യ്ക്കും ശുദ്ധിയ്ക്കും കഠിനമായ തരക്കേടുവന്നിരിക്കുന്നതെന്നോ, വരുവാൻ പോകുന്നത് എന്നോ ഞാൻ ഭയപ്പെടുന്നു. വല്ല മുക്കിലോ മൂലയിലോ സഹൃദയന്മാരായവരാരെങ്കിലും ഉണ്ടെങ്കിൽ, അവർ വല്ലപുസ്തകത്തെപ്പററിയും അഭിപ്രായപ്പെടുന്നതിൽ, കൎപ്പൂരയ്യനോട് യോജിച്ചില്ലെന്നുവരികിൽ അതും അപകടമായി. സാഹിത്യവിവേചന ഗ്രന്ഥങ്ങൾ ഇല്ലാത്തതുകൊണ്ടുള്ള ഈ വക ദോഷങ്ങളെ ഒഴിക്കുന്നതു മലയാളഭാഷാപരിഷ്കാരതല്പരന്മാരുടെ ഒന്നാമത്തെ ചുമതലയാണെന്നു ഞാൻ ഇവിടെ പറഞ്ഞുകൊള്ളുന്നു.
ദുഷ്കവിതയുടെ പ്രചാരം കൊണ്ടുള്ള ദോഷങ്ങൾ എത്രത്തോളം ഘനപ്പെട്ടവയാണെന്നും, അവയെ ഒഴിക്കേണ്ടുന്നതിന്നു വേണ്ടുന്ന ഏൎപ്പാടു ചെയ്യേണ്ടത് എത്ര ആവശ്യമാണെന്നും പ്രാചീനന്മാരറിഞ്ഞിരിക്കുന്നു എന്നു പലേ സംഗതികളാലും ദൃഷ്ടാന്തപ്പെടുന്നു. മുന്നൂററിൽചില്വാനം കൊല്ലംമുമ്പേ, ഇംഗ്ലണ്ടിൽ ആൎക്കെങ്കിലും വല്ല പുസ്തകവും എഴുതി പ്രസിദ്ധപ്പെടുത്തുവാൻ സാധിക്കുന്നതല്ലായിരുന്നു. ഗവൎമ്മെണ്ടു നിശ്ചയിച്ചിരുന്ന ഒരു പണ്ഡിതസംഘം പരിശോധിച്ച് അനുമതി കൊടുത്തല്ലാതെ യാതൊരു പുസ്തകവും പ്രസിദ്ധപ്പെടുത്തിക്കൂടായിരുന്നു. ഗ്രീക്കു രാജ്യത്തിൽ പണ്ട് ആരെങ്കിലും വല്ല പുസ്തകവും ഉണ്ടാക്കിയാൽ, നാട്ടുകാരെല്ലാവരും ഒത്തുകൂടുന്ന മഹോത്സവസ്ഥലങ്ങളിൽ കൊണ്ടുപോയി, യോഗ്യന്മാരായ വിദ്വാന്മാരുടെ സദസ്സിൽവെച്ചു വായിച്ചു കേൾപ്പിക്ക പതിവായിരുന്നു. ആ വിദ്വാന്മാരുടെ അഭിപ്രായപ്രകാരമായിരുന്നു പുസ്തകത്തിന്റെ പ്രചാരവും. നമ്മുടെ ഇന്ത്യാരാജ്യത്തുതന്നെ പണ്ടത്തെ കാലത്തു, ഭോജപ്രഭൃതികളുടെ സദസ്സിലുണ്ടായ അഭിപ്രായത്തിന്നനുസരിച്ചേ ഏതു പുസ്തകത്തിനും പ്രചാരമുണ്ടായിരുന്നുള്ളു എന്നു പലേ ലക്ഷ്യങ്ങളിൽനിന്നും തെളിവാകുന്നുണ്ട്. ഇക്കാലത്തു നമ്മുടെ ഇടയിലുള്ളതുപോലെ നല്ല ഗ്രന്ഥങ്ങൾക്കും
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |