താൾ:Prabhandha Manjari 1911.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മ്മുടെ രാജ്യത്തിലുള്ള കന്നുകാലികളുടെ മൂത്രം മുഴുവനും കൃഷിക്കാർ ഉപയോഗിക്കുന്നതായിരുന്നാൽ അതുമൂലം അവൎക്ക് അനേകലക്ഷം ഉറുപ്പിക വിലപിടിക്കുന്ന വളം കിട്ടുന്നതാണ്. ഈ നഷ്ടത്തെപ്പററി യാതൊരറിവും കൂടാതെ കൃഷിക്കാർ കന്നുകാലികളുടെ മൂത്രത്തെ വെറുതെ കളയുന്നത് എത്രയൊ കഷ്ടമാകുന്നു. മൂത്രത്തെ ശേഖരിക്കുന്നതിനു ചെയ്യേണ്ടതു തൊഴുത്തുകളെ നന്നാക്കുകയാണ്. തൊഴുത്തിന്റെ തറ കഴിയുമെങ്കിൽ ചുട്ടകല്ലുകൊണ്ടു പാകുകയോ കളിമണ്ണൊ മറെറാ ഇട്ടു നല്ലപോലെ ഇടിച്ചുറപ്പിച്ചു വെള്ളം വീണാൽ വററിപ്പോകാതെ ഇരിക്കത്തക്കവിധത്തിൽ ഇടുകയൊ ചെയ്യണം. കന്നുകാലികൾ നില്ക്കുന്നതിന്റെ പുറവശത്ത് ഒരു ചാലും ചാലിന്റെ അററത്ത് ഒരു കുഴിയും ഉണ്ടായിരിക്കേണ്ടതാണ്. ഇപ്രകാരമായിരുന്നാൽ തറയിൽ വീഴുന്ന മൂത്രമെല്ലാം ചാലിൽകൂടി പാഞ്ഞു കുഴിയിൽചെന്നു വീഴും. അവിടെ നിന്നും അതിനെ വേണ്ടതുപോലെ ഉപയോഗിച്ചുകൊള്ളാം. മൂത്രത്തെ പിടിച്ചടക്കുന്നതിനായി വയ്ക്കോലോ ഉണങ്ങിയ പായലോ മരപ്പൊടിയോ മറേറാകൊണ്ടു കന്നുകാലികൾക്കു പടുക്കയിടുന്നത് ഉത്തമമാണ്. മൂത്രത്തെ കളയാതിരിക്കാൻ നോക്കുന്നതോടുകൂടി ചാണകത്തേയും (അതിന്റെ വീൎയ്യമൊന്നും പോകാതിരിക്കത്തക്കവിധത്തിൽ) സൂക്ഷിക്കേണ്ടതാണ്. ഇതിലേക്കു നമ്മുടെ വളക്കുഴിയെ പരിഷ്കരിക്കേണ്ട ആവശ്യം അല്പമായിട്ടുള്ളതല്ല. ഇവിടങ്ങളിൽ ചാണകത്തെ സാധാരണ ഒരു കുഴിയിൽ ഇടുക പതിവുണ്ട്. അത് അവിടെ കിടന്നു വെയിലുംകൊണ്ടു മഴയും നനഞ്ഞ് അതിന്റെ ഗുണകരമായ ഭാഗങ്ങൾ മിക്കവാറും കാററിലും വെള്ളത്തിലും കൂടി പോയതിന്റെശേഷമാണ് അതിനെ വയലിൽ കൊണ്ടുപോകുന്നതു. നാഞ്ചനാട്ടിൽ മിക്കസ്ഥലത്തും ചാണകത്തെ സൂക്ഷിക്കുന്നത് ഇതിലും മിശ്രമായിട്ടാണ് എന്നുള്ളതു ഞാൻ അവിടെ ഈയിട പോയിരുന്നപ്പോൾ കണ്ടു മനസ്സിലാക്കി. അവിടെ കുഴിയൊന്നും എടുക്കാതെ തോട്ടിന്റേയും





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/132&oldid=166570" എന്ന താളിൽനിന്ന് ശേഖരിച്ചത്