വ്യവസായവിദ്യാഭ്യാസം ൧൩൯
പ്രസിദ്ധമണ്. ഇപ്പോഴത്തെ കാലാവസ്ഥകൊണ്ടും വ്യവസായവിഷയങ്ങളിൽ പ്രത്യേകപരിശീലനം അത്യാവശ്യമായിട്ടാണ് കാണുന്നത്.
ആയതുകൊണ്ടു സകലവ്യവസായങ്ങളിലും സുശിക്ഷിതപടുത്വവും ശാസ്ത്രീയജ്ഞാനവും കൂടാതെ നിവൃത്തിയൈല്ലെന്നു മാത്രമല്ല, ആ വക പാടവവും ജ്ഞാനവും വൎദ്ധിക്കുന്തോറും വ്യവസായങ്ങൾ പൂൎണ്ണഫലപ്രദങ്ങളായിത്തീരുകയും ചെയ്യും.വ്യവസായങ്ങളുടെ പ്രധാനതത്വം ഇതാണ്. ഈ തത്വം യൂറോപ്പിലും അമേരിക്കയിലും നല്ലവണ്ണം ഗ്രഹിച്ചിട്ടുണ്ടെന്നുള്ളതിന്ന്, ആ രാജ്യങ്ങളിൽ വ്യവസായവിദ്യാഭ്യാസത്തിന്നു വേണ്ട സകല ഏൎപ്പാടുകളൂം ആ നാട്ടുകാൎതന്നെ ചെയ്തിട്ടുണ്ടെന്നും, അവയെ അതാതുഗവൎമ്മേണ്ടു സഹായിക്കുന്നുണ്ടെന്നും ഉള്ള സംഗതികൾ ലക്ഷ്യങ്ങളാകുന്നു. സ്വീഡനിലെ 'സലോജൻ' എന്നു പറയുന്ന പ്രസിദ്ധകരകൗശലവിദ്യാലയത്തിൽനിന്നും, അപ്രകാരംതന്നെ, ബെൽജിയിമിലെ 'അപ്രന്റിസേജ്' എന്ന വിദ്യാലയത്തിൽനിന്നും, കൊളംബിയയിലെ ലോഹകരവിദ്യാലയത്തിൽനിന്നും, പ്രാൻസിലേയും ജെൎമ്മനിയിലേയും കലാശാലകളിൽ നിന്നും, ഓക്സ്ഫോൎഡ്, ദക്ഷിണകെൻസിങ്ങ്ടൻ ഈ നഗരങ്ങളിലെ കരകൗശലപള്ളിക്കൂടങ്ങളീൽനിന്നും, പ്രതിവത്സരം എത്ര വിദ്യാൎത്ഥികളെയാണ് ഓരോകലാവിദ്യകളിൽ പരിശീലിപ്പിച്ചയക്കുന്നത്! ഈ വിദ്യാൎത്ഥികൾ പലതരക്കാരാണ്. ഈ നാട്ടിലെപ്പോലെ എതെങ്കിലും ഒരു പണി ഒരു ജാതിക്കാരനേ പഠിക്കാവു എന്നോ, കലാവിദ്യകൾ അഭ്യസിക്കുന്നതു നിന്ദ്യമാണെന്നോ ഒരു അഭിപ്രായം ആ നാടുകളിൽ ഇല്ല. ഒരുവൻ ഏതൊരുതൊഴിലിൽ പ്രവേശിക്കുന്നുവോ അവന് ആ തൊഴിലിൽ ഉപയുക്തമായ ബുദ്ധിസാമൎത്ഥ്യം ഉണ്ടാക്കിക്കൊടുക്കുകയും തന്നിമിത്തം തനിക്കുതാൻ പോന്നവനാണെന്നുള്ള ഒരു വിശ്വാസവും ധൈൎയ്യവും അവനിൽ ജനിപ്പിക്കുകയും ആകുന്നു മേൽപറഞ്ഞ വിദ്യാലയങ്ങളിലെ പഠിപ്പുകൊണ്ടുണ്ടാകുന്ന ഫലം. എവിടെയെങ്കി
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |