താൾ:Prabhandha Manjari 1911.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഭാസംബന്ധമായ പ്രസ്താവങ്ങൾ കഴിച്ചാൽ, അതും 'വിദ്യാവിനോദിനി'യും തമ്മിൽ യാതൊരു വ്യത്യാസവും ഞാൻ കാണുന്നില്ല. പത്രിക ഇങ്ങിനെതന്നെ നടത്തിയാൽ മതി എന്നാണ് സഭയുടെ അഭിപ്രായമെങ്കിൽ, സഭാകാൎയ്യങ്ങൾ 'വിദ്യാവിനോദിനിയിൽ പ്രസിദ്ധപ്പെടുത്തുന്നതിനോ 'വിദ്യാവിനോദിനി' സഭയിലേക്ക് ഒഴിഞ്ഞുകൊടുക്കുന്നതിനോ ഞാൻ സന്നദ്ധനായിരിക്കുന്നുണ്ട്. അങ്ങിനെ ചെയ്യുന്നതായാൽ, അനാവശ്യമായ ശ്രമവും ധനവ്യയവും വളരെ കുറെക്കാമായിരുന്നു. എന്നാൽ ഉത്തമപക്ഷം, ഇതുരണ്ടും ചെയ്യാതെ, സഭയുടെ വകയായി ഒരു പ്രത്യേകപത്രം നടത്തുന്നതുതന്നെയാണെന്നാകുന്നു ഞാൻ വിചാരിക്കുന്നത്. എന്നാൽ അതു സഭാകാൎയ്യങ്ങളേയും സഭോദ്ദേശ്യസിദ്ധിക്കുവേണ്ട മാൎഗ്ഗങ്ങളേയും പ്രതിപാദിക്കുന്നതിനും പുതിയ പുസ്തകങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ പറയുന്നതിനും മാത്രമായി, മാസംതോറും പ്രസിദ്ധപ്പെടുത്തുന്ന ഒരു പത്രികയായിരിക്കണം. ഈ വിഷയങ്ങൾ മിക്കവാറും അനന്തങ്ങളാകകൊണ്ട് ഒരു പത്രികയ്ക്കു വേണ്ടവക ധാരാളം ഉണ്ടായിരിക്കും. സാമാജികന്മാരും, മററു മഹാന്മാരും ആവശ്യപ്പെടാതെ അവരുടെ അഭിപ്രായം എഴുതി അയപ്പാൻ മടിക്കുന്നപക്ഷം, പത്രാധിപർ അവൎക്കു പ്രത്യേകമായി അപേക്ഷാപത്രം അയച്ച് ഓരോവിഷയത്തെപ്പററി അവരുടെ അഭിപ്രായം സമ്പാദിപ്പാൻ ശ്രമിക്കേണ്ടതാകുന്നു. ഇങ്ങിനെ ഒരു പുസ്തകം മാസംതോറും പുറത്തുവരുന്നതായാൽ സഭാവിഷയങ്ങളായ പ്രസ്താവങ്ങൾ എല്ലായ്പോഴും ജനങ്ങളുടെ ദൃഷ്ടിയിൽ പെട്ടുകൊണ്ടിരിക്കുന്നതാണല്ലൊ.

ഉത്തമരീതിയിൽ അധികം ഉപയുക്തങ്ങളായ പുസ്തകങ്ങളെക്കുറിച്ച് ഇതിനുമുമ്പിൽ വളരെ ഭംഗിയായും സയുക്തികമായും ചിലർ പ്രസ്താവിച്ചിട്ടുള്ളതിനാൽ ഞാൻ ഇവിടെ ഒരു വാക്കുമാത്രമേ പറയുന്നുള്ളു. നല്ല പുസ്തകങ്ങളെല്ലാം ഉപയോഗമുള്ളവയെങ്കിലും, വായനക്കാരെ സംബന്ധിച്ചേടത്തോളം അവയെ രണ്ടുവകയായി തരംതിരിക്കാം - ജന

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/25&oldid=166627" എന്ന താളിൽനിന്ന് ശേഖരിച്ചത്