു പറയേണ്ടതില്ലല്ലൊ. 'സഭായോഗം' എന്നു പറയുമ്പോൾ 'ഭാ' എന്നു കാണുന്നതു സംസ്കൃതസമാസങ്ങളിൽ സമാസപദമദ്ധ്യേയുള്ള ദീൎഗ്ഘസ്വരത്തെ ഹ്രസ്വമാക്കുന്നതു മലയാളത്തിൽ വിഹിതമല്ലാത്തതുകൊണ്ടാകുന്നു. 'മനോരമപ്പത്രം', 'മുദ്രപ്പത്രം' എന്നിങ്ങിനെ എഴുതുന്നതു വാസ്തവത്തിൽ അബദ്ധമാണെന്നും, അങ്ങിനെയുള്ള ഏതെങ്കിലും പ്രയോഗം സാധുവായിത്തീൎന്നിട്ടുള്ളതുകൊണ്ട് അതിനെ അനുകരിച്ച് എഴുതുന്നതു ശരിയല്ലെന്നും പറയേണ്ടതായിരിക്കുന്നു.

പ്രകൃതത്തിൽ ശ്ലാഖ്യയായ സഭ എന്നു പറയുമ്പോൾ, വിശേഷണപദത്തിലും വിശേഷ്യപദത്തിലും 'ആ'കാരാന്തം അകാരാന്തമായിത്തീരുന്നുവല്ലൊ. 'സഭാ' എന്നതിനെ സ്ത്രീലിംഗമെന്നു വ്യാകരിക്കുന്നതു മലയാളത്തിൽ സാദ്ധ്യമല്ലാതിരിക്കെ, 'മൂക്കുമുറിഞ്ഞും ശകുനം പിഴപ്പിക്കണ'മെന്നുള്ളതുപോലെ 'ശ്ലാഘ്യ' എന്ന് അകാരാന്തമായി തീൎത്തിട്ടുള്ള പദത്തെ വ്യാകരിക്കുമ്പോൾ സ്ത്രീലിംഗമായി ഗണിക്കുന്നതെങ്ങിനെ? 'ശ്ലാഘ്യ' എന്നതു നപുംസകലിംഗമെന്നു പറയുന്നതു, 'സഭ' നപുംസകലിംഗമായ സ്ഥിതിക്കു തെററല്ലെന്നിരിക്കാമെങ്കിലും, ശ്ലാഘ്യയായ സഭ എന്നെഴുതണമെന്നു സിദ്ധാന്തിക്കുന്നവർ അതിനെ അങ്ങിനെ വ്യാകരിക്കാൻ സമ്മതിക്കുമോ? മലയാളത്തിൽ നപുംസകലിംഗമായ പദത്തെ വിശേഷിക്കുമ്പോൾ 'ശ്ലാഘ്യം' എന്ന രൂപമേ സാധുവായിരിക്കയുള്ളു എന്നുണ്ടായിരുന്നാൽ, 'ശ്ലാഘ്യ' എന്നു കാണുമ്പോഴെക്ക്, അതു സ്ത്രീലിംഗമാണെന്നു നിശ്ചയിക്കാമായിരുന്നു. വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടും, കേരളപാണിനീയകൎത്താവും ഗദ്യമെഴുതുന്നതിൽ 'ശ്ലാഘ്യയായ സഭ' എന്നതുപോലുള്ള പ്രയോഗങ്ങളെ അധികമായി സ്വീകരിച്ചിട്ടുണ്ടെന്നുള്ള വാസ്തവത്തെ മറക്കാവുന്നതല്ല. കേരളപാണി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/35&oldid=166638" എന്ന താളിൽനിന്ന് ശേഖരിച്ചത്