താൾ:Prabhandha Manjari 1911.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
 ൪൫          പ്രബന്ധമഞ്ജരി രണ്ടാംഭാഗം

യ ഏതൊരു ഉദ്ദേശത്തെയാണ് ഒരു വിദ്യ ഫലിപ്പിക്കുവാനുള്ളത്?

   അതിനാൽ‌ സാഹിത്യത്തിനു കീർത്തിയും, സ്ഥിരതയും, ലോകത്തിൽ ജനങ്ങൾക്ക് പരിഷ്കാരവും, പരസ്പരം സ്നേഹവും, ഹൃദയസമാധാനവും ഉത്തരോത്തരം ഉണ്ടാക്കിക്കൊണ്ട് ഗുണദോഷനിരൂപണവിദ്യ എന്നും പ്രചരിക്കുമാറാകണമെന്നു സകല ലോകനിയന്താവിനോട് സർവ്വാത്മനാ ഞാൻ പ്രാർത്ഥിച്ചുകൊണ്ട് വിരമിക്കുന്നു.
           ടി. കെ.കൃഷ്മമേനോൻ ബി. എ.,
      എം.ആർ. എ. എസ്സ് ., എഫ്. ആർ . എച്ച് എസ്സ് ;
                എം . ആർ. എസ്സ്. എ.
                 ------ഃഃഃ--------
           ഹിന്ദുക്കളുടെ പ്രമാണഗ്രന്ഥങ്ങൾ.
                    മതം
                    ----------
    ലോകത്തിലുള്ള അസംഖ്യം മതങ്ങളിൽ, ഒരു ഗ്രന്ഥം പ്രമാണമാക്കി ആ ഗ്രന്ഥത്തിൽ വിധിച്ചപ്രകാരം നടന്നാൽ ഇഹപര ലോകങ്ങളിൽ ശേയസ്സുണ്ടാകുമെന്നും അതിന്നു വിരോധമായി നടന്നാൽ പാപമാണെന്നും അതിനാൽ മരണശേഷം, കഷ്ടം അനുഭവിക്കേണ്ടിവരുമെന്നും വിശ്വസിക്കുന്ന മതങ്ങൾ മുഖ്യമായവ. വേദം പ്രമാണമെന്നു വിശ്വസിക്കുന്ന ഹിന്ദുക്കളുടെ മതം ഇന്ത്യയിലേ ഭൂരിജനങ്ങളുടെ മതമാണ്. വേദത്തിന്റെ പ്രാമാണ്യം അംഗീകരിക്കാത്തവർ ഇന്ത്യയിൽ ജനിച്ചിട്ടും ഹിന്ദുക്കളല്ല.
   വംശം, ഭാഷ, മതം, ആചാരം, വിചാരം ഈ സംഗതികൾ സാമാന്യമായുണ്ടായിരുന്നാൽ ജനങ്ങൾ ഐകമത്യത്തോടുകൂടി ഒരു സമുദായമായിത്തീരുമെന്നാണ് ചരിത്രക്കാരുടെ അഭിപ്രായം. പണ്ടു ഹിന്ദുക്കൾക്കു സംസ്കൃതഭാഷയും വൈദികമതവും ആചാര വിചാരസാമ്യവും ഉണ്ടായിരുന്നു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/45&oldid=166649" എന്ന താളിൽനിന്ന് ശേഖരിച്ചത്