൩൬ പ്രബന്ധമഞ്ജരി രണ്ടാംഭാഗം ----------------------------------------------------------------------------------- ഗ്രഹബുദ്ധിയോടുകൂടി കാണിച്ച ഗുണഭാഗത്തെ അധികമാ ക്കുന്നതിനും ദോഷങ്ങളെ കുറയ്ക്കുന്നതിനും മാർഗ്ഗങ്ങളെ നിർദ്ദേശിച്ചാലേ ഭാഷാസാഹിത്യത്തിന് ഉൽക്കർഷം ഉണ്ടാവു കയുള്ളു.
അതിനാൽ ഗുണദോഷങ്ങളെ വിവേചനം ചെയ്യേണ്ടത് ഏതു മാതിരിയിലാണ് എന്നു നമുക്ക് ഇനി ആലോചിക്കുക. ഗുണ ദോഷനിരൂപണം ചെയ്യുന്നതു യാതൊരു ദൃഷ്ടി വിചാരത്തോടും കൂടിയരുതെന്നു തന്നെയല്ല, സാഹിത്യവും, കൃതിയും, നിരൂപണം ചെയ്യുന്നാലും നന്നാകേണമെന്നുള്ള ഏക മനസ്സോടുകൂടി വേണമെന്നും ഇവിടെ സമർത്ഥിച്ചു പ്രസ്താവിച്ചു കൊള്ളുന്നു. ഗുണദോഷനിരുപണത്തിന് ഈ ഗുണദോഷനിരുപണത്തിന് ഈ ഗുണങ്ങൾ പൂർത്തിയായി ഉണ്ടായിരിക്കേണമെങ്കിൽ, അതു പക്ഷപാതരഹിതമായിരി ക്കേണം. ഏതു കൃതിയെ നാം പരീക്ഷിക്കുന്നുവോ, അതിന്റെ കൎത്താവാര് എന്നുള്ള സംഗതി ആലോചിച്ചിട്ട് ആവശ്യമില്ല. അതിന്റെ വിഷയം, ആകൃതി, ഉദ്ദേശം, പ്രയോജനഭാഗം ഇതുകളെക്കുറിച്ച് ആലോജിക്കുന്നതോടുകൂടി, സ്വഭാഷയിലും അന്യഭാഷകളിലും അതുപോലെയുള്ള കൃതികളായി അതിനെ താരതമ്യപ്പെടുത്തി നോക്കുകയും ചെയ്യേണ്ടതാകുന്നു. ഇങ്ങനെ പ്രവർത്തിക്കുന്നത് സത്യത്തോടും സാമർത്ഥ്യത്തോടും നിഷ്പക്ഷ മായിട്ടും വേണ്ടതാകുന്നു.
ഇതു ചെയ്യുന്ന ആൾ ഏതു തരക്കാരനായിരിക്കേണം എന്ന് ഈ സന്ദർഭത്തിൽ ചിന്തിക്കേണ്ടതായി വന്നിരിക്കുന്നു. ഈ സംഗതിയെ തീരേ വിസ്മരിക്കകാരണം, ഭാഷാസാഹിത്യം കാടായ മാർഗ്ഗങ്ങളിൽ കയറി, അതിന് അനശ്വരമായ യശസ്സിനെ സമ്പാദിക്കാൻ കഴിയുന്നില്ല എന്നുതന്നെയല്ല. പരിഷ്കൃതദശയിലേക്കു പ്രവേശിക്കുന്നതിനു കൂടി അനേകം പ്രതിബന്ധങ്ങൾ നേരിട്ടുകൊണ്ടും ഇരിക്കുന്നു.
' മാടോടുപോലുമിവിടെ കടികൂടിടാതെ കൂടം വിഴുങ്ങി ഞെളിയുന്നവരുണ്ടു കേചിൽ'.
.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |