താൾ:Prabhandha Manjari 1911.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ചീനരാജ്യവും അവിടുത്തെ ജനങ്ങളും
൫൩



ടെനിന്നും സ്ത്രീയുടെ വീട്ടിലേക്കു യാത്ര പുറപ്പെടുന്നു. വഴിയിൽ ദുൎഭൂതങ്ങൾ ഒളിച്ചിരുന്നു വല്ല ദോഷവും വരുത്താതിരിപ്പാൻവേണ്ടി ഒരു വലിയകഷണം പന്നിമാംസം, മുമ്പു കൊണ്ടുപോകും. സ്ത്രീ അവളുടെ ഏറ്റവും നല്ല വസ്ത്രങ്ങളും ആഭരങ്ങളും ധരിച്ച് പൊൻ പൂശിയ ഒരു കസേരയിന്മേൽ കയറിയിരുന്നു തന്നത്താൻ സൎവ്വാംഗം മൂടുന്നു. അനന്തരം ആ കസേര നാലുപേർ എടുത്ത് എല്ലാവരും ഘോഷയാത്രയായി പുരുഷന്റെ ഭവനത്തിലേക്കു തിരികെ പുറപ്പെടുന്നു. അവിടെ എത്തിയാൽ, ജ്വലിക്കുന്ന തീക്കണൽ നിറച്ചിട്ടുള്ള ഒരു പാത്രത്തിന്റെ മീതെ കൂടി, സ്ത്രീയെ പൊക്കി എടുത്ത് വീണ്ടും നിലത്തുവെക്കുന്നു. ഇതിന്റെശേഷം അവൾ ഭൎത്തൃഗൃഹപ്രവേശം ചെയ്കയും അവന്റെ സന്നിധിയിൽ സാഷ്ടാംഗമായി വീഴുകയും ചെയ്യുന്നു. അനന്തരം വധൂവരന്മാർ ഭവനത്തിലുള്ള ബലിപീഠത്തിൽ മുമ്പാകെ ആകാശം, ഭൂമി, ഇവയേയും, മരിച്ചുപോയ പൂൎവ്വന്മാരേയും നമസ്കരിക്കുന്നു. മാതാപിതാക്കന്മാരെ അനുസരിക്കായ്ക, പ്രസവിക്കായ്ക, വ്യഭിചാരം, അസൂയ, കുഷ്ഠരോഗം, അതിയായി സംസാരിക്കുക, മോഷ്ടിക്കുക ഈ കാരണങ്ങളിൽ ഏതെങ്കിലും ഒന്നുണ്ടായാൽ, ഒരു ഭൎത്താവിനു തന്റെ ഭാൎയ്യയെ പരിത്യജിക്കാം. വിധവാവിവാഹം വിലക്കപ്പെട്ടിരിക്കുന്നു. ശിശുക്കൾക്കു ധരിക്കുവാൻ ആദ്യം കൊടുക്കുന്നവസ്ത്രങ്ങൾ എഴുപതോ എൺപതോ വയസ്സുള്ള വല്ല വൃദ്ധന്മാരുടേയും ഉടുപ്പുകൾകൊണ്ട് ഉണ്ടാക്കീട്ടുള്ളതായിരിക്കേണം. ഇങ്ങിനെ ചെയ്യുന്നത് ആ ശിശുക്കൾക്കു ദീൎഘായുസ്സുണ്ടാകുവാനത്രെ. കുട്ടികളെ വിൽക്കുന്നത് സാധാരണമാണ്. പെൺകുട്ടികളെ വളൎത്തിക്കൊണ്ടുവന്നു വിവാഹം ചെയ്തുകൊടുക്കുവാനുള്ള ബുദ്ധിമുട്ടും ചിലവും ഓൎത്തു, ചില മാതാപിതാക്കൾ അവരെ വെള്ളത്തിൽ മുക്കിക്കൊന്നുകളയുമത്രേ!
പട്ടം പറപ്പിക്കുന്നത് ചീനരിൽ ബാലന്മാൎക്കും വൃദ്ധ































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/58&oldid=166663" എന്ന താളിൽനിന്ന് ശേഖരിച്ചത്