താൾ:Prabhandha Manjari 1911.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൭0 പ്രബന്ധമഞ്ജരിരണ്ടാംഭാഗം


ഇംഗ്ലീഷുകാരൻ സ്വന്തപണം ചിലവുചെയ്തു മിഷ്യൻവേല നടത്തിവന്നിരുന്നു. അതിന്റെ ശാഖകളായി, തിരുനെൽവേലിയിലും, വടക്കൻ ആൎക്കാട്ടിലും അദ്ദേഹത്തിന്റെ ശമ്പളത്തിന്മൽ വേലചെയ്യുന്നവരുമുണ്ടായിരുന്നു. ഈ സായ്പ് വിലാത്തിയിൽ ദേഹസുഖത്തിന്നായി ചെന്നപ്പോൾ ഗുണ്ടൎത്തിനെക്കുറിച്ചു കേൾപ്പാനിടയായതിനാൽ, ത്യൂബിങ്ങനിൽചെന്ന് അദ്ദേഹത്തേയും മാതാപിതാക്കന്മാരേയും പറഞ്ഞു സമ്മതിപ്പിച്ച്, മതിരാശിയിൽ താൻ ആരംഭിപ്പാൻ നിശ്ചയിച്ചിരുന്നഒരുശാലയിലെപ്രധാനാദ്ധ്യാപകനായിത്തീരുവാൻ തക്കവണ്ണം, ഇംഗ്ലീഷു പഠിപ്പാനായി ആറുമാസം ലണ്ടനിൽ ചെന്നു പാൎക്കേണം എന്നു പറഞ്ഞു ഗുണ്ടൎത്തിനെതന്റെ കൂടെതന്നെ അവിടേക്കു കൂട്ടിക്കൊണ്ടുപോയി. ആറുമാസം അവിടെ പാൎത്ത് ഇംഗ്ലീഷുപഠിച്ചശേഷം ഗുണ്ടൎത്തും ഗ്രോവ്സ്‌സായ്പും, പ്രവൃത്തിക്കായി അദ്ദേഹം നിയമിച്ചിരുന്ന വേറെ രണ്ടു സായ്പുമാരും രണ്ടുമദാമ്മമാരും കൂടി, മതിരാശിയിലേക്കു പുറപ്പെട്ടു. അക്കാലത്തെ യാത്രാസമ്പ്രദായപ്രകാരം, മൂന്നുമാസംകൊണ്ടു മതിരാശിയിലെത്തി. കുറെ മാസത്തോളം മതിരാശിയിൽ പ്രവൃത്തിച്ചശേഷം, ഗ്രോവ്സ് സായ്പു തിരുനെൽ വേലിയിൽ റീനിയസ്സ് എന്ന ഒരു ജൎമ്മൻമിഷ്യനരി സഹായിപ്പാനായി, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം, ഗുണ്ടൎത്ത് അവിടേക്കു പോകേണ്ടിവന്നു. അഞ്ചാറു മാസത്തിന്നു ശേഷം ഗ്രോവ്സ് സായ്പ്, ഗുണ്ടൎത്തിനെ അവിടെ നിന്നു ആൎക്കാട്ടിലെ ചിറ്റുരിലേക്കു സ്ഥലംമാറ്റിയെങ്കിലും, ആ കൊല്ലത്തിൽ തന്നെ റീനിയസ്സ് സായ്പ് മരിച്ചുപോയതിനാൽ ഗുണ്ടൎത്തിനെ വീണ്ടും തിരുനെൽവേലിയിലേക്കുതന്നെ സ്ഥിരമായി അയച്ചു. ഇങ്ങിനെയാകുന്നു അദ്ധ്യാപപനായിവന്ന ഗുണ്ടൎത്ത്പണ്ഡിതർ ഒരു മിഷ്യനരിയായിതീൎന്നത്.

ഈ സമയംകൊണ്ടു ഗുണ്ടൎത്ത് പണ്ഡിതർ തമിഴും,





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/85&oldid=166693" എന്ന താളിൽനിന്ന് ശേഖരിച്ചത്