താൾ:Prabhandha Manjari 1911.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാതൊരഭിപ്രായവും പറഞ്ഞുകാണാത്തതിനാൽ, ഞാൻ വളരെ അത്ഭുതപ്പെടുകയും വ്യസനിക്കയും ചെയ്യുന്നു. സാമാജികന്മാരെല്ലാം ഇങ്ങിനെ മൌനം ദീക്ഷിക്കുന്നതായാൽ, കാൎയ്യങ്ങൾക്കു തീരുമാനമുണ്ടാകുന്നത് എങ്ങിനെയെന്നു ഞാൻ അറിയുന്നില്ല.

ഈ വക കാൎയ്യങ്ങളെ തീരുമാനപ്പെടുത്തുന്നതിന്ന് ഉത്തമമായ മാൎഗ്ഗത്തെ അദ്ധ്യക്ഷൻ അവൎകൾതന്നെ അവിടത്തെ പ്രശസ്തരീതിയിൽ നിൎദ്ദേശിച്ചിട്ടുണ്ട്. "ഭാഷാഭേദങ്ങളിൽ ത്യാജ്യം ഇന്നതെന്നും ഗ്രാഹ്യം ഇന്നതെന്നും എല്ലാദിക്കിലുമുള്ള പണ്ഡിതന്മാർ യോജിച്ച് ആലോചിച്ചു തീൎച്ചപ്പെടുത്തേണ്ടതാണ്. വടക്കുദിക്കിൽ ഉണ്ടാക്കപ്പെടുന്ന പുസ്തകങ്ങളെ തെക്കുള്ള വിദ്വാന്മാരും ഈ ദിക്കിൽ നിൎമ്മിക്കപ്പെടുന്നവയെ വടക്കുള്ളവരും പരിശോധിച്ച് അഭിപ്രായങ്ങളെ അന്യോന്യം ഗ്രഹിപ്പിച്ച് ഉഭയസമ്മതപ്രകാരം ഒരു വ്യവസ്ഥ ഏൎപ്പെടുത്തണം". ഈ അഭിപ്രായത്തെപ്പററി ആൎക്കും ആക്ഷേപമുണ്ടാകുമെന്നു തോന്നുന്നില്ല. എല്ലാദിക്കിലുമുള്ള പണ്ഡിതന്മാർ യോജിച്ച് ആലോചിക്കുന്നതും അവർ അഭിപ്രായങ്ങളെ അന്യോന്യം ഗ്രഹിപ്പിക്കുന്നതും എങ്ങിനെയെന്ന് ആലോചിപ്പാനുള്ളതാണ്. കൊല്ലത്തിൽ ഒരിക്കൽമാത്രം കൂടുന്നതും, എല്ലാദിക്കുകളിൽനിന്നും പ്രതിനിധികൾ വന്നെത്താത്തതുമായ സഭായോഗത്തിൽവെച്ചു, സഭ്യാചാരവിധികളും കവിതാപരീക്ഷകളും മററും കഴിഞ്ഞതിന്റെ ശേഷം, ഈവക സംഗതികളെ എല്ലാം പൂൎണ്ണമായി വാദിച്ചു തീൎച്ചയാക്കുന്നത് അസാദ്ധ്യമാണെന്നു നമുക്ക് അനുഭവമാണല്ലൊ. സഭയിൽവെച്ച് അവസാനത്തെ തീൎച്ച ചെയ്യുന്നതിനു മാത്രമേ സാധിക്കയുള്ളു. അതുവരെ വേണ്ട ആലോചനകളും വാദങ്ങളും മററും പത്രികമാൎഗ്ഗേണ നടത്തേണ്ടതാണെന്നാകുന്നു എന്റെ അഭിപ്രായം. 'ഭാഷാപോഷിണി'പത്രിക ഇപ്പോൾ നടത്തിവരുന്നവിധത്തിൽ, സഭയുടെ ഉദ്ദേശ്യസിദ്ധിക്കു വളരെ ഉപയുക്തമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അതിൽ ചിലപ്പോൾ കാണുന്ന





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/24&oldid=166626" എന്ന താളിൽനിന്ന് ശേഖരിച്ചത്