ഹെർമ്മൻ ഗുണ്ടർത്ത്പണ്ഡിതർ | ൭൭ | |
ധനവ്യയംചെയ്ത്, അച്ചുകൂടങ്ങൾ സ്ഥാപിച്ചു, പുസ്തകങ്ങൾ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തിയതു മിഷ്യനരിമാരായിരുന്നു എന്നത് ഒരിക്കലും വിസ്മരിച്ചുകൂടാത്ത ഒരു കാര്യമാകുന്നു. കേരളത്തിൽ പ്രവൃത്തി ചെയ്തുപോരുന്ന മൂന്നോ നാലോ മിഷ്യൻസമൂഹങ്ങളിൽ ഒന്നായ ബാസൽമിഷ്യൻ സംഘത്തിന്റെ ശാഖയെ മലയാളജില്ലയിൽ സ്ഥാപിച്ച ഹെൎമ്മൻ ഗുണ്ടൎത്തുപണ്ഡിതർ, മലയാളഭാഷയുടെ അനാഥസ്ഥിതിയെ കണ്ടു പരിതപിച്ച്, അതിന്റെ പോഷണത്തിന്നും അഭ്യുദയത്തിന്നും ഉൽകൎഷത്തിന്നും വേണ്ടി യത്നിക്കേണ്ടതിന്നു കേരളീയരെ പ്രോത്സാഹിപ്പിപ്പാൻ തന്നാൽ കഴിയുംവണ്ണം മുപ്പതുവൎഷത്തിൽപരം അശ്രാന്തപരിശ്രമം ചെയ്തതിനാൽ, അദ്ദേഹത്തിന്റെ നാമധേയത്തെ കേട്ടിട്ടുള്ള ഏവൎക്കും ആ മഹാന്റെ ജീവചരിത്രത്തിന്റെ ഒരു സംക്ഷേപമെങ്കിലും വായിക്കുന്നതു രസകരമായിരിക്കുമെന്നതിന്നു സംശയമില്ല.
൧൮൧൪-ാം കൊല്ലം ഫെബ്രുവരിമാസം ൧൪-ാം തിയ്യതി ജെൎമ്മനിയിലെ സ്റ്റട്ട്ഗാൎട്ട് എന്ന പട്ടണത്തിൽ ജനിച്ച ഹെൎമ്മൻ ഗുണ്ടൎത്ത്, ശൈശവത്തിൽ തന്നെ തന്റെ അസാമാന്യമായ ബുദ്ധിശക്തിപ്രത്യക്ഷപ്പെടുത്തിയിരുന്നു. നാലാംവയസ്സുമുതൽ ആറാം വയസ്സുവരെ, വീട്ടിൽവെച്ചുതന്നെ, ജൎമ്മൻ, ലത്തീൻ എന്നീ രണ്ടുഭാഷകൾ പഠിച്ചശേഷം, ഒന്നാമതു സ്റ്റട്ട്ഗാട്ടിലെ ഒരു ചെറിയ പള്ളിക്കൂടത്തിലും, അതിൽപിന്നെ അവിടത്തെ മുഖ്യമായ ഹൈസ്കൂളിലും പഠിച്ചു, പതിനേഴാംവയസ്സിൽ സൎവ്വകലാശാലയിൽ പ്രവേശനം ലഭിപ്പാനുള്ള മെടിക്യുലേഷൻ പരീക്ഷ എത്രയും ബഹുമതിയോടെ ജയിച്ചു ത്യൂബിങ്ങൻ നഗരത്തിലെ സൎവ്വകലാശാലയിൽ ചെന്നു ചേൎന്നു. ഹൈസ്കൂളിൽ പഠിച്ചിരുന്ന അവസാനത്തെ രണ്ടു വൎഷങ്ങളിൽ അവിടെ ഒന്നാം ഉപാദ്ധ്യയനായിരുന്നതു, വിലാത്തിയിലേ നാസ്തികന്മാരിൽ ശ്രുതിപ്പെട്ട ഒരുവനായ ദാവീദ്സ്ത്രൌസ് പണ്ഡിതരായിരുന്നു. അദ്ദേഹം അക്കാലത്തു തീരെ നാസ്തികനായിരുന്നി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |