താൾ:Prabhandha Manjari 1911.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിത്യശക്തികൽ ൯൯

ടെ വെളിപ്പെടുമ്പോലെ, ത്രൈലോക്യമൊട്ടുക്കു നിറഞ്ഞിരിക്കുന്ന സൎവ്വനിയന്താവിന്റെ മാഹാത്മ്യങ്ങളെ അല്പനായ മനുഷ്യൻ 'ജ്ഞാനതന്തി' യിൽ കൂടി മനസ്സിലാക്കുന്നു.

രണ്ടു കരാറിന്മേലാണ് ഈശ്വരൻ ലോകത്തെ മനുഷ്യനു കൊടുത്തിരിക്കുന്നതു. ഒരു പോലെയുള്ള സ്വത്താകുന്നു, അവനവന്റെ ബുദ്ധിവലിപ്പമനുസരിച്ച് അനുഭവിച്ചുകൊള്ളാം. രണ്ടാമത്, അതു കളിക്കാനുള്ള സാധനമല്ല; അതിന്റെ നിയമങ്ങളറിയാതെ ഇടപെട്ടുപോകരുത്; അതിന്റെ ശക്തികളോരോന്നും അതാതിന്റെ നിയതപഥത്തിൽ കൂടി പ്രവൎത്തിക്കുന്നതല്ലാതെ, ഒരുത്തരുടേയും സൗകൎയ്യത്തെ നോക്കുകയില്ല; അതിനാൽ ആ നിയമങ്ങളറിയാതെ പ്രവൎത്തിക്കുന്നവൻ വിഷമിക്കും.

എന്നാൽ മനുഷ്യരുടെ പ്രയത്നമൊക്കെ ലോകത്തെ സ്വാധീനപ്പെടുത്താനാണ്! സ്ഥലവും ജലവും കുറ്റം ഫലങ്ങളുമെല്ലാം കരസ്ഥമാക്കണമെന്നാണ് മനുഷ്യരുടെമോഹം. പുത്തനായി ഒരു സാധനമുണ്ടാക്കിയാൽ അതിന് ഉടനേ പേറ്റന്റ്(Patent)- എന്നു വെച്ചാൽ, അന്യന്മാർ തന്റെ അനുമതികൂടാതെ അതുപോലെ ഒന്നിനെ ഉണ്ടാക്കാൻ പാടില്ലെന്നുള്ള നിബന്ധനയോടെ സൎക്കാരിനിന്നും റജിസ്റ്റൎചെയ്തുകൊടുക്കുന്ന കല്പന-സമ്പാദിക്കയായി. ഒരു കവിത എഴുതിയുണ്ടാക്കിയാൽ അതിന്റെ പകൎപ്പവകാശം റജിസ്റ്ററാക്കയായി. പ്രകൃതിസിദ്ധങ്ങളായ മാൎഗ്ഗങ്ങളെ ഉല്ലംഘിച്ചുനടക്കുന്നതിലാണ് മനുഷ്യൎക്ക് ആഗ്രഹം. വീരനായ സേനാനായകൻ ശത്രുക്കളിൽനിന്നും സ്വരാജ്യത്തെ രക്ഷിക്കുന്നതിന്നു പകരം, രാജ്യഭരണാധികാരികളുമായി കക്ഷിചേൎന്ന് പാൎല്ലിമേന്റ് സഭയിൽ വാഗ്വാദം നടത്തുന്നു. വിദഗ്ദ്ധനായ വൈദ്യൻ ജനങ്ങളെ ചികിത്സിച്ച് അരോഗികളാക്കിത്തീൎക്കുന്നതിന്നുപകരം ന്യായാധിപനയോ മന്ത്രിയായോ ഉദ്യോഗംഭരിക്കുന്നതിന്നുവേണ്ടി പ്രയത്നിക്കുന്നു. ഇപ്രകാരം അവനവന്റെ ബുദ്ധിക്ക് അനുസ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/104&oldid=166539" എന്ന താളിൽനിന്ന് ശേഖരിച്ചത്